20080726

മലയാളി ആണുപോലും. കഷ്ടം!

അവന്റെ പേര് സമീര്‍.സ്വദേശം കോഴിക്കോട്(അവന്‍ പറഞ്ഞത്) അവനെ ഞാന്‍ പരിചയപെട്ടത് ദയറയില്‍ നൈഫില്‍ വച്ചാണ് .വഴിയിലൂടെ പോകുകയായിരുന്ന
എന്നെ നോക്കി ചിരിച്ചു കൊണ്ട് അവന്‍ അടുത്തൂ വന്നു.
“എന്താ പേര്?“ അവന്‍ ചോദിച്ചു.
……….. ഞാന്‍ പറഞ്ഞൂ
“നാട്ടില്‍ എവിടെയാ?“
……………….. ഞാന്‍ പറഞ്ഞൂ.
“നമ്മുടെ നാട്ടുകാരിയുണ്ട് അന്‍പതു ദിര്‍ഹസെയുള്ളൂ വേണോ?“
ഞാന്‍ ഒന്ന് ഞെട്ടി.
ആ ചെറുപ്പകാരന്‍ ചെയ്യുന്ന ബിസ്സിനസ്സാണ് അത്.ആവശ്യകാര്‍ക്ക് പെണ്‍കുട്ടികളെ തരപ്പെടുത്തി കൊടൂക്കുക.
അവന് 20 ദിര്‍ഹം കമ്മീഷന്‍.
ആവശ്യകാരുടെ എണ്ണം കൂടുന്നതിനനുസരിച്ച് അവന്റെ പോക്കറ്റില്‍ പണവും നിറയുന്നു.
ഇന്ന് ദുബായിയില്‍ സെകസ് വില്പന കേന്ദ്രങ്ങള്‍ കൂടുതല്‍ സജീവമായി കഴിഞ്ഞിരിക്കുന്നു.
പല പെണ്‍കുട്ടികളും ചതിയില്‍ പെട്ടാണ് ഈ മഹാനഗരത്തിലെ അഴുക്ക് ചാലുകളിലേക്ക് വലിച്ചെറിയപ്പെടുന്നത്.
ഒരിക്കല്‍ ഈ ചതികുഴിയില്‍ വീണു പോയാല്‍ പിന്നെ ഏങ്ങനേലും കാശുണ്ടാക്കുക
എന്നതാണ് പല പെണ്‍കുട്ടികളുടെയും ലക്ഷ്യം.
മസ്സാജ് പാര്‍ലറുകളുടെ ലേബലുകളോടെയാണ് ചില സെക്സ് വിപണന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.
ഞാന്‍ മുമ്പ് സൂചിപ്പിച്ച സമീറിനെ പോലുള്ള നിരവധി ചെറുപ്പക്കാര്‍ ഇന്ന് ദുബായുടെ പല സ്ഥലങ്ങളിലും സെക്സ് ദല്ലാളുമാരായി വര്‍ക്ക് ചെയ്യുന്നുണ്ട്.
സമീര്‍ ഒരു മാസം നാട്ടിലേക്ക് അയ്ക്കുന്നത് ആയ്യായിരം ദിര്‍ഹമാണ്.
അത്ഭുതപെടേണ്ട അതിലും കൂടുതല്‍ അവന് കിട്ടിയില്ലേലെ അതിശയമുള്ളു.
