20080524

വഴി പിഴയ്ക്കപ്പെട്ടു പോകുന്ന പെണ്‍ക്കുട്ടികള്

ഞാന്‍ മുമ്പ് പോസ്റ്റ് ചെയ്ത ദുബായില്‍ ഒരു പ്രണയകാലത്ത് യിലെ ഷിന എന്ന കഥാപാത്രത്തെ നിങ്ങള്‍ ഓര്‍ക്കുന്നുണ്ടാകും.ആ കുട്ടി ഇന്ന് ഈ ദുബായി നഗരത്തില്‍ എവിടെയോ ഉണ്ട്. വീട്ടു ജോലിക്ക് എന്നു പറഞ്ഞ് പല പെണ്‍ക്കുട്ടികളും ഏജന്റുന്മാരാല്‍
ചതിക്കപ്പെട്ട് പല വന്‍ നഗരങ്ങളിലും അഴുക്കുചാലുക്കളിലേക്ക് വലിച്ചെറിയപ്പെടുന്ന കാഴ്ച്ച ഏറെ വേദനയോടെ നോക്കി കാണേണ്ട ഒന്നാണ്. കുടുംബത്തിന്റെ വലിയ പ്രാരാപ്തവും പേറി ഗള്‍ഫ് നഗരങ്ങളില്‍ എത്തുന്ന എട്ടും പൊട്ടും തിരിയാത്ത ഒരു പെണ്‍കുട്ടിയെ കാത്തിരിക്കുന്നത് ഇതുപോലുള്ള വലിയ ദുരിന്തങ്ങളാണ്. ഒരു മലയാളിപെണ്‍ക്കുട്ടി ഇത്തരം സാഹചര്യങ്ങളില്‍ അകപ്പെട്ട് പോകുന്നത്
കണ്ട് അവളെ കൌതകത്തോടെ നോക്കി നിലക്കുന്ന ഒരു സമൂഹം. ഇവിടെ ആര്‍ക്ക് അരോടാണ്
ബന്ധങ്ങളുള്ളത്. നിയമങ്ങള്‍ പോലും വളരെ കര്‍ക്കശ്ശമായ പല ഗള്‍ഫ് രാജ്യങ്ങളിലെയും
ഒരവസ്ഥയാണ് ഞാന്‍ പറഞ്ഞ് വന്നത്.
യു എ.ഇ യില്‍ മലയാളി സമൂഹം ഏകദേശം ആറര ലക്ഷത്തോളമുണ്ടെന്നാണ് കണക്ക്.ഇത്രയും ജനങ്ങള്‍ തിങ്ങി പാര്‍ക്കുന്ന യു.എ.ഇയില്‍ നമ്മുടെ മലയാളി പെണ്‍കുട്ടികള്‍ ഇങ്ങനെ വഴി പിഴക്കപ്പെട്ടു പോകുന്നുവെങ്കില്‍ അതിനുത്തരം പറയാന്‍ ഈ ആറര ലക്ഷം മലയളികള്‍ക്കും
അവകാശമുണ്ട്.
800ദിര്‍ഹത്തിനും 900ദിര്‍ഹത്തിനുമൊക്കെ വീട്ടുവേല ചെയ്യാന്‍ ഈ നഗരത്തില്‍ എത്തുന്ന പെണ്‍ക്കുട്ടികള്‍ അവരെ ഇത്തരം സാഹചര്യങ്ങളിലേക്ക് കൊണ്ടെത്തിക്കുന്നതും ഒരു മലയാളി
തന്നെയാകും. 40വും 50വും ദിര്‍ഹത്തിന് ശരീരം വിലക്കാന്‍ കാത്തു നിലക്കുന്ന പെണ്‍ക്കുട്ടികള്‍
അതിനെ വിലപന ചരക്കാക്കുന്ന ബ്രോക്കറുന്മാര്‍. ദയറയിലോ ബര്‍ദുബായിലോ പോയാല്‍ ഇത്തരം
കാഴച്ചകള്‍ സര്‍വ്വ സാധാരണമാണ്.
പെണ്‍ക്കുട്ടികളെ വീട്ടുജോലിക്ക് എന്നു പറഞ്ഞ് കൊണ്ട് വന്ന് സെക്സ് റാക്കറ്റിനു കൈമാറുന്ന സംഘങ്ങള്‍ നിരവധിയാണ് ഇവിടെ.
നമ്മുടെ ഗവണ്മെന്റും പ്രവാസികാര്യ വകുപ്പും ഈ കാര്യത്തില്‍ വേണ്ടത്ര ശ്രദ്ധ ചെലുത്താതാണ്
പലപ്പോഴും സ്ത്രിക്കളെ ഇത്തരം ദൂരുഹസാഹചര്യങ്ങളില്‍ കൊണ്ടെത്തിക്കുന്നത്. വിദേശ രാജ്യങ്ങളില്‍
കുറഞ്ഞ ശമ്പളത്തില്‍ ജോലി ചെയ്യുന്ന പെണ്‍ക്കുട്ടികള്‍ അവിടെ സുരക്ഷിതരാണെന്ന് ഉറപ്പു വരുത്താന്‍
ഒരു ജനാധിപത്യ സര്‍ക്കാറിന് അവകാശമുണ്ട്.നാളെ മറ്റൊരു പെണ്‍ക്കുട്ടിക്ക് ഇങ്ങനെ ഒരു ഗതി
വരാതിരിക്കാന്‍ പ്രവാസിക്കളായ നാം ഒരോരുത്തരും ഒറ്റക്കെട്ടായി നീങ്ങണം എന്നാണ്
എനിക്ക് പറയാനുള്ളത്.

