20081224
നാട്ടില്‍ ഒരു ക്രിസ്തുമസ് കാലം
തിരക്കായതുകൊണ്ട് പലരുടെയും ബ്ലോഗില്‍ വരാന്‍ സാധിച്ചിട്ടില്ല .
അപ്പൊ പോയി വരാം
20081128
കുട്ടികൾക്ക് രാഷ്ട്രീയം ആവശ്യമുണ്ടോ?.
കാരണം.
സർക്കാർ സുകൂളിലെ പഠിപ്പീര് മോശമാണെത്രേ?
സർക്കാർ സുകൂൾ എന്ന് കേൾക്കുമ്പോൾ നമ്മുടെ മനസ്സിൽ ആദ്യം ഓടി വരുക അവിടുത്തെ സമരദിനങ്ങളാകും.
കേരളത്തിലെ സർക്കാർ വക കോളെജുകളുടെയും ഗവണ്മെന്റ് ഐ.ടി.ഐക്കളുടെയും ചരിത്രം എടുക്കാം.ഇവിടെയൊക്കെ എത്ര ദിവസം പഠിപ്പുണ്ട്.
ഐ.ടി.ഐയിൽ പഠിക്കുന്ന ഒരു കുട്ടിക്ക് പരീക്ഷ എഴുതണമെങ്കിൽ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടുന്ന അവസ്ഥയാണുള്ളത്.
ഒരു വിദ്യാർത്ഥി പഠിക്കണോ വേണ്ടയോ എന്ന് തിരുമാനിക്കുന്നതു പോലും ഇവിടുത്തെ രാഷ്ട്രീയകാരാണ്.
ഒരു പത്തൂ വയസ്സുകാരനോട് മോന്റെ പാർട്ടി ഏതെന്നു ചോദിച്ചാൽ അവനും പറയും ഒരു പാർട്ടിടെ പേര്.
മാതാപിതാക്കൾ ഭക്ഷണത്തിനൊപ്പം ചെറുപ്പത്തിലെ രാഷ്ട്രീയവും അരച്ചു കലക്കി കുട്ടികൾക്ക് കൊടുത്താണ് വളർത്തൂന്നത് എന്ന് തോന്നി പോകും ഇതു കേൾക്കുമ്പോൾ.എന്തായാലും പണമുണ്ടാക്കാൻ കഴിയുന്ന ഏറ്റവും നല്ല മരമാണ് രാഷ്ടീയം എന്ന് അറിഞ്ഞ് ഒരു രാഷ്ട്രീയകാരൻ അവന്റെ മകനെ ഒരു രാഷ്ട്രീയകാരനായി വളർത്തുമ്പോൾ നമ്മുക്ക് നമ്മൂടെ മക്കളെ ഇങ്ക്വാലാബ് വിളിക്കാനെങ്കിലും പഠിപ്പിച്ചില്ലെൽ കുറച്ചിലു തന്നെ.
20081114
കുട്ടികളെ എങ്ങനെ വളർത്താം
അവരുടെ കുട്ടിയെ ശല്ല്യം സഹിക്ക വയ്യാഞ്ഞിട്ട് കെട്ടിയിട്ടാണ് വളർത്തൂന്നത്.
അയ്യാളുടെ ഭാര്യാ കിച്ചനിൽ എന്തേലും ജോലി ചെയ്യുകയാണെങ്കിൽ ഈ കുട്ടി കൈയ്യിൽ കിട്ടുന്ന സാധനം നശിപ്പിക്കും.
വീട്ടിൽ കുട്ടി രണ്ട് പ്രാവശ്യം ടി.വി എറിഞ്ഞൂ പൊട്ടിച്ചതായി ആ പിതാവ് പറഞ്ഞൂ.
അവസാനം സഹിക്കെട്ടിട്ടാണെത്രേ കെട്ടിയിട്ടത്.
മാതാപിതാക്കളുടെ തിരക്ക് നിറഞ്ഞ ജീവിതം കുട്ടികളുടെ ചെറിയ കാര്യങ്ങളിൽ ഉള്ള ശ്രദ്ധചെലത്തലിന് പോലും തടസ്സമായി മാറുന്നു.
ഇന്ന് നാടൊട്ടുക്കും ഡേ കെയർ സെന്ററുകൾ സജീവമാണല്ലോ?
ഈ ഡേ കെയറിലെ ആയന്മാരിൽ നിന്നും കുട്ടികൾക്ക് വേണ്ടത്ര സുരക്ഷിതത്ത്വം കിട്ടുന്നതായി നിങ്ങൾ കരുതുന്നുണ്ടോ?.
ഈ അടുത്ത് ഇവിടുത്തെ(ദുബായിലെ) എഫ്.എം. ന്യൂസിൽ പറഞ്ഞതാണ്.
ഇവിടെ സ്ത്രികൾ മാത്രം ഉള്ള പല വില്ലകളിലും ഭർത്താവ് ജോലിക്ക് പോയാൽ കുട്ടികളെ നോക്കുന്ന സ്ത്രികളെ കുറിച്ച്.വലിയ തുകയാണ് കുട്ടികളുടെ മാതാപിതാക്കളിൽ നിന്നും ഇവർ ഈടാക്കുന്നത്.
എന്നാൽ കുട്ടികൾക്ക് വേണ്ടത്ര സുരക്ഷിത്വത്തം നല്കാൻ ഇവർ തയ്യാറാകുന്നില്ല.
ചെറിയ സിറഫ് കൊടുത്ത് കുട്ടികളെ മയക്കി കെടുത്തും.
ഒരു കൊച്ചു കുട്ടി കരയുന്നതു കേൾക്കാൻപോലും പോലും ഇഷ്ടപെടാൻ കഴിയാത്ത ഒരു ലോകമാണിന്നത്തേത്.
കരയുന്ന കുട്ടികളുടെ വായിൽ നിപ്പളിന്റെ മാതിരിയുള്ള സാധനം തിരുകി കയറ്റി അവന്റെ കരയാനുള്ള സ്വാതന്ത്യത്തെ പോലും നാം തടയിടുന്നു.
കുട്ടികളെ കുട്ടികളായി വളർത്തൂക
കുട്ടികൾ അവരുടെ പ്രായത്തിൽ വളരേണ്ടത് കുട്ടികളായി തന്നെയാണ്.നിങ്ങളുടെ അമിതമായ ചിന്തകൾ അവരിൽ അടിച്ചേല്പിക്കാതെ ഇരിക്കുക.
അവന്റെ പ്രായത്തിൽ അവൻ കാണുന്ന ഒരു ലോകമുണ്ട്.
കൊച്ചു കൊച്ചു ചിന്തകളും അവന്റെ കൊച്ചു കാഴച്ചപ്പാടുകളും നിറഞ്ഞ ആ ലോകത്ത് അവനെ സ്വതന്ത്രമായി മേയാൻ വിടുക.
ആരേയും കണ്ടല്ല കുട്ടികൾ പഠിക്കേണ്ടത്. ചില മാതാപിതാക്കളുണ്ട് തങ്ങളുടെ കുട്ടികളെ ശരിക്കും ടെസ്റ്റ് ട്യൂബ് ശിശുകളായിട്ടാണ് വളർത്തുന്നത്.
നിനക്ക് പഠിക്കാനൊന്നുമില്ലെ പോയിരുന്ന് പഠിച്ചെ?
മുതിർന്നവർ സംസാരിക്കുന്നിടത്ത് വന്ന് നിലക്കരുതെന്ന് നിന്നോട് പറഞ്ഞിട്ടില്ലെ?
നിന്നെ എന്തിനാ കൊള്ളാവുന്നെ ആ ടീച്ചറിനെ മോനെ കണ്ട് പഠിക്ക്.
ഇവനെ ഒന്നിനും കൊള്ളീല്ല കണ്ടില്ലെ മാർക്ക്
ചെറുപ്രായത്തിൽ കുട്ടികളുടെ മനസ്സിനെ ഇതുപോലുള്ള വാക്കുകൾ വളരെ സ്വാധീനിക്കും.
ആരെം കണ്ടല്ല കുട്ടി വളരേണ്ടത് അവൻ അവനായിട്ടാണ് വളരേണ്ടത്.
സംഗീതവാസനയില്ലാത്ത കുട്ടിയെ സംഗീതം അഭ്യാസിപ്പിക്കാൻ വിടുന്ന മാതാപിതാക്കൾ,
പ്രസംഗം പഠിപ്പിക്കുന്നു.ഡാൻസ് പഠിപ്പിക്കുന്നു.
തങ്ങളുടെ കുട്ടി അടുത്ത വീട്ടിലെ കുട്ടിയെക്കാൾ മുന്നിലാകണം എന്ന് ചിന്തിക്കുന്നവർ അവരെ എപ്പോഴെങ്കിലും സേനഹിക്കാറുണ്ടോ?.
ഏതാനും മാസം മുമ്പ് ഷാർജ്ജയിലെ ഒരു സുകൂളിൽ ഒരു ക്ലാസ്സിലെ അധ്യാപകൻ അവിടുത്തെ കുട്ടികളോട് ചോദിച്ചു.
നിങ്ങൾ ഏറ്റവും ഇഷ്ടപെടുന്ന ഒരു മഹദ് വ്യക്തിയുടെ പേര് പറയു.
പല കുട്ടികൾക്ക് പല അഭിപ്രായങ്ങൾ ആയിരുന്നു.
സച്ചിൻ,
ജാക്കിച്ചാൻ,
റോണാഡൊ
ഷാരൂഖ് ഖാൻ
എന്നൊക്കെ എഴുതിയ കുട്ടികൾ
എന്നാൽ അവിടെ ഒരു കുട്ടി എഴുതിയത് അലി എന്നാണ്
ആരാണ് അലി എന്ന് ചോദിച്ചപ്പോ അവൻ പറഞ്ഞൂ
എന്റെ അഛനാണെന്ന്?
കുട്ടികൾക്ക് വേണ്ടത് മാതാപിതാക്കളുടെ സേനഹം
ഏതൊരു കുട്ടിയും അവന്റെ അഛന്റെയും അമ്മയുടെയും അടുത്ത് കുറച്ചു നേരം ഇരിക്കാനും അവരുടെ സേനഹം ഏറ്റുവാങ്ങാനും കൊതിക്കുന്നുണ്ട്. മാതാപിതാക്കളുടെ തിരക്കു നിറഞ്ഞ ജീവിതം ശരിക്കും കുട്ടികളെ തടവറകളിൽ തളച്ചിടുകയാണ്.
അഛനും അമ്മയ്ക്കുമൊപ്പം പുറത്തുപോകാനും അഹാരം കഴിക്കാനും അഗ്രഹിക്കുന്ന കുട്ടികൾ,അവരിൽ അടിച്ചേല്പ്പിക്കുന്ന നിയമങ്ങൾ ഇത് കുട്ടികളുടെ മാനസികമായ വളർച്ചയെ തന്നെ ബാധിച്ചേക്കാം
20081107
ഒരു കുട്ടി കൂടി വേണോ?
ഒന്നോ രണ്ടോ കുട്ടികൾ അതിൽ കൂടുതൽ ആയാൽ ഇന്നത്തേ സമൂഹത്തിൽ അവരുടെ ജീവിതം
വലിയ പ്രശ്നങ്ങൾ നിറഞ്ഞതായിരിക്കും. കുട്ടികളുടെ വിദ്യാഭ്യസം ,അവരുടെ ആഹാരം വളർച്ച ഇതെല്ലാം മാതാപിതാക്കളുടെ സാമ്പത്തിക നിലയെ ആശ്രയിച്ചാണ് നിലനിലക്കുന്നത്.
രണ്ടിൽ കൂടുതൽ കുട്ടികളുടെ ഒരു കുടുംബത്തിന് പലപ്പോഴും ഇന്നത്തെ സാഹചര്യത്തിൽ പിടിച്ചു നിലക്കാൻ ബുദ്ധിമുട്ടാണ്.
ഈയടുത്തകാലത്ത് ഗുജറാത്തിയായ ഒരു ബോറി ഡ്രൈവർ പറയുകയുണ്ടായി അവന് ഇപ്പോ ഏഴുകുട്ടികളുണ്ട്.ഇനി എട്ടുകൾ കൂടി വേണം എന്ന് അവന്റെ ചേട്ടന് പതിനാലു കുട്ടികളാണ്.അവന് ചേട്ടനെ ആ കാര്യത്തിൽ കടത്തി വെട്ടണം.
പ്രശ്സ്തനായ ഒരു സിനിമതാരം പറയുകയുണ്ടായി
എന്റെ ഭാര്യയെ എപ്പോഴും ഗർഭിണിയായി കാണുന്നതാണ് കൂടുതൽ ഇഷ്ടം എന്ന്.
പണ്ടുള്ള കാർന്നോന്മാരിൽ ചിലർക്ക് പതിനെട്ടും ഇരുപതും കുട്ടികൾ ഉണ്ടായിരുന്നു.കുട്ടികൾ കൂടുന്നതനനുസരിച്ച് ഭൂമിയുടെ വിസ്തൃതി കൂടുന്നില്ലാല്ലോ?
ഇന്നത്തെ സ്ഥിതി തുടരുകയാണെങ്കിൽ ഇന്ത്യയിൽ ജനസംഖ്യ കാരണം ശ്വാസം മുട്ടിട്ട് നടക്കാൻ കഴിയാത്ത അവസഥയാകും.
20081024
നരേന്ദ്ര മോഡി മുതൽ രാജ് താക്കറെ വരെ
ഇവിടെ അദേഹം ഒരു ഹിന്ദു രാഷ്ട്രം നടപ്പാക്കുമോ?.
ആ ചോദ്യം അവിടെ നിലക്കട്ടേ
നമ്മൂക്ക് ഇന്ത്യയുടെ ഇന്നത്തെ വർത്തമാനത്തെ കാലത്തെ നോക്കി കാണാം.
ഗുജറാത്ത്, ഒറീസ്സ,ബിഹാർ,കാശ്മീർ,യുപി. ഇവിടെയെല്ലാം ഇന്ന് സംഭിക്കുന്നത് എന്താണ്.?
ഒറീസ്സയിൽ ക്രിസ്താനികൾ നിരന്തരം വേട്ടയാടപ്പെടുന്നു. ഗുജാറാത്തിലാണേൽ മുസ്ലിങ്ങളാണ്
വേട്ടയാടപ്പെടുന്നത്.കാശ്മീരിൽ ഹിന്ദുകൾ ചൂഷ്ണം ചെയ്യപ്പെടുന്നു.
പണ്ട് സോവിയറ്റ് യൂണിയൻ ഒരു വലിയ രാഷ്ട്രമായിരുന്നു അവിടെ ഉണ്ടായ ആഭ്യന്തര പ്രശ്നങ്ങളാണ്
ആ രാഷ്ട്രത്തിന്റെ തകർച്ചക്ക് വഴിയൊരുക്കിയത്. ഇന്ത്യ ഒരു മതേതരത്വ രാഷ്ട്രമാണ്. ഇവിടെ നൂറ്റിപത്ത് കോടി ജനങ്ങളുണ്ട്.അവരിൽ ഹിന്ദുകളുണ്ട്, മുസ്ലിങ്ങളുണ്ട്.ക്രിസ്താനികളും ബുദ്ധമത വിശ്വാസികളും പാഴ്സികളും പഞ്ചാബികളും ഉണ്ട് ജനസംഖ്യയ്ക്ക് ഒപ്പം എണ്ണം നിശചയിക്കാനാവാത്തത്ര മതവും അവരുടെ വിശ്വാസങ്ങളും പടർന്നു പന്തലിച്ചു കിടക്കുന്ന ഒരു സംസക്കാരമാണ് നമ്മുടേത്.
ഇവിടെ നമ്മുക്ക് ജീവിക്കേണ്ടത് ഈ മതങ്ങളുടെ വേലിക്കെട്ടിനുള്ളിലാണ്. ഹിന്ദുവിന്റെ അമ്പലത്തിന്റെ സുപ്രഭാതവും ഇസ്ലാമിന്റെ ബാങ്ക് വിളിയും, ക്രിസ്താനിയുടെ പള്ളിയിലെ മണിനാദവും
കേൾക്കാതെ നമ്മൂക്ക് ജീവിക്കാൻ സാധിക്കില്ല.കാരണം നമ്മൾ വിശ്വാസികളാണ്.
ഒരു മത ഗ്രന്ഥത്തിലും ഉള്ള വിശ്വാസമല്ല നമ്മെ നയിക്കുന്നത്. ഒരു സുഹൃത്ത് പറഞ്ഞു ലോകത്ത് രണ്ട് ബില്ല്യൺ ക്രിസ്താനികളാണ്.ഞങ്ങളെ തോല്പിക്കാൻ ആർക്കും സാധിക്കില്ല.
ഒരു മുസ്ലീം സുഹൃത്ത് പറയുന്നു. ഏതാനും വർഷങ്ങൾ കഴിയുമ്പോൾ ലോകം മുഴുവൻ ഇസ്ലാമാകുമെന്ന്
അതിന്റെ തയ്യാറെടുപ്പുകൾ ലോകം മൊത്തം നടക്കുകയാണെന്ന്.എന്റെ ഓഫീസിൽ ഒരു കൂട്ടുകാരനുണ്ട് എപ്പോഴും അയ്യാളുടെ കൈയ്യിൽ ബൈബിൾ ഉണ്ടാകും ജോലി സമയത്ത് പോലും ബൈബിൾ വായനയാണ് കക്ഷി. ഹിന്ദു രാഷ്ട്രം പണിയാൻ നടക്കുന്ന കുറെ ആളുകളെ വേറെയും അറിയാം.
രാജ് താക്കറെ സംഭവം ബിഹാറികൾക്ക് എതിരെയായിരുന്നു.മുമ്പ് ബംഗാളികൾക്ക് എതിരെ മുബൈയിൽ പ്രശ്നം ഉണ്ടായിട്ടുണ്ട്.ഗുജാറാത്തിൽ നിന്നും ബിസ്സിനസ്സ് നിറുത്തി നാട്ടിൽ സ്ഥലം വാങ്ങിയ ഒരാളെ എനിക്കറിയാം. സ്വന്തം മാതൃരാജ്യത്തു പോലും നാം സുരക്ഷിതരല്ല എന്നാണ് ഇത് ഓർമ്മപെടുത്തൂന്നത്.
ഇവിടെ മദ്രാസിയും ബംഗാളിയും പഞ്ചാബിയും ബിഹാറിയും കാശ്മീരിയും മലയാളിയും ചേർന്നതാണ്
ഇന്ത്യ. അവിടെ ഒരു വക തിരിവ് ഉണ്ടാകുന്നത് നമ്മൂടെ അന്ധമായ മത വിശ്വാസങ്ങൾ കൊണ്ട് തന്നെയാണ്.
ഇവിടെ എന്തിനും ഏതീനും വേണ്ടി ഹർത്താലുകൾ ഉണ്ടാകുന്നു. ഈ ഹർത്താലുകൾ സ്വന്തം രാജ്യത്തെ കാർന്നു തിന്നുന്ന ഈ വൃത്തിക്കെട്ട സംസക്കാരത്തിനെതിരെയാണ് ഉണ്ടാകേണ്ടത്.
നാമെല്ലാം ഭാരതീയരാണെന്നുള്ള ചിന്തയാണ് നമ്മളിൽ ഒരോരുത്തരിലും ഉണ്ടാകേണ്ടത്.
ഹിന്ദുവിന്റെ പത്രം,ഹിന്ദുവിന്റെ സുകൂൾ,അവന്റെ ചാനൽ, അവന്റെ രാജ്യം അങ്ങനെ ഒരോ മതവും തങ്ങളുടെ എന്നുള്ള മനോഭാവത്തൂടെ വളരുമ്പോൾ അടിച്ചമർത്തപ്പെടുന്നത് ഒരു മഹത്തായ സംസ്ക്കാരമാണ്.
നരേന്ദ്ര മോഡിന്മാരും താക്കറെന്മാരും അന്ധമായ ക്രിസ്തു-ഇസ്ലാമികത്വം പ്രചരിപ്പിക്കുന്നവരും വളർന്നു വരാതെയിരിക്കണമെങ്കിൽ ഇനിയുള്ള തലമുറയെങ്കിലും മതത്തിന്റെ വേലിക്കെട്ടിനുള്ളിൽ തളച്ചിടാതെ ഇരിക്കുക.
നമ്മൂടെ രാജ്യത്തിന്റെ വികസനമാണ് നമ്മുക്കാവശ്യം.അവിടെ മതം പറഞ്ഞും രാഷ്ട്രീയം പറഞ്ഞൂം ശത്രുമനോഭാവത്തോടെ പെരുമാറാനുള്ള ഒന്നല്ല നമ്മൂടേ ജീവിതം.
നമ്മൂക്ക് മുഹമ്മദും ജോസഫും രാമനും വേണം. നമ്മൾ ഒരുമ്മിച്ച് കൈകോർത്തൂ പിടിച്ചാലെ നമ്മുടെ രാജ്യത്തെ കുറിച്ചുള്ള പ്രതീക്ഷകൾ പൂർണ്ണമാകു.
ഇവിടെ അതിനായി നമ്മൂക്ക് കൈകോർക്കാം
ജയ് ഹിന്ദ്.
20081017
കാശമീരികൾ പറയുന്നു .
ഷാർജ്ജയിലെ എന്റെ താമസത്തിനിടയ്ക്ക് കുറെ കാശമീരികളെ പരിചയപ്പെടാൻ സാധിച്ചു.
ഇവരിൽ അധികവും പാക്കിസ്ഥാനിലെ ആസാദ് കാശ്മീരിൽ നിന്നുള്ളവരായിരുന്നു.
അവരിൽ ചിലരുടെ അഭിപ്രായങ്ങൾ ആരായുകയായിരുന്നു സംസാരത്തിന്റെ പ്രധാന ലക്ഷ്യം.
ആസാദ് കാശമീരിലെ കോട്ടലി ഡിസ്ട്രിറ്റിൽ നിന്നുമുള്ള മെഹറുബാൻ മുഹമ്മദ്ദ് ഇങ്ങനെ പറയുന്നു.
കാശ്മീർ ഒരു വേറിട്ട ഒരു രാജ്യമാണ്.അത് ഒരാൾക്കും ഞങ്ങൾ വിട്ടുകൊടുക്കീല്ല. ഞങ്ങളെ പാക്കിസ്ഥാനികൾ എന്ന് വിളിക്കരുത്.ഞങ്ങൾ പാക്കിസ്ഥാൻ കാരല്ല ഞങ്ങൾ കാശ്മീരികളാണ്.ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും ചൈനയുടെ കൈവശമായി പരന്നു കിടക്കുന്ന ഞങ്ങളുടെ രാജ്യത്തെ ഞങ്ങൾ വീണ്ടേടൂക്കൂം.
താരിഖ് പറയുന്നു.
ഞാൻ മീരാപ്പൂർ നിന്നുള്ളയാളാണ്. കാർഗിൽ യുദ്ധം നടക്കുമ്പോൾ ഇന്ത്യയിലേക്ക് തോക്കുകളുമായി തിവ്രവാദികൾ കടന്നു പോയത്.ഞങ്ങളൂടെ വഴികളിലൂടെയാണ്.അന്ന് ഇവിടുത്തെ ഒരു വീട്ടിലും ആണുങ്ങൾ ഉണ്ടായിരുന്നില്ല.അവർ സ്ത്രികളെ ഉപദ്രവിക്കത്തില്ല.ആണൂങ്ങളെ കണ്ടാൽ പിടിച്ചുകെട്ടികൊണ്ട് യുദ്ധം ചെയ്യാൻ കൊണ്ടു പോകും.
അതിർത്തിയിൽ നിന്നും പലപ്പോഴും വെടിപൊട്ടുന്ന ശബദം ഞങ്ങൾക്ക് കേൾക്കാം.
സാബീർ പറയുന്നു.
