20100709

കേരളം തിവ്രവാദപ്രസ്ഥാനങ്ങളുടെ മണ്ണാകാതെയിരിക്കാൻ

കഴിഞ്ഞ ദിവസം കേരളത്തിലെ മൂന്നുനഗരങ്ങളിൽ സ്ഫോടനം നടത്തുമെന്നുള്ള ഭീഷണി,ഇന്ന് വഞ്ചിനാട് എക്സ്പ്രക്സ്സിൽ സ്ഫോടക വസ്തു പിടിച്ചു. ഷൊർണ്ണൂർ - നിലമ്പൂർ പാസഞ്ചറിന്റെ ബ്രേക്ക് അറുത്തുമാറ്റി. തിവ്രവാദ പ്രസ്ഥാനങ്ങൾക്ക് ശരിക്കും വളകൂറുള്ള മണ്ണായി കേരളം മാറുകയാണോ?
മതതിവ്രവാദവും രാജ്യദ്രോഹവും ലക്ഷ്യം വച്ചു കേരളത്തിൽ ചില സംഘടനകൾ വളർന്നു വരുകയാണ്. നാനാജാതി മതസ്ഥർ ഐക്യത്തോടെയും അഖണ്ഡതയോടെയും വസിക്കുന്ന ഒരു സമൂഹത്തിൽ വിഘടനവാദ പ്രവർത്തനങ്ങൾ നടത്തുകയാണ് ഇവരുടെയൊക്കെ ലക്ഷ്യം.

ഇന്ന് എന്തു സുരക്ഷയാണ് നമ്മുക്ക് ഒക്കെ ഉള്ളത്.കേരളത്തിലെ വലിയ നഗരങ്ങളുടെ കാര്യം നില്ക്കട്ടെ ഗ്രാമപ്രദേശങ്ങൾ പോലും സുരക്ഷിതമാണെന്ന് നമ്മുക്ക് പറയാൻ
കഴിയുമോ?.നഗരങ്ങളും ഗ്രാമങ്ങളും മുഴുവൻ ഹിന്ദികാരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്.
നഗരങ്ങളിലേയ്ക്ക് വളരുന്ന ഗ്രാമങ്ങൾ
കേരളത്തിന്റെ ഗ്രാമപ്രദേശങ്ങളുടെ ഛായ തന്നെ മാറിപ്പോയി.കഴിഞ്ഞ മൂന്നാലഞ്ചു വർഷത്തിനുള്ളിൽ ഉണ്ടായ മാറ്റമാണിത്.പലപ്പോഴും നഗരങ്ങളിൽ കിട്ടിയിരുന്ന പല സുഖ സൌകര്യങ്ങളും ഗ്രാമങ്ങളിൽ ലഭ്യമായി.വലിയ സൂപ്പർ മാർക്കറ്റുകൾ ടെസ്റ്റ്യിൽ ഷോപ്പുകൾ ബാർ ഹോട്ടലുകൾ വരെ പലഗ്രാമങ്ങളിലും കാണാം. വില കൂടിയ കാറുകൾ പലതും ഗ്രാമത്തിലൂടെ നിരത്തുകളിലൂടെ ചീറിപായുന്നു.
സുഖസൌകര്യങ്ങൾ വർദ്ധിച്ചതോടെ ചെറിയ കൂലിയ്ക്ക് കേരളത്തിൽ ആളെ കിട്ടാതെയായി.ഇത് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേയ്ക്ക് വലിയതോതിലുള്ള ഒഴുക്കിനു കാരണമായി. ഇന്ന് പണക്കാരായ ഒട്ടുമിക്ക മലയാളികളുടെയും അടുക്കളയിലും പശുതൊഴുത്തിലും പറമ്പിലുമൊക്കെ ഈ ഹിന്ദികാരാണ്. പലരെകുറിച്ചും വ്യക്തമായ കാഴ്ച്ചപ്പാടുകൾ പോലുമില്ലാതെ മലയാളികൾ ഇവരെ തീറ്റി പോറ്റുന്നു.

