20101025

എന്റെ ദേവിയ്ക്കായി

അവളെ മറക്കാന്‍ എനിക്ക് കഴിയില്ല.ഒരു പക്ഷെ ഒരു ഓര്‍മ്മ തെറ്റുപോലെ ആ വേദനകള്‍ എന്നും എന്നെ വേട്ടയാടും .നെഞ്ചില്‍ ഒരു സുചി കൊണ്ടത് പോലെ ഒരു വേദന. നഷ്ടപെട്ട പ്രണയം ഒരിക്കലും മറക്കാന്‍ കഴിയാത്ത വേദന തന്നെയാണ്. ആ വേദന ഒരിക്കല്‍ കു‌ടി. എന്റെ ദേവിയ്ക്കായി

20101009

മഴപെയ്തകാലം

ഇന്ന് രാവിലെ മുതൽ നല്ല മഴയായിരുന്നു. ശനിയാഴ്ച്ച ആയതുകൊണ്ട് ഏറ്റുമാനൂരമ്പലത്തിൽ നല്ല തിരക്കുണ്ടായിരുന്നു.ഞാൻ അമ്പലത്തിൽ എത്തിയത് ഏകദേശം പത്തരയോടേയാണ്. ഭഗവാന്റെ വലിയവിളക്കിൽ ഒഴിക്കാൻ പത്തൂരൂപയ്ക്ക് എണ്ണയും വാങ്ങി കുടയും ചൂടി അമ്പലത്തിലേയ്ക്ക് കടക്കുമ്പോൾ എണ്ണയൊഴിക്കുന്നിടത്തും അല്പം തിരക്കുണ്ടായിരുന്നു.വലിയവിളക്കിൽ എണ്ണയൊഴിച്ച് അകത്തേയ്ക്ക് നടന്നു.അഞ്ചുരൂപയ്ക്ക് കൂവളമാലയും അനൂപ് തിരുവോണം നക്ഷത്രം ഒരു അർച്ചനയ്ക്കും കൊടുത്ത് ഭഗവാന്റെ നടയ്ക്കൽ നിന്നു തൊഴുതു.അപ്പോഴൊക്കെ മഴ തകർത്തൂപെയ്യുകയാണ്.നാട്ടിൽ പുതിയ ജോലിയിൽ കയറിയതിലുള്ള സന്തോഷം ഏറ്റുമാനൂരപ്പന്റെ മുന്നിൽ മറച്ചു വച്ചില്ല.സങ്കടം തോന്നുമ്പോഴും സന്തോഷം വരുമ്പോഴും ഓടിയെത്താറുള്ളത് ഭഗവാന്റെ മുന്നിലാണ്.ഇവിടെ നില്ക്കുമ്പോൾ മനസ്സിൽ എന്തെന്നില്ലാത്ത ഒരു ധൈര്യം തോന്നും.

ബാക്കി വായിക്കുക

20100709

കേരളം തിവ്രവാദപ്രസ്ഥാനങ്ങളുടെ മണ്ണാകാതെയിരിക്കാൻ

കഴിഞ്ഞ ദിവസം കേരളത്തിലെ മൂന്നുനഗരങ്ങളിൽ സ്ഫോടനം നടത്തുമെന്നുള്ള ഭീഷണി,ഇന്ന് വഞ്ചിനാട് എക്സ്പ്രക്സ്സിൽ സ്ഫോടക വസ്തു പിടിച്ചു. ഷൊർണ്ണൂർ - നിലമ്പൂർ പാസഞ്ചറിന്റെ ബ്രേക്ക് അറുത്തുമാറ്റി. തിവ്രവാദ പ്രസ്ഥാനങ്ങൾക്ക് ശരിക്കും വളകൂറുള്ള മണ്ണായി കേരളം മാറുകയാണോ?
മതതിവ്രവാദവും രാജ്യദ്രോഹവും ലക്ഷ്യം വച്ചു കേരളത്തിൽ ചില സംഘടനകൾ വളർന്നു വരുകയാണ്. നാനാജാതി മതസ്ഥർ ഐക്യത്തോടെയും അഖണ്ഡതയോടെയും വസിക്കുന്ന ഒരു സമൂഹത്തിൽ വിഘടനവാദ പ്രവർത്തനങ്ങൾ നടത്തുകയാണ് ഇവരുടെയൊക്കെ ലക്ഷ്യം.

