20080729

മമ്മി വേണോ അമ്മ വേണോ?

മലയാളം എന്നു പറയുന്നതു പോലെ നമ്മുക്ക് വളരെ വേണ്ടപെട്ട ഒന്നാണ് അമ്മയെന്നതും.
അമ്മെ എന്ന് വിളിക്കുമ്പോള്‍ കിട്ടുന്ന ആനന്ദം .
മറ്റൊന്നിലും ഉണ്ടാവില്ല.
അമ്മിഞ്ഞ പാലോളം മധുരമുള്ള പദമാണ് അമ്മ.പക്ഷെ ഇന്നത്തെ തലമുറ അധികവും അമ്മ വിളികളില്‍ നിന്ന് അകന്നു പോകുന്ന ഒരു കാഴ്ച്ചയാണ് നാം കാണുന്നത്.അമ്മയെന്ന് വിളിക്കുന്നത് എന്തോ കുറച്ചിലുപോലെയാണ് പുതിയ കുട്ടികളില്‍ ചിലര്‍ കാണുന്നത്.അമ്മ എന്ന് വിളിക്കുന്നത്
അത്ര കുറച്ചിലാണൊ?
അടുത്തകാലത്ത് ഒരു സ്ത്രി പറഞ്ഞതാണ്
പിള്ളേര് അമ്മെ എന്ന് വിളിച്ചാല്‍ നമ്മുക്കോക്കെ ഏതാണ്ട് വല്ല്യപ്രായമായ്തു പോലെ തോന്നൂന്ന്.
ഞങ്ങളുടെ അടൂത്ത് ഒരു വീട്ടിലെ കുട്ടികള്‍ അവരുടെ അമ്മയെ ചേച്ചീന്നാണ് വിളിക്കുന്നത്.
അമ്മ എന്ന് വിളിക്കുമ്പോള്‍ മനസ്സില്‍ നിറയുന്ന സേനഹം,അടുപ്പം ആദരവ്,ഇതൊന്നും മറ്റൊന്നിലും കിട്ടില്ലാന്നാണ് എനിക്ക് തോന്നുന്നത്.
നമ്മുക്ക് അമ്മയെ വേണ്ടെങ്കില്‍ പിന്നെ ആര് അമ്മ എന്ന് വിളിക്കും.

20080727

ആണവകരാറിനെ എന്തിന് നാം എതിര്‍ക്കണം?.

.ളരെയധികം ഊര്‍ജ്ജ പ്രതിസന്ധി നേരിടുന്ന ഒരു രാജ്യമാണ് ഇന്ത്യ.അമേരിക്കയുമായിട്ടുള്ള ആണവകരാറില്‍ ഇന്ത്യ ഒപ്പു വയ്ക്കുന്നതൊടെ രാജ്യത്തെ വ്യവസായവല്‍ക്കരണം കൂടുതല്‍ ദ്രുതഗതിയിലാകും.
ഇവിടെ ആണവ കരാറിനെ എതിര്‍ക്കുന്ന ഒരു പക്ഷം, ആമേരിക്കന്‍ വിരോധമാണ്
മുറുക്കെ പിടിക്കുന്നത്.ആമേരിക്കയല്ലാതെ മറ്റ് ഏതേലും തുല്ല്യശക്തിയായ (ജി8) രാഷ്ടമാണ് ഈ പദ്ധതിയുമായി മുന്നോട്ട് വരുന്നതെങ്കില്‍ ഇന്ത്യയിലെ ഇടതുപക്ഷം
രണ്ടു കൈനീട്ടി സ്വികരിക്കുമായിരുന്നു.ഇത് ആമേരിക്കയോടുള്ള വിരോധമാണ് അല്ലാതെ ആണവ കരാറിനെതിരെയുള്ള പ്രതിഷേധമല്ല.
ആണവ കരാര് പദ്ധതി വിജയകരമായി നടപ്പാക്കിയാല്‍ അത് ഇന്ത്യയുടെ ഊര്‍ജ്ജപ്രതിസന്ധിക്ക് ശാശ്വത പരിഹാരമായിരിക്കും.
വ്യവസായങ്ങള്‍ വളരുന്നതൊടെ അത് ഇന്ത്യന്‍ സാമ്പത്തികരംഗത്ത് വന്‍ കുതിച്ചുകയറ്റത്തിനാകും വഴിയൊരുക്കുക.
ഇന്ത്യയുടെ പ്രധാന വൈദ്യുത സ്രോതസ്സുകള്‍ ജലവൈദ്യുത പദ്ധതികളെ ആശ്രയിച്ചാണ് അധികം നിലകൊള്ളുന്നത്.പ്രത്യേകിച്ച് കേരളം പോലൊരു
സംസഥാനത്ത് വര്‍ഷത്തില്‍ ലഭിക്കുന്ന മൊത്തം മഴയുടെ തോത് അനുസരിച്ചാണ്
വൈദ്യുത ഉലപാദനം എത്രത്തോളമെന്ന് നിശച്ചയിക്കപെടുന്നതു പോലും.ഒരു വര്‍ഷത്തില്‍ എത്ര ദിവസം നാം പവര്‍ക്കട്ടിനെ അഭിമുഖികരിക്കുന്നു.


