20080208

എവിടെ ലോക സമാധാനം.............................?

ഈ വര്‍ഷം ലോകസമാധാനം എന്നതായിരുന്നു ബുഷിന്റെ പുതുവത്സര സന്ദേശം।ലോകത്തു സമാധാനം ഉണ്ടാകണമെങ്കില്‍ ആമേരിക്ക തങ്ങളുടെ യുദ്ധ കൊതി ആവസാനിപ്പിക്കണം.ആമേരിക്കയ്ക്കു മുകളില്‍ ഒരു രാജ്യവും പുരോഗതി പ്രാപിക്കരുത്‌ എന്നുള്ള ആമേരിക്കന്‍ നിലപ്പാടു വികസനത്തിലേക്കുള്ള മറ്റു രാജ്യങ്ങളുടെ സ്വപനങ്ങളെയാണു ഇല്ലാതാക്കുന്നത്‌.ലോകത്ത്‌ എണ്ണ നിക്ഷേപമുള്ള രാഷ്ട്രങ്ങളില്‍ കണ്ണു നട്ടു ആമേരിക്ക നടത്തുന്ന ലോക തിവ്രവാദത്തിനെതിരെയുള്ള വിശുദ്ധ യുദ്ധങ്ങള്‍ വരുകാലങ്ങളില്‍ ആമേരിക്കയില്‍ ഉണ്ടായേക്കാവുന്ന രുക്ഷമായ എണ്ണക്ഷാമം തടയാനുള്ള നീക്കുപോക്കുക്കളാണെന്നു ആര്‍ക്കാണു മനസ്സിലാകാത്തത്‌.

ഇറാക്കില്‍ സമാധാനം പുനസ്ഥാപിക്കാന്‍ ആമേരിക്ക നടുത്തുന്ന ശ്രമങ്ങള്‍ ആ രാജ്യത്തിന്റെ പൗരാവകാശത്തിനു മേലുള്ള ലംഘനമല്ലേ।എത്ര നിരപരാധിക്കളാണു അവിടെ കൊല ചെയ്യപ്പെട്ടത്‌.ഉറ്റവരും ഉടയവരും നഷ്ടപെട്ടവര്‍. ജിവിതം മുഴുവന്‍ അനാഥത്തിന്റെ വേദന പേറാന്‍ വിധിക്കപെട്ടു പോയവര്‍.സ്വന്തം മക്കളുടെ ഛിന്നഭിന്നമായ ശരീരത്തെ നോക്കി വിലപിക്കുന്ന അമ്മമാര്‍.ഇവര്‍ക്കൊക്കെ നഷ്ടപ്പെട്ടതു തിരിച്ചു കൊടുക്കാന്‍ അമേരിക്കക്കു സാധിക്കുമോ.പണ്ടു കലിംഗ യുദ്ധം നടത്തി വിജയിച്ച അശോക ചക്രവര്‍ത്തിയുടെ മനസ്‌ ആ യുദ്ധ ഭൂമിയിലെ ഭീകര ദ്രശ്യങ്ങള്‍ കണ്ടു മരവിച്ചു പ്രതിഞ്ഞ ചെയ്തതു പോലെ അമേരിക്കന്‍ പ്രസിഡന്റിനു സാധിക്കുമോ അങ്ങനെ ഒരു ശപഥം ചെയ്യാന്‍.ലാദനെതിരെയും ലോക തീവ്രവാദത്തിനെതിരെയുമുള്ള വിശുദ്ധ യുദ്ധമായിരുന്നു അഫ്ഹഗാനി സ്ഥാനില്‍ അരങ്ങേറിയത്‌.അവിടെയും അനേകം നിരപരാധിക്കളെ കൊന്നൊടുക്കി.ഇനി അടുത്ത ലക്ഷ്യം ഇറാനാണു.ഇറാന്റെ എണ്ണ നിക്ഷേപം കണ്ടു കൊതിപൂണ്ട്‌ ലോക തീവ്രവാദത്തിനെതിരെയുള്ള യുദ്ധമുറകള്‍ അവിടെയും പ്രയോഗിക്കാന്‍ ഒരുങ്ങുന്നു.

പല ആഫ്രിക്കന്‍ രാഷ്ട്രങ്ങളിലും പട്ടിണിമൂലം അനേകര്‍ ചത്തൊടുങ്ങുമ്പോള്‍ ഒരോ യുദ്ധത്തിനു വെണ്ടിയും കോടികള്‍ ചിലവാക്കുന്ന ആമേരിക്കക്കു എവിടെയാണു ലോകസമാധാനം പുനസ്ഥാപിക്കാന്‍ കഴിയുക.