ഇന്ന് എന്തു സുരക്ഷയാണ് നമ്മുക്ക് ഒക്കെ ഉള്ളത്.കേരളത്തിലെ വലിയ നഗരങ്ങളുടെ കാര്യം നില്ക്കട്ടെ ഗ്രാമപ്രദേശങ്ങൾ പോലും സുരക്ഷിതമാണെന്ന് നമ്മുക്ക് പറയാൻ
കഴിയുമോ?.നഗരങ്ങളും ഗ്രാമങ്ങളും മുഴുവൻ ഹിന്ദികാരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്.
നഗരങ്ങളിലേയ്ക്ക് വളരുന്ന ഗ്രാമങ്ങൾ
കേരളത്തിന്റെ ഗ്രാമപ്രദേശങ്ങളുടെ ഛായ തന്നെ മാറിപ്പോയി.കഴിഞ്ഞ മൂന്നാലഞ്ചു വർഷത്തിനുള്ളിൽ ഉണ്ടായ മാറ്റമാണിത്.പലപ്പോഴും നഗരങ്ങളിൽ കിട്ടിയിരുന്ന പല സുഖ സൌകര്യങ്ങളും ഗ്രാമങ്ങളിൽ ലഭ്യമായി.വലിയ സൂപ്പർ മാർക്കറ്റുകൾ ടെസ്റ്റ്യിൽ ഷോപ്പുകൾ ബാർ ഹോട്ടലുകൾ വരെ പലഗ്രാമങ്ങളിലും കാണാം. വില കൂടിയ കാറുകൾ പലതും ഗ്രാമത്തിലൂടെ നിരത്തുകളിലൂടെ ചീറിപായുന്നു.
സുഖസൌകര്യങ്ങൾ വർദ്ധിച്ചതോടെ ചെറിയ കൂലിയ്ക്ക് കേരളത്തിൽ ആളെ കിട്ടാതെയായി.ഇത് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേയ്ക്ക് വലിയതോതിലുള്ള ഒഴുക്കിനു കാരണമായി. ഇന്ന് പണക്കാരായ ഒട്ടുമിക്ക മലയാളികളുടെയും അടുക്കളയിലും പശുതൊഴുത്തിലും പറമ്പിലുമൊക്കെ ഈ ഹിന്ദികാരാണ്. പലരെകുറിച്ചും വ്യക്തമായ കാഴ്ച്ചപ്പാടുകൾ പോലുമില്ലാതെ മലയാളികൾ ഇവരെ തീറ്റി പോറ്റുന്നു.