ബര്‍ദുബായി തലശ്ശേരി റെസ്റ്റോറന്റിനു സമീപം
ഒരു ഗലിയുണ്ട്.
ഇതിലെ നടക്കാന്‍ കഴിയ്യാത്ത അവസ്ഥയാണ്.
20ദിര്‍ഹം.
ചൈനയും ഫിലിപ്പൈന്‍സും റഷ്യയും ഈ ഗലി കൈയടക്കിയിരിക്കുകയാണ്.ഈ വഴി ഒരു നല്ല പെണ്‍കുട്ടി നടന്നു പോയാല് ചിലപ്പോ അവരുടെ കൈയ്യിലും ചിലപ്പൊ കയറി പിടിച്ചേക്കാം
20 ദിര്‍ഹം.
ഒരു കുരങ്ങനെ കളിപ്പിക്കുന്നത് പോലെ കുറെ പേറ് കൂടി നിന്ന് പെണ്‍കുട്ടികളെ നോക്കീ കൈയ്യും കാലും കാണിക്കുന്ന കാഴ്ച്ച കാണാം. ദയറിലെ ചിലയിടങ്ങളില്‍ ഇത്തരം കാഴച്ചകള്‍ നിരവധി.
ഇനി ഒരു ചെറിയ കഥ കൂടി പറയാം
കൊല്ലംകാരാനായ ഒരു ചെറുപ്പകാരന്‍ ഒരു പെണ്‍കുട്ടിയുടെ അടുത്തു പോകുന്നു.ഈ ഇടപ്പാട് ഫോണിലൂടെയാണ് ഫോണ്‍ വിളിച്ച് സമയം ഉറപ്പിച്ച് ചെറുപ്പകാരന്‍ പെണ്‍കുട്ടിയുടെ ഫ്ലാറ്റില്‍ എത്തിയപ്പോള്‍ കണ്ടത് തന്റെ നാട്ടുകാരിയായ ചെറുപ്പകാരിയെ(വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമാണ് ഈ സ്ത്രി) ‘നീയെന്താ ഇവിടെ?
“നീ തരുമോ എനിക്ക് കാശ് .ഞാനെന്റെ കുടുംബത്തിലേക്ക് മാസന്തോറും അറുപതിനായിരും രൂ‍പ അയ്ക്കുന്നുണ്ട്. മാസം എണ്ണൂറ് ദിരഹം കിട്ടിട്ട് ഞാന്‍ എന്തു ചെയ്യാനാ.പിന്നെ ഈ സംഭവം വീട്ടിലെങ്ങാന്‍ അറിഞ്ഞാല്‍ നിന്നെ ഞാന്‍ വച്ചേക്കില്ല.ഇതു ഷാര്‍ജ്ജയിലെ ഒരു സുഹൃത്ത് പറഞ്ഞ കഥ.
നാട്ടില്‍ നിന്ന് വീട്ടുജോലിക്കും ചെറിയ മറ്റു ജൊലികളും തേടി പറക്കുന്ന പെണ്‍കുട്ടികള്‍ മാസം അയ്ക്കുന്ന പൈസ വാങ്ങി സുഖിക്കുന്ന കുടുംബങ്ങള്‍ ഓര്‍ക്കുക ഇതു പോലുള്ള പെണ്‍ കുട്ടികള്‍ പല ഗള്‍ഫ നാടുകളിലും ഉണ്ടെന്ന് ഉള്ളത്.