എന്റെ ചാച്ച(ഇളയഛൻ) ഇന്ത്യൻ കാശമീരിലാണ്.അവിടെ യുദ്ധം ഉണ്ടാകുന്നതിനു മുമ്പ് പലവട്ടം അതിർത്തി നുഴഞ്ഞു കയറി ഞങ്ങൾ പോയിട്ടുണ്ട്.
അസർ പറയുന്നു.
ഭായി ഞങ്ങളുടെ രാജ്യത്തെ ജനങ്ങൾക്ക് വേണ്ടി അവിടുത്തെ സർക്കാർ ഒന്നും ചെയ്യുന്നില്ല.ഞങ്ങളുടെ
പെൺകുട്ടികളെ വിദ്യാഭ്യാസം ചെയ്യാൻ അനുവദിക്കില്ല.അവർ മദ്രസ്സകളിലെ പഠനം കഴിഞ്ഞാൽ പതിനാലു പതിഞ്ചുവയസ്സിൽ വിവാഹിതരാകുന്നു.പതിനെട്ട് വയസ്സുള്ള ഒരു പെൺകുട്ടി രണ്ടോ മൂന്നോ
കുട്ടിയുടെ മാതാവ് ആയിരിക്കും.
രാത്രി ഏഴുമണികഴിഞ്ഞാൽ ഞങ്ങളാരും പുറത്തിറങ്ങാറില്ല.പുറത്തിറങ്ങിയാൽ വെടി വച്ചു കളയും.
അവൻ ആ സംഭവം പറഞ്ഞപ്പോൾ ഏതാനും മാസം മുമ്പ് ഞങ്ങളൂടെ കമ്പിനിലെ ഒരു ഡ്രൈവർ അവന്റെ പിതാവ് മരിച്ചിട്ട് പെട്ടേന്ന് നാട്ടിൽ പോയി അവനു വൈകിട്ടായിരുന്നു ഫ്ലൈറ്റ്.പാക്കിസ്ഥാനിലെ പെഷാവറിൽ നിന്നുമുള്ളവനായിരുന്നു അവൻ.
അവൻ പോയപ്പോൾ അവന്റെ കൂട്ടുകാരൻ പറഞ്ഞൂ.
ഭായിക്ക് പെഷാവറിൽ നിന്നും 60കീ.മി.സഞ്ചരിക്കണം.ഭായി താമസിക്കുന്നിടത്ത് രാത്രി പുറത്തിറങ്ങാൻ പറ്റില്ല.കൊന്നുകളയും.തോക്കുകളുമായി തിവ്രവാദികൾ വഴികളിൽ ഉണ്ടാകും.
വീട്ടിൽ ഒരു രോഗമുണ്ടായാൽ അഞ്ചോ ആറോ വണ്ടികളിലാണ് ആശുപത്രികളിൽ പോകുക.ഞങ്ങളുടെ സർക്കാർ ഞങ്ങൾക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ല. ഞങ്ങളുടെ കുട്ടികൾക്ക് വിദ്യാഭ്യാസമില്ല.
പെഷാവറിൽ ഒരു ഗ്രാമമുണ്ടെത്രേ?അവിടെ അവിടെ പോലീസ് അവിടത്തെ ജനങ്ങൾ തന്നെയാണ്.
അവർ തോക്കുകളുമായി നിയമം നടപ്പാക്കുന്നു.
ഒരു കറാച്ചികാരൻ പറയുന്നു.
ഞങ്ങളുടെ നാട്ടിൽ മലബാറികളുടെ ധാരാളം സ്ഥാപനങ്ങൾ ഉണ്ട്.കറാച്ചിയിൽ മലയാളം സംസാരിക്കുന്നവരെ നിരവധി കാണാം. അവൻ പറയുന്നു.
രണ്ടീസം മുമ്പ് നാട്ടിൽ നിന്നും വന്ന ഒരു മലബാറി ഒരു പാക്കിസ്ഥാനിയുമായി സംസാരിച്ചു കൊണ്ട് നില്ക്കെ അവൻ അവന്റെ കൈയ്യിൽ നിന്നും ഇന്ത്യയുടെ പത്തു രൂപ നോട്ട് വാങ്ങിട്ട് പറഞ്ഞൂ.
ഇതിന്റെ കള്ളനോട്ട് അടിച്ച് ഞങ്ങൾ നിന്റെ രാജ്യം മുഴുവൻ വിതറും.പെട്ടേന്ന് അവൻ കരഞ്ഞൂ.
പാക്കിസ്ഥാനി എന്തായാലും നോട്ട് തിരിച്ചു കൊടുത്തു.
എന്തായാലും അവന്റെയൊക്കെ ഉള്ള് നോക്കണം.
ഏതാനും ദിവസം മുമ്പ് പാക്കിസ്ഥാൻ തിവ്രവാദി സംഘത്തിൽ പെട്ട ഒരു മലയാളിയെ അതിർത്തിയിൽ വെടിവച്ചു കൊന്ന വാർത്ത നാം കേട്ടു.
ആ വാർത്ത കേട്ടപ്പോൾ ഷാർജ്ജയിലുള്ള ചില മലയാളികൾ നടത്തുന്ന ചില പാക്ക് റെസ്റ്റോറന്റുകളാണ് എനിക്ക് ഓർമ്മ വന്നത്.
പാക്കിസ്ഥാൻ ഡ്രെസ്സിൽ നിലക്കുന്ന ഇവിടുത്തെ ചില മലയാളികളെ കണ്ടപ്പോ ആദ്യം മനസ്സിലായില്ല.
ഒരു സേനഹിതനൊപ്പം ഒരു ചായ കുടിക്കാൻ ഇവിടുത്തെ ഹോട്ടലിൽ കയറിയപ്പോൾ ഇവർ മലയാളം സംസാരിക്കുന്നതു കേട്ടപ്പോൾ അതുഭതപെട്ടു പോയി.
തന്നെയുമല്ല മലയാളി ആണെന്ന് മനസ്സിലായപ്പോൾ ആ ഹോട്ടലിൽ മുകളിൽ ചായ കൊടുക്കുന്ന കൌണ്ടറിനു മുകളിൽ തൂക്കിയിരിക്കുന്ന ഒരു ബോർഡാണ് ഞാൻ ശ്രദ്ധിച്ചത്.
അതിൽ ഇങ്ങനെ എഴുതിയിരിക്കുന്നു.
ഐ ലൌവ് പാക്കിസ്ഥാൻ.
ഞാൻ എന്തായാലും പിന്നെ ആ ഹോട്ടലിൽ കയറിയിട്ടില്ല.
തമിഴ്നാട്ടുകാരനായ ഒരു ലോഡിങ്ങ് തൊഴിലാളിയെ ഞാൻ പരിചയപ്പെട്ടത് കഴിഞ്ഞ നോയമ്പ് സീസണിൽ ആണ്.അവനെ കുറെ പാക്കിസ്ഥാനികൾക്കൊപ്പമാണ് കണ്ടത്.അവൻ അവരുടെ വേഷത്തിൽ ആയിരുന്നു.അവൻ പറയുന്നു.
ഞാൻ ഇവർക്കൊപ്പം ജോലി ചെയ്യണമെങ്കിൽ അവരുടെ ഡ്രെസ്സ് ഉപയോഗിക്കണം.
കഷടം.
20080930
കുട്ടികളെ തല്ലിയാല് നന്നാകുമോ?
ഇന്നത്തെ കുട്ടികളെ മാതാപിതാക്കൾ വളരെ ലാളിച്ചാണ് വളർത്തുന്നത്.മക്കളെ ഒന്ന് വഴക്കു പറയാൻ
പോലും അവർ ഭയക്കുന്നു.ഇന്ന് പത്രങ്ങളിൽ വരുന്ന ചില വാർത്തകൾ കാണൂമ്പോൾ പലപ്പോഴും
കണ്ണൂ നിറഞ്ഞൂ പോകുന്നു.
ബാങ്കുമോഷണം,പിടിച്ചുപറി,വാഹനമോഷണം അങ്ങനെ പലരംഗത്തും ഇന്നത്തെ തലമുറ മുൻപൊന്നും കാണിക്കാത്ത ഒരു പ്രവണതയാണ് കാണിക്കുന്നത്.
മാതാപിതാക്കൾ കുട്ടികളെ വളർത്തൂന്നതിൽ ഉള്ള തെറ്റാണോ ഇതിനു കാരണം?.
ഏതാനും വർഷം മുമ്പ് എന്റെ നാട്ടുകാരനായ ഒരു പതിനെട്ടു വയസ്സുകാരനെ മോഷണത്തിന് പോലീസ് പിടിച്ചു.
ആ കുട്ടി ഒരു വലിയ ഗ്യാംഗിൽ അംഗമാണ്.ഒരു വൃദ്ധമാതാവിന്റെ മാലപൊട്ടിച്ചതുമായി ബന്ധപെട്ട് അവനെ തെളിവെടിപ്പിനു കൊണ്ടുവന്നപ്പോൾ ആ മാതാവ് പൊട്ടികരഞ്ഞു കൊണ്ട് അവനൊട് ചോദിച്ചു.നിനക്ക് മാലവേണെൽ എന്നോട് ചോദിച്ചാൽ ഞാനിത് ഊരിതരുമായിരുന്നല്ലോ?എന്തിനാടാ
നീ ഇതിന് ഇറങ്ങി തിരിച്ചത്.ആ അമ്മ കരഞ്ഞു കൊണ്ടാണ് ചോദിച്ചത്.
കുറച്ച്കാലം മുമ്പ് പൊൻ കുന്നത്ത് ഒരു ബാങ്ക് മോഷ്ടിച്ചത് കുറച്ചു കുട്ടികളാണ്.വീട്ടിൽ നിന്നും കിട്ടുന്ന പണം തികയാത്തതുകൊണ്ടാണ് അവർ അങ്ങനെ ചെയ്തത്.ഇവരൊക്കെ വലിയ കാശുള്ള വീടുകളിലെ കുട്ടികളാണ് എന്നുള്ളതാണ് ശ്രദ്ധിക്കേണ്ടതായ ഒരു വസ്തുത.
20080907
ഓർമ്മകളിലെ ഓണം
തിരുവോണത്തിന് എന്തെല്ലാ.?
പപ്പടം പഴം പായസം.
എരിശേരി പുളിശേരി കാളൻ ഓലൻ
ചേന ചെത്തൂം ചെറുപയറും.
കുട്ടികാലത്ത് നാലര വെളുപ്പിനുണർന്ന് തൃക്കാകരയപ്പനെ വരവേല് ക്കാൻ അഛമ്മക്കൊപ്പം ആർപ്പു
വിളിച്ച് പൊയ ഓർമ്മ ഇന്നും ബാല്യത്തിന്റെ ഒരു നൊമ്പരമാണ്.
അത്തം മുതൽ പൂപറക്കാൻ വീടായ വീടുകളും കാടായ കാടുകളും മലകളും കുന്നുകളും താണ്ടിയുള്ള
ആ യാത്ര ഓണനാളിൽ പൂവട കഴിച്ച് ഉമ്മറത്തിരിക്കുമ്പോൾ ഇന്നും ഓർമ്മ വരും.
ഓണത്തപ്പൻ വീടു സന്ദർശിച്ചു എന്നു കാണിക്കാൻ അരിമാവിൽ കൈയ്യും കാലുമൊക്കെ മുക്കി
വീട്ടിലേക്ക് നടന്നു കയറും പഴയ ആ തറവാടിന്റെ തൂണിലും വാതിലിലുമൊക്കെ സ്വന്തം കൈയ്യടയാളങ്ങൾ വരച്ചു വയ്ക്കൂം.
വർഷങ്ങൾ കഴിഞ്ഞിട്ടും ആ തറവാടിന്റെ വാതിലുകളിൽ മായാതെ ആ അടയാളങ്ങൾ ഉണ്ടായിരുന്നു.
ഓന്നാം ഓണത്തിനു തുമ്പപ്പൂവും തുളസികതിരും.രണ്ടാം ഓണത്തിനും അതു തന്നെ.
മൂന്നാം ഓണം തൊട്ട്(ചോതി നാൾ ചുവന്ന പൂവ്)
പലവിധത്തിലുള്ള പൂക്കൾ
ആ പൂക്കൾ പറയ്ക്കാനുള്ള കുട്ടികളുടെ ഓട്ടമാണ് അന്നത്തെ ഓണം.
രാവിലെ വെളുപ്പിന് എത്ര പൂക്കൾ അടുത്ത വീടുകളിൽ നിന്നും കട്ടു പറിച്ചിരിക്കുന്നു.
പിന്നെ ഓണത്തിന് മുറ്റത്തെ വലിയ മാവിൽ ഊഞ്ഞാലിടും.
അതൊന്നും മറക്കാൻ കഴിയില്ല.
ഓണത്തപ്പനെ ഉണ്ടാക്കുന്നത് കൂനൊനുറമ്പ് കൂടുകൂട്ടിയ മണ്ണൂ കൊണ്ടാണ്.
ആ മണ്ണൂ കൊണ്ട് അപ്പൂപ്പനെം അമ്മൂമ്മെം പിന്നെ ആട്ടുകല്ലും അരകല്ലും ഉരലും ഒക്കെ ഉണ്ടാക്കും.
ഓണനാളിലെ സദ്യ മറക്കാൻ കഴിയുകയില്ല
തൂശനിലയിൽ ആ നാളിൽ അഛമ്മ വിളമ്പി തന്ന ചോറുണ്ടത്.
പിന്നെ വൈകിട്ട് ഉറമ്പുകൾക്ക് വീടിന്റെ നാലുമൂലയിലും പിന്നെ നടവാതിലിലും കീറനിലയിൽ തിരിയിട്ട്
ചോറു വിളമ്പിയത് മറക്കാൻ കഴിയാത്ത ഒരു ഓർമ്മയാണ്.
എനിക്കും നഷ്ടമായ ഒരു നല്ല കാലത്തിന്റെ ഓർമ്മ
20080729
മമ്മി വേണോ അമ്മ വേണോ?
അമ്മെ എന്ന് വിളിക്കുമ്പോള്‍ കിട്ടുന്ന ആനന്ദം .
മറ്റൊന്നിലും ഉണ്ടാവില്ല.
അമ്മിഞ്ഞ പാലോളം മധുരമുള്ള പദമാണ് അമ്മ.പക്ഷെ ഇന്നത്തെ തലമുറ അധികവും അമ്മ വിളികളില്‍ നിന്ന് അകന്നു പോകുന്ന ഒരു കാഴ്ച്ചയാണ് നാം കാണുന്നത്.അമ്മയെന്ന് വിളിക്കുന്നത് എന്തോ കുറച്ചിലുപോലെയാണ് പുതിയ കുട്ടികളില്‍ ചിലര്‍ കാണുന്നത്.അമ്മ എന്ന് വിളിക്കുന്നത്
അത്ര കുറച്ചിലാണൊ?
അടുത്തകാലത്ത് ഒരു സ്ത്രി പറഞ്ഞതാണ്
പിള്ളേര് അമ്മെ എന്ന് വിളിച്ചാല്‍ നമ്മുക്കോക്കെ ഏതാണ്ട് വല്ല്യപ്രായമായ്തു പോലെ തോന്നൂന്ന്.
ഞങ്ങളുടെ അടൂത്ത് ഒരു വീട്ടിലെ കുട്ടികള്‍ അവരുടെ അമ്മയെ ചേച്ചീന്നാണ് വിളിക്കുന്നത്.
അമ്മ എന്ന് വിളിക്കുമ്പോള്‍ മനസ്സില്‍ നിറയുന്ന സേനഹം,അടുപ്പം ആദരവ്,ഇതൊന്നും മറ്റൊന്നിലും കിട്ടില്ലാന്നാണ് എനിക്ക് തോന്നുന്നത്.
നമ്മുക്ക് അമ്മയെ വേണ്ടെങ്കില്‍ പിന്നെ ആര് അമ്മ എന്ന് വിളിക്കും.
20080727
ആണവകരാറിനെ എന്തിന് നാം എതിര്‍ക്കണം?.
ഇവിടെ ആണവ കരാറിനെ എതിര്‍ക്കുന്ന ഒരു പക്ഷം, ആമേരിക്കന്‍ വിരോധമാണ്
മുറുക്കെ പിടിക്കുന്നത്.ആമേരിക്കയല്ലാതെ മറ്റ് ഏതേലും തുല്ല്യശക്തിയായ (ജി8) രാഷ്ടമാണ് ഈ പദ്ധതിയുമായി മുന്നോട്ട് വരുന്നതെങ്കില്‍ ഇന്ത്യയിലെ ഇടതുപക്ഷം
രണ്ടു കൈനീട്ടി സ്വികരിക്കുമായിരുന്നു.ഇത് ആമേരിക്കയോടുള്ള വിരോധമാണ് അല്ലാതെ ആണവ കരാറിനെതിരെയുള്ള പ്രതിഷേധമല്ല.
ആണവ കരാര് പദ്ധതി വിജയകരമായി നടപ്പാക്കിയാല്‍ അത് ഇന്ത്യയുടെ ഊര്‍ജ്ജപ്രതിസന്ധിക്ക് ശാശ്വത പരിഹാരമായിരിക്കും.
വ്യവസായങ്ങള്‍ വളരുന്നതൊടെ അത് ഇന്ത്യന്‍ സാമ്പത്തികരംഗത്ത് വന്‍ കുതിച്ചുകയറ്റത്തിനാകും വഴിയൊരുക്കുക.
ഇന്ത്യയുടെ പ്രധാന വൈദ്യുത സ്രോതസ്സുകള്‍ ജലവൈദ്യുത പദ്ധതികളെ ആശ്രയിച്ചാണ് അധികം നിലകൊള്ളുന്നത്.പ്രത്യേകിച്ച് കേരളം പോലൊരു
സംസഥാനത്ത് വര്‍ഷത്തില്‍ ലഭിക്കുന്ന മൊത്തം മഴയുടെ തോത് അനുസരിച്ചാണ്
വൈദ്യുത ഉലപാദനം എത്രത്തോളമെന്ന് നിശച്ചയിക്കപെടുന്നതു പോലും.ഒരു വര്‍ഷത്തില്‍ എത്ര ദിവസം നാം പവര്‍ക്കട്ടിനെ അഭിമുഖികരിക്കുന്നു.
ആണവകരാറിനെ ഇടതുപക്ഷം എതിര്‍ത്തത് തൊട്ടടുത്ത കമ്മ്യുണിസ്റ്റ് രാജ്യമായ ചൈനയെ സഹായിക്കാനല്ലെന്ന് ആരു കണ്ടു.ഇത് ഒരു കമ്മ്യൂണിസ്റ്റ്കാരന് മറ്റൊരു
കമ്മ്യുണിസ്റ്റ്കാരനോടു തോന്നുന്ന സ്നേഹമാണ്.തങ്ങള്‍ ഈ പദ്ധതിയെ അനുകൂലിച്ചാല്‍ തങ്ങളുടെ അയല്‍ രാജ്യമായ ചൈനക്ക്(കമ്മ്യുണിസ്റ്റ് രാഷ്ട്രം) ദോഷം ചെയ്യുമോ എന്നവര്‍ ഭയക്കുന്നു.ഇത് രാജ്യത്തിന്റെ വികസനത്തിനെതിരെയുള്ള പ്രതിഷേധമാണ്.ഏതൊരു നല്ല പദ്ധതിയേയും ആദ്യമെ എതിര്‍ക്കുകയും പിന്നിട്
അവ നടപ്പാക്കുകയും ചെയ്യുക എന്നത് ആധുനിക കമ്മ്യൂണിസ്റ്റ്കാരന്റെ ചിന്താഗതിയാണ്. എന്നാല്‍ ഇന്ന് കോണ്‍ഗ്രസ്സിന് സ്വതന്ത്രമായി തീരുമാനമെടുക്കാന്‍
കഴിയും .
സ്വന്തം അദ്ധ്വാനത്തിന്റെ നല്ലോരു ശതമാനവും വിദേശരാജ്യങ്ങളുടെ വികസനത്തിന്
ദാനമായി നല്കുന്ന കോടികണക്കിന് വരുന്ന ഭാരതീയര്‍ സമൂഹം അന്യ ദേശങ്ങളില്‍ പോയി കിടന്നൊഴുക്കുന്ന വിയര്‍പ്പ് സ്വന്തം രാജ്യത്തിന്റെ വികസനത്തിനായി വിനിയോഗിക്കാന്‍ കഴിയണം.അതിന് കൂടുതല്‍ വ്യവസായങ്ങള്‍ ഇവിടെ വളര്‍ന്നു വരണം.തൊഴിലാളികള്‍ക്ക് ഒരിക്കലും ദൌര്‍ലഭ്യം അനുഭവപ്പെടാത്ത ഒരു രാജ്യമാകും ഇന്ത്യ. ഇന്ത്യയുടെ ബുദ്ധിയും ശക്തിയുമാണ് ഇന്ന് പലരാജ്യങ്ങളുടെയും വികസനത്തിന്റെ കാതല്‍.ഗള്‍ഫ് മേഖലകളില്‍ നിന്നും ഭാരതീയര്‍ കൂട്ടത്തോടെ
വിട്ടു പിരിഞ്ഞാലുള്ള അവസ്ഥ ഒന്നാലോചിച്ചു നോക്കു.
ഒരോ നഗരത്തിലും ഭാരതീയന്റെ അദ്ധ്വാനത്തിന്റെയും വിയര്‍പ്പിന്റെയും ഗന്ധമുണ്ട്.
നമ്മുടെ രാജ്യത്തിന്റെ വികസനത്തിന് എന്നും എതിര് നമ്മള്‍ തന്നെയാണ്.അനാവശ്യകാര്യങ്ങള്‍ക്ക് വേണ്ടി സമരം ചെയ്യാനും കൊടിപിടിക്കാനും
വ്യവസായസ്ഥാപനങ്ങള്‍ അടപ്പിക്കാനും നാം കാട്ടുന്ന വ്യഗ്രത നമ്മുടെ നാടിന്റെ വികസനത്തിന് വേണ്ടി വിനിയോഗിച്ചാല്‍ എത്രനന്നായിരുന്നു.നാട്ടില്‍ ഇങ്ക്വാലാബ്
വിളിക്കുന്നവന്‍ ഗള്‍ഫില്‍ എത്തിയാല്‍ ഏതു പൊരിവെയിലത്തും പണിയുന്നു.
ഇവിടെ വിപ്ലവമില്ല .സ്വന്തം നാടിന്റെ ഗുണവും മണവും എത്രത്തോളം വലുതാണെന്ന്
അറിയണമെങ്കില്‍ വിദേശത്ത് ജീവിക്കണം.എന്നിട്ടും നാം നമ്മുടെ നാടിനോട് ചെയ്യുന്നത് എന്താണ്.?
ആമേരിക്കയെ എതിര്‍ക്കുന്നവര്‍ ഒരു കാര്യം മനസ്സിലാക്കുക.അവര്‍ ഇന്ത്യയോട് എന്താണ് ചെയ്തത്?.അമേരിക്കന്‍ മണ്ണീല്‍ നിന്നും പ്രവാസിയായ ഒരോ ഭാരതീയനും നാട്ടിലേക്ക് അയക്കുന്ന ഡോളറിന്റെ മൂല്യം കണക്കാക്കിയാല്‍ ആമേരിക്കാ ഭാരതത്തിന് നലകുന്ന വരുമാനം എത്രത്തോളമെന്ന് മനസ്സിലാകും.
നാവു കൊണ്ട് പ്രസംഗിക്കുകയും ആവശ്യം വരുമ്പോള്‍ പ്രസംഗിച്ചതൊക്കെ വിഴുങ്ങുകയും ചെയ്യുന്നത് ശരിയല്ലാ.ഇന്ന് എത്ര കമ്മ്യൂണിസ്റ്റ്കാര്‍ അമേരിക്കയില്‍
ഉണ്ടാകും.
20080726
മലയാളി ആണുപോലും. കഷ്ടം!
എന്നെ നോക്കി ചിരിച്ചു കൊണ്ട് അവന്‍ അടുത്തൂ വന്നു.