പോലീസിന് ചെയ്യാനുള്ളത്.
1നഗരങ്ങളിൽ ഉള്ളതുപ്പോലെ ജനകീയ പോലീസിന്റെ പ്രവർത്തനം ഗ്രാമങ്ങളിലേയ്ക്കും വ്യാപിപ്പിക്കുക.
2തിരക്കുള്ള ഗ്രാമപ്രദേശങ്ങൾ കേന്ദ്രികരിച്ച് പോലീസ് എയ്ഡ് പോസ്റ്റുകൾ സ്ഥാപിക്കുക. (പഞ്ചായത്തുകൾ തോറും.)
3പരാതി സ്വികരിക്കാനും ജനങ്ങളുടെ പ്രശ്നങ്ങൾ മനസ്സിലാക്കാനും ഉതുകുന്നതരത്തിൽ പോലീസിന്റെ പ്രവർത്തനം വ്യാപിപ്പിക്കുക (വീടുകൾ സന്ദർശിക്കുക, അപരിതരായ ആളുകൾ താമസക്കാർ തുടങ്ങിയവരെകുറിച്ച് അന്വേഷിക്കുക.)
4നൈറ്റ് പെട്രോളിങ്ങ് ശക്തമാക്കുക.
5ജനങ്ങളെ കൂടുതൽ ബോധന്മാരാക്കാൻ ക്ലാസ്സുകൾ സംഘടിപ്പിക്കുക.
മതതിവ്രവാദത്തെ പ്രോത്സാഹിപ്പിക്കാതെ ഇരിക്കുക
മനുഷ്യൻ ഏറ്റവും കൂടുതൽ തിളയ്ക്കുന്നത് അവന്റെ ജാതിയെ നിന്ദിക്കുന്നവിധത്തിൽ ആരേലും സംസാരിക്കുമ്പോഴാണ്. (അധ്യാപകന്റെ കൈ വെട്ടിയ സംഭവം പോലും) ഹിന്ദുവായാലും ക്രിസ്താനിയായാലും മുസ്ലിമായാലും മനുഷ്യൻ മനുഷ്യനാണ്. ആ ചിന്ത ഒരോ വ്യക്തിയിലും ഉണ്ടാകണം.നമ്മുടെ തൊട്ടടുത്തുള്ള വർഗ്ഗീസു ചേട്ടനും ബഷീർക്കായും വാസുവേട്ടനും ഒന്നാണ്.ജാതിയുടെയും മതത്തിന്റെ പേരിൽ കലഹിക്കാനോ ചേരിതിരവ് ഉണ്ടാക്കാനോ അല്ല നമ്മൾ
ശ്രമിക്കേണ്ടത്. നമ്മുടെ ഒരോരുത്തരുടെയും ഇടയിലുള്ള ജാതിപരവും രാഷ്ട്രീയപരവുമായ ചേരിതിരിവുകളാണ് പലപ്പോഴും ഇവിടെ പ്രശ്നങ്ങൾ ഉണ്ടാക്കാൻ വരുന്നവർ മുതലെടുക്കുന്നത്.
ശരിക്കും നമ്മൾ തന്നെ ചിന്തിച്ചു നോക്കു.ഇവിടെ ഒരു തിവ്രവാദ സംഘടനകളും വളർന്നു വരില്ല.ഇവിടെ ഒരു സ്ഫോടനം പോലും കളിവാക്കായിപ്പോലും പറഞ്ഞു പരത്താൻ പോലും സാധിക്കില്ല. നമ്മൾ ഒരോരുത്തരും നമ്മുടെ ഈ നാടിനെ സ്നേഹിച്ചാൽ.നമ്മുടെ നാടിനെ ഒരുത്തരത്തിലെങ്കിലും ഒരാൾ മുറിപ്പെടുത്താൻ ശ്രമിച്ചാൽ അത് നമ്മളിലൂടെ ആയിരിക്കും.കേരളത്തിൽ
ഏതേലും തിവ്രവാദപ്രസ്ഥാനങ്ങൾ വളർന്നു വന്നാൽ അതിൽ മലയാളികളുടെ പങ്ക് വ്യക്തമാണ്.ഒരു മലയാളി സഹായിച്ചാൽ മാത്രമെ മറുനാട്ടിൽ നിന്നും ഒരുത്തന് ഇവിടെ വന്ന് എന്തേലും ചെയ്യാൻ സാധിക്കു അതിന് അനുവദിക്കരുത്.നമ്മുടെ കേരളത്തിൽ ശാന്തിയും സാമാധാനവും പുലരേണ്ടത് നമ്മുടെ ഒരോരുത്തരുടെയും ആവശ്യമാണ്.അതിനായി നമ്മുക്ക് പ്രയ്നിക്കാം.

20100706

സെറീനമാർ ഉണ്ടാകുമ്പോൾ

ഏറണാകുളത്ത് സെറീന എന്ന സ്ത്രിക്ക് ഉണ്ടായ അനുഭവം ഇതിനൊടകം മാധ്യമങ്ങളും ചാനലുകളും ഏറെ ചർച്ച ചെയ്തതാണ്.സമൂഹത്തിൽ സ്ത്രിക്ക് ഏല്ലാവിധ സ്വാതന്ത്യവും ഉണ്ടെങ്കിലും ഇന്നും ഇത്തരം സംഭവങ്ങൾ ഉണ്ടാകുമ്പോൾ സ്ത്രികൾ അബലകളായി പോകുന്നത് എന്തുകൊണ്ടാണ്?.

ബസ്സിലായാലും മറ്റ് യാത്രാവേളകളിലായാലും ഒറ്റപ്പെട്ടുപോകുന്ന അവസരത്തിൽ അപരിചിതരായ ആളുകളിൽ നിന്നും സഭ്യമല്ലാത്ത രീതിയിലുള്ള പെരുമാറ്റങ്ങൾ ഉണ്ടാകുമ്പോൾ ഒന്നും മിണ്ടാതെ നില്ക്കുന്നതാണ് സ്ത്രികൾക്ക് നേരെയുണ്ടാകുന്ന അക്രമണങ്ങൾക്ക് അധികവും വഴിവച്ചുകൊടുക്കുന്നത്.

