20091105

സ്വർണ്ണ വില വീണ്ടും റിക്കോർഡിലേയ്ക്ക്

പവന്റെ വില കുതിച്ചു ഉയരുന്നു.സ്വർണ്ണ വില പവന് 12360രൂപ.ഒരു പെൺകുട്ടിയെ വിവാഹം കഴിച്ചയ്ക്കണമെങ്കിൽ സാധാരണകാരൻ കിടപ്പാടം വരെ പണയപെടുത്തേണ്ടി അവസ്ഥ.എന്നാൽ വിവാഹ ധൂർത്തിന് വിവാഹകമ്പോളത്തിൽ ഒരു കുറവുമില്ലതാനും.ഇനി ഇത്ര പവൻ കൊടുത്ത് കെട്ടിയ്ക്കാമെന്ന് പെൺ വീട്ടുക്കാർക്ക് പറയാൻ കഴിയില്ല. എന്തായാലും സ്വർണ്ണവില ഇങ്ങനെ കുതിച്ചു ഉയരുമ്പോൾ വിവാഹ കമ്പോളത്തിൽ സ്ത്രിധനത്തിനായുള്ള വിലപേശൽ ഒന്നവസാനിപ്പിച്ചെ മതിയാകു.

20091104

അരിക്കോട് വള്ളം മറിഞ്ഞ് 8മരണം

മലപ്പുറം ജില്ലയിലെ അരിക്കോട് മൂർക്കനാട് കടവിൽ ചാലിയാർ പുഴയിൽ വള്ളം മറിഞ്ഞ് 8കുട്ടികൾ മരിച്ചതായി വാർത്ത.അരിക്കോട് സുബലാ സലാം ഹയർ സെക്കൻഡറി സുകുളിലെ കുട്ടികളാണ് അപകടത്തിൽ പെട്ടത്. വൈകുന്നേരം അഞ്ചുമണിയോടെയായിരുന്നു അപകടം.
ഇന്നലെ അമ്പൂരിയിൽ ചങ്ങാടം മറിഞ്ഞ് ഒരു കുട്ടി മരിച്ചു എന്ന വാർത്തയ്ക്ക് പിന്നാലെയാണ് കേരളത്തെ നടുക്കിയ ഈ ദുരിന്തം.

20091103

ഉണ്ണീമോൾക്ക് ഇനി ആരുണ്ട്?


പിഞ്ചുകുഞ്ഞിന്റെ മുന്നിലിട്ട് അഛൻ അമ്മയെ വെട്ടികൊലപെടുത്തി.പെരുമ്പാവൂർ ക്രാരിയേരി മിച്ചഭൂമി കോളനിയിലാണ് സംഭവം.ഭർത്താവിന്റെ അമിതമായ മദ്യപാനമാണ് ഭാര്യ ഉഷയുടെ കൊലപാതകത്തിൽ കലാശിച്ചത്.അവരുടെ ഏകമകൾ 6മാസം പ്രായമുള്ള ഉണ്ണീമോളെ അനാഥയാക്കിയത്.ദാരിദ്രവും വേദനകളും നിറഞ്ഞ ചുറ്റുപ്പാടുകളിൽ വളർന്ന ഉഷയെ വീട്ടുകാർ വിവാഹം കഴിച്ച് അയ്ച്ചതുപോലും നാട്ടുകാരുടെ സഹായത്തോടെയായിരുന്നു.വിവാഹശേഷം ഭർതൃവീട്ടിൽ എത്തിയവർക്ക് അയ്യാളുടെ അമിതമായ മദ്യപാനവും തുടർച്ചയായുള്ള പീഡനങ്ങളും ഏൽക്കേണ്ടി വന്നു.അവസാനം അത് കൊലപാതകത്തിൽ കലാശിച്ചു. ആറുമാസം പ്രായമുള്ള ഉണ്ണീമോളുടെ ജീവിതം ഇനി അനാഥത്തിന്റെ നിഴലിലാണ്.

20091101

ലൌ ജിഹാദും പരിശുദ്ധപ്രണയവും

എന്താണ് ഈ ലൌ ജിഹാദ്?.ആരുടെ ബുദ്ധിയാണ് ഇതിനു പിന്നിൽ. ആർ.എസ്സിന്റെയോ വിശ്വഹിന്ദു പരിഷത്തിന്റെയും ഭാവനാ സ്യഷ്ടിയാണ് ഇതെന്ന് ചിലർ നടത്തുന്ന പ്രചരണങ്ങളും ചൂടുപിടിക്കുമ്പോഴും ചില വാദഗതികൾ ചില തെറ്റായ വശങ്ങളിലേയ്ക്ക് തന്നെയാണ് വഴി ചൂണ്ടുന്നത്.