20080724

ഇവനെയൊക്കെ എന്തു ചെയ്യണം?

അവന്റെ പേര് ഷമീര്‍.അവീറിലെ ഒരു ഹോട്ടലില്‍ ക്ലീനിങ്ങ് ബോയി ആയിട്ടാണ് അവന്‍ വന്നത്.പ്രശസ്തമായ ഒരു കമ്പിനിയുടെ ക്യാന്റിനില്‍ ആണ് അവന്‍ വര്‍ക്ക് ചെയ്തിരുന്നത്.കണ്ണൂരുകാരനായ ഒരു മലയാളിയാണ് ആറുമാസമായി ഈ ക്യാന്റീന്റെ നടത്തിപ്പുകാരന്‍.കമ്പിനിയുടെ വിസയില്‍ വന്നിറങ്ങിയ ഈ പയ്യനെ കൊണ്ട് അവിടെ ചെയ്യിപ്പിക്കാവുന്ന ജോലികള്‍ മുഴുവന്‍ അവന്‍ ചെയ്യിക്കുന്നു.
പാഴ്സല്‍ കെട്ടുക,പാത്രം കഴുക,പാഴസല്‍കൊണ്ട് കൊടുക്കുക.അങ്ങനെ ആ ക്യാന്റിനുള്ളില്‍ ഒരു ദിവസം പോലും ലീവില്ലാതെ പണിയെടുക്കുന്നു അവന്‍.ഒരു ദിവസം വൈകിട്ട് ഒരു ചായ കുടിച്ചേക്കാമെന്ന് ആ ക്യാന്റീനില്‍ ചെന്നത്.
ഞാന്‍ ചെന്നു കയറുമ്പോള്‍ ക്യാന്റിന്‍ നടത്തിപ്പുകാരാനായ മുതലാളി അവനെ നിറുത്തി പൊരിക്കുകയാണ്.“നിന്റെ ശബളത്തില്‍ നിന്നും ഒരു ദിവസം മുപ്പതു രൂപ വച്ച് ഞാന്‍ കട്ടു ചെയ്യും. നീ ഇന്ന് വച്ച് ചോറ് മുഴുവന്‍ പാഴാക്കി കളഞ്ഞു. അരി വയ്ക്കുമ്പോല്‍ നീ എന്തു ചിന്തിച്ചിരിക്കുവാ.നീ കാരണം ഏല്ലാവനും എന്നെ വിളിച്ചാണ് തെറി പറയുന്നത്.“
ആ പാവം ഒന്നും മിണ്ടാതെ നിസ്സാഹായതയോടെ തലകുമ്പിട്ട് നിലക്കുകയാണ്.
എനിക്ക് അതു കണ്ടപ്പോള്‍ വലിയ വിഷമം തോന്നി.
“നിങ്ങളെന്തിനാ മാഷെ ആ ചെക്കനെ ഇങ്ങനെയിട്ട് പൊരിക്കണെ.ഞങ്ങളെല്ലാം
കാണുന്നതല്ലെ അവന്റെ കഷ്ടപ്പാട്.“
“താന്‍ തന്റെ കാര്യം നോക്കിയാല്‍ മതി ഇങ്ങോട് ഉണ്ടാക്കാന്‍ വരണ്ട.“
ഞാന്‍ അവനോട് അന്നേരത്തെ ദേഷ്യത്തില്‍ കുറെ തട്ടി കേറി.
“അല്ലേ നിന്റെ ഭക്ഷണം കഴിക്കാന്‍ വന്ന ഈ പാവങ്ങളെ വേണം തല്ലാന്‍
ഒരു വൃത്തിയില്ലാ വെടുപ്പുമില്ലാ അല്ലെല്‍ ഇതൊരു ഹോട്ടലാണോ?”
“എടാ ഞാന്‍ തലശ്ശേരി കാരനാ കൊണ്ടും കൊടുത്തും വളര്‍ന്നവനാ നീയെന്നെ ഭരിക്കാന്‍ വരല്ലെ.?”
“ഞാന്‍ ആരെം ഭരിക്കാന്‍ വരണില്ല .ഇവിടെ നിനക്ക് മാത്രമല്ലല്ലോ ഹോട്ടലുള്ളെ.പൈസകൊടുത്താല്‍ എവിടെം ഭക്ഷണം കിട്ടും.കളി കുറെ കണ്ടിട്ടാ നാട്ടീന്ന് ഇങ്ങ് വണ്ടി കയറിയേ“
ഞാനും വിട്ടു കൊടുത്തില്ലാ.
“ഇനി ഇവന് ഇവിടെ നിന്ന് ഭക്ഷണമില്ലാ….@$^%%“
“ആര്‍ക്കും വേണം നിന്റെ ഭക്ഷണം.ഇവിടെ നീ ഈ ഹോട്ടല്‍ എത്ര ദിവസം നീ നടത്തുമെന്ന് എനിക്കൊന്നും കാണണം.“
“ഏടാ ഞാന്‍ പതിനൊന്ന് കൊല്ലമായി ദുബായില്‍ നീ എന്നെ പേടിപ്പിക്കല്ലെ?”
“ചേട്ടോ നീര്‍കോലി കടിച്ചാലും അത്താഴം മുടങ്ങും അതോര്‍ത്തോ?”
ഞാന്‍ ദേഷ്യത്തോടെ അവിടെ നിന്നിറങ്ങി.
അന്നേരം അവന്‍ എന്തൊക്കെയോ പുലമ്പുന്നുണ്ടായിരുന്നു.
രണ്ടീസം കഴിഞ്ഞപ്പോള്‍ മുന്‍സിപാലറ്റീന്ന് ആരോ വന്ന് ഒരു നല്ല ഫൈന്‍ കൊടുത്തിട്ട്
പോയി പന്തീരായിരം ദിര്‍ഹം ഫൈന്‍
അതു കേട്ടോള്‍ വല്ലാത്തൊരു കുളിര്
വഴിയില്‍ വച്ച് ഷമീരീനെ കണ്ടപ്പോള്‍ അവന്‍ പറഞ്ഞൂ.
“അവന് ഒരു വാണിങ്ങ് കൂടി കൊടുത്തിട്ടാ ചേട്ടാം പോയിരിക്കണെ ഇനി വന്നാല്‍
അനപതിനായിരും ദിര്‍ഹമാണ് ഫൈന്‍.”