പലപ്പോഴും യാത്രവേളകളിൽ ശല്ല്യം അസഹ്യമാകുമ്പോഴാണ് സ്ത്രികൾ ചെറുതായെങ്കിലും പ്രതികരിക്കാൻ തയ്യാറാക്കുന്നത്.പല ദേശങ്ങളിൽ നിന്നു പോലും ധാരാളം ആളുകൾ പല ഭാഷ സംസാരിക്കുന്നവർ നമ്മുടെ നാടുകളിൽ എത്തുന്നു.ഇവരൊക്കെ എന്തു സ്വാഭാവമുള്ള ആളുകൾ ആണെന്നുപ്പോലും നമ്മുക്കറിയില്ല. ഈ സാഹചര്യത്തിൽ സമൂഹത്തിൽ പതിയിരിക്കുന്ന അപകടങ്ങൾ എന്തെന്ന് മനസ്സിലാക്കി അതിനെതിരെ പ്രതികരണമനോഭാവമുള്ളവരായി മാറാൻ ഇവിടുത്തെ സ്ത്രികൾക്ക് കഴിയണം.

ഒരു യാത്രയിൽ സ്ത്രിക്ക് ഒരു പ്രശ്നമുണ്ടായാൽ ആ സമയത്ത് ഒന്നും മിണ്ടാതെ നില്ക്കാതെ പ്രതികരിച്ചോണം.ബാക്കി യാത്രക്കാർ നോക്കികൊള്ളും.

20100402

ഇടവഴിയിലെ അപരിചിതൻ-16

ടൌണിനു മുമ്പായുള്ള സ്റ്റോപ്പ് എത്താറായപ്പോൾ തൊമ്മി പുകച്ചുകൊണ്ടിരുന്ന ബീഡി റോഡിലേയ്ക്ക് എറിഞ്ഞു.
അലപമകലെ ഒരു വെളുത്ത അമ്പാസിഡർ കാർ കിടപ്പുണ്ടായിരുന്നു.
“ഖാദർ വണ്ടി നിറുത്ത് ഞാനിപ്പോ വരാം.”
തൊമ്മി കാളവണ്ടിയിൽ നിന്നുമിറങ്ങി കാറിന്റെ അടുത്തേയ്ക്ക് ചെന്നു.
കാറിൽ ഇരുന്നവരുമായി എന്തോ സംസാരിച്ച ശേഷം അയ്യാൾ ഉടനെ മടങ്ങി വന്ന് ചാക്ക് കെട്ട് എടുത്തുകൊണ്ടുപ്പോയി.
ഖാദർ ഏല്ല്ലാം കണ്ട് ഒരു പ്രതിമപ്പോലെ വണ്ടിയിലിരുന്നു.
കാറിൽ ഇരുന്നവർ ചാക്ക് ഡിക്കിയിൽ വയ്ക്കുകയും കാശ് തൊമ്മിയ്ക്ക് കൈമാറുന്നതും അയ്യാൾ കണ്ടു.
ഈ സമയം എങ്ങുനിന്നോ ഇരമ്പി പാഞ്ഞ് ഒരു പോലീസ് ജീപ്പ് അവർക്കരുകിൽ വന്ന് നിന്നു.
തൊമ്മി കൈയ്യിൽ കിട്ടിയ കാശുമായി കുറ്റിക്കാട്ടിലേയ്ക്ക് ഓടി.
ജീപ്പിൽ നിന്നുമിറങ്ങിയ പോലീസുക്കാർ ഇരുട്ടിലേയ്ക്ക് വെടിവച്ചു.
ഖാദർ ഒന്നിനും കഴിയാതെ പേടിച്ചരണ്ട് കാളവണ്ടിയിൽ ഇരുന്നു.