“എന്താ പേര്?“ അവന്‍ ചോദിച്ചു.
……….. ഞാന്‍ പറഞ്ഞൂ
“നാട്ടില്‍ എവിടെയാ?“
……………….. ഞാന്‍ പറഞ്ഞൂ.
“നമ്മുടെ നാട്ടുകാരിയുണ്ട് അന്‍പതു ദിര്‍ഹസെയുള്ളൂ വേണോ?“
ഞാന്‍ ഒന്ന് ഞെട്ടി.
ആ ചെറുപ്പകാരന്‍ ചെയ്യുന്ന ബിസ്സിനസ്സാണ് അത്.ആവശ്യകാര്‍ക്ക് പെണ്‍കുട്ടികളെ തരപ്പെടുത്തി കൊടൂക്കുക.
അവന് 20 ദിര്‍ഹം കമ്മീഷന്‍.
ആവശ്യകാരുടെ എണ്ണം കൂടുന്നതിനനുസരിച്ച് അവന്റെ പോക്കറ്റില്‍ പണവും നിറയുന്നു.
ഇന്ന് ദുബായിയില്‍ സെകസ് വില്പന കേന്ദ്രങ്ങള്‍ കൂടുതല്‍ സജീവമായി കഴിഞ്ഞിരിക്കുന്നു.
പല പെണ്‍കുട്ടികളും ചതിയില്‍ പെട്ടാണ് ഈ മഹാനഗരത്തിലെ അഴുക്ക് ചാലുകളിലേക്ക് വലിച്ചെറിയപ്പെടുന്നത്.
ഒരിക്കല്‍ ഈ ചതികുഴിയില്‍ വീണു പോയാല്‍ പിന്നെ ഏങ്ങനേലും കാശുണ്ടാക്കുക
എന്നതാണ് പല പെണ്‍കുട്ടികളുടെയും ലക്ഷ്യം.
മസ്സാജ് പാര്‍ലറുകളുടെ ലേബലുകളോടെയാണ് ചില സെക്സ് വിപണന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.
ഞാന്‍ മുമ്പ് സൂചിപ്പിച്ച സമീറിനെ പോലുള്ള നിരവധി ചെറുപ്പക്കാര്‍ ഇന്ന് ദുബായുടെ പല സ്ഥലങ്ങളിലും സെക്സ് ദല്ലാളുമാരായി വര്‍ക്ക് ചെയ്യുന്നുണ്ട്.
സമീര്‍ ഒരു മാസം നാട്ടിലേക്ക് അയ്ക്കുന്നത് ആയ്യായിരം ദിര്‍ഹമാണ്.
അത്ഭുതപെടേണ്ട അതിലും കൂടുതല്‍ അവന് കിട്ടിയില്ലേലെ അതിശയമുള്ളു.
ബര്‍ദുബായി തലശ്ശേരി റെസ്റ്റോറന്റിനു സമീപം
ഒരു ഗലിയുണ്ട്.
ഇതിലെ നടക്കാന്‍ കഴിയ്യാത്ത അവസ്ഥയാണ്.
20ദിര്‍ഹം.
ചൈനയും ഫിലിപ്പൈന്‍സും റഷ്യയും ഈ ഗലി കൈയടക്കിയിരിക്കുകയാണ്.ഈ വഴി ഒരു നല്ല പെണ്‍കുട്ടി നടന്നു പോയാല് ചിലപ്പോ അവരുടെ കൈയ്യിലും ചിലപ്പൊ കയറി പിടിച്ചേക്കാം
20 ദിര്‍ഹം.
ഒരു കുരങ്ങനെ കളിപ്പിക്കുന്നത് പോലെ കുറെ പേറ് കൂടി നിന്ന് പെണ്‍കുട്ടികളെ നോക്കീ കൈയ്യും കാലും കാണിക്കുന്ന കാഴ്ച്ച കാണാം. ദയറിലെ ചിലയിടങ്ങളില്‍ ഇത്തരം കാഴച്ചകള്‍ നിരവധി.
ഇനി ഒരു ചെറിയ കഥ കൂടി പറയാം
കൊല്ലംകാരാനായ ഒരു ചെറുപ്പകാരന്‍ ഒരു പെണ്‍കുട്ടിയുടെ അടുത്തു പോകുന്നു.ഈ ഇടപ്പാട് ഫോണിലൂടെയാണ് ഫോണ്‍ വിളിച്ച് സമയം ഉറപ്പിച്ച് ചെറുപ്പകാരന്‍ പെണ്‍കുട്ടിയുടെ ഫ്ലാറ്റില്‍ എത്തിയപ്പോള്‍ കണ്ടത് തന്റെ നാട്ടുകാരിയായ ചെറുപ്പകാരിയെ(വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമാണ് ഈ സ്ത്രി) ‘നീയെന്താ ഇവിടെ?
“നീ തരുമോ എനിക്ക് കാശ് .ഞാനെന്റെ കുടുംബത്തിലേക്ക് മാസന്തോറും അറുപതിനായിരും രൂപ അയ്ക്കുന്നുണ്ട്. മാസം എണ്ണൂറ് ദിരഹം കിട്ടിട്ട് ഞാന്‍ എന്തു ചെയ്യാനാ.പിന്നെ ഈ സംഭവം വീട്ടിലെങ്ങാന്‍ അറിഞ്ഞാല്‍ നിന്നെ ഞാന്‍ വച്ചേക്കില്ല.ഇതു ഷാര്‍ജ്ജയിലെ ഒരു സുഹൃത്ത് പറഞ്ഞ കഥ.
നാട്ടില്‍ നിന്ന് വീട്ടുജോലിക്കും ചെറിയ മറ്റു ജൊലികളും തേടി പറക്കുന്ന പെണ്‍കുട്ടികള്‍ മാസം അയ്ക്കുന്ന പൈസ വാങ്ങി സുഖിക്കുന്ന കുടുംബങ്ങള്‍ ഓര്‍ക്കുക ഇതു പോലുള്ള പെണ്‍ കുട്ടികള്‍ പല ഗള്‍ഫ നാടുകളിലും ഉണ്ടെന്ന് ഉള്ളത്.
20080724
ഇവനെയൊക്കെ എന്തു ചെയ്യണം?
പാഴ്സല്‍ കെട്ടുക,പാത്രം കഴുക,പാഴസല്‍കൊണ്ട് കൊടുക്കുക.അങ്ങനെ ആ ക്യാന്റിനുള്ളില്‍ ഒരു ദിവസം പോലും ലീവില്ലാതെ പണിയെടുക്കുന്നു അവന്‍.ഒരു ദിവസം വൈകിട്ട് ഒരു ചായ കുടിച്ചേക്കാമെന്ന് ആ ക്യാന്റീനില്‍ ചെന്നത്.
ഞാന്‍ ചെന്നു കയറുമ്പോള്‍ ക്യാന്റിന്‍ നടത്തിപ്പുകാരാനായ മുതലാളി അവനെ നിറുത്തി പൊരിക്കുകയാണ്.“നിന്റെ ശബളത്തില്‍ നിന്നും ഒരു ദിവസം മുപ്പതു രൂപ വച്ച് ഞാന്‍ കട്ടു ചെയ്യും. നീ ഇന്ന് വച്ച് ചോറ് മുഴുവന്‍ പാഴാക്കി കളഞ്ഞു. അരി വയ്ക്കുമ്പോല്‍ നീ എന്തു ചിന്തിച്ചിരിക്കുവാ.നീ കാരണം ഏല്ലാവനും എന്നെ വിളിച്ചാണ് തെറി പറയുന്നത്.“
ആ പാവം ഒന്നും മിണ്ടാതെ നിസ്സാഹായതയോടെ തലകുമ്പിട്ട് നിലക്കുകയാണ്.
എനിക്ക് അതു കണ്ടപ്പോള്‍ വലിയ വിഷമം തോന്നി.
“നിങ്ങളെന്തിനാ മാഷെ ആ ചെക്കനെ ഇങ്ങനെയിട്ട് പൊരിക്കണെ.ഞങ്ങളെല്ലാം
കാണുന്നതല്ലെ അവന്റെ കഷ്ടപ്പാട്.“
“താന്‍ തന്റെ കാര്യം നോക്കിയാല്‍ മതി ഇങ്ങോട് ഉണ്ടാക്കാന്‍ വരണ്ട.“
ഞാന്‍ അവനോട് അന്നേരത്തെ ദേഷ്യത്തില്‍ കുറെ തട്ടി കേറി.
“അല്ലേ നിന്റെ ഭക്ഷണം കഴിക്കാന്‍ വന്ന ഈ പാവങ്ങളെ വേണം തല്ലാന്‍
ഒരു വൃത്തിയില്ലാ വെടുപ്പുമില്ലാ അല്ലെല്‍ ഇതൊരു ഹോട്ടലാണോ?”
“എടാ ഞാന്‍ തലശ്ശേരി കാരനാ കൊണ്ടും കൊടുത്തും വളര്‍ന്നവനാ നീയെന്നെ ഭരിക്കാന്‍ വരല്ലെ.?”
“ഞാന്‍ ആരെം ഭരിക്കാന്‍ വരണില്ല .ഇവിടെ നിനക്ക് മാത്രമല്ലല്ലോ ഹോട്ടലുള്ളെ.പൈസകൊടുത്താല്‍ എവിടെം ഭക്ഷണം കിട്ടും.കളി കുറെ കണ്ടിട്ടാ നാട്ടീന്ന് ഇങ്ങ് വണ്ടി കയറിയേ“
ഞാനും വിട്ടു കൊടുത്തില്ലാ.
“ഇനി ഇവന് ഇവിടെ നിന്ന് ഭക്ഷണമില്ലാ….@$^%%“
“ആര്‍ക്കും വേണം നിന്റെ ഭക്ഷണം.ഇവിടെ നീ ഈ ഹോട്ടല്‍ എത്ര ദിവസം നീ നടത്തുമെന്ന് എനിക്കൊന്നും കാണണം.“
“ഏടാ ഞാന്‍ പതിനൊന്ന് കൊല്ലമായി ദുബായില്‍ നീ എന്നെ പേടിപ്പിക്കല്ലെ?”
“ചേട്ടോ നീര്‍കോലി കടിച്ചാലും അത്താഴം മുടങ്ങും അതോര്‍ത്തോ?”
ഞാന്‍ ദേഷ്യത്തോടെ അവിടെ നിന്നിറങ്ങി.
അന്നേരം അവന്‍ എന്തൊക്കെയോ പുലമ്പുന്നുണ്ടായിരുന്നു.
രണ്ടീസം കഴിഞ്ഞപ്പോള്‍ മുന്‍സിപാലറ്റീന്ന് ആരോ വന്ന് ഒരു നല്ല ഫൈന്‍ കൊടുത്തിട്ട്
പോയി പന്തീരായിരം ദിര്‍ഹം ഫൈന്‍
അതു കേട്ടോള്‍ വല്ലാത്തൊരു കുളിര്
വഴിയില്‍ വച്ച് ഷമീരീനെ കണ്ടപ്പോള്‍ അവന്‍ പറഞ്ഞൂ.
“അവന് ഒരു വാണിങ്ങ് കൂടി കൊടുത്തിട്ടാ ചേട്ടാം പോയിരിക്കണെ ഇനി വന്നാല്‍
അനപതിനായിരും ദിര്‍ഹമാണ് ഫൈന്‍.”
“എന്തായാലും നീ സങ്കടപെടണ്ട.900രൂപ ശമ്പളത്തില്‍ പണിയുന്ന നിന്റെ 30 രൂപ വച്ച് അവന്‍ കട്ട് ചെയ്യുന്ന് പറഞ്ഞു.
അതിന് പടച്ചോന്‍ കൊടുത്തതാ.ദൈവം കാരുണ്യമുള്ളവനാണ് മോനെ.“
അതിനിടയില്‍ കുറച്ചു ദിവസങ്ങള്‍ കടന്നു പോയി
ഒന്നു രണ്ടാഴ്ച്ച മുമ്പ് ഷമീരിനെ കണ്ടപ്പോള്‍ അവന്‍ പറഞ്ഞൂ.
“എന്നെയവന്‍ വെളിലാക്കി ചേട്ടാ. വേറെ ഏങ്ങോടെലും പൊയ്ക്കോളാന്‍ പറഞ്ഞു.“
ഞാന്‍ ചോദിച്ചു.
“നിനക്ക് അവിടുത്തെ കമ്പിനി വിസയല്ലെ? അവിടെ ജോലിക്ക് കയറി കൂടെ?“
“അതിന്റെ അറബി സ്ഥലത്തില്ലാ.ഞാന്‍ നോക്കുന്നുണ്ട്.“
“നിനക്ക് ജോലി കിട്ടും മോനെ. നീ സമാധാനമായിരിക്ക് അതിനു ശേഷം ഇന്നലെയാണ് ഞാനവനെ കാണുന്നത്.
എന്നെ കണ്ടപ്പോള്‍ അവന്‍ അടുത്തു വന്നു.
“എന്താ ഷമീറെ സുഖമല്ലെ? നീ ജോലിക്ക് വല്ലോടത്തും കയറിയോ?“
“ഇല്ലാ“
“എന്തെ? എന്തു പറ്റി നിനക്ക് ?.മുഖം മൊക്കെ വല്ലാതെ കരുവാളിച്ച്.“അവന്‍ പെട്ടെന്ന് കരഞ്ഞൂ.
“വളരെ കഷ്ടപെട്ടാ ചേട്ടാ ഇങ്ങോട് വന്നത്.കുറെ പൈസ കടമെടുത്ത്.
രണ്ടുമാസം പോലുമായില്ല ഞാനിവിടെ വന്നിട്ട്. അവന്‍ ഞാന്‍ കുടിച്ചു നടക്കുവാ എന്നൊക്കെ പറഞ്ഞ് എന്റെ വിസ ക്യാന്‍സല്‍ ചെയ്യിപ്പിച്ചു.“
“നീ അപ്പോ എവിടെയാ താമസിക്കുന്നത്?“
“ക്യന്റീന്റെ പുറത്ത് ബാത്തു റൂമിന്റെ അടുത്ത് കുറെ തടി അടുക്കി വെച്ചിട്ടില്ലെ അതിന്റെ മുകളില്‍.“
“ഈ ചൂടത്തോ?“
“കിടക്കാതെ നിവൃത്തിയില്ലല്ലോ?“
“അപ്പോ നിന്റെ ഭക്ഷണം?“
“ആരേലും വാങ്ങി തന്നാല്‍ കഴിക്കും അല്ലേല്‍ ? ആ മുറിപ്പോലും കയറെരുതെന്നാ എന്നോട് പറഞ്ഞിരിക്കുന്നെ.വല്ലവരും എന്തേലും കൊണ്ട് തന്നാല്‍ അവന്‍ വിലക്കും.“
(കണ്ണൂകള്‍ നിറയുന്നു കൂടി വന്നാല്‍ ആ പയ്യന്‍ 18-19 വയസെ കാണു.കണ്ടാല്‍ പതിനഞ്ചില്‍ കൂടുതല്‍ പറയില്ലാ.അത്രമാത്രം ചെറുപ്പം)
അതു കേട്ടപ്പോള്‍ എന്റെ കണ്ണൂകള്‍ നിറഞ്ഞൂ.
“എന്തു മനുഷ്യന്‍. “
“നിനക്ക് വിശക്കുന്നുണ്ടോ? ദാ (പോക്കറ്റില്‍ ആകെയുണ്ടായിരുന്ന അന്‍പതു രൂപയെടുത്ത് അവന്റെ കൈയ്യില്‍ വച്ചു കൊത്തൂ)
“എനിക്ക് വേണ്ടാ ചേട്ടാ.“
“വാങ്ങിച്ചോ.നിന്റെ വിഷമം എനിക്ക് മനസ്സിലാകും.ഞാനൊക്കെ ആനാവശ്യമായിട്ട് ഒരുപ്പാട് പൈസ കളയുന്നുണ്ട്.ഇതു പോലുള്ള അവസരങ്ങളില്‍ ആണ് പണത്തിന്റെ വില ഞാന്‍ അറിയുന്നത്.“
ഞാന്‍ ആ പൈസ അവന്റെ കൈയ്യില്‍ വച്ചു കൊടുത്തു കൊണ്ട് പറഞ്ഞൂ.
ഇന്ന് അവിടെ ചെന്നപ്പോള്‍ അവിടെയെല്ലാം അവനെ നോക്കി പക്ഷെ കണ്ടില്ലാ
“പാവം ചെക്കന്‍.”
ക്യാന്റിനെ കുറിച്ച്
ആറുമാസം താല്‍കാലികമായി നടത്താന്‍ വന്നവനാണ് ഈ സുകുമാരന്‍.അവന് അവിടുത്തെ വിസപോലുമില്ല .പുറത്തെ എങ്ങോ വിസയാണ്.(ഇനി ഇപ്പോ വിസ ഉണ്ടോ എന്ന് പോലും അറിയില്ലാ.) ഈ ക്യാന്റിനില്‍ ജീവനകാരായി പത്ത് ഇരുപത് പേരോളം ഉണ്ട്.അതില്‍ വിസയുള്ളവര്‍ നാലുപേര്‍.ബാക്കിയുള്ളവര്‍ കല്ലിവല്ലികളും പുറത്തെ വിസകാരും.(ഈ പറഞ്ഞവന്‍ ഉള്‍പ്പടേ) .വൃത്തിയെന്നത് തൊട്ടുതിണ്ടിട്ടില്ല ഈ ഹോട്ടലില്‍ .ഒരു സ്ട്രോങ്ങ് കപ്ലയെന്റ് കൂടി ചെന്നാല്‍ അവനിട്ട് പണി കിട്ടും.
പക്ഷെ പലരും അത് ചെയ്യാത്തത്.ഇവിടുത്തെ പാവപ്പെട്ട ജീവനക്കാരുടെ നിസ്സാഹായത ഓര്‍ത്തിട്ടാണ്.എന്തായാലും ഞാന്‍ അവനിട്ട് ഒരു പണി കൊടുക്കും.
20080720
വിവാഹ ധൂര്‍ത്ത്
ചിലരെ സംബന്ധിച്ചിടത്തോളം.പണം കുമിഞ്ഞൂ കൂടുമ്പോള്‍ അതെങ്ങനെ ദുരുപയോഗം ചെയ്യാമെന്ന്
ആര്‍ഭാടങ്ങള്‍ നിറഞ്ഞ ചില വിവാഹങ്ങള്‍ നമ്മൂക്ക് കാട്ടിതരുന്നു.
ഒന്നു രണ്ട് വര്‍ഷം മുമ്പ് തിരുവല്ലയില്‍ വച്ചു നടന്ന ഒരു വിവാഹം ഇങ്ങനെയായിരുന്നു.
പെണ്ണീന്റെയും ചെറുക്കന്റെയും ജനിച്ച് ഇഴഞ്ഞൂ നടക്കുന്ന കാലം മുതലുള്ള ഫോട്ടൊകള്‍ ഉള്‍കൊള്ളിച്ച് അവരുടെ ജീവിതത്തിന്റെ ഒരോ ഘട്ടത്തിലൂടെയും കടന്നു പോകുന്ന ചിത്രങ്ങള്‍ ഉള്‍കൊള്ളിച്ചു കൊണ്ടുള്ള ഒരു വെഡ്ഡിങ്ങ് കാര്‍ഡ്(അതിനു കാര്‍ഡ് എന്ന് പറയാമൊ എന്നറിയില്ല ഒരു വലിയ ബുക്കായിരുന്നു അത്)
അതു പോലെ ചാലകുടിയില്‍ നടന്ന ഒരു വിവാഹം ഇങ്ങനെയായിരുന്നു.
ചെറുക്കനും പെണ്ണൂം പള്ളീയില്‍ നിന്നും ഇറങ്ങി വരുമ്പോള്‍ പള്ളീ മൈതാനിയില്‍ മൂന്നു ഹെലികോപ്ടര്‍ പുഷപവൃഷ്ടി നടത്തി പെണ്ണിനെം ചെറുക്കനെം വരവേറ്റു.
കാഞ്ഞിരപ്പിള്ളിയില്‍ നടന്ന ഒരു വിവാഹത്തിന് മുഴുവനും വെളുത്ത് അമ്പാസിഡര്‍ കാറ്.ചെറുക്കനും പെണ്ണൂം കാളവണ്ടിയില്‍.
നോക്കണെ നമ്മുടെ നാടിന്റെ പോക്ക്
20080709
മുഹമ്മദ്-ഭായി
ദുബായില്‍ ചൂട് 48-50 മുകളില്‍ വന്നപ്പൊഴും തന്റെ ജോലിയില്‍ ഭംഗം വരുത്താതെ കൃത്യമായി ഭക്ഷണ പദാര്‍ത്ഥങ്ങള്‍ എത്തിക്കാന്‍ മുഹമ്മദ്ഭായി കാണിച്ച ആത്മാര്‍ഥത ആയ്യാളുടെ ജീവിതത്തിനു തന്നെ പാരയായി മാറി എന്നതാണ് വാസ്തവം.
മുഹമ്മദ്ഭായിയെക്കുറിച്ച്
നീണ്ട് കറുത്ത ഒരു മനുഷ്യന്‍.ഒരു പ്രാവശ്യം ഒരാളെ പരിചയപ്പെട്ടാല്‍ ആയ്യാള്‍ പിന്നിട് കടം ചോദിച്ചാല്‍ ആ പാവം കടം കൊടുക്കും
46 വയസ്സ് പ്രായമുള്ള മുഹമ്മദ് ഭായിക്ക് നാലുപെണ്മക്കളാണ്.
മൂന്നാമത്തെ കുട്ടിയുടെ കല്ല്യാണം കഴിഞ്ഞ ജുലൈയിലായിരുന്നു(ഒരു വര്‍ഷം മുമ്പ്)
ഒരു ഇറച്ചിവെട്ടുകാരനാണ് മകളെ വിവാഹം കഴിച്ചത്.
മുഹമ്മദ്ഭായി അന്ന് നാട്ടില്‍ പോയില്ലാ
1000രൂപ ശബളത്തില്‍ ജോലി ചെയ്യുന്ന മുഹമ്മദ് ഭായിക്ക് നാട്ടില്‍ പോകണമെങ്കില്‍ റെസ്റ്റോറന്റില്‍ 4000രൂപയോളം കടം വീട്ടണമായിരുന്നു.
പലര്‍ക്കും കടം കൊടുത്തിട്ട് അവരാരും ആ പാവത്തിന് തിരിച്ച് കൊടുത്തില്ലാ.
നാട്ടില്‍ പോകണ പൈസ ഉണ്ടേല്‍ അതെന്റെ മോള്‍ക്ക് സ്വര്‍ണം എടുക്കാന്‍ ഉപകരിക്കും എന്ന് ആ മനുഷ്യന്‍ പറഞ്ഞൂ.
ഇതു പോലുള്ള മനുഷ്യര്‍ ഇന്നും ദുബായില്‍ ഉണ്ട്.സ്വന്തം നിലനിലപ്പ് മറന്ന് മറ്റുള്ളവരെ സഹായിക്കുന്നവര്‍.
മുഹമ്മദ് ഭായിയെ പറ്റിച്ചിട്ട് പോയത് ഏല്ലാം മലയാളികളാണ്.
ഞാന്‍ ഒരിക്കല്‍ കടം കൊടുക്കുന്നതു കണ്ട് മുഹമ്മദ് ഭായിയോട് ചോദിച്ചു.
എന്തിനാ ഇക്ക ഇങ്ങനെ കടം കൊടുക്കുന്നത്.എത്ര അനുഭവങ്ങള്‍
ഉണ്ടായതാണ്.
അപ്പോള്‍ മുഹമ്മദഭായി പറഞ്ഞു
ബിസ്സിനസ്സ് ആയ്യാല്‍ അങ്ങനെയൊക്കെ ഉണ്ടാകും മക്കളെ.