“എന്തായാലും നീ സങ്കടപെടണ്ട.900രൂപ ശമ്പളത്തില്‍ പണിയുന്ന നിന്റെ 30 രൂപ വച്ച് അവന്‍ കട്ട് ചെയ്യുന്ന് പറഞ്ഞു.
അതിന് പടച്ചോന്‍ കൊടുത്തതാ.ദൈവം കാരുണ്യമുള്ളവനാണ് മോനെ.“
അതിനിടയില്‍ കുറച്ചു ദിവസങ്ങള്‍ കടന്നു പോയി
ഒന്നു രണ്ടാഴ്ച്ച മുമ്പ് ഷമീരിനെ കണ്ടപ്പോള്‍ അവന്‍ പറഞ്ഞൂ.
“എന്നെയവന്‍ വെളിലാക്കി ചേട്ടാ. വേറെ ഏങ്ങോടെലും പൊയ്ക്കോളാന്‍ പറഞ്ഞു.“
ഞാന്‍ ചോദിച്ചു.
“നിനക്ക് അവിടുത്തെ കമ്പിനി വിസയല്ലെ? അവിടെ ജോലിക്ക് കയറി കൂടെ?“
“അതിന്റെ അറബി സ്ഥലത്തില്ലാ.ഞാന്‍ നോക്കുന്നുണ്ട്.“
“നിനക്ക് ജോലി കിട്ടും മോനെ. നീ സമാധാനമായിരിക്ക് അതിനു ശേഷം ഇന്നലെയാണ് ഞാനവനെ കാണുന്നത്.
എന്നെ കണ്ടപ്പോള്‍ അവന്‍ അടുത്തു വന്നു.
“എന്താ ഷമീറെ സുഖമല്ലെ? നീ ജോലിക്ക് വല്ലോടത്തും കയറിയോ?“
“ഇല്ലാ“
“എന്തെ? എന്തു പറ്റി നിനക്ക് ?.മുഖം മൊക്കെ വല്ലാതെ കരുവാളിച്ച്.“അവന്‍ പെട്ടെന്ന് കരഞ്ഞൂ.
“വളരെ കഷ്ടപെട്ടാ ചേട്ടാ ഇങ്ങോട് വന്നത്.കുറെ പൈസ കടമെടുത്ത്.
രണ്ടുമാസം പോലുമായില്ല ഞാനിവിടെ വന്നിട്ട്. അവന്‍ ഞാന്‍ കുടിച്ചു നടക്കുവാ എന്നൊക്കെ പറഞ്ഞ് എന്റെ വിസ ക്യാന്‍സല്‍ ചെയ്യിപ്പിച്ചു.“
“നീ അപ്പോ എവിടെയാ താമസിക്കുന്നത്?“
“ക്യന്റീന്റെ പുറത്ത് ബാത്തു റൂമിന്റെ അടുത്ത് കുറെ തടി അടുക്കി വെച്ചിട്ടില്ലെ അതിന്റെ മുകളില്‍.“
“ഈ ചൂടത്തോ?“
“കിടക്കാതെ നിവൃത്തിയില്ലല്ലോ?“
“അപ്പോ നിന്റെ ഭക്ഷണം?“
“ആരേലും വാങ്ങി തന്നാല്‍ കഴിക്കും അല്ലേല്‍ ? ആ മുറിപ്പോലും കയറെരുതെന്നാ എന്നോട് പറഞ്ഞിരിക്കുന്നെ.വല്ലവരും എന്തേലും കൊണ്ട് തന്നാല്‍ അവന്‍ വിലക്കും.“
(കണ്ണൂകള്‍ നിറയുന്നു കൂടി വന്നാല്‍ ആ പയ്യന്‍ 18-19 വയസെ കാണു.കണ്ടാല്‍ പതിനഞ്ചില്‍ കൂടുതല്‍ പറയില്ലാ.അത്രമാത്രം ചെറുപ്പം)
അതു കേട്ടപ്പോള്‍ എന്റെ കണ്ണൂകള്‍ നിറഞ്ഞൂ.
“എന്തു മനുഷ്യന്‍. “
“നിനക്ക് വിശക്കുന്നുണ്ടോ? ദാ (പോക്കറ്റില്‍ ആകെയുണ്ടായിരുന്ന അന്‍പതു രൂപയെടുത്ത് അവന്റെ കൈയ്യില്‍ വച്ചു കൊത്തൂ)
“എനിക്ക് വേണ്ടാ ചേട്ടാ.“
“വാങ്ങിച്ചോ.നിന്റെ വിഷമം എനിക്ക് മനസ്സിലാകും.ഞാനൊക്കെ ആനാവശ്യമായിട്ട് ഒരുപ്പാട് പൈസ കളയുന്നുണ്ട്.ഇതു പോലുള്ള അവസരങ്ങളില്‍ ആണ് പണത്തിന്റെ വില ഞാന്‍ അറിയുന്നത്.“

ഞാന്‍ ആ പൈസ അവന്റെ കൈയ്യില്‍ വച്ചു കൊടുത്തു കൊണ്ട് പറഞ്ഞൂ.
ഇന്ന് അവിടെ ചെന്നപ്പോള്‍ അവിടെയെല്ലാം അവനെ നോക്കി പക്ഷെ കണ്ടില്ലാ
“പാവം ചെക്കന്‍.”