ആണവകരാറിനെ ഇടതുപക്ഷം എതിര്‍ത്തത് തൊട്ടടുത്ത കമ്മ്യുണിസ്റ്റ് രാജ്യമായ ചൈനയെ സഹായിക്കാനല്ലെന്ന് ആരു കണ്ടു.ഇത് ഒരു കമ്മ്യൂണിസ്റ്റ്കാരന് മറ്റൊരു
കമ്മ്യുണിസ്റ്റ്കാരനോടു തോന്നുന്ന സ്നേഹമാണ്.തങ്ങള്‍ ഈ പദ്ധതിയെ അനുകൂലിച്ചാല്‍ തങ്ങളുടെ അയല്‍ രാജ്യമായ ചൈനക്ക്(കമ്മ്യുണിസ്റ്റ് രാഷ്ട്രം) ദോഷം ചെയ്യുമോ എന്നവര്‍ ഭയക്കുന്നു.ഇത് രാജ്യത്തിന്റെ വികസനത്തിനെതിരെയുള്ള പ്രതിഷേധമാണ്.ഏതൊരു നല്ല പദ്ധതിയേയും ആദ്യമെ എതിര്‍ക്കുകയും പിന്നിട്
അവ നടപ്പാക്കുകയും ചെയ്യുക എന്നത് ആധുനിക കമ്മ്യൂണിസ്റ്റ്കാരന്റെ ചിന്താഗതിയാണ്. എന്നാല്‍ ഇന്ന് കോണ്‍ഗ്രസ്സിന് സ്വതന്ത്രമായി തീരുമാനമെടുക്കാന്‍
കഴിയും .
സ്വന്തം അദ്ധ്വാനത്തിന്റെ നല്ലോരു ശതമാനവും വിദേശരാജ്യങ്ങളുടെ വികസനത്തിന്
ദാനമായി നല്കുന്ന കോടികണക്കിന് വരുന്ന ഭാരതീയര്‍ സമൂഹം അന്യ ദേശങ്ങളില്‍ പോയി കിടന്നൊഴുക്കുന്ന വിയര്‍പ്പ് സ്വന്തം രാജ്യത്തിന്റെ വികസനത്തിനായി വിനിയോഗിക്കാന്‍ കഴിയണം.അതിന് കൂടുതല്‍ വ്യവസായങ്ങള്‍ ഇവിടെ വളര്‍ന്നു വരണം.തൊഴിലാളികള്‍ക്ക് ഒരിക്കലും ദൌര്‍ലഭ്യം അനുഭവപ്പെടാത്ത ഒരു രാജ്യമാകും ഇന്ത്യ. ഇന്ത്യയുടെ ബുദ്ധിയും ശക്തിയുമാണ് ഇന്ന് പലരാജ്യങ്ങളുടെയും വികസനത്തിന്റെ കാതല്‍.ഗള്‍ഫ് മേഖലകളില്‍ നിന്നും ഭാരതീയര്‍ കൂട്ടത്തോടെ
വിട്ടു പിരിഞ്ഞാലുള്ള അവസ്ഥ ഒന്നാലോചിച്ചു നോക്കു.
ഒരോ നഗരത്തിലും ഭാരതീയന്റെ അദ്ധ്വാനത്തിന്റെയും വിയര്‍പ്പിന്റെയും ഗന്ധമുണ്ട്.
നമ്മുടെ രാജ്യത്തിന്റെ വികസനത്തിന് എന്നും എതിര് നമ്മള്‍ തന്നെയാണ്.അനാവശ്യകാര്യങ്ങള്‍ക്ക് വേണ്ടി സമരം ചെയ്യാനും കൊടിപിടിക്കാനും
വ്യവസായസ്ഥാപനങ്ങള്‍ അടപ്പിക്കാനും നാം കാട്ടുന്ന വ്യഗ്രത നമ്മുടെ നാടിന്റെ വികസനത്തിന് വേണ്ടി വിനിയോഗിച്ചാല്‍ എത്രനന്നായിരുന്നു.നാട്ടില്‍ ഇങ്ക്വാലാബ്
വിളിക്കുന്നവന്‍ ഗള്‍ഫില്‍ എത്തിയാല്‍ ഏതു പൊരിവെയിലത്തും പണിയുന്നു.
ഇവിടെ വിപ്ലവമില്ല .സ്വന്തം നാടിന്റെ ഗുണവും മണവും എത്രത്തോളം വലുതാണെന്ന്
അറിയണമെങ്കില്‍ വിദേശത്ത് ജീവിക്കണം.എന്നിട്ടും നാം നമ്മുടെ നാടിനോട് ചെയ്യുന്നത് എന്താണ്.?

ആമേരിക്കയെ എതിര്‍ക്കുന്നവര്‍ ഒരു കാര്യം മനസ്സിലാക്കുക.അവര്‍ ഇന്ത്യയോട് എന്താണ് ചെയ്തത്?.അമേരിക്കന്‍ മണ്ണീല്‍ നിന്നും പ്രവാസിയായ ഒരോ ഭാരതീയനും നാട്ടിലേക്ക് അയക്കുന്ന ഡോളറിന്റെ മൂല്യം കണക്കാക്കിയാല്‍ ആമേരിക്കാ ഭാരതത്തിന് നലകുന്ന വരുമാനം എത്രത്തോളമെന്ന് മനസ്സിലാകും.
നാവു കൊണ്ട് പ്രസംഗിക്കുകയും ആവശ്യം വരുമ്പോള്‍ പ്രസംഗിച്ചതൊക്കെ വിഴുങ്ങുകയും ചെയ്യുന്നത് ശരിയല്ലാ.ഇന്ന് എത്ര കമ്മ്യൂണിസ്റ്റ്കാര്‍ അമേരിക്കയില്‍
ഉണ്ടാകും.