പിന്നെ ഈ പൊരിവെയിലത്ത് വിശന്നിരുന്നിട്ട് ഒരാള്‍ കടം ചോദിച്ചാല്‍ എങ്ങനെയാ കൊടുക്കാതെയിരിക്കുക.അതാണ് മുഹമ്മദഭായി.
മുഹമ്മദഭായി ഒരു ഒരു പെപ്സി എന്ന് പറയുമ്പോള്‍ അപ്പോ ഓടി ഓടി കൊണ്ടു തരുന്ന ആ മനൂഷ്യനെ ആര്‍ക്കും അത്ര പെട്ടെന്ന് മറക്കാന്‍ കഴിയില്ല
20080708
എനിക്കറിയാം മോഹനേട്ടനെ
വച്ചാണ്.
ഞാന്‍ ചെല്ലുമ്പോള്‍ പഴകിദ്രവിച്ച ഒരു ഷെഡ്ഡിനുള്ളിലിരുന്ന് ആയ്യാള്‍ ഭക്ഷണം പാചകം ചെയ്യുകയായിരുന്നു.
90കളിലെങ്ങോ ദുബായില്‍ വന്നിറങ്ങിയതാണ് മോഹനേട്ടന്‍.
ജീവിത പ്രാരാബ്ദങ്ങള്‍ നിറഞ്ഞ മോഹനേട്ടന്റെ ജീവിതം കഴിഞ്ഞ പതിനൊന്നു വര്‍ഷമായി ദുബായി തന്നെ.ഇതുവരെ നാട്ടില്‍ പോയിട്ടില്ലാ കക്ഷി.
മോഹനേട്ടന്റെ സവിശേഷതകള്‍
രാത്രി വൈകുവോളം അടുത്ത ക്യാന്റിനിനു പിന്നിലെ റൂമില്‍ ടിവിയില്‍ നോക്കിയിരിക്കും.അവര്‍ ടിവി ഓഫാക്കുമ്പോള്‍ പതിയെ എഴുന്നേറ്റ് തന്റെ റൂമിലേക്ക് നടക്കും.
രാത്രി പന്ത്രണ്ടു മണിയാകുമ്പോള്‍ ഒരു കടുംചായ തിളപ്പിച്ച് കുടിക്കും.
ഒന്നുരണ്ടുമണിയാകുമ്പോള്‍ അരി വെയ്കാന്‍ തുടങ്ങും.
എന്തേലും ഒരു കറി ഉണ്ടാക്കി അത് കഴിച്ച് കിടക്കൂമ്പോള്‍ അഞ്ചുമണിയായിട്ടുണ്ടാകും.
മോഹനേട്ടന്‍ അടുത്ത ഗ്രോസറിയില്‍ നിന്ന് ചിലപ്പോ മീന്‍ വാങ്ങി കൊണ്ടുപോകും
ഒരു കിലോ മീന്‍ വാങ്ങിയാല്‍ നാലോ അഞ്ചോ പീസൊഴിച്ച് ബാക്കി മുഴുവന്‍ പൂച്ചകള്‍ക്ക് ഉള്ളതാണ്.
മോഹനേട്ടന്‍ മീനുമായി വരുന്നതും കാത്ത് ഒരു ഡസന്‍ പൂച്ചകള്‍ ദിവസവും കാവലുണ്ടാകും.
മോഹനേട്ടന് തന്റെ മക്കളെ പോലെയാണ് ഈ പൂച്ചകള്‍ .പൂച്ചകള്‍ക്ക് ദിവസവും കേക്കും ബിസക്കറ്റും ഹോര്‍ലിക്സുമൊക്കെ കക്ഷി വാങ്ങി കൊടുക്കും.
തന്റെ പാചകപുരയ്ക്കു മുന്നില്‍ കാലൊടിഞ്ഞ ഒരു സ്റ്റൂളിലിരുന്ന് ആ മനുഷ്യന്‍ ആ പൂച്ചകള്‍ക്ക് മീനും കേക്കും വാരി കൊടുക്കുന്നത് ഞാന്‍ കൌതുകത്തോടെ നോക്കി നിന്നിട്ടുണ്ട്.
രാവിലെ അഞ്ചുമണിക്ക് കിടന്നാല്‍ ആറുമണിക്ക് എഴുന്നേല്‍ക്കണം.പലപ്പോഴും ആയ്യാള്‍ക്ക് സൈറ്റിലാകും പണീ ആല്‍ക്കൂസിലും അബുദാബിയിലും അജമാനിലും ഒക്കെ ചിലപ്പോ മാറി മാറി പോകേണ്ടി വരും.
ഉറക്കം തൂങ്ങി കൊണ്ടാകും ആയ്യാള്‍ ജോലി ചെയ്യുക.
ഒരു ദിവസം പോലും റെസ്റ്റില്ലാത്ത പണിയാണ് അയ്യാളുടെത്.ഒരു ദിവസം ലീവെടുത്താല്‍ മൂന്നുദിവസത്തെ സാലറി കട്ട് ചെയ്യും
ഓവര്‍ ടൈമും എല്ലാം കൂടി എടുത്താല്‍ ഒരു മാസം1000-1100 രൂപ കിട്ടും
മോഹനേട്ടന് ഒരു മൊബൈലുണ്ട് .ഒരിക്കല്‍ പോലും അത് കൈയ്യില്‍ വയ്ക്കില്ലാ.മുറുക്കാന്‍ പൊതിയുന്നതു പോലെ പൊതിഞ്ഞ് തന്റെ പാചകപുരയില്‍ അയ്യാളത് സൂക്ഷിച്ച് വച്ചിട്ടുണ്ട്.
ഡ്രൈവിങ്ങ് പഠനം
മോഹനേട്ടന്‍ ഡ്രൈവിങ്ങ് പഠിക്കാന്‍ ചേര്‍ന്നിട്ട് മൂന്നുവര്‍ഷമായി
ഇതു വരെ സിഗനലു പോലും പാസ്സായിട്ടില്ലാ
ആയിനത്തില്‍ നല്ലൊരു പൈസപോയിട്ടുണ്ട്.
മോഹനേട്ടന്‍ എന്തു കൊണ്ട് നാട്ടില്‍ പോയില്ലാ?.
പലപ്പോഴും ഞാന്‍ ചോദിച്ചിട്ടുണ്ട്.ചേട്ടന്‍ കല്ലിവല്ലിയല്ലല്ലോ പിന്നെ എന്തുകൊണ്ടാണ് നാട്ടില്‍ പോകാത്തത്.കമ്പിനി ടിക്കറ്റും രണ്ടുമാസത്തെ ലീവ് സാലറിയും തരും
കൂടാതെ ടിക്കറ്റുമുണ്ട്.പിന്നെ എന്താണ് പോയി കൂടെ?.
അപ്പോ മനോഹരമായി അയ്യാള്‍ ഒന്ന് ചിരിക്കും
കറുത്ത് കുള്ളനായ ആ മനുഷ്യന്റെ ഏറ്റവും വലിയ ആകര്‍ഷണം ആ ചിരി തന്നെയാണ്
പാവം.എനിക്ക് ഇതു പോലുള്ള ആളുകള്‍ എന്നും വേദനയാണ്.
20080705
തണലിനെ കാണ്മാനില്ലാ
എടുക്കുന്നില്ല. ആവസാനം എഴുതിയ കവിത ചെറിയ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. തണല്‍ അവസാനം എഴുതിയ കവിതക്ക് കമന്റിട്ടവര്‍ ഇതൊന്നു ശ്രദ്ധിക്കു.ഫുജൈറെയില്‍ ഉള്ള തണലിനെ
ഞാന്‍ കുറെ തവണ ട്രൈ ചെയ്തെങ്കിലും കിട്ടിയില്ല.
തീക്ഷണമായ വരികളുമായി മലയാള ബ്ലോഗ് രംഗത്ത് ചുരുക്കം ചില നാളുകള്‍ കൊണ്ട്
വായനകാരുടെ മുക്തകണ്ഠ പ്രശംസ പിടിച്ചു പറ്റിയ എഴുത്തുകാരനാണ് ശ്രി തണല്‍
അദേഹം കുറച്ചു ദിവസമായി ബ്ലോഗിലെ ഒരു പോസ്റ്റില്‍ പോലും ഒരു കമന്റ് പോലും ഇട്ടിട്ടില്ലായെന്നു
തോന്നുന്നു.
20080704
അറിയാമെങ്കില് പറയു
2ഇതു വരെ ഏറ്റവും കൂടുതല്‍ പോസ്റ്റിട്ടത് ആരാണ്?.
3ആദ്യത്തെ ബ്ലോഗ് കവിത ആരുടെതാണ്.
4ബ്ലൊഗിലെ ആദ്യത്തെ കഥ ഏതാണ്?
5ഏറ്റവും കൂടുതല്‍ കമന്റുകള്‍ ഒരേ പോസ്റ്റില്‍ വാങ്ങിയത് എതു ബ്ലോഗറാണ്?.
6ഏറ്റവും കൂടുതല്‍ പുസ്തകങ്ങള്‍ ഇറക്കിയത് ഏതു ബ്ലോഗറാണ്?.
7ഇതു വരെയുള്ള മലയാള ബ്ലോഗുകളില്‍ ഏറ്റവും ശ്രദ്ധേയമായ ബ്ലോഗ് രചന ഏതാണ്?.
8മലയാളത്തിലെ ഏറ്റവും നല്ല വനിത ബ്ലോഗര്‍ ആരാണ്?.
9ഏറ്റവും കൂടുതല്‍ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ബ്ലോഗ് ആരുടെതാണ്?
10ബ്ലോഗിലെ ആദ്യത്തെ ഹിറ്റ്(കമന്റുകളുടെ അടിസ്ഥാനത്തില്‍) ഏതാണ്?
11ജനകീയ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്ന ബ്ലോഗ് ഏതാണ്?.
12കുട്ടികളുടെ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ഏറ്റവും നല്ല ബ്ലോഗ്?.
13ഏറ്റവും നല്ല ഹാസ്യം നലകുന്ന ബ്ലോഗ് ഏതാണ്?
14ഏറ്റവും നല്ല യാത്രാവിവരണബ്ലോഗ് ഏതാണ്?
15ജനകീയ കൂട്ടായ്മയില്‍ കൂട്ടായമയില്‍ രൂപം കൊണ്ട ഏറ്റവും നല്ല ബ്ലോഗ് ഏതാണ്?.
16ഏറ്റവും നല്ല ഫോട്ടൊ ബ്ലോഗ് ആരുടെതാണ്?
17ഒരേ സമയം മലയാളത്തിലും ഇംഗ്ലിഷിലും ബ്ലോഗ് രചന നടത്തുന്ന പ്രഗഭര്‍ ആരൊക്കെയാണ്?
ഇനിയും ഏറെ സംശയങ്ങള്‍ ഉണ്ട് .പുതിയതായി വരുന്നവര്‍ ബ്ലോഗിനെക്കുറിച്ച് പഠിക്കുന്നതിനൊടൊപ്പം ചെറുതായെങ്കിലും ഇത്തരം സംശയങ്ങള്‍ കൊണ്ട് നടക്കുന്നവരാകും.
20080703
കാണാതാകുന്നാ ബ്ലോഗറുമാര്
ഈയടുത്ത കുറച്ചു ദിവസങ്ങളായി ഒരു പോസ്റ്റുകളും ഇടാതെ മാറി നിലക്കുന്ന ചിലരെ ഒന്ന് ഓര്‍മ്മിക്കാന്‍ വേണ്ടിയാണ് ഞാന്‍ ഇത് പോസ്റ്റുന്നത്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഒന്നും പോസ്റ്റാതെ മാറി നിലക്കുന്നവര്‍
ഭൂമിപുത്രി-കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഭൂമിപുത്രിയുടെ ഒരു പോസ്റ്റ് കണ്ടിട്ട്.കമന്റുകളും ഒന്നിലും ഉണ്ടായിട്ടില്ല എന്നാണ്
അനില്‍ശ്രി-അനില്‍ പുതിയ പോസ്റ്റുകളൊന്നും കുറച്ചു ദിവസങ്ങളായി ഇട്ടിട്ടില്ല.സാമൂഹിക പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്ന അനിലിന്റെ പല പോസ്റ്റുകളും ഏറെ ചര്‍ച്ച ചെയ്യപെടുന്ന ഒന്നാണ്.
പ്രിയ-ചെറിയ കുറിപ്പുകളും രസകരമായ ചില ഫോട്ടൊകളുമായി എത്താറുള്ളതാണ്.കുറച്ച് ദിവസമായി
പ്രിയയുടെ ഒരു പോസ്റ്റ് വന്നിട്ട്.
സ്വപന അനു.ബി-സ്വപനയുടെ ഒരു പോസ്റ്റു കണ്ടിട്ട് കുറച്ചു കുറച്ചു ദിവസമായി.
അഹം-അഹത്തെ കണ്ടിട്ടും കുറച്ചു ദിവസങ്ങളായി എന്ന് തോന്നുന്നു.
നവരുചിയന്‍-രസകരമായ ഫോട്ടൊ യാത്ര വിശേഷങ്ങള്‍ പങ്കു വയ്ക്കാറുള്ള നവരുചിയനെ കണ്ടിട്ട് കുറച്ച് ദിവസമായി
ഇനിയും ഏറെ പേരെ കുറിച്ച് പറയാനുണ്ട് ബൈജു സുല്‍ത്താന്‍, വല്ലഭന്‍ മാഷ്,കൃഷണപ്രിയ,നിലാവര്‍ നിസ, തുടങ്ങിയവരും കുറച്ചു ദിവസമായി വന്നിട്ട്.
കുറുമാന്‍ മാഷും വിശാലജിയും കുറെ ദിവസങ്ങളായി വിട്ടു നിലക്കുന്നു.
ഇടിവാള്‍ മാഷ്,തമ്മനു മാഷ് തുടങ്ങിയവരും വിട്ടു നിലക്കുന്നു.
ഇനിയും ഏറെ പേരുണ്ട്. ദില്‍ബര്‍,ഏകാകി പൊറാടത്ത്,കുറ്റ്യാടി ,ഫസല്‍ തുടങ്ങിയവരും
സ്ഥിരമായി ഏറെ പോസ്റ്റുകള്‍ എഴുതിയിരുന്ന നമ്മുടെ മാക്രി പോസ്റ്റുകള്‍ വളരെ കുറച്ചിരിക്കുകയാണ്.
വിന്‍സ് വന്നിട്ട് പുതിയ വാര്‍ത്തകളും വിശേഷങ്ങളുമായി എത്തുമെന്ന് കരുതിയെങ്കിലും വന്നു എന്നറിയിക്കാന്‍ ഒരു പോസ്റ്റ് ഇട്ടതല്ലാതെ പിന്നെ ഒന്നും കണ്ടില്ല.
നാട്ടില്‍ പോയി വന്ന കാപ്പിലാന്‍ സജീവമായതാണ് ഈയ്യാഴ്ച്ച ഏറെ ശ്രദ്ധേയമായ ഏക വസ്തുത
ഇനിയും കാണാത്ത ഏറെ പേരുണ്ട്
അവരെ കുറിച്ചും ഈ അവസരത്തില്‍ ഓര്‍ത്തു പോകുന്നു.
20080629
മുറ്റത്തെ ചക്കരമാവ്-6
ആകാശത്തിന്‍ കറുപ്പ് കലര്‍ന്ന നീലനിറമാണ്.
അങ്ങിങ്ങായി ഒന്നുരണ്ട് നക്ഷത്രങ്ങള്.
ചെറുപക്ഷിക്കളുടെയും ചീവിടുകളുടെയും ശബദം രാത്രിക്ക് പകിട്ടായി നിലക്കുന്നു.
പാടത്തിനക്കരെയുള്ള വലിയ വരമ്പിലൂടെ അക്കരെകാവില്‍ ദീപാരാധന തൊഴുതു മടങ്ങുന്ന ചൂട്ടുകറ്റകള്‍.
രണ്ട് ,മൂന്ന്, നാല്‍ നാലെണ്ണമുണ്ട് അപ്പുക്കുട്ടന്‍ എണ്ണി.
ദൂരെ അവ മുന്നോട്ടും പിന്നോട്ടും ആട്ടി തീജ്ജ്വാലകള്‍ക്ക് ശക്തി പകരുമ്പോള്‍ പിറകോട്ട് തീപ്പൊരികള്‍ തെറിക്കുന്നു.
“നിനക്ക് പഠിക്കാനൊന്നൂല്ല്യേ ?“
ഉമ്മറത്ത് വെറ്റില ചെല്ലത്തില്‍ നിന്നും വെറ്റിലയെടുത്ത് മുറുക്കുന്നതിനിടയില്‍ അച്ചമ്മ തിരക്കി.
ഉമ്മറത്തെ തൂണില്‍ ചാരി കാലുകള്‍ കുത്തി ഗൌരി മുത്തശ്ശി ഇരിപ്പുണ്ട്.
അവനൊന്നും മിണ്ടിയില്ലാ.
“പഠിക്കാനൊന്നുമില്ല്യേല്‍ നാമം ജപിച്ച് കിടന്നോളു.“
മുറുക്കാന്‍ കറ പുറത്തേക്ക് തുപ്പി ഗൌരി മുത്തശ്ശി പറഞ്ഞു.
അപുക്കുട്ടന്‍ അസ്വസ്ഥതയോടെ അവിടെ നിന്നും എഴുന്നേറ്റു.
ഇനി ഇവിടെ നിലക്കണ്ടാ നിന്നാല്‍ അച്ചമ്മ വഴക്കു പറയും ചിലപ്പോ തല്ലും.
നല്ല ദേഷ്യം വന്നാല്‍ അച്ചമ്മക്ക് കണ്ണുകാണാന്‍ വയ്യ.
അപ്പുക്കുട്ടന്‍ കോണിപ്പടി മുറി കടന്ന് പടിഞ്ഞാറെ മുറിയിലേക്ക് നടന്നു.
ഉമ്മറത്ത് അച്ചമ്മയും ഗൌരിമുത്തശ്ശിയും തമ്മിലുള്ള സംസാരം കേള്‍ക്കാം.
“സുശീലനെ ഇങ്ങനെ വിട്ടാല്‍ പറ്റില്ലാ അവനെ ഒരു പെണ്ണു കെട്ടിക്കണം.“
ഗൌരി മുത്തശ്ശി അച്ചമ്മയെ ഉപദേശിക്കുകയാണ്.
“ഞാനും ആലോചിക്കുകയാണ് അമ്മെ.അവന്റെ ഈ കുടിം വലിയുമൊക്കെ കുറെ നിലക്കും.“
പടിഞ്ഞാറെ മുറിയില്‍ ചുവരിലേക്ക് തലചേര്‍ത്ത് വച്ച് കിടന്നപ്പോള്‍ നല്ല തണുപ്പ് തോന്നി.
മനസ്സ് അമ്മെയെക്കുറിച്ച് ചിന്തിച്ചു.
എനിക്ക് ആറുവയസ്സുള്ളപ്പോഴാണ് അമ്മ മരിക്കുന്നത്.സുന്ദരിയായിരുന്നു എന്റെ അമ്മ.കുഞ്ഞൂമനസ്സിലെ ചെറിയ ഓര്‍മ്മമാത്രമാണ് അമ്മെയെകുറിച്ചുള്ളത്.
മുറ്റത്ത് മഴപെയ്യുന്നുണ്ടെന്ന് തോന്നി.
ചെറിയ ഇടിയുടെ ശബ്ദം.
നല്ല തണുത്ത കാറ്റ്.
മഴ പെയ്യുകയാണ്.
മേടമാസത്തിലെ മഴ.
പുതുമണ്ണിന്റെ ഗന്ധമെങ്ങും.
“അമ്മയിന്ന് പുറത്ത് കിടക്കണ്ടാ
വല്ല ഇഴജന്തുക്കളും ഉണ്ടാകും.“
അച്ചമ്മ അമ്മയെ ഉപദേശിക്കുന്നത് കേട്ടു.
“നാരായണ ,നാരായണ“
“ലീല മരിച്ചതില്‍ പ്രകൃതിയും കരയുകയാവും.“
മുത്തശ്ശി പറഞ്ഞൂ.
“പാവം“
അച്ചമ്മയുടെ ദീര്‍ഘനിശ്വാസം.
20080626
മുറ്റത്തെ ചക്കരമാവ്-5
അമ്പാട്ടെ കുത്തുകല്ലില്‍ കുറെപേര്‍ ഇരിപ്പുണ്ട്.മറ്റ് ചിലര്‍ അങ്ങിങ്ങായി നില്‍ക്കുന്നു.
പാറപ്പാട്ടെ ബാലന്‍ നായര്‍ ഒരിടത്തിരുന്ന് മുറുക്കുന്നു.
കൊല്ലന്‍ നാരായണന്‍ ഈറക്കില്‍ കൊണ്ട് പല്ലുകുത്തി ഒരു തെങ്ങിന്‍ ഇടതുകാല്‍ കുത്തി നില്‍ക്കുന്നു.
“ദാമുവേ ഗോപി ചെത്താന്‍ പോയിട്ടുണ്ടോ?.ഇന്നത്തെ കള്ള് ഷാപ്പില്‍ കൊടുക്കണ്ടാട്ടോ.“
മതേക്കല്‍ ചാക്കോച്ചന്‍ പറഞ്ഞു..
“ന്താ ഇപ്പോ കള്ളിന്റെ വില ലിറ്ററിന് നാലുരൂപയായി.“ നാരായണേട്ടന്‍ നെടുവീര്‍പ്പെട്ടു.
“നല്ല കരിക്കില്‍ കശുമാങ്ങ വാറ്റിയെടുത്തത് ചേര്‍ത്ത് അടിക്കണം വക്കീലദേഹത്തിന്റെ ടേസ്റ്റ് അതാണ്.“
ബാലന്‍ നായര്‍ പറഞ്ഞു.
തൊടിയില്‍ നേര്‍ത്ത കാറ്റ് പിടിക്കുന്നു.
അല്പം അകലെ ട്രാക്ടര്‍ ഉഴുന്ന മണമുണ്ട് കാറ്റിന്.
ആളുകള്‍ വന്നും പോയിം ഇരിക്കുന്നു.
തമ്മനത്തെ പാറുമ്മായി കൂനികൂനി നടന്നുവരുന്നുണ്ട്.കൂടെ തങ്കി മൂപ്പത്തിയും മീനാക്ഷിയേടത്തിയുമുണ്ട്.
“ശവം വന്നോ ബാലാ.?”
അവരുടെ അടുത്തെത്തി കണ്ണൂകള്‍ക്ക് മുകളില്‍ കൈവച്ച് തല മേല്പോട്ട് ഉയര്‍ത്തി പാറുമ്മായി തിരക്കി.
“ഇല്ല തിരുവന്തപുരത്തെന്നെത്താന്‍ രാത്രി വൈകും.“
“പാവം അതിന്റെ കുട്ടിടെ കാര്യാം! നാരായണാ ഈശ്വരനിശചയം എന്നല്ലാണ്ട് എന്താ പറയക.“
പാറുമ്മായി മെല്ലെ പിറുപിറുത്തുകൊണ്ട് കുത്തുകല്ലുകള്‍ കയറി.
“ഇവള്‍ ആയകാലത്ത് നല്ല ഒന്നാന്തരം ഒരുപ്പടിയായിരുന്നു. തടത്തിലെ രാഘവന്‍ കുറെകാലം ഇവളെ പൊറിപ്പിച്ചതാ.” മീനാക്ഷിയേടത്തിയെ നോക്കി ബാലന്‍ നായര്‍ പറഞ്ഞു.
“ഇപ്പഴും കാര്യമായിട്ടൊന്നും ഒടച്ചിലുതട്ടിട്ടില്ലാ.“
ചാക്കോച്ചന്‍ ബീഡിപുക പുറത്തേക്ക് തുപ്പിട്ട് പറഞ്ഞു.
“വേണമെങ്കില്‍ ഒന്ന് നോക്കിക്കോ ചക്കോച്ചാ.“
ദാമുവേട്ടന്‍ ചിരിച്ചു.