പോലീസിന് ചെയ്യാനുള്ളത്.
1നഗരങ്ങളിൽ ഉള്ളതുപ്പോലെ ജനകീയ പോലീസിന്റെ പ്രവർത്തനം ഗ്രാമങ്ങളിലേയ്ക്കും വ്യാപിപ്പിക്കുക.
2തിരക്കുള്ള ഗ്രാമപ്രദേശങ്ങൾ കേന്ദ്രികരിച്ച് പോലീസ് എയ്ഡ് പോസ്റ്റുകൾ സ്ഥാപിക്കുക. (പഞ്ചായത്തുകൾ തോറും.)
3പരാതി സ്വികരിക്കാനും ജനങ്ങളുടെ പ്രശ്നങ്ങൾ മനസ്സിലാക്കാനും ഉതുകുന്നതരത്തിൽ പോലീസിന്റെ പ്രവർത്തനം വ്യാപിപ്പിക്കുക (വീടുകൾ സന്ദർശിക്കുക, അപരിതരായ ആളുകൾ താമസക്കാർ തുടങ്ങിയവരെകുറിച്ച് അന്വേഷിക്കുക.)
4നൈറ്റ് പെട്രോളിങ്ങ് ശക്തമാക്കുക.
5ജനങ്ങളെ കൂടുതൽ ബോധന്മാരാക്കാൻ ക്ലാസ്സുകൾ സംഘടിപ്പിക്കുക.
മതതിവ്രവാദത്തെ പ്രോത്സാഹിപ്പിക്കാതെ ഇരിക്കുക
മനുഷ്യൻ ഏറ്റവും കൂടുതൽ തിളയ്ക്കുന്നത് അവന്റെ ജാതിയെ നിന്ദിക്കുന്നവിധത്തിൽ ആരേലും സംസാരിക്കുമ്പോഴാണ്. (അധ്യാപകന്റെ കൈ വെട്ടിയ സംഭവം പോലും) ഹിന്ദുവായാലും ക്രിസ്താനിയായാലും മുസ്ലിമായാലും മനുഷ്യൻ മനുഷ്യനാണ്. ആ ചിന്ത ഒരോ വ്യക്തിയിലും ഉണ്ടാകണം.നമ്മുടെ തൊട്ടടുത്തുള്ള വർഗ്ഗീസു ചേട്ടനും ബഷീർക്കായും വാസുവേട്ടനും ഒന്നാണ്.ജാതിയുടെയും മതത്തിന്റെ പേരിൽ കലഹിക്കാനോ ചേരിതിരവ് ഉണ്ടാക്കാനോ അല്ല നമ്മൾ
ശ്രമിക്കേണ്ടത്. നമ്മുടെ ഒരോരുത്തരുടെയും ഇടയിലുള്ള ജാതിപരവും രാഷ്ട്രീയപരവുമായ ചേരിതിരിവുകളാണ് പലപ്പോഴും ഇവിടെ പ്രശ്നങ്ങൾ ഉണ്ടാക്കാൻ വരുന്നവർ മുതലെടുക്കുന്നത്.
ശരിക്കും നമ്മൾ തന്നെ ചിന്തിച്ചു നോക്കു.ഇവിടെ ഒരു തിവ്രവാദ സംഘടനകളും വളർന്നു വരില്ല.ഇവിടെ ഒരു സ്ഫോടനം പോലും കളിവാക്കായിപ്പോലും പറഞ്ഞു പരത്താൻ പോലും സാധിക്കില്ല. നമ്മൾ ഒരോരുത്തരും നമ്മുടെ ഈ നാടിനെ സ്നേഹിച്ചാൽ.നമ്മുടെ നാടിനെ ഒരുത്തരത്തിലെങ്കിലും ഒരാൾ മുറിപ്പെടുത്താൻ ശ്രമിച്ചാൽ അത് നമ്മളിലൂടെ ആയിരിക്കും.കേരളത്തിൽ
ഏതേലും തിവ്രവാദപ്രസ്ഥാനങ്ങൾ വളർന്നു വന്നാൽ അതിൽ മലയാളികളുടെ പങ്ക് വ്യക്തമാണ്.ഒരു മലയാളി സഹായിച്ചാൽ മാത്രമെ മറുനാട്ടിൽ നിന്നും ഒരുത്തന് ഇവിടെ വന്ന് എന്തേലും ചെയ്യാൻ സാധിക്കു അതിന് അനുവദിക്കരുത്.നമ്മുടെ കേരളത്തിൽ ശാന്തിയും സാമാധാനവും പുലരേണ്ടത് നമ്മുടെ ഒരോരുത്തരുടെയും ആവശ്യമാണ്.അതിനായി നമ്മുക്ക് പ്രയ്നിക്കാം.

അഭിപ്രായങ്ങളൊന്നുമില്ല: