20081024

നരേന്ദ്ര മോഡി മുതൽ രാജ് താക്കറെ വരെ

നരേന്ദ്ര മോഡി ഒരിക്കൽ ഇന്ത്യയുടെ പ്രധാന മന്ത്രിയായി എന്നിരിക്കട്ടെ അങ്ങനെ വന്നാൽ
ഇവിടെ അദേഹം ഒരു ഹിന്ദു രാഷ്ട്രം നടപ്പാക്കുമോ?.
ആ ചോദ്യം അവിടെ നിലക്കട്ടേ
നമ്മൂക്ക് ഇന്ത്യയുടെ ഇന്നത്തെ വർത്തമാനത്തെ കാലത്തെ നോക്കി കാണാം.
ഗുജറാത്ത്, ഒറീസ്സ,ബിഹാർ,കാശ്മീർ,യുപി. ഇവിടെയെല്ലാം ഇന്ന് സംഭിക്കുന്നത് എന്താണ്.?
ഒറീസ്സയിൽ ക്രിസ്താനികൾ നിരന്തരം വേട്ടയാടപ്പെടുന്നു. ഗുജാറാത്തിലാണേൽ മുസ്ലിങ്ങളാണ്
വേട്ടയാടപ്പെടുന്നത്.കാശ്മീരിൽ ഹിന്ദുകൾ ചൂഷ്ണം ചെയ്യപ്പെടുന്നു.
പണ്ട് സോവിയറ്റ് യൂണിയൻ ഒരു വലിയ രാഷ്ട്രമായിരുന്നു അവിടെ ഉണ്ടായ ആഭ്യന്തര പ്രശ്നങ്ങളാണ്
ആ രാഷ്ട്രത്തിന്റെ തകർച്ചക്ക് വഴിയൊരുക്കിയത്. ഇന്ത്യ ഒരു മതേതരത്വ രാഷ്ട്രമാണ്. ഇവിടെ നൂറ്റിപത്ത് കോടി ജനങ്ങളുണ്ട്.അവരിൽ ഹിന്ദുകളുണ്ട്, മുസ്ലിങ്ങളുണ്ട്.ക്രിസ്താനികളും ബുദ്ധമത വിശ്വാസികളും പാഴ്സികളും പഞ്ചാബികളും ഉണ്ട് ജനസംഖ്യയ്ക്ക് ഒപ്പം എണ്ണം നിശചയിക്കാനാവാത്തത്ര മതവും അവരുടെ വിശ്വാസങ്ങളും പടർന്നു പന്തലിച്ചു കിടക്കുന്ന ഒരു സംസക്കാരമാണ് നമ്മുടേത്.
ഇവിടെ നമ്മുക്ക് ജീവിക്കേണ്ടത് ഈ മതങ്ങളുടെ വേലിക്കെട്ടിനുള്ളിലാണ്. ഹിന്ദുവിന്റെ അമ്പലത്തിന്റെ സുപ്രഭാതവും ഇസ്ലാമിന്റെ ബാങ്ക് വിളിയും, ക്രിസ്താനിയുടെ പള്ളിയിലെ മണിനാദവും
കേൾക്കാതെ നമ്മൂക്ക് ജീവിക്കാൻ സാധിക്കില്ല.കാരണം നമ്മൾ വിശ്വാസികളാണ്.
ഒരു മത ഗ്രന്ഥത്തിലും ഉള്ള വിശ്വാസമല്ല നമ്മെ നയിക്കുന്നത്. ഒരു സുഹൃത്ത് പറഞ്ഞു ലോകത്ത് രണ്ട് ബില്ല്യൺ ക്രിസ്താനികളാണ്.ഞങ്ങളെ തോല്പിക്കാൻ ആർക്കും സാധിക്കില്ല.
ഒരു മുസ്ലീം സുഹൃത്ത് പറയുന്നു. ഏതാനും വർഷങ്ങൾ കഴിയുമ്പോൾ ലോകം മുഴുവൻ ഇസ്ലാമാകുമെന്ന്
അതിന്റെ തയ്യാറെടുപ്പുകൾ ലോകം മൊത്തം നടക്കുകയാണെന്ന്.എന്റെ ഓഫീസിൽ ഒരു കൂട്ടുകാരനുണ്ട് എപ്പോഴും അയ്യാളുടെ കൈയ്യിൽ ബൈബിൾ ഉണ്ടാകും ജോലി സമയത്ത് പോലും ബൈബിൾ വായനയാണ് കക്ഷി. ഹിന്ദു രാഷ്ട്രം പണിയാൻ നടക്കുന്ന കുറെ ആളുകളെ വേറെയും അറിയാം.