******************************* ************** ********************
നേരം പന്ത്രണ്ട് മണി കഴിഞ്ഞിട്ടുണ്ട്.
റം ല ഉറങ്ങാണ്ട് കിടക്കുകയാണ്.
രാമു നല്ല ഉറക്കത്തിലാണ്.
അവന്റെ കൂർക്കം വലി കേൾക്കാം.
മുറ്റത്ത് പട്ടികിടന്ന് കുരയ്ക്കുന്നുണ്ട്.
റം ല എഴുന്നേറ്റിരുന്നു.
ആരോ നടന്നു വരുന്ന ശബ്ദം.
പിന്നെ വാതലിൽ മുട്ടി.
വാതിൽ കുലുങ്ങുകയാണ്.
അവൾ ഭീതിയോടെ രാമുവിന്റെ ദേഹത്ത് തട്ടി.
“രാമു, രാമു, എഴുന്നേല്ക്ക് രാമു.”
ഭയത്തോടെ അവൾ വിളിച്ചു.
അവൻ ഉറക്കം വന്നടയുന്ന കണ്ണൂകളോടെ ഇത്തയെ നോക്കി.
“എന്താ ഇത്ത ഉറങ്ങാതെ ഇരിക്കണെ?”
“നീയേഴുന്നേല്ക്ക് കുട്ടി വാതിലിൽ ആരോ മുട്ടുന്നു.”
രാമു പെട്ടെന്ന് എഴുന്നേറ്റു.
“ആരാ അവിടെ രാമു ശബ്ദിച്ചു.
പുറത്തു നിന്നും ശബദമൊന്നും കേൾക്കാതെ വന്നപ്പോൾ അവൻ വീണ്ടും ചോദിച്ചു..
“ആരാന്നാ ചോദിച്ചെ?”
“ഞാനാ മോനെ കതക് തുറക്ക്.”
പരിചിതമായ ഒരു ശബ്ദം.
എന്നാൽ ആരാന്ന് ഇരുവർക്കും മനസ്സിലായില്ല.
രാമുവും റം ലയും ഭീതിയോടെ പരസ്പരം നോക്കി.
റം ല റാന്തൽ വിളക്കെടുത്ത് പിടിച്ചു.
അവൾക്ക് വല്ലാതെ പേടിയുണ്ടായിരുന്നു.
അവൾ വാതിലിനരുകിലേയ്ക്ക് മെല്ലെ നടന്നു.
രാമുവും അവളെ അനുഗമിച്ചു.
വാതിലിന്റെ കൊളുത്ത് മാറ്റാൻ നേരം അവൾ അവനെ നോക്കി.
ഭയത്തോടെ അവൻ അവളെയും.
അന്നേരം വീണ്ടും വിളിയൊച്ച.
“മോളെ തുറക്ക്.”
റം ല വാതിലിന്റെ കൊളുത്ത് മാറ്റി.
വല്ലാത്തൊരു ഭയത്തോടെ അവൾ പിന്നോക്കം മാറി.
ചുണ്ടത്ത് വന്യമായ ഒരു ചിരിയോടെ മുന്നിൽ തൊമ്മി.
“ബാപ്പുവെന്തെ?.”
അവൾ അവൾ വാതിലിനു മറവിൽ നിന്ന് ചോദിച്ചു.
“ബാപ്പു ബാപ്പു ഇപ്പോ വരും.
അയ്യാൾ പെട്ടെന്ന് മുറിയിലേയ്ക്ക് കയറി കതകടച്ചു.
“എന്നെ ഒന്നും ചെയ്യല്ലേ?”
അവൾ കരഞ്ഞൂ.
തൊമ്മി ക്രൂരമായി ചിരിച്ചു.
രാമു അയ്യാളെ കയറി വട്ടം പിടിച്ചു.
“തൊമ്മിച്ചേട്ടാ ഇത്തയെ ഒന്നും ചെയ്യല്ലേ?.”
“പോടാ ചെറുക്കാ അയ്യാൾ അവനെ ഒരു മൂലയിലേയ്ക്ക് വലിച്ചെറിഞ്ഞു.
മൂലയിൽ ഭിത്തിയിൽ തട്ടി അവന്റെ നെറ്റിപൊട്ടി.
“രാമു റം ല ഭയത്തോടെ അലറി.
തൊമ്മി അവളുടെ മുടിയ്ക്ക് പിടിച്ചു.
അവൾ കുതറിമാറികൊണ്ട് അയ്യാളുടെ കൈകളിൽ കടിച്ചു.
പിന്നാമ്പുറത്തെ വാതിലിലൂടെ പുറത്തെയ്ക്ക് ഓടി.
തൊമ്മി ചുണ്ടുകൾ കടിച്ചു.
ഒരു ഉന്മാദിയെപ്പോലെ അവളുടെ പിന്നാലെ അയ്യാൾ കുതിച്ചു.
പുറത്ത് നല്ല ഇരുട്ടായിരുന്നു.
രാമു ചുവരിൽ പിടിച്ചെഴുന്നേറ്റു,
“ഇത്താ ഇത്താ”.