“ഏട്ടനെ വക്കീലദേഹം വിളിക്കുന്നു.“
ബാലന്‍ നായരുടെ ഉടപിറന്നോള്‍ കമലാക്ഷി കുത്തുകല്ലോളം വന്ന് പറഞ്ഞു.
“ഞാനിപ്പോ വരാം.നിങ്ങളിവിടെ നിലക്ക്“
ബാലന്‍ നായര്‍ പെങ്ങളക്കൊപ്പം നടന്നു.
ഉമ്മറത്ത് വത്സലയും മീനാക്ഷിയും ഇരുന്ന് ഏങ്ങലടിക്കുന്നുണ്ട്.
ഭാനുമതി ടീച്ചര്‍ ഒരിടത്ത് ശബ്ദമില്ലാതെ കിടക്കുന്നു.
ഭാസ്കര്‍ നായര്‍ അവിടെവിടെയായി ഓടി നടക്കുന്നു.
അമ്പാട്ടെ വീടിന്റെ മുനവശം നീണ്ടു വിശാലമായി കിടക്കുന്ന തെങ്ങിന്‍ തോപ്പാണ്.
തറവാട്ടിലെ കാരണവന്മാരുടെ ശവങ്ങള്‍ കത്തിച്ചിരുന്നത് ഈ തെങ്ങിന്‍ തോപ്പിലാണ് അഞ്ചേക്കറോളം വരുന്ന പറമ്പില്‍ നിന്ന് രാത്രി അപശബ്ദങ്ങള്‍ കേള്‍ക്കാറുണ്ടെന്ന്
അയല്പക്കത്തെ പുലയന്മാര്‍ പറയാറുണ്ട്.
പിന്നാമ്പുറത്ത് തെക്കിനിയില്‍ വക്കീലദേഹത്തിന്റെ അഛന്‍ ഉപയോഗിച്ചിരുന്ന പഴയതുണി കസേരയില്‍ കാലുകള്‍ ഉയര്‍ത്തി വച്ച് വക്കീലദേഹം ഇരിക്കുന്നു.
ബാലന്‍ നായര്‍ അടുത്തേക്ക് ചെന്നു ചോദിച്ചു.
“കമലാക്ഷി പറഞ്ഞു വിളിച്ചൂന്ന്“.
ബാലന്‍ നായര്‍ തലയുര്‍ത്താതെ ചോദിച്ചു.
“ബാലാ വെള്ളം ചേര്‍ക്കാതെ എനിക്ക് ഒരെണ്ണം വേണം.“
“ഇപ്പോ?.”
ബാലന്‍ നായര്‍ അറച്ചു നിന്നു.
“വേണം നെഞ്ചിനുള്ളില്‍ വല്ലാത്ത ഒരെരിച്ചില്‍.”
വക്കീലദേഹത്തിന്റെ ശബ്ദത്തിന്റെ ദൃഡത തിരിച്ചറിഞ്ഞ ബാലന്‍ നായര്‍ പറഞ്ഞൂ
“ഞാന്‍ കൊണ്ടു വരാം.:“
20080619
മുറ്റത്തെ ചക്കരമാവ്-4
ദുബായില്‍ നിന്നും തിരുവന്തപുരത്തേക്കുള്ള യാത്രയിലായിരുന്നു ആ ദാരുണ സംഭവം.
ചന്ദ്രസേനനുമായി പിണങ്ങി കഴിഞ്ഞ ലീലേടത്തിടെ കൂടെയായിരുന്നു കുഞ്ഞ്.
സംഭവം കേട്ടപ്പോള്‍ അത് അച്ചമ്മക്ക് വല്ല്യ ഷോക്കായി.
“ലീല മരിച്ചു ആ കുട്ടിടേ കാര്യാ”. ഉമ്മറത്തിരുന്ന അച്ചമ്മ പറയണ കേട്ടു.
അഛനന്ന് തയ്ക്കാന്‍ പോയില്ല
കവലക്കു പോയി അരകുപ്പി ചാരായവും വാങ്ങി വന്ന് തേക്കെമുറിയിലിരുന്ന് അടിച്ചു.
മൂന്നൂറ് വര്‍ഷം പഴക്കമുള്ള ആ തറവാടിന്റെ ഒരോ മുറിക്കും ഒരോ പേരുണ്ട്.തേക്കെമുറി,വടക്കെമുറി പടിഞ്ഞാറെ മുറി എന്നിങ്ങനെ
പടിഞ്ഞാറെ അച്ചമ്മക്കൊപ്പമാണ് ഞാന്‍ ഉറങ്ങുക.
അമ്മ വെള്ളപിത്തം വന്ന് മരിച്ചതില്‍ പിന്നെയാണ് അച്ചന്‍ കുടിയനായത്.
ചിലപ്പോ വെള്ളമടിച്ച് രണ്ടും മൂന്നും ദിവസമിരിക്കും അച്ചമ്മ വീട്ടീലെ ചെറിയ അദായംകൊണ്ടാണ് കുടുംബ ചിലവ് നടത്തുന്നത്.
“സാവിത്രി അമ്പാട്ട് പോണില്ലെ?. ലീലമരിച്ചെന്നു കേട്ടു.പാറപ്പാട്ടെ ഭഗീരഥി പേരമ്മയാണ്
“പോണം ഭാനുവേടത്തിടെ സങ്കടം കാണാന്‍ വയ്യ”. അച്ചമ്മ നെടുവീര്‍പ്പെട്ടു.
‘പാവം ആ കുട്ടിടെ കാര്യാ.”
ഭഗീരഥി പേരമ്മ മൂക്കത്തു വിരല്‍ വച്ചു.
ഉമ്മറത്ത് ഒരു തൂണില്‍ ചാരി നിന്ന് അവരുടെ സംസാരം കേള്‍ക്കുകയാണ് ഞാന്‍
‘അസത്ത് മുതിര്‍ന്നവര്‍ സംസാരിക്കുന്നിടത്ത് വന്ന് നിലക്കരുതെന്ന് നിന്നോട് പറഞ്ഞിട്ടില്ലെ ഞാന്‍ ?.”
അച്ചമ്മ പെട്ടെന്ന് എന്നെ കണ്ട് ദേഷ്യപ്പെട്ടു.
എനിക്ക് വലിയ സങ്കടം തോന്നി.
നടന്ന് തേക്കെമുറിയില്‍ ചെന്നപ്പോള്‍ അച്ഛന്‍ കുടിച്ച് ലക്കുകെട്ട് വീണു കിടക്കുന്നതു കണ്ടു.
അച്ചഛന്റെ കിടപ്പുകണ്ട് അറച്ചു നിന്നു.
അമ്മ ഉണ്ടായിരുന്നെങ്കില്‍ എന്നെ എന്തുമാത്രം സേനഹിച്ചെനെ
അമ്മെകുറിച്ചോര്‍ത്തപ്പോള്‍ എനിക്ക് വലിയ സങ്കടം തോന്നി.
അടുക്കള വാതില്‍ തുറന്ന് പിന്നാമ്പുറത്തെ തിണ്ണയില്‍ വന്നിരുന്നു.
മുറ്റത്ത് കയ്യാലപൊക്കത്ത് നട്ടുനിറുത്തിയിരിക്കുന്ന പച്ചചീരയുടെ കായുകള്‍ പറിച്ചു കൊണ്ട് വന്ന് എറിഞ്ഞിട്ട് കളിച്ചു.
‘എന്താ അപ്പുവേട്ടന്‍ എടുക്കണെ.? ‘
ശബ്ദം കേട്ട് തലയുയര്‍ത്തി നോക്കി.
വീട്ടുപണികാരി ശാന്തയുടെ മോളാണ്
“എന്തു കളിക്കുവാ അപ്പുവേട്ടന്‍ ?”
അവള്‍ എന്റെ അടുത്തു വന്നിരുന്നു.
‘ഒന്നുല്ല്യ .”
അവന്‍ അമര്‍ഷത്തോടെ പറഞ്ഞു.
ചീരയുടെ കായുകള്‍ കൈകൊണ്ട് എറിഞ്ഞ് പിടിച്ച് എന്തോ ആലോചിച്ചിരുന്നു.
വീണ അവന്റെ പ്രവര്‍ത്തി കണ്ട് അവനെ തന്നെ നോക്കിയിരുന്നു.
തുടരും
20080615
മുറ്റത്തെ ചക്കരമാവ്-3
രണ്ട് വിത കഴിഞ്ഞാല്‍ പയറൊ എള്ളോവാണ് കൃഷി.
മഴകാലം തുടങ്ങിയാല്‍ പയറും എള്ളുമൊക്കെ ചീഞ്ഞു വളമാകും.
ആ ഉഴലിന് ഒരു പ്രത്യേക ഗന്ധമാണ്.ആ ചെളിമണം നല്ല രസമാണ്.
ഉമ്മറത്ത് അപ്പുക്കുട്ടന്‍ ഇരിപ്പുണ്ട്.മുറ്റത്ത് അച്ചമ്മ വാട്ടാന്‍ ഇട്ടിരിക്കുന്ന കൊണ്ടാട്ടത്തിന് കാവലാണ് അവന്‍.
മുറ്റത്ത് മുത്തങ്ങപുല്ലുകള്‍ക്കു മുകളില്‍ ദ്രവിച്ച ഒരു പനപായ
ഇട്ടിട്ടുണ്ട് അതിലാണ് ഭാസകരേട്ടന്റെ പാടത്തു നിന്നും കൊണ്ടു വന്ന പാവയ്കാ
പുഴുങ്ങി ഉണങ്ങാന്‍ ഇട്ടിരിക്കുന്നത്.
അയല്പക്കത്തെ കോഴികള്‍ ചികയാന്‍ എത്തുന്നത് വീട്ടിലെ പറമ്പിലാണ്.ചോറുണ്ണാന്‍ ഇരുന്നാല്‍ അത് വാരി കോഴികള്‍ക്ക് എറിഞ്ഞൂ കൊടുക്കുന്നത് അപ്പുക്കുട്ടനാണ്.അച്ചമ്മ കാണാതെയാണ് ഇതൊക്കെ ചെയ്യുന്നത്.
വീടിനു താഴെയുള്ള പാടത്തൂടെ ചെത്തുകാരന്‍ ദാമുവേട്ടന്‍ രണ്ട് ഊന്നുവടിയില്‍ കുത്തി
ഇഴഞ്ഞൂ നീങ്ങുന്നു.
അയ്യാളുടെ പുറകെ മകള്‍ പാറു വെടിതോക്കുമായി പോകുന്നു.
വെടി ശബ്ദം അപ്പുക്കുട്ടന്‍ പേടിയാണ്.
വീട്ടില്‍ ഒരിക്കല്‍ വിഷുവിന് പടക്കം വാങ്ങിച്ചപ്പോള്‍ അത് അപ്പുക്കുട്ടന്റെ കൈയ്യില്‍ ഇരുന്ന് പൊട്ടി.അതിപിന്നെ പടക്കം പൊട്ടിക്കുന്നിടത്ത് അപ്പുക്കുട്ടന്‍ പോകത്തില്ല.
ഇന്ന് അച്ചമ്മക്ക് ഒരിക്കലാണ്.
ആഴ്ച്ചയില്‍ രണ്ടീസം അച്ചമ്മ ഒരിക്കലെടുക്കും.
അന്ന് ഒരു നേരമെ അരി അഹാരം ഉണ്ടാകു.
അച്ചമ്മ ഒരിക്കലെടുക്കുന്നത് അപ്പുക്കുട്ടന്‍ വല്ല്യ ഇഷടമാണ്.ആ ദിവസം രാവിലെയും വൈകിട്ടും പലഹാരം ഉണ്ടാകും.
പാടത്ത് എവിടെ നിന്നോ ഒരു വെടിപൊട്ടുന്ന ശബ്ദം.
അപ്പുക്കുട്ടന്‍ ഉമ്മറത്ത് എഴുന്നേറ്റു നിന്നു.
പഴയപുരയുടെ ഉത്തരത്തെ ഉയര്‍ത്തി നിറുത്തിയിരിക്കുന്ന തൂണുകളില്‍ ഒന്നില്‍ വട്ടം പിടിച്ചു.
ഇല്ല ഒന്നും കാണാന്‍ വയ്യ.അവന്‍ തൂണില്‍ കൈകള്‍ പിണച്ചുകെട്ടി നെഞ്ചുന്തി മുകളിലോട്ട് കയറി.ദൂരെ കരകണ്ടത്തിനു താഴെ വെടിയേറ്റു വീണ വെളുത്തകൊറ്റിയെ തൂക്കിയെടുത്ത് പാറു നടവരമ്പ് കയറുന്നു.
അപ്പുക്കുട്ടന്‍ ദൂരെക്ക് നോക്കി നിന്നു.
അപ്പൂട്ടാ പെട്ടെന്ന് അച്ചമ്മയുടെ ശബ്ദകേട്ട് അവന്‍ താഴെക്ക് നോക്കിയതും അവന്‍ കൈകള്‍ വിട്ട് താഴേക്ക് പോന്നു.മുറ്റത്തെ കൊണ്ടാട്ടം കോഴി കൊത്തുന്നതു കണ്ടാണ് അച്ചമ്മ ഉമ്മറത്തേക്ക് പോന്നത്.
വീഴ്ച്ചയില്‍ കാലുകള്‍ മടങ്ങി അവന്‍ നിലത്തിരുന്നു.
അച്ചമ്മ തൊടിയിലെ ചെമ്പരത്തിയുടെ ഒരു കമ്പ് ഒടിച്ചുകൊണ്ട് വന്നു.
“നശിക്കാനുണ്ടായ വിത്ത് നീ തല്ലുകൊള്ളാത്താതിന്റെയാ.“അതു പറഞ്ഞ് അച്ചമ്മ
അവനെ കലിയടങ്ങുവോളം തല്ലി.
“എന്നെ തല്ലെല്ലെ അച്ചമ്മെ എന്നെ തല്ലല്ലെ അച്ചമ്മെ.?”
അപ്പുക്കുട്ടന്‍ ഏങ്ങലടിച്ചു.
അവനെ തല്ലി ഒടിഞ്ഞ വടി പെട്ടെന്ന് ദൂരേക്ക് എറിഞ്ഞ് അച്ചമ്മ പിന്നാമ്പുറത്തേക്ക് പോയി
“ഇവളിക്കിതെന്തിന്റെ കേടാ?.”
“കുട്ടികളായാല്‍ ഇത്തിരി കുസൃതി കാണും.”
മുറ്റത്ത് ആടലോടകത്തിന്റെ ഇലപറയ്ക്കുകയായിരുന്ന പാറുമ്മായി പറഞ്ഞു.
ഉമ്മറത്ത് കാല്‍മുട്ടുകള്‍ക്കിടയില്‍ തലപൂഴ്ത്തി വച്ച് അവന്‍ ഏങ്ങലടിച്ചു.
തുടരും.
20080614
മുറ്റത്തെ ചക്കരമാവ്-2
നല്ല്ല്ല തണുപ്പുള്ള ഒരു പ്രഭാതം.
മഞ്ഞു വലിയ കാര്യമായിട്ടില്ലാ
അഛമ്മക്കൊപ്പം രാവിലെ തൃക്കയില്‍ പോകുന്ന പതിവുണ്ട് അപ്പുക്കുട്ടന്.
തൊടിയില്‍ നിന്ന് ചെമ്പരത്തിയും മന്ദാരവും ചെത്തിയുമൊക്കെ ഒരു പ്ലാസ്റ്റിക്ക് കവറില്‍ ഒടിച്ചിട്ട് അപ്പുകുട്ടന്‍ അഛമ്മക്ക് മുന്നെ നടക്കും.
പീ പീ എന്നു ശബ്ദം ഉണ്ടാക്കി വലിയ വരമ്പിലൂടെ അവന്‍ ഓടി നീങ്ങും.
വരമ്പിനു ഒരു സൈഡ് പാടമാണ്.മറു സൈഡ് ചെറുതോട്. പാടവരമ്പിലൂടെ നടക്കുമ്പോള്‍ കരപ്പാടത്തിനക്കരെയായി അമ്പാട്ട് തറവാട്.
ചെറുതോടിനരുകിലായി ചതുരകുളം.നാലുചുറ്റും തെങ്ങുകള്‍ നിരന്നു നിലക്കുന്ന ചതുരകുളത്തില്‍ മുമ്പെങ്ങോ രണ്ട് കമിതാകള്‍ മുങ്ങി മരിച്ചതാണ്.രാത്രി അവിടെ
അടിച്ചു നനക്കുന്ന ശബ്ദം കേള്‍ക്കാറുണ്ടെത്രേ.ആ കഥ മുത്തശ്ശി പറഞ്ഞ് അപ്പുക്കുട്ടന്‍ കേട്ടിട്ടുണ്ട്.
അവിടെ എത്തുമ്പോള്‍ അവന് ഭയമാണ്.കുളത്തിലോട്ട് എത്തി നോക്കീട്ട് അച്ചമ്മയുടെ അടുത്തേക്ക് അവന്‍ തിരിഞ്ഞോടും.
രാത്രി ഉറങ്ങാന്‍ കിടക്കുമ്പോള്‍ മുത്തശ്ശിയാണ് അവന് കഥകള്‍ പറഞ്ഞ് കൊടുക്കുക.
അനുസരണകേടുകാട്ടിയാല്‍ മുത്തശി പറയും.
“ചീത്തകുട്ടികളെ ആ ചതുരകുളത്തിലെ അപ്പൂപ്പനും അമ്മൂമ്മയും വന്ന് പിടിച്ചു കൊണ്ടു പോകും രാത്രി വിശക്കുമ്പോള്‍ അവരതിനെ കഷണം കഷണങ്ങളാക്കി ഭക്ഷിക്കും.“
“ഹാവു.അപ്പു മോന്‍ ചീത്തകുട്ടിയാവല്ലെ മുത്തശ്ശിക്ക് പേടിയാ.”
അപ്പു ഭയത്തോടെ അന്നേരം തലകുലുക്കും.
കുളം കഴിഞ്ഞാല്‍ വരമ്പ് ഒരു കുത്തുകല്ലിനടുത്ത് വച്ച് അമ്പലത്തിലേക്ക് തിരിയും.
കുളത്തിനു മുന്നിലൂടെയുള്ള ആ വരമ്പ് സിമന്റിട്ട് കെട്ടിയതാണ്.വര്‍ഷകാലത്ത് കൂടമ്പാറമലയില്‍ നിന്ന് വലിയ വെള്ളം ഒഴുകി എത്തും തോട്ടിലൂടെ .അന്ന് മണവരമ്പെല്ലാം പൊട്ടിയൊലിച്ച് പാടവും തോടും ഒന്നാകും.കൃഷിയെല്ലാം നശിക്കണ കണ്ട്പ്പോള്‍ അമ്പാട്ടെ ഗോപി വക്കീല്‍ ചെമ്മനത്തെ കുഞ്ചെറിയായും ചേര്‍ന്ന് വരമ്പ് കെട്ടി.
ആ നാട്ടിലെ ചില മാപ്പിളന്മാരും നായന്മാരും ചില്ലറ സഹായങ്ങളൊക്കെ ചെയ്തു.
എന്നാലും ചതുരകുളത്തിനു മുന്നിലായി ഒരു നല്ല പൊട്ടിയൊലിക്കലുണ്ട് ഇപ്പോഴും.
നാട്ടില്‍ ഒരാപത്തുണ്ടായ മലേല്‍ കൃഷണന്‍ കണിയാന്റെ കവിടി പറയണം.
അന്ന് കൃഷണന്‍ കണിയാന്‍ പറഞ്ഞു.
“അതങ്ങനെ നിന്നോട്ടെ അതിനെ കൂട്ടിയോജിപ്പിക്കണ്ടാ.”
അന്നേരം ഉമ്മറത്തെ വലിയ ഉത്തരത്തിലിരുന്ന് ഒരു ഗൌളി ചിലച്ചത് കേട്ട്
അമ്പാട്ടെ ഗോപി വക്കീലിനെ നോക്കി പാറപ്പാട്ടെ ബാലന്‍ നായര്‍ തലകുലുക്കി.
നടന്ന് കുത്തുകല്ലിനടുത്ത് എത്തിയപ്പോള്‍ അപ്പു തിരിഞ്ഞു നോക്കി.
അഛമ്മ പയ്യെ പയ്യെ നടക്കണത്.
അപ്പു കുത്തുകല്ലിലിരുന്നു.
ദൂരെ മാളികപ്പീടിക കവലയില്‍ നിന്ന് പാടത്തെ മുറിച്ച് ഉണ്ടാക്കിയ റോഡിലൂടെ ഇടക്കിടെ ഒന്നുരണ്ട് വാഹനങ്ങള്‍ പോകുന്നത് കണ്ടു.
“അപ്പു നടന്നു മടുത്തോ?.”
“ഈ അഛമ്മക്ക് ഒട്ടും സ്പീഡില്ല.”
“അഛമ്മക്ക് പ്രായമായില്ലെ മോനെ?”
അച്ചമ്മ അവ്ന്റെ തലയില്‍ തടവികൊണ്ട് പറഞ്ഞു
കുത്തുകല്ല് കയറിയാലുള്ള കണ്ടം പുത്തന്‍ പുരക്കലുകാരുടെ വകയാണ്
.നാട്ടിലെ പഴയൊരു ജന്മിയായിരുന്നു പുത്തന്‍ പുരക്കല്‍ മാധവന്‍ നായര്‍.അടിയാളന്മാരെ കൊണ്ട് വേതനം പോലും കൊടുക്കാതെ എല്ലുമുറിയെ പണിയെടുപ്പിച്ച് അവരുടെ അദ്ധ്വാനത്തില്‍ ഏക്കറുകണക്കിന് നില്വോം പറമ്പുമൊക്കെ വാങ്ങി കുട്ടി.ആണുങ്ങളായ പണിയാളന്മാര്‍ പണിയുമ്പോള്‍ സൂത്രത്തില്‍ അവരുടെ പെണ്ണുങ്ങള്‍ക്ക് കൂട്ടു കിടക്കാനും ആയ്യാള്‍ വിരുതനായിരുന്നു.ആയ്യാളെ അമ്പലകുളത്തിലിട്ട് ആരോ വെട്ടികൊല്ലുകയായിരുന്നെത്രേം
പാടം കയറിയാല്‍ തൃക്കയമ്പലം.
രാവിലെ പൊതുവെ വലിയ തിരക്കുണ്ടാവാറില്ല അമ്പലത്തില്‍
പ്രഭാതത്തിലുള്ള തൊഴലിന്‍ ഒരു പ്രത്യേകതയുണ്ട്
ശാന്ത ര്രുപനാണ് അന്നേരം നരസിംഹ ഭഗവാന്‍.
അമ്പലത്തില്‍ വന്നാല്‍ അച്ചമ്മ തിടപിള്ളിടെ ഒരു കോണിലിരുന്ന് മാലകെട്ടും.
അപ്പുക്കുട്ടന്‍ അന്നേരം അതിലെയെല്ലാം ഓടിനടക്കും.
അമ്പലത്തില്‍ തൊഴാന്‍ അന്ന് അമ്പാട്ടെ ഭാനുമതി ടീച്ചറുമുണ്ടായിരുന്നു.
“സുശിലന്റെ കുട്ടിയാണോ സാവിത്രി?. ഇവന്‍ വല്ല്യകുട്ടിയായല്ലോ.?”
അമ്പലത്തിന്റെ പുറത്തു നിന്നും പീ പീ ശബദം കേള്‍പ്പിച്ച് അവരുടെ അരുകത്തു വന്നു നിന്ന അവന്റെ ദേഹത്ത് പിടിച്ചു കൊണ്ട് അവര്‍ തിരക്കി.
“അതെ ഭാനുവേടത്തി.”
അച്ചമ്മ മാലകെട്ടുന്നതിനിടയില്‍ തലയുയര്‍ത്തി അവരെ നോക്കി പറഞ്ഞു.