ഉദാഹരണത്തിന് പരിശുദ്ധപ്രണയം എന്നത്.ജാതിയുടെയോ മതത്തിന്റെയോ വേലിക്കെട്ടുകൾക്ക് ഉള്ളിൽ തളച്ചിടാൻ കഴിയുന്ന ഒന്നല്ല.ജാതി നോക്കി ഒരാളെ പ്രണയിക്കാൻ കഴിയില്ല.പ്രണയം എന്നത് മനസ്സുകൾ തമ്മിലുള്ള ഒത്തുചേരലാണ്.

ഒരു മുസ്ലീം ചെറുപ്പകാരൻ ഒരു ഹിന്ദു പെൺകുട്ടിയെ പ്രണയിച്ചു വിവാഹം കഴിച്ചു.ആ പെൺകുട്ടി ഒന്നെങ്കിൽ അയ്യാളുടെ മതത്തിൽ ചേരുകയോ അല്ല്യേൽ അയ്യാൾ ആ പെൺകുട്ടിയുടെ മതത്തിലേയ്ക്ക് ചേരുകയോ ചെയ്യുക എന്നതാണ് അവർക്ക് ചെയ്യാൻ കഴിയുന്ന ഏക പോം വഴി.

മതമില്ല ജാതിയില്ല എന്നൊക്കെ പ്രണയിക്കുന്നവർ വാദിക്കുമ്പോഴും അവരെ ഏതേലും മതത്തിന്റെ

കീഴിൽ തളച്ചിടാൻ നമ്മുടെ നിയമ വ്യവസ്ഥിതികൾ പോലും തയ്യാറാകുന്നു എന്നതാണ് സത്യം.

ഒരു കുട്ടിയെ ഒരു സ്കൂളിൽ ചേർക്കാൻ നേരത്ത് തുടങ്ങുന്നു അവന്റെ ജാതി വേട്ട.ഇവിടെ ഒരു അപ്ലിക്കേഷൻ അയ്ക്കണമെങ്കിൽ അവിടെയും ജാതികോളം പൂരിപ്പിച്ചെ മതിയാകു.സർട്ടിഫിക്കറ്റുകളിൽ,ജോലിസ്ഥലത്ത്.എവിടെയാണ് ജാതിയില്ലാത്തത്.കല്ല്യാണം കഴിഞ്ഞൂ രണ്ടുമതത്തിൽ ജീവിക്കാൻ ശ്രമിച്ചാൽ തന്നെ ആദ്യമൊക്കെ അഡ്ജസ്റ്റ് ചെയ്തു പോകാൻ പറ്റുമെങ്കിലും ഒരു കുട്ടി ജനിച്ചു കഴിഞ്ഞാൽ അവിടെ തുടങ്ങുന്നു.അച്ഛന്റെ ജാതി വേണോ? അതോ അമ്മേടെ ജാതി വേണോ എന്ന പ്രശ്നം.ഒരു ജാതിയിലും പെടുത്താതെ അവരെ വളർത്താൻ ശ്രമിച്ചാൽ
തന്നെ അവരെ ഒരു നല്ല സുകൂളിൽ ചേർത്ത് പഠിപ്പിക്കാൻ സാധിക്കുമോ? കല്ല്യാണം കഴിച്ച് അയ്ക്കാൻ സാധിക്കുമോ?.ഈ കാരണങ്ങൾ കൊണ്ട് തന്നെയാണ് പ്രേമവിവാഹങ്ങൾ പലപ്പോഴും ചെറുക്കന്റെയോ പെണ്ണിന്റെയോ ജാതിയിൽ ചേരുക എന്ന കടമ്പയിൽ അവസാനിക്കുന്നത്.
പെണ്ണ് ഹിന്ദുവും ചെറുക്കൻ മുസ്ലീമുമായാൽ പെണ്ണ് മുസ്ലിമാവുക എന്നതാണ് നമ്മുടെ സമൂഹത്തിൽ സ്വാഭാവികമായും നടക്കുക.ഇത്തരത്തിലുള്ള മതം മാറ്റം ലൌ ജിഹാദ് ആകുമോ?.
അങ്ങനെയെങ്കിൽ നേരെ തിരിച്ചാണെങ്കിൽ അതിനെ ലൌ ഹിന്ദുത്വം എന്ന് വിശേഷിപ്പിച്ചാലും തെറ്റില്ല.