എവിടെ ലോക സമാധാനം.............................?

ഈ വര്‍ഷം ലോകസമാധാനം എന്നതായിരുന്നു ബുഷിന്റെ പുതുവത്സര സന്ദേശം।ലോകത്തു സമാധാനം ഉണ്ടാകണമെങ്കില്‍ ആമേരിക്ക തങ്ങളുടെ യുദ്ധ കൊതി ആവസാനിപ്പിക്കണം.ആമേരിക്കയ്ക്കു മുകളില്‍ ഒരു രാജ്യവും പുരോഗതി പ്രാപിക്കരുത്‌ എന്നുള്ള ആമേരിക്കന്‍ നിലപ്പാടു വികസനത്തിലേക്കുള്ള മറ്റു രാജ്യങ്ങളുടെ സ്വപനങ്ങളെയാണു ഇല്ലാതാക്കുന്നത്‌.ലോകത്ത്‌ എണ്ണ നിക്ഷേപമുള്ള രാഷ്ട്രങ്ങളില്‍ കണ്ണു നട്ടു ആമേരിക്ക നടത്തുന്ന ലോക തിവ്രവാദത്തിനെതിരെയുള്ള വിശുദ്ധ യുദ്ധങ്ങള്‍ വരുകാലങ്ങളില്‍ ആമേരിക്കയില്‍ ഉണ്ടായേക്കാവുന്ന രുക്ഷമായ എണ്ണക്ഷാമം തടയാനുള്ള നീക്കുപോക്കുക്കളാണെന്നു ആര്‍ക്കാണു മനസ്സിലാകാത്തത്‌.

ഇറാക്കില്‍ സമാധാനം പുനസ്ഥാപിക്കാന്‍ ആമേരിക്ക നടുത്തുന്ന ശ്രമങ്ങള്‍ ആ രാജ്യത്തിന്റെ പൗരാവകാശത്തിനു മേലുള്ള ലംഘനമല്ലേ.എത്ര നിരപരാധിക്കളാണു അവിടെ കൊല ചെയ്യപ്പെട്ടത്‌.ഉറ്റവരും ഉടയവരും നഷ്ടപെട്ടവര്‍. ജിവിതം മുഴുവന്‍ അനാഥത്തിന്റെ വേദന പേറാന്‍ വിധിക്കപെട്ടു പോയവര്‍.സ്വന്തം മക്കളുടെ ഛിന്നഭിന്നമായ ശരീരത്തെ നോക്കി വിലപിക്കുന്ന അമ്മമാര്‍.ഇവര്‍ക്കൊക്കെ നഷ്ടപ്പെട്ടതു തിരിച്ചു കൊടുക്കാന്‍ അമേരിക്കക്കു സാധിക്കുമോ.പണ്ടു കലിംഗ യുദ്ധം നടത്തി വിജയിച്ച അശോക ചക്രവര്‍ത്തിയുടെ മനസ്‌ ആ യുദ്ധ ഭൂമിയിലെ ഭീകര ദ്രശ്യങ്ങള്‍ കണ്ടു മരവിച്ചു പ്രതിഞ്ഞ ചെയ്തതു പോലെ അമേരിക്കന്‍ പ്രസിഡന്റിനു സാധിക്കുമോ അങ്ങനെ ഒരു ശപഥം ചെയ്യാന്‍.ലാദനെതിരെയും ലോക തീവ്രവാദത്തിനെതിരെയുമുള്ള വിശുദ്ധ യുദ്ധമായിരുന്നു അഫ്ഹഗാനി സ്ഥാനില്‍ അരങ്ങേറിയത്‌.അവിടെയും അനേകം നിരപരാധിക്കളെ കൊന്നൊടുക്കി.ഇനി അടുത്ത ലക്ഷ്യം ഇറാനാണു.ഇറാന്റെ എണ്ണ നിക്ഷേപം കണ്ടു കൊതിപൂണ്ട്‌ ലോക തീവ്രവാദത്തിനെതിരെയുള്ള യുദ്ധമുറകള്‍ അവിടെയും പ്രയോഗിക്കാന്‍ ഒരുങ്ങുന്നു.പല ആഫ്രിക്കന്‍ രാഷ്ട്രങ്ങളിലും പട്ടിണിമൂലം അനേകര്‍ ചത്തൊടുങ്ങുമ്പോള്‍ ഒരോ യുദ്ധത്തിനു വെണ്ടിയും കോടികള്‍ ചിലവാക്കുന്ന ആമേരിക്കക്കു എവിടെയാണു ലോകസമാധാനം പുനസ്ഥാപിക്കാന്‍ കഴിയുക.