“അവനിപ്പോ എന്താ പണി സാവിത്രി?.”
“ടൌണില്‍ തയ്ക്കാന്‍ പോകുന്നുണ്ട്.”
“നിനക്ക് വല്ലോ തരുമോ?.”
“ങും
അവര്‍ സങ്കടത്തോടെ തലയാട്ടി.
“സാവിത്രി ആ അടുപ്പെലെ തീയൊന്നു നോക്കണെ?.”
ശ്രികോവില്‍നുള്ളില്‍ ഇരുന്ന് കൃഷണന്‍ തിരുമേനി പറഞ്ഞു.
രാവിലെയും വൈകിട്ടും അമ്പലത്തിലെ ഏല്ലാംകാര്യങ്ങളും നോക്കുക സാവിത്രിയാണ് ഭഗവാനുള്ള മാലകെട്ടുക കിണ്ടിയും വിളക്കും പൂജാപാത്രങ്ങളും കഴുകി വയ്ക്കുക അമ്പലവും പരിസരവും തുടച്ചു വൃത്തിയാക്കുക
അങ്ങനെയുള്ള ജോലികള്‍
നമസ്കാര മണഠപത്തിന്‍ മുന്നില്‍ നിന്ന് ഭാനുമതി ടീച്ചര്‍ തൊഴുതു.
തിരുമേനി അകത്തിരുന്ന് എന്തൊക്കെയോ മന്ത്രങ്ങള്‍ ചൊല്ലുന്നു.
ഇടക്ക് പുറത്തേക്ക് തലനീട്ടി ചോദിച്ചു.
“ശശിസാറ് വന്നിട്ടുണ്ടോ?. ടീച്ചറെ?.”
“അവന്‍ ലീവില്ല”
“കുട്ട്യോളുടെ പഠിപ്പ് ഉഴപ്പാതെയിരിക്കാന്‍ മായ ട്യൂഷന്‍ ആളെ ഏര്‍പ്പാടാക്കിയിട്ടുണ്ട്.“
ഭാനുമതി ടീച്ചര്‍ അകത്തെക്ക് കണ്ണൂകളെറിഞ്ഞൂ.
കടിച്ചാപറമ്പിലെ കുട്ടികളും അമ്പാടിയിലെ ഗോപിസാറും തൊഴാന്‍ വന്നു അന്നേരം
ഗോപി സാര്‍ രാവിലെ എത്തിയാല്‍ ഭാഗവതം വായിക്കും.
നല്ല മധുരമാണ്‍ ആ ശബ്ദത്തിന്‍
“ഹരേ രാമാ രാമാ ഹരേ ഹരേ കൃഷണാ ഹരേ കൃഷണാ കൃഷണാ കൃഷണ ഹരേ
ഗോപി സാറ് പ്രാഥിക്കുന്നത് കേട്ട് ഭാനുമതി ടീച്ചര്‍ അനങ്ങാതെ നിന്നു.
തിരുമേനി അരിവെന്തുട്ടോ തിടപള്ളിയില്‍ നിന്ന് സാവിത്രി വിളിച്ചു പറഞ്ഞു.
“ഞാനിപ്പോ വരാം സാവിത്രി ഒന്നു നോക്കികോളു.“
തുടരും
20080527
മുറ്റത്തെ ചക്കരമാവ്-1
ഇരുട്ടില്‍ ചൂട്ടുകറ്റ ഒന്നാട്ടി വീശി ഗോപി വക്കീല്‍ ചതുരകുളത്തിനരുകിലെ വരമ്പിലേക്ക് കാലെടുത്തു വച്ചു.
കുളത്തില്‍ ആഫ്രിക്കന്‍ പായല്‍ ചീഞ്ഞ ചെളിമണം പരക്കുന്നു.
വേനല്‍ ഇക്കുറി രുക്ഷമാണ്.
മൂഴിപുഴ നടന്നു കയറാം.
ഇടുക്കിയില്‍ നിന്നും കറന്റു ഉലപാദിപ്പിച്ച് ബാക്കി വരുന്ന വെള്ളമാണ് മൂഴിപുഴ കൊണ്ട് വരുന്നത്.മൂഴിപുഴക്ക് അക്കരെ നടുക്കരയാണ്.
മൂന്നു ചുറ്റും പുഴ ഒഴുകുന്നതു കൊണ്ടാകാം ആ സ്ഥലത്തിന്‍ നടുക്കരയെന്ന് പേരു കിട്ടിയത്.
ചതുരകുളത്തിനു ചുറ്റും നിരന്നു നിലക്കുന്ന തേങ്ങേല്‍ ഓലാട്ടി കുരുവികള്‍ കൂട് വച്ചിരിക്കുന്നു.
പ്രഭാതത്തിലും സായാഹ്നത്തിലും അവ കൂട്ടമായി ചിലക്കുന്നത് കേള്‍ക്കാന്‍ നല്ല .രസമാണ്.
കൊയ്ത്ത് കഴിഞ്ഞ കറ്റവെന്തുണങ്ങിയ പാടത്ത് പകലുക്കളില്‍ ധാരാളം പക്ഷികള്‍ വന്നിരിക്കും.
നാട്ടില്‍ തോക്കിന് ലൈസന്‍സുള്ളത് ദാമുവേട്ടനാണ്.
ചെത്തുക്കാരന്‍ ദാമു പനേന്നു വീണ് കലൊടിഞ്ഞപ്പോള്‍ മക്കളായി തോക്കിന്റെ
അവകാശികള്‍.
രാത്രിയും പകലും പാത്തും പതുങ്ങിയും അവറ്റക്കളെ വെടിവയ്ക്കാന്‍ അവര്‍ വരും.
തറവാട്ടിലെ അരളിയും പാലയും കാഞ്ഞിരവും ഒക്കെ കൂടി നിലക്കുന്നിടത്ത് ധാരാളം
കടവാവലുകള്‍ തൂങ്ങി കിടക്കുന്നത് കാണാം.
ഗോപി വക്കീലിന്‍ വെടിയിറച്ചി ജീവനാണ്.
ദാമുവേട്ടന് വെടിവയ്ക്കുന്ന കൊറ്റികളും കാക്കകളുമൊക്കെ തറവാട്ടിന്റെ തെക്കെ പറമ്പിലിട്ട് ചുട്ടെടുക്കും.
നല്ല് കശുമാങ്ങാ വാറ്റിയെടുത്ത ചാരായവും ചേര്‍ത്ത് കഴിക്കും.
ദാമുവേട്ടന്‍ വീണ് കാലൊടിഞ്ഞെങ്കിലും രണ്ട് ഊന്നു വടിയില്‍ താങ്ങി
വക്കീലിനുള്ള വീതവുമായി അങ്ങെത്തും.
ഗോപി വക്കീല്‍,പാറപ്പാട്ടെ ബാലന്‍ നായര്‍, കൊല്ലന്‍ രാമന്‍ പുലിപ്പുറത്ത് ചാക്കോ എല്ലാവരും ഉണ്ടാകും.
ഗോപി വക്കീലിന്റെ ഭാര്യ ഭാനുമതി ടീച്ചര്‍ക്ക് ഇതൊന്നും അത്ര ഇഷടമല്ല അവരെ അറുത്ത കൈക്ക് ഉപ്പ് തേയ്ക്കാത്തവള്‍ എന്നാണ് നാട്ടുകാരില്‍ ചിലര്‍ വിളിക്കുക.
അമ്പാട്ടെ തറവാട് ഇരിക്കുന്ന സ്ഥലം പന്ത്രണ്ടേക്കറാണ്.
പത്തുമുപ്പതും പ്ലാവും അത്രത്തോളം മാവുകളും ഉണ്ട് പറമ്പില്‍.
പിന്നെ പേര ആത്ത ചാമ്പ കമ്പിളി നാരകം ജാതി അങ്ങനെ എന്തൊക്കെയൊ
സുകുളടച്ചാല്‍ അയല്പക്കത്തെ കുട്ടികളൊക്കെ തറവാട്ട് പറമ്പിലാണ്.
ഭാനുമതി ടീച്ചര്‍ കണ്ടാല്‍ വഴക്കു പറയും.
അസത്തുകള്.
ടീച്ചര്‍ക്ക് തറവാട്ടിലെ ഒരു സാധനവും മറ്റുള്ളവര്‍ കൊണ്ട് പോകുന്നത് ഇഷടമല്ല.
ചൂട്ടുകറ്റ എരിഞ്ഞു തീരുകയാണ്.
കൈയറ്റോളം കത്തി തീര്‍ന്ന ചൂട്ടുകറ്റ പടികെട്ടില്‍ കുത്തി കെടുത്തി ഗോപി വക്കീല്‍ മുന്നോട്ട് നടന്നു
തുടരും
20080524
വഴി പിഴയ്ക്കപ്പെട്ടു പോകുന്ന പെണ്ക്കുട്ടികള്
ചതിക്കപ്പെട്ട് പല വന്‍ നഗരങ്ങളിലും അഴുക്കുചാലുക്കളിലേക്ക് വലിച്ചെറിയപ്പെടുന്ന കാഴ്ച്ച ഏറെ വേദനയോടെ നോക്കി കാണേണ്ട ഒന്നാണ്. കുടുംബത്തിന്റെ വലിയ പ്രാരാപ്തവും പേറി ഗള്‍ഫ് നഗരങ്ങളില്‍ എത്തുന്ന എട്ടും പൊട്ടും തിരിയാത്ത ഒരു പെണ്‍കുട്ടിയെ കാത്തിരിക്കുന്നത് ഇതുപോലുള്ള വലിയ ദുരിന്തങ്ങളാണ്. ഒരു മലയാളിപെണ്‍ക്കുട്ടി ഇത്തരം സാഹചര്യങ്ങളില്‍ അകപ്പെട്ട് പോകുന്നത്
കണ്ട് അവളെ കൌതകത്തോടെ നോക്കി നിലക്കുന്ന ഒരു സമൂഹം. ഇവിടെ ആര്‍ക്ക് അരോടാണ്
ബന്ധങ്ങളുള്ളത്. നിയമങ്ങള്‍ പോലും വളരെ കര്‍ക്കശ്ശമായ പല ഗള്‍ഫ് രാജ്യങ്ങളിലെയും
ഒരവസ്ഥയാണ് ഞാന്‍ പറഞ്ഞ് വന്നത്.
യു എ.ഇ യില്‍ മലയാളി സമൂഹം ഏകദേശം ആറര ലക്ഷത്തോളമുണ്ടെന്നാണ് കണക്ക്.ഇത്രയും ജനങ്ങള്‍ തിങ്ങി പാര്‍ക്കുന്ന യു.എ.ഇയില്‍ നമ്മുടെ മലയാളി പെണ്‍കുട്ടികള്‍ ഇങ്ങനെ വഴി പിഴക്കപ്പെട്ടു പോകുന്നുവെങ്കില്‍ അതിനുത്തരം പറയാന്‍ ഈ ആറര ലക്ഷം മലയളികള്‍ക്കും
അവകാശമുണ്ട്.
800ദിര്‍ഹത്തിനും 900ദിര്‍ഹത്തിനുമൊക്കെ വീട്ടുവേല ചെയ്യാന്‍ ഈ നഗരത്തില്‍ എത്തുന്ന പെണ്‍ക്കുട്ടികള്‍ അവരെ ഇത്തരം സാഹചര്യങ്ങളിലേക്ക് കൊണ്ടെത്തിക്കുന്നതും ഒരു മലയാളി
തന്നെയാകും. 40വും 50വും ദിര്‍ഹത്തിന് ശരീരം വിലക്കാന്‍ കാത്തു നിലക്കുന്ന പെണ്‍ക്കുട്ടികള്‍
അതിനെ വിലപന ചരക്കാക്കുന്ന ബ്രോക്കറുന്മാര്‍. ദയറയിലോ ബര്‍ദുബായിലോ പോയാല്‍ ഇത്തരം
കാഴച്ചകള്‍ സര്‍വ്വ സാധാരണമാണ്.
പെണ്‍ക്കുട്ടികളെ വീട്ടുജോലിക്ക് എന്നു പറഞ്ഞ് കൊണ്ട് വന്ന് സെക്സ് റാക്കറ്റിനു കൈമാറുന്ന സംഘങ്ങള്‍ നിരവധിയാണ് ഇവിടെ.
നമ്മുടെ ഗവണ്മെന്റും പ്രവാസികാര്യ വകുപ്പും ഈ കാര്യത്തില്‍ വേണ്ടത്ര ശ്രദ്ധ ചെലുത്താതാണ്
പലപ്പോഴും സ്ത്രിക്കളെ ഇത്തരം ദൂരുഹസാഹചര്യങ്ങളില്‍ കൊണ്ടെത്തിക്കുന്നത്. വിദേശ രാജ്യങ്ങളില്‍
കുറഞ്ഞ ശമ്പളത്തില്‍ ജോലി ചെയ്യുന്ന പെണ്‍ക്കുട്ടികള്‍ അവിടെ സുരക്ഷിതരാണെന്ന് ഉറപ്പു വരുത്താന്‍
ഒരു ജനാധിപത്യ സര്‍ക്കാറിന് അവകാശമുണ്ട്.നാളെ മറ്റൊരു പെണ്‍ക്കുട്ടിക്ക് ഇങ്ങനെ ഒരു ഗതി
വരാതിരിക്കാന്‍ പ്രവാസിക്കളായ നാം ഒരോരുത്തരും ഒറ്റക്കെട്ടായി നീങ്ങണം എന്നാണ്
എനിക്ക് പറയാനുള്ളത്.
20080521
ഒരു ബ്ലോഗര് എന്താകണം
ഒരു സുപ്രഭാതത്തില്‍ അവരില്‍ ചിലരെ കാണാതാകുമ്പോള്‍ അവര്‍ എവിടെ പോയി
എന്നന്വേഷിക്കാന്‍ നമ്മളാരും മെനക്കെടാറില്ല എന്നതാണ് വാസ്തവം.
കുറെ ദിവസങ്ങളായി ശ്രിയെ കണ്ടിട്ട്. ഒരു പുതിയ പോസ്റ്റ് ചിന്തയിലോ തനിമലയാളത്തിലോ
വന്നാല്‍ ആദ്യം വരുന്ന പത്തു കമന്റുക്കളില്‍ ഒന്ന് ശ്രിയുടെതാകും. ശ്രി ഏതൊരു തുടക്കകാരനും
വലിയ പ്രോത്സാഹനമാണ്.
ജോലിയിലുള്ള തിരക്കു കൊണ്ടാകാം ശ്രി ഇപ്പോ താല്ക്കാലികമായി വിട്ട് നില്ക്കുന്നത്.
കാര്യമെന്തായാലും നമ്മുടെയെല്ലാം ഒരു നല്ല സുഹൃത്തിനെ കുറച്ചു ദിവസം കാണാതായപ്പോള്‍
നമ്മളാരും തിരക്കിയില്ല എന്നതാണ് വാസ്തവം
അതു പോലെ വിന്‍സ്
എല്ലാം ദിവസം ഒരു പോസ്റ്റ് എഴുതിയിരുന്നു.
ഇപ്പോ ഞാനിവിടെ ഉണ്ട് എന്നു കാണിക്കാന്‍ ഇടക്ക് മാക്രിടെ പോസ്റ്റില്‍ ചെറിയ കമന്റുമായി
ഒതുങ്ങി കൂടുന്നു.
എത്ര നല്ല പോസ്റ്റുക്കളാണ് വിന്‍സ് കൈകാര്യം ചെയ്തിരുന്നത്.ഒരു നല്ല പോസ്റ്റ് കണ്ടിട്ട് എത്രനാളായി.
ദേശാഭിമാനി മാഷെക്കുറിച്ച് ഇപ്പോ ഒരറിവുമില്ല.
കൃഷ് മാഷ് ഇടക്ക് എവിടെയൊക്കെയൊ ഒന്നു രണ്ട് കമന്റ് കണ്ടു.ഇപ്പോ എഴുത്ത് തീരെ ഇല്ല
എന്നു തോന്നുന്നു.
എം.ആര്‍.നജിം മാഷ് എവിടെ പോയി.കവിതക്ക് ജീവനുണ്ടെന്ന് വിളിച്ച് പറയുന്ന ഒരെഴുത്തുക്കാരനായിരുന്നു.ഇപ്പോ കാണാനില്ല.
മായാവിയ്ക്ക് എന്റു പറ്റി
ടൈപിസ്റ്റിനെന്തു പറ്റി.
കുറച്ചു ദിവസമായി നീരുവിനെ കണ്ടിട്ട്
ഇനിയും ഏറെ പേര്‍ പലതും ഓര്‍മ്മയില്‍ വരുന്നില്ല
നമ്മളുടെ ഇടയില്‍ ജീവിച്ച് നമ്മുക്കൊപ്പം യാത്ര ചെയ്യുന്ന നമ്മളെ സേനഹിക്കുന്ന ഒരോരുത്തരും ഒന്നും പറയാതെ മാറി നിലക്കുമ്പോള്‍ അതു വലിയ വിഷമമാണ്.
നാളെ ഞാനും യാത്ര പറയാനുള്ളവനാണ്
ചിരിച്ചും കളിച്ചും ഒരുപ്പാട് ഓര്‍മ്മക്കളുമായി മടങ്ങി പോണം
ആരോടും പറയാതെ മടങ്ങി പോണം.
കാരണം വിടപറയാന്‍ എനിക്ക് വിഷമമാണ്
ഒരു നല്ല സുഹൃത്തിനെ നഷടപെടുമ്പോള്‍ ജീവിതത്തിന്റെ പാതി നഷടപെട്ട വേദനയാണ്
കുറച്ചു ദിവസം ഒന്നും പോസ്റ്റാതെ കമന്റാതെ മാറി നിന്നാലെന്തെന്ന് അലൊചിക്കും
അപ്പോഴും എന്നും കാണുന്ന ഒരാളെ ഒരു ദിവസം കണ്ടില്ലെലുള്ള വേദനയാണ് ഒരോ ദിവസം എന്നെ
ഇങ്ങോട് പിടിച്ചു കൊണ്ടു വരുന്നത്.
20080513
കല്ലി വല്ലികള്‍ ഉണ്ടാകുന്നതെങ്ങനെ..?
അവന്റെ പേര് ഷാനു എന്നായിരുന്നു. ഇരുപത് വയസ്സ് കഴിഞ്ഞ ഒരു ചെറുപ്പക്കാരന്‍.നാട്ടില്‍
പ്രായമായ ഒരു ഉപ്പയും ഉമ്മയും രണ്ടു പെങ്ങമ്മാരുമുണ്ട് അവന്.രണ്ട് പെങ്ങമ്മാരുടെ മുഴുവന്‍ ഉത്തരവാദിത്ത്വം അവന്റെ തലയിലാണ്.ഞാന്‍ ദുബായിലെ ഒരു ഹോട്ടലില്‍ വച്ചാണ് ഷാനുവിനെ പരിചയപ്പെട്ടത്.പരിചയപ്പെട്ടതിനു ശേഷം ഞങ്ങള്‍ വലിയ കൂട്ടൂക്കാരായി.ഞാന്‍ ഹോട്ടലില്‍ ചെന്നാല്‍ അവന്‍ എനിക്ക് അധികം അവിടെ ഇരുത്താതെ വേഗം ഭക്ഷണം കൊണ്ട് തരും.
അങ്ങനെയിരിക്കെ ഒരു ദിവസം ഷാനുവിനെ തീരെ യാദൃചികമായി വഴിയില്‍ വച്ച് കുറച്ചു സമയം വര്‍ത്തമാനം പറയാന്‍ കിട്ടി.
ഞാന്‍ ചോദിച്ചു.
‘ഷാനു നാട്ടില്‍ എവിടെയാണെന്നാ പറഞ്ഞെ“.?
‘കണ്ണൂര്”
‘കണ്ണൂരെവിടെയാ.”?
തളിപ്പറമ്പടുത്താ
“വീട്ടില്‍ ആരൊക്കെയുണ്ട്?”
“ഉപ്പയും ഉമ്മയും രണ്ട് സഹോദരിമ്മാരുമുണ്ട്.”
‘ഉപ്പ എന്തെടുക്കുന്നു.?“
“ഉപ്പക്ക് ബിസിനസ്സായിരുന്നു ബോംബേല്.ഇടക്ക് ഒരു അസുഖം വന്ന് ഒരു ഒപ്പറേഷനൊക്കെ
വേണ്ടി വന്നു”
‘ഇപ്പോ നാട്ടിലാണോ.?”
‘അതെ“
“സഹോദരിമ്മാര്‍ എന്തെടുക്കുന്നു.?”
“അവര്‍ക്ക് ജോലിയൊന്നുമില്ല ഒരാള് പത്താ ക്ലാസ് വരെ പഠിച്ചിട്ടുണ്ട്.മറ്റെയാള്‍ പ്ലടുവിന് പോയിരുന്നു.ഇപ്പോ വീട്ടില്‍ തന്നെയാ”
“കല്ല്യാണം വല്ലോ ഉണ്ടോ?”
‘ആലോചിക്കണം ചേട്ടാ“
“ഷാനുവിന്റെ വീട്ടില്‍ വരുമാനം വല്ലോ ഉണ്ടോ.?”
“ഇല്ല ഞാന്‍ അയക്കുന്ന പൈസയാണ് എക വരുമാനം‘
എനീക്ക് അതു കേട്ടപ്പോള്‍ വലിയ സങ്കടം തോന്നി
“ഇവിടെ എത്ര കിട്ടും”?
“എണ്ണൂറ് ദിര്‍ഹം.”
“ഷാനുവിന് അന്നാല്‍ വേറെ എന്തേലും ജോലിക്ക് ശ്രമിച്ചു കൂടെ?”
“എവിടെ കിട്ടാനാ ചേട്ടാ.ഞാന്‍ ഏഴാം ക്ലാസ്സു വരെയെ പഠിച്ചിട്ടുള്ളു.”
‘അവിടുത്തെ വിസയാണൊ ഷാനുവിന്റെ?”
“അല്ല എന്റെ കൈയ്യില്‍ പാസ്പപോര്‍ട്ട് പോലുമില്ല”
“പാസ്പോര്‍ട്ടില്ലെ അപ്പോ ഷാനുവിടെ?”
‘വിസ്റ്റില്‍ വന്നതാ.ഇവിടെ എവിടെയൊ വച്ച് ആ പാസ്പോര്‍ട്ട് എനിക്ക് നഷ്ട്മായി”
ഷാനു ഇപ്പഴാണെങ്കില്‍ നല്ല ചെക്കിങ്ങ് ഉള്ള സമയമാണ്.ഷാനു സൂക്ഷിക്കണം.അതല്ല ഷാനുവിന്
ഔട്ട് പാസിന്റെ സമയത്ത് കയറി പോകാന്‍ പാടില്ലായിരുന്നോ?”
‘ഞാന്‍ അവിടെ ചെന്നാല്‍ എന്തു പണി ചെയ്യും ചേട്ടാ.എന്റെ ഉപ്പക്ക് എല്ലാം ദിവസവും മരുന്നു വാങ്ങണം.പിന്നെ പെങ്ങമ്മാരുടെ കല്ല്യാണം.അലോചിച്ചാല്‍ എനിക്ക് ഒരെത്തും പിടിയും കിട്ടുന്നില്ല‘“
അവന്റെ കണ്ണൂകള്‍ നിറയുന്നതു പോലെ തോന്നി.
“ഇല്ല ഷാനു സങ്കടപ്പെടൊന്നും വേണ്ടാ. ഷാനു പള്ളീല്‍ പോകുന്നില്ലെ നന്നായി പ്രാഥിക്ക് .ഒക്കെ
നേരെയാകും മോനെ,അല്ലാഹു നിന്നെ കൈവെടിയില്ല .“ഞാന്‍ അവന്റെ തോളില്‍ തട്ടി പറഞ്ഞു.