20080521

ഒരു ബ്ലോഗര് എന്താകണം

നല്ല നിലയില്‍ ബ്ലോഗുകള്‍ നടത്തി നല്ല പേരും പെരുമയും നേടിയെടുത്ത പല നല്ല ബ്ലോഗര്‍ന്മാരെയും നമ്മുക്കറിയാം.
ഒരു സുപ്രഭാതത്തില്‍ അവരില്‍ ചിലരെ കാണാതാകുമ്പോള്‍ അവര്‍ എവിടെ പോയി
എന്നന്വേഷിക്കാന്‍ നമ്മളാരും മെനക്കെടാറില്ല എന്നതാണ് വാസ്തവം.
കുറെ ദിവസങ്ങളായി ശ്രിയെ കണ്ടിട്ട്. ഒരു പുതിയ പോസ്റ്റ് ചിന്തയിലോ തനിമലയാളത്തിലോ
വന്നാല്‍ ആദ്യം വരുന്ന പത്തു കമന്റുക്കളില്‍ ഒന്ന് ശ്രിയുടെതാകും. ശ്രി ഏതൊരു തുടക്കകാരനും
വലിയ പ്രോത്സാഹനമാണ്.
ജോലിയിലുള്ള തിരക്കു കൊണ്ടാകാം ശ്രി ഇപ്പോ താല്ക്കാലികമായി വിട്ട് നില്ക്കുന്നത്.
കാര്യമെന്തായാലും നമ്മുടെയെല്ലാം ഒരു നല്ല സുഹൃത്തിനെ കുറച്ചു ദിവസം കാണാതായപ്പോള്‍
നമ്മളാരും തിരക്കിയില്ല എന്നതാണ് വാസ്തവം
അതു പോലെ വിന്‍സ്
എല്ലാം ദിവസം ഒരു പോസ്റ്റ് എഴുതിയിരുന്നു.
ഇപ്പോ ഞാനിവിടെ ഉണ്ട് എന്നു കാണിക്കാന്‍ ഇടക്ക് മാക്രിടെ പോസ്റ്റില്‍ ചെറിയ കമന്റുമായി
ഒതുങ്ങി കൂടുന്നു.
എത്ര നല്ല പോസ്റ്റുക്കളാണ് വിന്‍സ് കൈകാര്യം ചെയ്തിരുന്നത്.ഒരു നല്ല പോസ്റ്റ് കണ്ടിട്ട് എത്രനാളായി.
ദേശാഭിമാനി മാഷെക്കുറിച്ച് ഇപ്പോ ഒരറിവുമില്ല.
കൃഷ് മാഷ് ഇടക്ക് എവിടെയൊക്കെയൊ ഒന്നു രണ്ട് കമന്റ് കണ്ടു.ഇപ്പോ എഴുത്ത് തീരെ ഇല്ല
എന്നു തോന്നുന്നു.
എം.ആര്‍.നജിം മാഷ് എവിടെ പോയി.കവിതക്ക് ജീവനുണ്ടെന്ന് വിളിച്ച് പറയുന്ന ഒരെഴുത്തുക്കാരനായിരുന്നു.ഇപ്പോ കാണാനില്ല.
മായാവിയ്ക്ക് എന്റു പറ്റി
ടൈപിസ്റ്റിനെന്തു പറ്റി.
കുറച്ചു ദിവസമായി നീരുവിനെ കണ്ടിട്ട്
ഇനിയും ഏറെ പേര്‍ പലതും ഓര്‍മ്മയില്‍ വരുന്നില്ല
നമ്മളുടെ ഇടയില്‍ ജീവിച്ച് നമ്മുക്കൊപ്പം യാത്ര ചെയ്യുന്ന നമ്മളെ സേനഹിക്കുന്ന ഒരോരുത്തരും ഒന്നും പറയാതെ മാറി നിലക്കുമ്പോള്‍ അതു വലിയ വിഷമമാണ്.
നാളെ ഞാനും യാത്ര പറയാനുള്ളവനാണ്
ചിരിച്ചും കളിച്ചും ഒരുപ്പാട് ഓര്‍മ്മക്കളുമായി മടങ്ങി പോണം
ആരോടും പറയാതെ മടങ്ങി പോണം.
കാരണം വിടപറയാന്‍ എനിക്ക് വിഷമമാണ്
ഒരു നല്ല സുഹൃത്തിനെ നഷടപെടുമ്പോള്‍ ജീവിതത്തിന്റെ പാതി നഷടപെട്ട വേദനയാണ്
കുറച്ചു ദിവസം ഒന്നും പോസ്റ്റാതെ കമന്റാതെ മാറി നിന്നാലെന്തെന്ന് അലൊചിക്കും
അപ്പോഴും എന്നും കാണുന്ന ഒരാളെ ഒരു ദിവസം കണ്ടില്ലെലുള്ള വേദനയാണ് ഒരോ ദിവസം എന്നെ
ഇങ്ങോട് പിടിച്ചു കൊണ്ടു വരുന്നത്.