അവൾ ഉറക്കെ വിളിച്ചു.
ഇരുട്ടിലൂടെ അവൻ തപ്പിതപ്പി നടന്നു.
അകലെയെന്തോ മറഞ്ഞു വീഴുന്ന ശബ്ദം അവൻ കേട്ടു.
“എന്നെ ഒന്നും ചെയ്യരുത് എന്നെ വിടു.”
ഇത്തയുടെ കരച്ചിൽ കേട്ട ഭാഗത്തേയ്ക്ക് അവൻ കുതിച്ചു.
തൊമ്മിയുടെ കൈകളിൽ നിന്നും പിടി വിടിച്ചു കൊണ്ട് റം ല പാറക്കെട്ടുകൾക്ക് മുകളിലേയ്ക്ക് കയറി.
അയ്യാൾ അവൾക്ക് പിന്നാലെ കുതിച്ചു.
പെട്ടെന്നാണ് അത് സംഭവിച്ചത്.
പാറക്കെട്ടുകൾക്ക് ഇടയിലേയ്ക്ക് കാലുകൾ വഴുതി റം ല വീണു.
അലപം സമയം പകച്ചുപ്പോയ തൊമ്മി പാറക്കെട്ടുകൾ പേയ് പിടിച്ച നായെപ്പോലെ വളരെ വേഗത്തിൽ ഇറങ്ങി അവളുടെ സമീപത്ത് ചെന്നു.
തലപൊട്ടി ചോരയൊലിച്ചു കിടക്കുകയാണ് റം ല.
തൊമ്മി അവളുടെ കൈകളിൽ പിടിച്ചു.
നെറ്റിയിലെ ചോരയിൽ കൈകൾ മുക്കി.മെല്ലെ നാവുനീട്ടി ആ ചോര നുണഞ്ഞൂ.
തുടരും

20100105

വിവാഹത്തിനു മുമ്പ് ചെയ്യേണ്ടത്

കേരളത്തിൽ ഇത്രയേറേ വിവാഹ മോചനങ്ങൾ ഉണ്ടാകുന്നത് വധു വരന്മാരെ തിരഞ്ഞെടൂക്കുന്നതിൽ ഉള്ള അപാകതയാണ്.ചെറുക്കന്റെ ജോലി,സാമ്പത്തിക ഭദ്രത സ്വാഭാവം തുടങ്ങിയ കാര്യങ്ങൾ ശരിയാണെന്ന് ബോധ്യപ്പെട്ടാൽ മറ്റൊന്നും കൂടുതലായി ആലോചിക്കാതെ വിവാഹം ഉറപ്പിക്കും.പെൺകുട്ടിയുടെ കാര്യത്തിൽ ആണെങ്കിലും കൂടിയും ഇതൊക്കെ തന്നെയാണ് സംഭവിക്കുന്നത്.
വയസ്സു മറച്ചു വച്ചുള്ള വിവാഹം
ദുബായിൽ ഒരു ബാങ്കിൽ ഫിനാൻസ് മനേജരായി ജോലി നോക്കുന്ന ചെറുപ്പകാരനു മുപ്പതു വയസ്സ്.ചെറുക്കന്റെ ചുറ്റുപ്പാടുകളും സാമ്പത്തിക സ്ഥിതിയും മെച്ചം.നല്ല കുടുംബം. എം.എസിയ്ക്ക് ഫൈനൽ ഇയർ വിദ്യാർത്ഥിനി വധു.പെൺകുട്ടിയ്ക്ക് ഇപ്പോ വിവാഹം നടന്നില്ലേൽ മുപ്പതു വയസ്സുകഴിഞ്ഞെ ജാതകവശാൽ വിവാഹം നടക്കു.ചെറുക്കന്റെ സാമ്പത്തിക സ്ഥിതിയും ജോലിയും ചുറ്റുപാടുകളും മെച്ചമാണെന്ന് കണ്ട് പെൺ വീട്ടുകാർ വിവാഹം ഉറപ്പിക്കുന്നു.വിവാഹം കഴിഞ്ഞൂ ഏതാനും മാസം കഴിഞ്ഞ് ചെറുക്കന്റെ സർട്ടിഫിക്കറ്റിൽ നിന്നും അയ്യാൾക്ക് നാല്പതു വയസ്സുണ്ടെന്ന് പെൺകുട്ടി തിരിച്ചറിയുന്നു.യഥാർത്ഥ വയസ്സ് മറച്ചു വച്ചുള്ള വിവാഹം ഇന്ന് ധാരാളമായി സമൂഹത്തിൽ നടക്കുന്നു.നാലപതു വയസ്സു കഴിഞ്ഞ പുരുഷനും ഇരുപത്തഞ്ചു വയസ്സിൽ താഴെയുള്ള പെൺകുട്ടിയെ വേണം.
38വയസ്സുള്ള ഒരു യുവാവ് മാതൃഭൂമി പത്രത്തിൽ വിവാഹ പരസ്യം കൊടുക്കുന്നു.
പത്രം പരസ്യം കണ്ട് വിളിച്ചവരിൽ ഏറെയും മുപ്പതു വയസ്സിന് മുകളിൽ ഉള്ള വർ.
ചെറുക്കനാണെൽ ഇരുപത്താറു വയസ്സിൽ താഴെയുള്ള പെൺകുട്ടികളെയാണ് താല്പര്യം.അവസാനം തന്റെ വയസ്സ് മുപ്പത്താക്കി പത്രം പരസ്യം കൊടുക്കുകയും ഇഷ്ടപ്രകാരം നല്ലൊരു വിവാഹം കഴിക്കുകയും ചെയ്തു.

യോഗ്യതയും ജോലിയും മറച്ചു വച്ചുള്ള വിവാഹം

ഹാർഡ് വെയർ ടെക്നീഷനായി ബാഗ്ലൂരിൽ ജോലി നോക്കുന്ന പ്രിഡിഗ്രിപ്പോലും
വിദ്യാഭ്യാസം ഇല്ലാത്ത യുവാവ് സോഫട് വേർ എഞ്ചീനിയർ ആണെന്ന് പറഞ്ഞ്
പ്ലസ്ടു അധ്യാപികയെ വിവാഹം കഴിക്കുന്നു.ചെറുക്കന്റെ ജോലി ഇന്നതാണെന്ന് ബോധ്യമായപ്പോൾ വിവാഹബന്ധം അവസാനിച്ച കഥ.
പത്രം പരസ്യം കൊടുക്കുമ്പോൾ
വിവാഹ പരസ്യം കൊടുക്കുമ്പോൾ പലപ്പോഴും കാണിക്കുന്ന ഒന്നാണ് സാമ്പത്തിക മാനദണ്ടം.
ഉയർന്ന സാമ്പത്തികം,ഇടത്തരം ഇടത്തരത്തിലും താഴെ.വിവാഹം അലോചിക്കുന്ന പലരും ആദ്യം ശ്രദ്ധിക്കുന്നത് ഈ മാനദണ്ഡമാണ്. മറ്റൊന്ന് വിദ്യാഭ്യാസം,ജോലി.സുന്ദരനോ സുന്ദരിയോ എന്നുള്ളത്.പെൺകുട്ടികളുടെ വിവാഹ പരസ്യം കൊടുക്കുമ്പോഴാണ് നിറം പോലും ഒരു പ്രശ്നമായി മാറുന്നത്.നല്ല കറുത്ത പെൺകുട്ടി പോലും ഇരുനിറം എന്ന് കൊടുക്കാനാകും ആഗ്രഹിക്കുക.

വിവാഹത്തിനു മുമ്പ് വീട്ടുകാർ ചെയ്യേണ്ടത്.
1,തീർച്ചയായും ഇരു വീട്ടുകാരും ചെറുക്കന്റെയും പെണ്ണിന്റെയും സർട്ടിഫിക്കറ്റുകൾ വാങ്ങി
പറഞ്ഞ കാര്യങ്ങൾ സത്യമാണോ എന്ന് ഉറപ്പു വരുത്തുക.

2,ചെറുക്കനും പെണ്ണിനും രോഗങ്ങളൊന്നും ഇല്ലെന്ന് ഉറപ്പു വരുത്തുക.വിദഗ്ദ്ധരായ ഡോക്ടന്മാരുടെ പരിശോധന ഫലങ്ങൾ.
3,ഇരുകൂട്ടുരുടെയും നാട്ടിൽ വിശദമായ ഒരന്വേഷണം നടത്തുക.

ഇതുകൂടി ചേർത്ത് വായിക്കുക