അന്നു ഞങ്ങള്‍ പിരിഞ്ഞതിനു ശേഷം കാണുമ്പോള്‍ ഷാനു നല്ല തിരക്കിലായിരുന്നു.ആ കടയില്‍
മെസ്സ് കൂടി ഉള്ളതു കൊണ്ട് എപ്പഴും നല്ല തിരക്കാണ്.ഷാനുവായിരുന്നു അധികവും പാഴ്സല്‍ കെട്ടുന്നത്.
രാത്രി ഒരു മണിക്ക് ഡ്യൂട്ടിക്ക് കയറണം അവന്.രാത്രി പത്തുമണി വരെ ഡ്യൂട്ടി അതിന്റെടേല് ഉച്ചക്ക്
ഒരു മൂന്നുമണിക്കൂര്‍ റെസ്റ്റുണ്ട്.
ഞാന്‍ അവന്റെ വേദന കണ്ട് അവനുമായി സമയം കിട്ടുമ്പോഴൊക്കെ കൂടുതല്‍ സംസാരിക്കുമായിരുന്നു.
അങ്ങനെ ഇരിക്കെ ഒരു ദിവസം ഷാനു എന്നോട് പറഞ്ഞു.।
“ഞാന്‍ പോകുവാ ചേട്ടാ ഇവിടെ നിന്ന്.”
‘എങ്ങോട് .?”
‘വേറെ എവിടെലും“.
ഞാന്‍ പെട്ടെന്ന് എന്തോ അലോചിച്ചിരുന്നപ്പൊ അവന്‍ ചോദിച്ചു.
“ഞാന്‍ സിഡിടെ ബിസിന്‍സ് തുടങ്ങാന്‍ പോകുവാണ്”
“ഷാനു അതൊക്കെ റിസ്ക്കാണ്”
‘സൂക്ഷിച്ചു ചെയ്താല്‍ മതി ഒരുപ്പാട് കാശുണ്ടാക്കാം”
‘മോനെ വേണ്ടടാ “ഞാന്‍ പറഞ്ഞു.
“എനിക്ക് കുറച്ചു കാശ് ഉണ്ടാക്കണം ചേട്ടാ“.
പെട്ടെന്ന് എന്റെ കണ്ണൂക്കളും നിറഞ്ഞൂ.
ഞാന്‍ പറഞ്ഞൂ.
‘എനിക്ക് നിന്നെ സഹായിക്കാന്‍ കഴിയണീല്ലല്ലോ“?
“അതു സാരല്ല്യ വല്ലപ്പോഴും ഞാന്‍ സിഡിയായിട്ട് വന്നാല്‍ വാങ്ങണം”
ഞാന്‍ തലകുലുക്കി
കുറച്ചു ദിവസങ്ങള്‍ക്കുള്ളീല്‍ അവന്‍ സിഡിയുമായി വന്നു.
അറബി കഥയുടെ സിഡി ആണെന്നു തോന്നുന്നു.
ഞാന്‍ അതു വാങ്ങി പിന്നെ ഇടക്കിടെ അവന്‍ കൊണ്ട് തരുമായിരുന്നു.
ഞാന്‍ അപ്പൊഴൊക്കെ പറയും. ഷാനു സൂക്ഷിക്കണം.
ഇപ്പോ കുറെ ദിവസങ്ങളായി അവനെ കാണാനില്ല.
വിളിക്കാന്‍ ഒരു നമ്പറു പോലും എന്റെ കൈയ്യില്‍ ഇല്ല.
പാവം ഷാനു.
ഞാന്‍ എപ്പോഴും അവനെക്കുറിച്ച് ഓര്‍ക്കും.
ഒരു കാര്യം സത്യമാണ് ഈ ഔട്ട് പാസിനു ശേഷവും ദുബായിലും പരിസരങ്ങളിലും കല്ലിവല്ലിക്കളായി
കഴിയുന്നവര്‍ ധാരാളമുണ്ട്.
ഹോട്ടലുക്കളില്‍ പാത്രം കഴുകിയും വ്യാജ സിഡികള്‍ വിറ്റും ചായ വിറ്റും പല സ്ഥലങ്ങളിലും മദ്യകുപ്പികള്‍ എത്തിച്ചു കൊടുക്കുന്നവരും ധാരാളം.
പണ്ട് പരിചയപ്പെട്ട ഒരു സിഡിക്കാരന്‍ പറഞ്ഞത്
ഒരു ദിവസം അഞ്ഞൂറ് ദിര്‍ത്തിന്റെ സിഡി വിലക്കുമെന്നാണ്.നാട്ടില്‍ പോയാല്‍ ഞങ്ങള്‍ക്ക്
എന്തു ജോലി ചെയ്യതാലാ ഇത്രെം കാശു കിട്ടുക.മനുഷ്യര്‍ കല്ലി വല്ലിയായിമാറുന്നതില്‍ അത്ഭുതപെടെണ്ടതില്ല.
20080504
വാര്‍ദ്ധ്യക്യ കാലത്തെ ഒറ്റപെടലുകള്‍
യുറോപ്പിലും ആമേരിക്കയിലും ഒക്കെ നേഴ്സായും മറ്റും പോകുന്ന മക്കള്‍ അവര്‍ അവിടെ സായിപ്പിന്റെ അപ്പനും അമ്മയ്കും സേനഹം വാരിചൊരിയുമ്പോള്‍ സ്വന്തം മാതാപിതാക്കള്‍ തങ്ങളുടെ മക്കളെ ഒന്നു കാണാന്‍ കൊതിപുണ്ടൂ ഏതെലും വ്രദ്ധസദനത്തില്‍ വേദനയോടെ കാത്തിരിക്കുന്ന അവസഥ വെറുതെ ഒന്നു സങ്കല്‍പ്പിചു നോക്കു।
ഈ അടുത്ത കാലത്ത് മൂവാറ്റുപുഴ.പെരുമ്പാവുര്‍ തുടങ്ങിയ സ്ഥലങ്ങളിലെ സര്‍ക്കാര്‍ ആശുപത്രിക്കളില്‍ നിന്നും പതിനഞ്ചോളം വ്രദ്ധരായ സ്ത്രിക്കളെ കണ്ടെത്തുകയുണ്ടായി.ചെറു രോഗങ്ങളുടെ പേരില്‍ അഡമിറ്റാകുന്ന ഇവര്‍ നെഞ്ചു വേദനയെന്നും പുറം വേദനയെന്നും പറഞ്ഞു അടുത്തടുത്തുള്ള ആശുപത്രിക്കളില്‍ മാറി മാറി അഡമിറ്റാകുന്നു. മക്കളില്‍ നിന്നും മരുമക്കളില്‍ നിന്നും കിട്ടിയ തികതാനുഭവങ്ങളാണു ഇത്തരം സാഹചര്യങ്ങളില്‍ കഴിഞ്ഞു കൂടാന്‍ ഇവരെ പ്രേരിപ്പിക്കുന്നത്.പണക്കാരായ മക്കളുടെ മാതാപിതാക്കള്‍ ലക്ഷ്വറി വ്രദ്ധാസദങ്ങളില്‍ ഉറങ്ങുമ്പോള്‍ മേല്‍പറഞ്ഞ കൂട്ടര്‍ ആരാധനാലയങ്ങളും കടത്തിണ്ണകളും തങ്ങളുടെ സങ്കേതമാക്കുന്നു.മനുഷ്യന്റെ സേനഹമില്ലായിമ പണത്തോടുള്ള അന്ധമായ താല്‍പര്യങ്ങളും മൂലം ആനാഥമാക്കപെടുന്നവരാണിവരില്‍ ഏറെയും.സേനഹസദനം,അഗതി മന്ദിരം,വ്രദ്ധസദനം തുടങ്ങിയ പണത്തിന്റെ വലുപ്പ ചെറുപ്പം നോക്കി താമസിക്കാന്‍ കഴിയുന്ന ഒരുപാടിടങ്ങള്‍ ഇന്നു കേരളത്തിലുണ്ട്.
വ്രദ്ധരായ മാതാപിതാക്കളെ ഒറ്റപ്പെടുത്തുന്ന മക്കള്‍ക്കു കടുത്ത ശിക്ഷ ലഭിക്കുമെന്നു കേന്ദ്ര സര്‍ക്കാര്‍ പുതിയ നിയമം കൊണ്ടു വന്നിട്ടുണ്ട്।കേരളത്തില്‍ ഈ നിയമം എങ്ങനെ ഫലപ്രദമാകും എന്നു കണ്ടറിയണം.നെൂ ജനറേഷനു തങ്ങളുടേ സ്വാകര്യതകള്‍ കിളവനും കിളവിയും ചേര്‍ന്നു അപഹരിക്കുമെന്ന പേടിയുണ്ടാകാം.മറ്റുചിലര്‍ക്കു അവര്‍ മുറുക്കുന്നതും തുപ്പുന്നതും ഒക്കെ വലിയ തെറ്റായിരിക്കും.അടങ്ങി വല്ലോടത്തും ഇരുന്നോണം എന്ന മനോഭാവത്തോടേ അവര്‍ മക്കളുടെ വിട്ടുതടങ്കലില്‍ അകപ്പേട്ടേക്കാം(പത്മരാജന്റെ തിങ്കളാഴ്ഛ നല്ല ദിവസം എന്ന സിനിമയിലെ അമ്മയെ നമ്മുക്കു ഓര്‍ക്കാം.മക്കളെ പോലെ മരങ്ങളെയും സേനഹിച ആ അമ്മ ഒരോ മരത്തിനും മക്കളുടെ പേരിട്ടു വിളിഛു.അവസാനം മക്കളെല്ലം കുടി ആ അമ്മയെ വ്രദ്ധ സദനത്തില്‍ കൊണ്ടു ചെന്നാക്കുകയാണു പത്മരാജന്‍ വര്‍ഷങ്ങള്‍ക്കു മുന്‍പെ വരാനിരിക്കുന്ന ഒരു വലിയ വിപത്തിന്റെ സുചന തന്റെ ചലചിത്രത്തിലൂടെ നമ്മുക്കു കാട്ടി തന്നു.)ഏതായാലും ഒരു കാര്യം ഉറപ്പ് മക്കളെ ഒരുപ്പാടു സേനഹിക്കുന്ന അവരില്‍ ഒരാളും ഒരു കോടതി മുറിയിലും നാളെ പരാതിയുമായി വന്നെത്തില്ല.
നമ്മുടെ അഛനും അമ്മക്കും ഒപ്പം മുത്തശനും മുത്തശിയുമ്മൊക്കെ കൊതിക്കുന്നത് നമ്മുടെ ഒരിറ്റു സേനഹത്തിനാണു.നമ്മുടെ കുട്ടിക്കളെ തലോലിക്കാനും അവരെ മടിയിലിരുത്തി കഥകള്‍ പറഞ്ഞു കൊടുക്കാനും സന്ധ്യ്ക്കു കൊചു മക്കളെ അടുത്തിരുത്തി നാമം ജപിക്കാനും കുരിശുവരക്കാനുമൊക്കെയാണു.അവരുടെ ഈ ചെറിയ അഗ്രഹമെങ്കിലും സാധിചു കൊടുത്തു കൂടെ നമ്മുക്കു.....?വയസു കാലത്തു എല്ലാം ഉണ്ടായിട്ടും അനാഥത്തിന്റെ വേദനകള്‍ പേറി ഏകാകിയായി ഏതേലും വ്രദ്ധ സദനത്തിന്റെ നാലു ചുവരുക്കള്‍ക്കുള്ളില്‍ എരിഞ്ഞടങ്ങാനുള്ളതല്ല നമ്മുടെ വ്രദ്ധ മാതാപിതാക്കള്‍.നാളെ സേനഹമുള്ള ഒരു തലമുറയെ വാര്‍ത്തെടുക്കാന്‍ അവരെ നമ്മുക്കാവശ്യമാണു.
കുറിപ്പ്-ഇന്ത്യയില്‍ ഏറ്റവും അധികം വ്രദ്ധസദനങ്ങളുള്ള സംസ്ഥാനം കേരളമാണു.
എഴുതിയത് അനൂപ് എസ്.നായര്‍ കോതനല്ലൂര്‍ at 11:18
4 അഭിപ്രായങ്ങള്‍:
അനൂപ് എസ് നായര്‍ കോതനല്ലൂര്‍ said...
പ്രായമായ മാതാപിതാക്കളെ തനിഛാക്കി സ്വന്തം സുഖാസക്തി തേടി പോകുന്ന പുത്തന്‍ തലമുറയുടെ ജീവിത വിക്ഷണങ്ങളോടു നിങ്ങള്‍ എങ്ങനെ പ്രതികരിക്കുന്നു........?
09 January 2008 11:42
വാല്‍മീകി said...
വളരെ നല്ല കുറിപ്പ് അനൂപ്. ചിന്തിക്കേണ്ട വിഷയം.
09 January 2008 14:43
വേണു venu said...
അനൂപേ, ഇന്നത്തെ ന്യൂക്ലിയര്‍ ഫാമിലിയും കുട്ടുകുടുംബത്തിന്‍റെ തകര്‍ച്ചയും ആണു് കൂടുതലും കാരണമെന്നു തോന്നുന്നു.നല്ല വീഷയം.അക്ഷരതെറ്റുകള്‍ ശ്രദ്ധിക്കുമല്ലോ.ടീച്ചര്‍, ചേച്ചി. ച്ച യാണു്. ഛ അല്ല.വൃദ്ധ വ്ര അല്ല.
09 January 2008 21:22
ഒരു “ദേശാഭിമാനി” said...
ഓര്‍ത്തു ഓര്‍ത്തു മനസ്സിനെ നാളുകളായി വിമ്മിഷ്ട പെടുത്തി ക്കൊണ്ടിരുന്ന ഒരു വിഷയമാണു താങ്കള്‍ പറഞ്ഞതു. ഈ വിഷയത്തെ പറ്റി എന്തെങ്കിലും പറയാന്‍ തുടങ്ങുന്നതിന് മുമ്പു തന്നെ ഈ നെറികെട്ട തലമുറയെ ഓര്‍ത്ത് ഞരമ്പുകള്‍ വലിഞ്ഞു മുറുകുമായിരുന്നു.പണഭ്രാന്തന്മാരും, അച്ഛിഭ്രാന്തന്മാരുമായ നെറികെട്ട മക്കളേ! ഓര്‍ക്കു “അപ്പാപ്പനു കുത്തിയ പാള അപ്പനും”!
20080425
മതം എന്തിനു വേണ്ടി.............?
20080423
വീശാലമനസ്കന്‍ കുറുമാനും ബൂലോകത്തിന് ആരാണ്...........................?
പിന്നെ ഒരു ലക്കം മാത്രൂഭൂമിയില്‍ വിശാലേട്ടനുമ്മായി ഒരഭിമുഖം ।ആ ലക്കം മാത്രൂഭൂമി ബ്ലോഗ് സ്പെഷ്യല്‍ പതിപ്പായിരുന്നു।അന്നതില്‍ ബ്ലൊഗിനെക്കുറിച്ചു ഒരുപ്പാട് ലേഖനങ്ങള്‍ ഉണ്ടായിരുന്നു
അതാണു എന്നെ അദ്യമായി ബ്ലോഗ് തുടങ്ങാന്‍ പ്രെരിപ്പിച്ചത് .
ഇന്നെനിക്കു തോന്നുന്നു।ഈ വിശാലെട്ടന്‍ തന്റെ ചുറ്റുപാടുക്കളില്‍ നിന്നും പറിച്ചെടുക്കുന്ന ഒരോ കഥാപാത്രത്തിനും മലയാള സാഹിത്യത്തില്‍ ബഷീറിനുള്ള ഒരു സ്ഥാനം ബ്ലോഗസാഹിത്യ ശാഖയില്‍
വീശാലെട്ടനും പതിച്ചു നല്‍കാന്‍ പ്രാപ്തമാണു എന്നു തോന്നി പോകുന്നു।ഒരര്‍ഥത്തില്‍ വൈക്കം മുഹമ്മ്ദ് ബഷീര്‍ ബേപ്പൂരിന്റെ സുല്‍ത്താനായിരുവെങ്കില്‍ നാളെ ബൂലോകം വളര്‍ന്നു പന്തലിച്ചു ഒരു മഹാവ്രക്ഷമാകുമ്പോള്‍ വീശാലന്‍ കൊടകരയുടെ സുല്‍ത്താനായി അദരിക്കപെടും।എനിക്കു തോന്നുന്നു।ബഷീറിന്റെ കഥക്കളിലെ ആനവാരി രാമന്‍ നായരും ഒറ്റക്കണ്ണന്‍ പോക്കറും മണ്ടന്‍ മൂത്താപ്പയും എട്ടുക്കാലി മമ്മൂഞ്ഞുമൊക്കെ പോലെ വിശാലെട്ടന്‍ എഴുതിയ ഒരൊ ക്ഥാപാത്രവും നാളെ അറിയപ്പെടാന്‍ പോകുന്നത് ഞാന്‍ വീശാലന്റെ നാട്ടുക്കാരന്‍ എന്ന നിലക്കാവും।ഇന്നു
ഒരു കൊടകരക്കാരനെ കണ്ടാല്‍ ഞാനാദ്യം ചോദിക്കുന്ന ഒരു ചോദ്യമുണ്ട് വിശാലമന്‍സ്കനെ അറിയോ॥?
കാരണം ഇന്നു കൊടകര എന്ന ഗ്രാമം ലോകത്തിന്റെ മുന്നില്‍ ആരേലും അറിയപ്പെറ്റുന്നുണ്ടെങ്കില്‍ അതു വിശാലമന്‍സ്കന്റെ നാട് എന്ന നിലയിലാണ്(അല്ലാതെ കൊടകരക്ക് അത്ര വാര്‍ത്താ പ്രധാന്യം നല്‍കുന്ന മറ്റൊന്ന് ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല)
അതുപോലെ കുറുമാന്‍
ആ പേരിലുള്ള പ്രതേകതയാണു ഒട്ടുവളരെ പേരെയും അദേഹത്തിന്റെ രചന ലോകത്തെക്ക് അദ്യമെ തന്നെ അകര്‍ഷിക്കുന്നത്।മലയാളത്തില്‍ മമ്മൂട്ടി എന്നു പറയുന്ന ഒരു തലയെടുപ്പ് ബൂലോകത്ത് കുറുമാന്‍ എന്നപേരിനുണ്ടെന്നു തോന്നി പോകുന്നു।
പുതിയതായി കടന്നു വരുന്ന കുട്ടിക്കള്‍ക്ക് വലിയ അവേശവും അഹ്ലാദവുമാണു ഇവരുടെ രചനകള്‍
പക്ന്നു നലകുന്നത്.
20080420
നിങ്ങളുടെ ദാമ്പത്യം സുഖകരമാണോ
പുതിയൊരു വസ്ത്രം തിരഞ്ഞെടുക്കുന്ന ലാഘവത്തോടെയാണു പുതിയ കുട്ടിക്കളില്‍ ചിലര്‍ തങ്ങളുടെ വിവാഹ ജിവിതത്തെ നോക്കി കാണുന്നത്।അല്‍പം ഉപയോഗിഛു പഴകി കഴിയുമ്പോള്‍ ആ വസ്ത്രം മാറ്റി പുതിയതൊന്നു വാങ്ങും।പുതിയ തലമുറയുടെ ദാമ്പത്യ ജീവിതവും എതാണ്ടു അതുപോലൊക്കെ തന്നെ।
പൂമുഖ വാതിയ്ക്കല്‍ സേനഹം വിടര്‍ത്തുന്ന ഭാര്യയും പൂര്‍ ണ്ണചന്ദ്രനെപോലൊരു ഭര്‍ത്താവും ഇന്നു വെറും കെട്ടുകഥക്കളില്‍ മാത്രമാണു।അഞ്ചക്ക ശമ്പളമുള്ള ഭര്‍ത്താവിനു തന്റെ യോഗ്യതയ്ക്കു ഒട്ടും കുറയാത്ത ഭാര്യ തന്നെ വേണ്ണം।തന്നെക്കാള്‍ യോഗ്യതയും വരുമാനവുമുള്ള ഒരു പെണ്‍ക്കുട്ടിയെ കണ്ടെത്തി ജീവിത സഖിയാക്കി ദാമ്പത്യത്തിന്റെ പടവുകള്‍ പതിയെ കയറാന്‍ തുടങ്ങുമ്പോഴെക്കും അവരുടെ ജീവിതത്തില്‍ അസ്വസ്ഥയുടെ ചെറിയ പൊടിക്കാറ്റു അടിക്കാന്‍ തുടങ്ങിയിട്ടുണ്ടാകും.
ഇന്നു നമ്മുടെ കുടുംബ്ബ കോടതിക്കളില്‍ എത്തുന്ന ഡൈവോഴ്സു കേസുക്കളില്‍ നല്ലൊരു ശതമാനവും ജീവിതത്തിന്റെ ചെറിയ ചെറിയ പ്രശ്നങ്ങളെ ഉാതി പെരുപ്പിചു പരസ്പരം ഒത്തുപോകാനാവതെ ദാമ്പത്യം വേര്‍പിരിയുന്നവരാണു।അടുത്തകാലത്തു കുടുംബ കോടതിയിലെ ഒരു വനിത വക്കിലുമായി സംസാരിക്കാന്‍ ഇടയായി।അവര്‍ പറയുന്നു.ഞങ്ങളുടെ അടുത്തു വരുന്ന ഡൈവോഴുസു കേസുകള്‍ കഴിവതും ഞങ്ങള്‍ ഒഴിവാക്കി വിടാന്‍ ശ്രമിക്കാറുണ്ട്.പിന്നെ ഇങ്ങനെ വല്ലോം ഉണ്ടായാലല്ലേ ഞങ്ങള്‍ക്കും വല്ലോം കിട്ടു.
മക്കള്‍ ആവശ്യപ്പെടുന്നതെന്തും സാധിച്ചു കൊടുക്കുന്ന പണക്കാരായ മാതാപിതാക്കള്‍।ബൈക്കിനു ബൈക്ക്,ലാപടോപിനു ലാപടോപ്। ചെറിയ വേദനകള്‍ പോലും തങ്ങളുടെ മക്കള്‍ അറിയരുതെന്നു ചിന്തിക്കുന്ന മാതാപിതാക്കള്‍.ഇങ്ങനെ ടെസ്റ്റു റ്റ്യുബു ശിശുകളായി വളരുന്ന കുട്ടികള്‍ വിവാഹം കഴിക്കുമ്പോള്‍ രണ്ടു സാഹചര്യങ്ങളില്‍ വളര്‍ന്ന ഇരുവര്‍ക്കുമിടയില്‍ അസ്വസ്തത ഉടലെടുത്താല്‍ അതു സ്വാഭവികം.