ക്യാന്റിനെ കുറിച്ച്
ആറുമാസം താല്‍കാലികമായി നടത്താന്‍ വന്നവനാണ് ഈ സുകുമാരന്‍.അവന് അവിടുത്തെ വിസപോലുമില്ല .പുറത്തെ എങ്ങോ വിസയാണ്.(ഇനി ഇപ്പോ വിസ ഉണ്ടോ എന്ന് പോലും അറിയില്ലാ.) ഈ ക്യാന്റിനില്‍ ജീവനകാരായി പത്ത് ഇരുപത് പേരോളം ഉണ്ട്.അതില്‍ വിസയുള്ളവര്‍ നാലുപേര്‍.ബാക്കിയുള്ളവര്‍ കല്ലിവല്ലികളും പുറത്തെ വിസകാരും.(ഈ പറഞ്ഞവന്‍ ഉള്‍പ്പടേ) .വൃത്തിയെന്നത് തൊട്ടുതിണ്ടിട്ടില്ല ഈ ഹോട്ടലില്‍ .ഒരു സ്ട്രോങ്ങ് കപ്ലയെന്റ് കൂടി ചെന്നാല്‍ അവനിട്ട് പണി കിട്ടും.
പക്ഷെ പലരും അത് ചെയ്യാത്തത്.ഇവിടുത്തെ പാവപ്പെട്ട ജീവനക്കാരുടെ നിസ്സാഹായത ഓര്‍ത്തിട്ടാണ്.എന്തായാലും ഞാന്‍ അവനിട്ട് ഒരു പണി കൊടുക്കും.

20080720

വിവാഹ ധൂര്‍ത്ത്

ഒരു വിവാഹം നടത്തൂക എന്നത് ഇന്നൊരു വലിയൊരു പെരുന്നാള് നടത്തുന്നതിലും ചിലവാണ്
ചിലരെ സംബന്ധിച്ചിടത്തോളം.പണം കുമിഞ്ഞൂ കൂടുമ്പോള്‍ അതെങ്ങനെ ദുരുപയോഗം ചെയ്യാമെന്ന്
ആര്‍ഭാടങ്ങള്‍ നിറഞ്ഞ ചില വിവാഹങ്ങള്‍ നമ്മൂക്ക് കാട്ടിതരുന്നു.
ഒന്നു രണ്ട് വര്‍ഷം മുമ്പ് തിരുവല്ലയില്‍ വച്ചു നടന്ന ഒരു വിവാഹം ഇങ്ങനെയായിരുന്നു.
പെണ്ണീന്റെയും ചെറുക്കന്റെയും ജനിച്ച് ഇഴഞ്ഞൂ നടക്കുന്ന കാലം മുതലുള്ള ഫോട്ടൊകള്‍ ഉള്‍കൊള്ളിച്ച് അവരുടെ ജീവിതത്തിന്റെ ഒരോ ഘട്ടത്തിലൂടെയും കടന്നു പോകുന്ന ചിത്രങ്ങള്‍ ഉള്‍കൊള്ളിച്ചു കൊണ്ടുള്ള ഒരു വെഡ്ഡിങ്ങ് കാര്‍ഡ്(അതിനു കാര്‍ഡ് എന്ന് പറയാമൊ എന്നറിയില്ല ഒരു വലിയ ബുക്കായിരുന്നു അത്)
അതു പോലെ ചാലകുടിയില്‍ നടന്ന ഒരു വിവാഹം ഇങ്ങനെയായിരുന്നു.
ചെറുക്കനും പെണ്ണൂം പള്ളീയില്‍ നിന്നും ഇറങ്ങി വരുമ്പോള്‍ പള്ളീ മൈതാനിയില്‍ മൂന്നു ഹെലികോപ്ടര്‍ പുഷപവൃഷ്ടി നടത്തി പെണ്ണിനെം ചെറുക്കനെം വരവേറ്റു.
കാഞ്ഞിരപ്പിള്ളിയില്‍ നടന്ന ഒരു വിവാഹത്തിന് മുഴുവനും വെളുത്ത് അമ്പാസിഡര്‍ കാറ്.ചെറുക്കനും പെണ്ണൂം കാളവണ്ടിയില്‍.
നോക്കണെ നമ്മുടെ നാടിന്റെ പോക്ക്