20080705

തണലിനെ കാണ്മാനില്ലാ

തണലിനെ കുറച്ചു ദിവസമായി കാണ്മാനില്ല.രണ്ടുമൂന്നുവട്ടം ഫോണ്‍ ചെയ്തെങ്കിലും കക്ഷി ഫോണ്‍
എടുക്കുന്നില്ല. ആവസാനം എഴുതിയ കവിത ചെറിയ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. തണല്‍ അവസാനം എഴുതിയ കവിതക്ക് കമന്റിട്ടവര്‍ ഇതൊന്നു ശ്രദ്ധിക്കു.ഫുജൈറെയില്‍ ഉള്ള തണലിനെ
ഞാന്‍ കുറെ തവണ ട്രൈ ചെയ്തെങ്കിലും കിട്ടിയില്ല.
തീക്ഷണമായ വരികളുമായി മലയാള ബ്ലോഗ് രംഗത്ത് ചുരുക്കം ചില നാളുകള്‍ കൊണ്ട്
വായനകാരുടെ മുക്തകണ്ഠ പ്രശംസ പിടിച്ചു പറ്റിയ എഴുത്തുകാരനാണ് ശ്രി തണല്‍
അദേഹം കുറച്ചു ദിവസമായി ബ്ലോഗിലെ ഒരു പോസ്റ്റില്‍ പോലും ഒരു കമന്റ് പോലും ഇട്ടിട്ടില്ലായെന്നു
തോന്നുന്നു.

8 അഭിപ്രായങ്ങൾ:

ബഷീർ പറഞ്ഞു...

what happend ?

പാമരന്‍ പറഞ്ഞു...

ആഹാ.. ഇങ്ങേരെ നേരിട്ടു പരിചയമുണ്ടോ?

വിളിച്ചിട്ടു കിട്ടുവാണെങ്കില്‍ എന്‍റെ വക നല്ല നാലു തെറി കൂടി പറഞ്ഞേക്കണേ...

siva // ശിവ പറഞ്ഞു...

ഹായ് അനൂപ്,

ഇവിടെ ഞാന്‍ കമന്റായി എഴുതുന്നത് ഒരു സ്വകാര്യം.

ഇങ്ങനെ സൌഹൃദം കാത്തുസൂക്ഷിക്കുന്ന ഒരാളാണെന്ന് താങ്കളെന്നറിയുന്നതില്‍ ഞാന്‍ അതിയായി സന്തോഷിക്കുന്നു.

ഇവിടെ എല്ലാവരും സൌഹൃദത്തെക്കുറിച്ച് പറയുന്നതല്ലാതെ പ്രവര്‍ത്തിക്കുന്നതായി കാണുന്നില്ല. എന്നാല്‍ താങ്കള്‍ പ്രവര്‍ത്തിച്ച് കാണിക്കുന്നു.

ഇങ്ങനെയൊക്കെ ചിന്തിക്കുന്നതിന് നന്ദി. എനിക്ക് എന്തെങ്കിലും പറ്റിയാല്‍ അന്വേഷിക്കാന്‍ ഒരാളെങ്കിലും ഇവിടെ ഈ ബൂലോകത്ത് ഉണ്ടല്ലോ?

സസ്നേഹം,

ശിവ

Sharu (Ansha Muneer) പറഞ്ഞു...

ഈ ഒരു അന്വേഷണമാണ് ഇവിടെ ഇല്ലാതിരുന്നത്.(ഉണ്ടായിരിക്കാം. അതു പങ്കുവെക്കാന്‍ ശ്രമിക്കാറില്ലായിരുന്നു. ചിലരൊക്കെ ഈ കാണാതാകലുകളെ കുറിച്ച് ബ്ലോഗില്‍ സൂചിപ്പിച്ചിട്ടുണ്ട്) ഒരാളെങ്കിലും അതിന് താല്പര്യമെടുത്തതില്‍ സന്തോഷം.

ജിജ സുബ്രഹ്മണ്യൻ പറഞ്ഞു...

തണലിനെ കണ്ടെത്തിയോ..എവിടെ പോയി മുങ്ങി...ഇടക്കു നല്ല വരികള്‍ കുറിക്കാറുള്ള തണല്‍ ഉടനെ തിരിച്ചെത്തും എന്നു പ്രതീക്ഷിക്കുന്നു....

ശ്രീ പറഞ്ഞു...

തണല്‍ മാഷ് ഉടനേ തിരിച്ചെത്തുമെന്ന് പ്രതീക്ഷിയ്ക്കുന്നു.

smitha adharsh പറഞ്ഞു...

എന്നിട്ട് തണല്‍ ഇതെവിടെ പോയി മാഷേ? എന്തെങ്കിലും വിവരം കിട്ടിയോ?ഒരു വാക്കു പറഞ്ഞിട്ട് പോകാമായിരുന്നു..

Ranjith chemmad / ചെമ്മാടൻ പറഞ്ഞു...

അനൂപണ്ണാ തിരക്കായതിനാല്‍
എന്റെ വക തണലിന് ഒരു തെറിപോലും
ഇവിടെയെഴുതാന്‍ കഴിഞ്ഞില്ല.
തണല് വന്ന സ്ഥിതിക്ക് ഇനിയെഴുതേണ്ടല്ലോ..
ഏതായാലും നമുക്കൊരു വെള്ളിയാഴ്ച
തണലിന്റവിടെ വരെ പോണം