ഏതാനും വര്‍ഷം മുമ്പു എന്‍ജിനിയറിങ്ങു കോളെജു ലകചര്‍റായ ഞങ്ങളുടെ ഒരു നാട്ടുക്കാരന്‍ പെണ്ണു കാണാന്‍ പോകുന്നു।കക്ഷിയുടെ ഡിമാന്റുകള്‍।പെണ്ണിനു നല്ല സൗന്ദര്യം വേണം,തറവാടിയായിരിക്കണം,നല്ല വിദ്യാഭ്യസവും ജോലിയും വേണം ഭാഷ പ്രാവണ്യം ഉണ്ടായിരിക്കണം.പിന്നെ നല്ലൊരു തുക പൊന്നായിട്ടും പണമായിട്ടും വേണം.കക്ഷി മുപ്പതിനു മുകളില്‍ പെണ്‍ക്കുട്ടിക്കളെ കണ്ടു. 33-മത്തെ കുട്ടിയെയാണു കക്ഷി കല്ല്യണം കഴിചത് എന്നു പറയുന്നു.ആയ്യാള്‍ കണ്ടു കൂട്ടിയ പെണ്‍കുട്ടിക്കളില്‍ ഒരോരുത്തര്‍ക്കും ആയ്യാളുടെ ദ്യഷ്ടിയില്‍ എന്തെങ്കിലുമൊക്കെ കുറവുക്കളുണ്ടായിരുന്നു.ടൗണില്‍ ജനിച്ചു വളര്‍ന്ന ബാങ്കുദ്യോഗസ്ഥയായ ഒരു പെണ്‍കുട്ടിയെയാണു ആയ്യാള്‍ അവസാനം വിവാഹം കഴിച്ചത്.ആയ്യാളുടെ ഡിമാന്‍ഡുക്കള്‍ക്കെല്ലാം കൊണ്ടും ഒത്തിണങ്ങിയ ഒരു പെണ്‍കുട്ടി.ഭര്‍ത്താവിന്റെ വിട്ടില്‍ എത്തിയതോടെ ടൗണിലെ ജിവിത രീതികള്‍ ഒരൊന്നായി നാട്ടുമ്പുറത്തുക്കാരനായ നമ്മുടെ പാവം പ്രഫസറുടെ വിട്ടില്‍ ഈ പരിഷ്-ക്കാരിക്കുട്ടി എടുത്തു പ്രയോഗിച്ചു തുടങ്ങി.ഭര്‍ത്താവിന്റെ അമ്മ രാവിലെ ചായയുമായി ചെന്നു മരുമകളെയും മകനെയും വിളിചുണര്‍ത്തണം.ഭര്‍ത്താവിനു ഒരു കപ്പു ചായ ഉണ്ടാക്കി കൊടുക്കാന്‍പോലും അവര്‍ക്കറിഞ്ഞു കൂടാ.അവരുടെ വരവോടെ സന്തോഷം നിറഞ്ഞു നിന്ന ആ ഭവനത്തില്‍ അസ്വസ്ഥത കളിയാടി.നിസാര കാര്യങ്ങളെ ചൊല്ലി ഭര്‍ത്താവുമായും അദേഹത്തിന്റെ വീട്ടുക്കാരുമായും അവര്‍ കലഹിച്ചു.ഏറെ താമസിയാതെ പ്രഫസറുടെ അമ്മ അത്മഹത്യ ചെയ്തു.
ഇനി മറ്റൊരു കഥ।
23 വയസുള്ള തന്റെ മകള്‍ക്കു അഛന്‍ വിവാഹം ആലോചിക്കുന്നു।അഛന്റെ ഏറ്റവും വലിയ വല്‍സല്യ നിധിയാണു ഈ കുട്ടി।മോളെന്താവശ്യപ്പെട്ടാലും അഛനതു ഉടനെ വാങ്ങികൊടുക്കും.ഡാഡി മകള്‍ക്കു ഒരടുത്തകൂട്ടുക്കാരനെ പോലെയായിരുന്നു.പെണ്‍ക്കുട്ടിക്കു നല്ല വിദ്യാഭ്യസമൊക്കെ കിട്ടി കഴിഞ്ഞപ്പോള്‍ നല്ലൊരു തറവാട്ടില്‍ നിന്നൊരു ആലോചന വന്നു.അഛനതു നടത്താന്‍ തീരുമാനിച്ചു. ചെറുക്കന്റെ വീട്ടുക്കാര്‍-ക്കു പ്രത്യേകിച്ച് ഡിമാന്റുക്കളൊന്നുമില്ല.ഇരുവര്‍ക്കും ഇഷ്ടം പോലെ പണവുമുണ്ട്.കല്ല്യാണം അടുത്തപ്പോള്‍ പെണ്‍ക്കുട്ടിക്കു സാരി എടുക്കാനുള്ള തയ്യാറെടുപ്പിലാണു.കുട്ടി പറഞ്ഞു ഞാന്‍ സാരി ഉടുക്കത്തില്ല.ഞാന്‍ ജീന്‍-സ് ഇട്ടോളം.ആ വേഷത്തില്‍ എന്നെ കെട്ടാന്‍ പറ്റുമെങ്കില്‍ ആയ്യാള്‍ കെട്ടട്ടേ.ജീവിതത്തില്‍ ജീന്‍സല്ലാതെ മറ്റൊരു ഡ്രെസും ആ കുട്ടി ഉപയോഗിച്ചിട്ടില്ല.മോളെ അവരൊക്കെ വലിയ തറവാട്ടുക്കാരാണു. അവരുടെ മുന്നില്‍ ഡാഡിയെ നീ നാണം കെടുത്തരുത്.എനിക്കു പറ്റില്ലെന്നു പറഞ്ഞില്ലെ നിങ്ങളോട്.പെട്ടെന്നുണ്ടായ ദേഷ്യവും വേദനയുമെല്ലാം കാരണം ആയ്യാള്‍ മകള്‍ക്കിട്ടു ഒരടി കൊടുത്തു.ജിവിതത്തില്‍ ഒരിക്കല്‍ പോലും തല്ലിയിട്ടില്ലാത്ത ഡാഡി അന്നാദ്യമായി തല്ലിയ മനോവിഷമത്തില്‍ ആ കുട്ടി അമിതമായി ഉറക്ക കുളിക കഴിച്ച് അത്മഹത്യക്കു ശ്രമിച്ചു. കോളെജു സെമിനാറില്‍ നാലഞ്ചു വര്‍ഷം മുമ്പ് ഒരു പ്രൊഫസര്‍പറഞ്ഞ കഥയാണിത്.ഈ കുട്ടിയെ കല്ല്യാണം കഴിച്ചയിച്ചിരുന്നെങ്കില്‍ ആ ദാമ്പത്യം എന്താകുമായിരുന്നു
ചെറിയ ചെറിയ പ്രശ്നങ്ങളുടെ പേരിലാണു ദാമ്പത്യ ജീവിതത്തില്‍ അസ്വസ്തതകള്‍ ഉടലെടുക്കുന്നത്।ഭര്‍ത്താവ് ഒന്നു പറഞ്ഞാല്‍ ഭാര്യ രണ്ടു പറയുന്ന കാലമാണിത്.അങ്ങനെയുള്ള പെരുമാറ്റം കുടുതല്‍ അസ്വസ്തകള്‍ ഉണ്ടാക്കുകയെയുള്ളു.
ഇനി മറ്റൊരു കഥ
പത്തു വര്‍-ഷം മുമ്പു ചോറ്റാനിക്കര ഷേത്രത്തില്‍ വച്ചു നടന്ന ഒരു കല്ല്യാണം।പേരുക്കേട്ട ഒരു നായര്‍ തറവാട്।പെണ്‍ക്കുട്ടിയുടെ സഹോദരങ്ങളെല്ലാം സര്‍ക്കാര്‍ സര്‍വിസില്‍ ഉന്നത പദവി വഹിക്കുന്നവര്‍-.ജോലി കിട്ടിട്ടു മതി കല്ല്യാണം എന്ന കാരണത്താല്‍ പെണ്‍ക്കുട്ടിക്കു 33 വയസുള്ളപ്പോഴാണു വിവാഹം നടക്കുന്നത്.( 33 വയസുള്ളപ്പോഴും പെണ്‍ക്കുട്ടിക്കു ജോലി കിട്ടിയില്ല സഹോദരങ്ങളുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണു വിവാഹം നടത്തിയത്.)ചെറുക്കന്‍ നല്ലൊരു വക്കില്‍. ഇഷ്ടപോലെ കേസുക്കളു.കാണാനും നല്ല സുന്ദരന്‍.പെണ്‍ക്കുട്ടിയുടെ വീട്ടുക്കാര്‍- വെറെയൊന്നും ആലോചിച്ചില്ല വിവാഹം നടത്തി.വിവാഹം കഴിഞ്ഞു ഒരാഴച്ച തികഞ്ഞില്ല പെണ്‍ക്കുട്ടി വീട്ടില്‍ തിരികെയെത്തി.ആയ്യാള്‍ക്കു വെറേ ഭാര്യയും മക്കളും ഉണ്ടെത്രെ.ആദ്യ ഭാര്യയുടെ സുഖകരമായ ജിവിതത്തിനു പണമുണ്ടാക്കാനത്രേ ആയ്യാള്‍ വിണ്ടും വിവാഹം കഴിച്ചത്.ഏറെ വിദ്യാഭ്യസം ഉണ്ടായിട്ടും ആ സ്ത്രിക്കു ഒരു കുടുംബ ജിവിതം കിട്ടിയില്ല.
പരസ്പരം അറിയാതെയും മനസ്സിലാക്കാതെയുമുള്ള ദാമ്പത്യം ഒരിക്കലും ശുഭകരമായിരിക്കുകയില്ല।ഏതൊരു വിവാഹം നടക്കുമ്പോഴും ബാഹ്യമായ ഏല്ലാ കാഴച്ചപാടുകള്‍ക്കുമപ്പുറം തന്നെയും തന്റെ കുടുംബത്തെയും സേനഹിക്കനുള്ള കഴിവ് തന്റെ പങ്കാളിയാകാന്‍ പോകുന്ന ആള്‍ക്കുണ്ടോയെന്ന് പരസ്പരം മനസിലാക്കേണ്ടത് അനിവാര്യമാണു.ചില പെണ്‍ക്കുട്ടിക്കള്‍ക്കു സ്വന്തം മാതാപിതാക്കളെ കാണുന്ന മനോഭാവത്തോടെ ഭര്‍ത്താവിന്റെ വീട്ടുക്കാരെ കാണാന്‍ സാധിച്ചെന്നു വരില്ല.ഞാന്‍ മുമ്പു സുചിപ്പിച്ചതുപോലെ ടെസ്റ്റു ട്യുബുശിശുക്കളായി വളരുന്ന കുട്ടിക്കളിലാണു ഇത്തരം പ്രവണതക്കളെറേയും കാണുന്നത്.
മറ്റൊരു കഥ
നാലു ഏട്ടന്മാര്‍ക്കു ഒരനിയത്തിക്കുട്ടി।അവര്‍ ആ കുട്ടിയെ താഴ്ത്തും തലേലും വയ്ക്കാതെയാണു വളര്‍ത്തിയതെന്നു പറയാം.പെണ്‍ക്കുട്ടിയെ കല്ല്യാണം കഴിച്ചയിച്ചിടത്തുനിന്നു തന്നെയാണു പെണ്‍ക്കുട്ടിയുടെ ഒരു സഹോദരനും വിവാഹം കഴിച്ചത്.ഭര്‍ത്താവിന്റെ വിട്ടില്‍ ചെന്ന പെണ്‍ക്കുട്ടിക്കു ഒരു കപ്പു ചായ പോലും ഉണ്ടാക്കാന്‍ അറിഞ്ഞു കൂടാ.നാലഞ്ചു ദിവസങ്ങള്‍ക്കു ശേഷം പെണ്‍ക്കുട്ടിയെ ഭര്‍ത്താവു അവളുടെ വിട്ടില്‍ കൊണ്ടു വന്നു വിട്ടു.ഞങ്ങള്‍ ഒരു കുട്ടിയെ ഇങ്ങോടു പറഞ്ഞു വിട്ടിട്ടുണ്ട് നീയവളെ കണ്ടു പഠിക്ക്.അതിനു ശേഷം നീയങ്ങൊടു വന്നാല്‍ മതി അദേഹം പറഞ്ഞു.
മക്കളെ അടുക്കള ജോലി ചെയ്യിക്കാന്‍പണക്കാരായ ചില മാതാപിതാക്കള്‍ ഇഷ്ടപ്പെടുകയില്ല।ആണ്‍ക്കുട്ടിക്കളെ ആപേക്ഷിച്ച് പെണ്‍ക്കുട്ടികള്‍മറ്റൊരു സാഹചര്യത്തില്‍ ജിവിക്കേണ്ടവരാണെന്നു മാതാപിതാക്കള്‍ നേരത്തെ തന്നെ തിരിച്ചറിയണം.അത്തരം സാഹചര്യങ്ങള്‍ ഒരോ കുടുംബത്തില്‍ നിന്നും തങ്ങളുടെ പെണ്‍ക്കുട്ടിക്കള്‍ക്കു ലഭിച്ചാല്‍ നന്നായിരിക്കും.
അടുത്ത വിട്ടിലെ ആളുക്കള്‍ ജിവിക്കുന്നതുപോലെ തങ്ങള്‍ക്കും ജിവിക്കണം എന്നു ചിന്തിച്ചു വലിയ ആര്‍ഭാടങ്ങള്‍ക്കു പോകരുത്।തന്റെയും തന്റെ കുടുംബത്തിന്റെയും വരുമാനം അറിഞ്ഞു കൊണ്ടാകണം ജിവിതത്തിന്റെ ഒരോ കരുക്കളും മുന്നോട്ടു നീക്കേണ്ടത്.സഹന ശക്തിയും ക്ഷമശീലവും അര്‍പ്പണമനോഭാവവുമൊക്കെ സ്ത്രിക്കളില്‍ വേണ്ടുവോളമ്മുണ്ട്.ജിവിക്കുന്ന സഹചര്യങ്ങളൊടു പൊരുത്തപ്പെടാന്‍അവയൊക്കെ ജിവിതത്തില്‍ പ്രയോഗികമാക്കുന്നതില്‍ ഒരു തെറ്റുമില്ല.
ഒരു ചെറിയ ഉദഹരണം കൂടി।
ഏട്ടന്റെ വിവാഹം കഴിഞ്ഞു കുറെ വര്‍ഷങ്ങള്‍ കഴിഞ്ഞാണു അനിയന്‍ വിവാഹം കഴിച്ചത്।താന്‍ ജിവനു തുല്ല്യം സേനഹിച്ച് പെണ്‍ക്കുട്ടി മറ്റൊരാളെ വിവാഹം കഴിച്ചു പോയതാണു ആയ്യാളെ വിവാഹം പോലും വേണ്ടയെന്ന ചിന്തയില്‍ കഴിഞ്ഞു കൂടാന്‍ പ്രേരിപ്പിച്ചത്.എന്നാല്‍ താന്‍ സേനഹിച്ച പെണ്‍ക്കുട്ടിക്കു തന്നോടെന്ന പോലെ മറ്റു പലരോടും ഇഷ്ടമുണ്ടായിരുന്നു എന്നു മനസിലാക്കിയ നിമിഷം ആയ്യാള്‍ വിവാഹം കഴിക്കാന്‍ തീരുമാനിക്കുന്നു.ഏറെ അലോചനക്കള്‍ക്കു ശേഷം ഇറ്റലിയില്‍ നേഴുസായ ഒരു പെണ്‍ക്കുട്ടിയെ ആയ്യാള്‍ ജിവിത സഖിയാക്കി.ഈ സംഭവത്തിനു ശേഷം ചെട്ടന്റെ ജിവിതത്തില്‍ വലിയ പൊട്ടിതെറികളുണ്ടായി.ഒരിക്കലും വിവാഹം കഴിക്കില്ലയെന്നു വിചാരിച്ച് അനിയന്റെ സ്വത്തുക്കളില്‍ കണ്ണും നട്ടിരുന്ന ഏട്ടത്തിയമ്മക്കു സമനിലത്തെറ്റി.ഏട്ടനും ഏട്ടത്തിയമ്മയും നിരന്തരം വഴക്ക്.അവസാനം ജിവിതത്തില്‍ ഒരിക്കല്‍ പോലും മദ്യപിച്ചിട്ടില്ലാത്ത ഏട്ടന്‍ ഒരു തികഞ്ഞ മദ്യപാനിയായി മാറി.
നമ്മുടെ ജിവിതം നല്ലതും ചിത്തയുമ്മ്മൊക്കെയാക്കി മറ്റുന്നത് നമ്മല്‍ തന്നെയാണു.ഒരു കുടുംബമായി കഴിഞ്ഞാല്‍ ഞാനും അവളുമല്ല നമ്മളെയുള്ളു എന്നുള്ള ഒരു ചിന്ത എതൊരു വ്യക്തിക്കും ഉണ്ടാകണം.ഭര്‍ത്താവിനെ ഈശ്യരനു തുല്ല്യനായിട്ടാണു നമ്മുടെ പൂര്‍വികരായ സ്ത്രിക്കള്‍ കണ്ടത്.അതുപ്പോലെ സ്ത്രിയെ ദേവിയായും ലക്ഷ്മിയായുമൊക്കെ നാം കണ്ടു.നാം ഒരൊരുത്തരുടെയും ജിവിതത്തില്‍ അത്തരത്തില്‍ പരസ്പര സേനഹവും ബഹുമാനവുമൊക്കെ ഉണ്ടാകണം.എങ്കിലെ ദാമ്പത്യം സുഖകരമാകുകയുള്ളു.ഒരു വസ്ത്രം ഉപേക്ഷിക്കുന്നതു പോലെ ഉപേക്ഷിക്കാനുള്ളതല്ല ദാമ്പത്യം.അത് അമേരിക്കകാരനെ സാധിക്കു. അതുകൊണ്ടു നാം ഒരോരുത്തര്‍ക്കും നമ്മുടെ കുടുംബത്തെ സേനഹിക്കാം.
20080302
ഒരു ഹിന്ദു രാഷ്ട്രം പണിയുമ്പോള്‍
ഇതു രാമരാജ്യമാണു ഇവിടെ ഹിന്ദുക്കള്‍ മാത്രം ജിവിച്ചാല്‍ മതി।ഈ ഹിന്ദുക്കള്‍ എന്നു പറയുമ്പോള്‍ ഹരിജനങ്ങളോ ഗിരിവര്‍ഗ്ഗങ്ങളോ അതില്‍ ഉള്‍പ്പെടുന്നില്ല.ബ്രമണനും ക്ഷത്രയനുമാണ്‍ യഥാര്‍ത്ഥ ഹിന്ദു.ഭാരതത്തിലെ ഹിന്ദു ദൈവങ്ങള്‍ എന്തു ചെയ്യണമെന്നു തിരുമാനിക്കാനുള്ള അധികാരം ബ്രമണനാണു.ബ്രമണന്‍ ബ്രമം അറിയുന്നവനാണു.താണ സമുദായത്തില്‍പെട്ട ഒരാള്‍ അലപം വേദം പറഞ്ഞാല്‍ അവന്‍ മൂഡനാണു.ഉത്തരേന്ത്യയില്‍ പല ഗ്രാമങ്ങളിലും ജാതിചിന്തയും സവര്‍ണ്ണമേധാവിതവം വളരെ തിവ്രമാണു.ഇനി മറ്റൊരു ചോദ്യം പണ്ടു നാരായണ ഗുരു സ്വാമി അരുവിപ്പുറത്ത് തന്റെ ആദ്യ പ്രതിഷ്ഠ നടത്തിയപ്പോള്‍ ശിവനെ പ്രതിഷ്ഠിക്കാനുള്ള അധികാരം ബ്രമണാണെന്നു പറഞ്ഞു ചിലര്‍ എതിര്‍ത്തു അപ്പോ ഗുരു പറഞ്ഞു ഞാന്‍ ബ്രാമണ ശിവനെയല്ല ഈഴവ ശിവനെയാണു പ്രതിഷ്ഠിക്കുന്നത്.ഭഗവാന്‍ കൃഷ്ണന്‍ യാദവ വംശജനല്ലെ...? താണ സമുദായത്തില്‍ ജനിച്ച ഭഗവാനെ പൂജിക്കാന്‍ ഉയര്‍ന്ന സമുദായമായ ബ്രാമണനു എങ്ങനെ കഴിയുന്നു.ഭാരതത്തിന്റെ പുരാണ ഇതിഹാസങ്ങളായ രാമായണവും മഹാഭാരതവും എഴുതിയത് ബ്രമണനോ ക്ഷത്രിയനോ അല്ലാ.വനവേടനായ വാല്‍മികിയാണു രാമായണത്തിന്റെ കര്‍ത്താവെങ്കില്‍ മത്സ്യ ഗന്ധിയുടെ പുത്രനായ വേദവ്യസനാണു മഹാഭാരതം എഴുതിയത്.അയപ്പ സ്വാമിയുടെ ഏറ്റവും വലിയ കൂട്ടുക്കാരന്‍ വാവരായിരുന്നു.പരമ ശിവന്‍ ചണ്ടാലാനായി നടന്നിടൂണ്ട്.എന്നിട്ടും ഞാനൊരു ഹിന്ദുവാണെന്നുള്ള വികാരം കുത്തിനിറച്ച് മനുഷ്യത്വം മറക്കാന്‍ ശ്രമിക്കുന്നു ഇവിടുത്തെ മഹത്വകള്‍ എന്നവകാശപെടുന്നവര്‍
സംസ്ക്കാര്‍ എന്നൊരു ചാനലുണ്ട്.ഈ ചാനലു തുറന്നല്‍ ഹിന്ദു തിവ്രവാദമാണു പരക്കുന്നത്.ഉടുതുണിയില്ലാത്ത സന്യാസിമാരെ ചിലപ്പോ ഇ ചാനലില്‍ കാണാം.ഇവരൊന്നും പഠിപ്പിക്കുന്നത് മതേതരത്വമല്ല.മറ്റുമതങ്ങളെയെങ്ങനെ വെറുക്കാം എന്നുള്ളതാണു.സ്വാമി വിവേകാന്ദനും രാമകൃഷണ പരമഹംസനും ജിവിച്ച മണ്ണാണിത്. അവരൊന്നും ഹിന്ദുമതത്തിനു വേണ്ടി ഹിന്ദുവെന്ന വികാരം ഒരെടുത്തും കുത്തിനിറയക്കാന്‍ ശ്രമിച്ചിട്ടില്ല.വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ ഗുജറാത്തിലെ ജനങ്ങള്‍ നരേന്ദ്രമോഡിക്കു വേണ്ടി ഒരു അമ്പലം പണിതു കൂടായ്കയില്ല.കഴിഞ്ഞ ജന്മാഷ്ടമി നാളില്‍ ശ്രികൃഷ്ണന്‍ ഭഗവാന്റെ വേഷത്തില്‍ നില്‍ക്കുന്ന മോഡിയുടെ ചിത്രം ഗുഗറാത്തിലെങ്ങും കാണാമായിരുന്നു.പണ്ടു തമിഴ്‌നാട്ടിലെ കുറെ ജനങ്ങള്‍ കുഷബുവിനോടുള്ള ആരാധന മൂത്ത് തമിഴനാട്ടില്‍ അമ്പലം പണിത് കുഷബുവിനെ പുജിച്ചു.അത് ഗുജാറാത്തിലും സംഭവിച്ചു കൂടായയികയില്ല.
ഒറിസ മൂത്തു പഴുപെത്തി നില്‍ക്കുന്ന ഒരൊ ബോംബാണിന്നു.ഏതു നിമിഷവും ഇതു പൊട്ടിതെറിക്കാം.ഇന്നലെ ഗുജറാത്തിലുണ്ടായത് ഇവിടെ ആവര്‍ത്തിച്ചു കൂടായയികയില്ല.ഒരോ മനുഷ്യനും സ്വന്തം ജാതി നോക്കി സംഘടിക്കുകയും സേനഹിക്കുകയും ചെയ്യുന്ന കാലമാണിത്.ഇവിടെ മനുഷ്യത്വമില്ല.മ്രഗത്തെക്കാള്‍ മ്രഗീയമായ സ്വഭാവ സവിശേഷതകള്‍ പ്രകടിപ്പിക്കുന്ന മനുഷ്യരുടെ ലോകമാണിത്.ഒരാളിലും ഈശ്വരനില്ല ജാതിമാത്രമെയുള്ളു.ഭാരതത്തിലെ പുരാതനമായ പല ക്ഷേത്രങ്ങളിലും പോറ്റിക്കുകൊടുക്കുന്ന ദക്ഷിണയുടെ അളവു നോക്കിയാണു ഈശ്വരനിലേക്കുള്ള ദൂരം നിശ്ചയിക്കുന്നത്.ഒരു അര്‍ച്ചന നടത്തിയാല്‍ കൈയില്‍ കിട്ടുന്ന ദക്ഷിണക്കെന്തു മാത്രം കനമുണ്ടൊയെന്നു ആളും തരവും നോക്കി മന്ത്രങ്ങള്‍ ഉരു വിടുന്ന ഒരു സംസ്ക്കാരം ഭാരതത്തിലല്ലാതെ മേറ്റ്ങ്ങും ഉണ്ടാവില്ല