രാജ് താക്കറെ സംഭവം ബിഹാറികൾക്ക് എതിരെയായിരുന്നു.മുമ്പ് ബംഗാളികൾക്ക് എതിരെ മുബൈയിൽ പ്രശ്നം ഉണ്ടായിട്ടുണ്ട്.ഗുജാറാത്തിൽ നിന്നും ബിസ്സിനസ്സ് നിറുത്തി നാട്ടിൽ സ്ഥലം വാങ്ങിയ ഒരാളെ എനിക്കറിയാം. സ്വന്തം മാതൃരാജ്യത്തു പോലും നാം സുരക്ഷിതരല്ല എന്നാണ് ഇത് ഓർമ്മപെടുത്തൂന്നത്.
ഇവിടെ മദ്രാസിയും ബംഗാളിയും പഞ്ചാബിയും ബിഹാറിയും കാശ്മീരിയും മലയാളിയും ചേർന്നതാണ്
ഇന്ത്യ. അവിടെ ഒരു വക തിരിവ് ഉണ്ടാകുന്നത് നമ്മൂടെ അന്ധമായ മത വിശ്വാസങ്ങൾ കൊണ്ട് തന്നെയാണ്.
ഇവിടെ എന്തിനും ഏതീനും വേണ്ടി ഹർത്താലുകൾ ഉണ്ടാകുന്നു. ഈ ഹർത്താലുകൾ സ്വന്തം രാജ്യത്തെ കാർന്നു തിന്നുന്ന ഈ വൃത്തിക്കെട്ട സംസക്കാരത്തിനെതിരെയാണ് ഉണ്ടാകേണ്ടത്.
നാമെല്ലാം ഭാരതീയരാണെന്നുള്ള ചിന്തയാണ് നമ്മളിൽ ഒരോരുത്തരിലും ഉണ്ടാകേണ്ടത്.
ഹിന്ദുവിന്റെ പത്രം,ഹിന്ദുവിന്റെ സുകൂൾ,അവന്റെ ചാനൽ, അവന്റെ രാജ്യം അങ്ങനെ ഒരോ മതവും തങ്ങളുടെ എന്നുള്ള മനോഭാവത്തൂടെ വളരുമ്പോൾ അടിച്ചമർത്തപ്പെടുന്നത് ഒരു മഹത്തായ സംസ്ക്കാരമാണ്.
നരേന്ദ്ര മോഡിന്മാരും താക്കറെന്മാരും അന്ധമായ ക്രിസ്തു-ഇസ്ലാമികത്വം പ്രചരിപ്പിക്കുന്നവരും വളർന്നു വരാതെയിരിക്കണമെങ്കിൽ ഇനിയുള്ള തലമുറയെങ്കിലും മതത്തിന്റെ വേലിക്കെട്ടിനുള്ളിൽ തളച്ചിടാതെ ഇരിക്കുക.
നമ്മൂടെ രാജ്യത്തിന്റെ വികസനമാണ് നമ്മുക്കാവശ്യം.അവിടെ മതം പറഞ്ഞും രാഷ്ട്രീയം പറഞ്ഞൂം ശത്രുമനോഭാവത്തോടെ പെരുമാറാനുള്ള ഒന്നല്ല നമ്മൂടേ ജീവിതം.
നമ്മൂക്ക് മുഹമ്മദും ജോസഫും രാമനും വേണം. നമ്മൾ ഒരുമ്മിച്ച് കൈകോർത്തൂ പിടിച്ചാലെ നമ്മുടെ രാജ്യത്തെ കുറിച്ചുള്ള പ്രതീക്ഷകൾ പൂർണ്ണമാകു.
ഇവിടെ അതിനായി നമ്മൂക്ക് കൈകോർക്കാം
ജയ് ഹിന്ദ്.