20080720

വിവാഹ ധൂര്‍ത്ത്

ഒരു വിവാഹം നടത്തൂക എന്നത് ഇന്നൊരു വലിയൊരു പെരുന്നാള് നടത്തുന്നതിലും ചിലവാണ്
ചിലരെ സംബന്ധിച്ചിടത്തോളം.പണം കുമിഞ്ഞൂ കൂടുമ്പോള്‍ അതെങ്ങനെ ദുരുപയോഗം ചെയ്യാമെന്ന്
ആര്‍ഭാടങ്ങള്‍ നിറഞ്ഞ ചില വിവാഹങ്ങള്‍ നമ്മൂക്ക് കാട്ടിതരുന്നു.
ഒന്നു രണ്ട് വര്‍ഷം മുമ്പ് തിരുവല്ലയില്‍ വച്ചു നടന്ന ഒരു വിവാഹം ഇങ്ങനെയായിരുന്നു.
പെണ്ണീന്റെയും ചെറുക്കന്റെയും ജനിച്ച് ഇഴഞ്ഞൂ നടക്കുന്ന കാലം മുതലുള്ള ഫോട്ടൊകള്‍ ഉള്‍കൊള്ളിച്ച് അവരുടെ ജീവിതത്തിന്റെ ഒരോ ഘട്ടത്തിലൂടെയും കടന്നു പോകുന്ന ചിത്രങ്ങള്‍ ഉള്‍കൊള്ളിച്ചു കൊണ്ടുള്ള ഒരു വെഡ്ഡിങ്ങ് കാര്‍ഡ്(അതിനു കാര്‍ഡ് എന്ന് പറയാമൊ എന്നറിയില്ല ഒരു വലിയ ബുക്കായിരുന്നു അത്)
അതു പോലെ ചാലകുടിയില്‍ നടന്ന ഒരു വിവാഹം ഇങ്ങനെയായിരുന്നു.
ചെറുക്കനും പെണ്ണൂം പള്ളീയില്‍ നിന്നും ഇറങ്ങി വരുമ്പോള്‍ പള്ളീ മൈതാനിയില്‍ മൂന്നു ഹെലികോപ്ടര്‍ പുഷപവൃഷ്ടി നടത്തി പെണ്ണിനെം ചെറുക്കനെം വരവേറ്റു.
കാഞ്ഞിരപ്പിള്ളിയില്‍ നടന്ന ഒരു വിവാഹത്തിന് മുഴുവനും വെളുത്ത് അമ്പാസിഡര്‍ കാറ്.ചെറുക്കനും പെണ്ണൂം കാളവണ്ടിയില്‍.
നോക്കണെ നമ്മുടെ നാടിന്റെ പോക്ക്

19 അഭിപ്രായങ്ങൾ:

കാന്താരിക്കുട്ടി പറഞ്ഞു...

ഹ ഹ ഹ അനൂപിന്റെ വിവാഹത്ത്നു എന്തായിരികും സ്പെഷ്യല്‍ ഒരുക്കങ്ങള്‍ ??

അനില്‍@ബ്ലോഗ് പറഞ്ഞു...

ചിന്തിക്കേണ്ട വിഷയം.നമ്മള്‍ പിടിച്ചാല്‍ നില്‍ക്കുമൊ?
ആരാണ് ഇതിനു പരിഹാരം കാണുക. നമ്മുടെ കെടികെട്ടിയ നേതാക്കന്മാരുടെ മക്കളുടെ കല്ല്യാണം കണ്ടിട്ടില്ലെ?

നിരക്ഷരന്‍ പറഞ്ഞു...

ധൂര്‍ത്ത് ഒഴിവാക്കുന്നതിന്റെ ഭാഗമായി എന്റെ കല്യാണത്തിന് ഞാന്‍ ചെയ്ത കാര്യങ്ങള്‍...

1. വളരെ വേണ്ടപ്പെട്ടവരെ മാത്രം കല്യാണത്തിന് വിളിച്ചു. അച്ഛനും അമ്മയും ഉണ്ടാക്കിയ ലിസ്റ്റ് വെട്ടിച്ചുരുക്കി 40 % പേരെ ഒഴിവാക്കി. എനിക്ക് പരിചയമില്ലാത്ത, ഞാനറിയാത്ത മാതാപിതാക്കള്‍ക്ക് തന്നെ വലിയ അടുപ്പം ഒന്നും ഇല്ലാത്ത പലരേയും ഒഴിവാക്കി.

2.കല്യാണത്തിന് വീഡിയോ ഒഴിവാക്കി. വാശി കയറിയ വീഡിയോക്കാരന്‍-എന്റെ തന്നെ സുഹൃത്ത് പ്രവീണ്‍ നേരേ വണ്ടിയും എടുത്ത് പെണ്ണിന്റെ വീട്ടില്‍ ചെന്ന്, ഞാന്‍ പറഞ്ഞ് വിട്ടതാണെന്ന് പറഞ്ഞ് അവിടെ ഷൂട്ടിങ്ങ് തുടങ്ങി. കല്യാണത്തിന് വീഡിയോ പാടിലെന്ന് നിബന്ധന വെച്ച ഞാന്‍ തന്നെ വീഡിയോക്കാരനെ പറഞ്ഞ് വിട്ടത് എന്താണെന്ന് പെണ്ണുവീട്ടുകാര്‍ക്ക് മനസ്സിലായില്ല. കല്യാണപ്പന്തലില്‍ കയറിയപ്പോള്‍ നമ്മുടെ സുഹൃത്ത് അവിടെ ഷൂട്ടിങ്ങ് നടത്തുന്നതു ഞാന്‍ കണ്ടെങ്കിലും ആ സമയത്ത് തല്ലുപിടിക്കാന്‍ പോകാന്‍ പറ്റില്ലല്ലോ ? ഒരു പൈസാ പോലും വാങ്ങാതെ പ്രവീണ്‍‍ പിന്നീട് ആ വീഡിയോ പെണ്ണുവീട്ടുകാര്‍ക്ക് കൊണ്ടുപോയി കൊടുത്തു. ചുരുക്കിപ്പറഞ്ഞാന്‍ ആ വകയില്‍ ധൂര്‍ത്തൊന്നും നടന്നില്ല. പക്ഷെ ആഡംബരം നടന്നു.

3.കല്യാണത്തിന് റിസപ്ഷനില്‍ പങ്കെടുക്കാന്‍ വന്നവര്‍ ചെറുക്കന്റേയും പെണ്ണിന്റേയും മുന്നില്‍ കിടന്ന് എന്തോ അന്വേഷിക്കുന്നുണ്ടായിരുന്നു. സാധനം മനസ്സിലായില്ലേ ? ചെക്കന്റേം പെണ്ണിന്റേം ഫോട്ടോ അച്ചടിച്ച തുണ്ട് കാര്‍ഡ് തന്നെ. ചിലരൊക്കെ അത് കിട്ടാഞ്ഞതിന് പിശുക്കന്‍ എന്നുവരെ വിളിച്ചു. കുറേപ്പേര്‍ പരാതീം പറഞ്ഞു.

4. അറുനൂറ് രൂപയുടെ ഒരു ഷര്‍ട്ട്, 400 രൂപയുടെ ഒരു മുണ്ട്, 350 രൂപയുടെ ഒരു ചെരിപ്പ്. കണ്ണടയും വാച്ചും കഴിഞ്ഞ രണ്ട് വര്‍ഷമായി ഉപയോഗിച്ചതു തന്നെ. വേറൊരു അഡീഷണല്‍ ഫിറ്റിങ്ങ്‌സും, മെന്‍സ് പാര്‍ലര്‍ വിസിറ്റും ഒന്നും ഇല്ല.

ഇതൊക്കെയാണെങ്കിലും എന്റെ കല്യാണം ഒരു ധൂര്‍ത്ത് കല്യാണം ആയിരുന്നെന്ന് ഞാനിന്നും വിശ്വസിക്കുന്നു. കല്യാണത്തിന് 2 ദിവ്സം മുന്‍പ് മാത്രം വീട്ടിലെത്തിയ ആളായതുകൊണ്ട് മറ്റ് പല കാര്യങ്ങളിലും എനിക്ക് നിയന്ത്രണം ഉണ്ടായിരുന്നില്ല. ഇത്രയെങ്കിലുമൊക്കെ ധൂര്‍ത്ത് കുറയ്ക്കാന്‍ പറ്റിയല്ലോ എന്ന ഒരു ചെറിയ സന്തോഷം മാത്രം ബാക്കിയുണ്ട്.

അനൂപ് ഇപ്പറഞ്ഞതില്‍ ഒരു പടികൂടെ എന്തെങ്കിലുമൊക്കെ ധൂര്‍ത്തുകള്‍‍ ഒഴിവാക്കാന്‍ പറ്റുമോന്ന് നോക്ക്. അങ്ങിനെയാണെങ്കില്‍ വീഡിയോ ഇല്ലാതെ കല്യാണം നടത്തിയ ആദ്യത്തെ ദുബായിക്കാരന്‍ മലയാളി എന്ന ബഹുമതി അനൂപിനായിരിക്കും.

ഹരീഷ് തൊടുപുഴ പറഞ്ഞു...

അനൂപെ ധൂര്‍ത്ത് ഒരു പരിധി വരെ മലയാളികളുടെ ഭാഗമാണ്; അത് അവനവന്‍ വിചാരിച്ചാലേ നേരെയാകുകയുള്ളൂ...

OAB പറഞ്ഞു...

ധൂറ്ത്തില്ലാതെ ഒരു കല്ല്യാണം
കഴിച്ചാലോ എന്നാണ്‍ ഞാനാലോചിക്കുന്നത്.

:)

ഒഎബി.

ഹരീഷ് തൊടുപുഴ പറഞ്ഞു...

പ്രിയ സുഹ്രുത്തെ,
നിന്റെ സമ്മതം ചോദിക്കാതെ, ഈ പോസ്റ്റിന്റെ ലിങ്കെടുത്ത് ഞാനെന്റെ പുതിയ പോസ്റ്റില്‍ ഇട്ടിട്ടുണ്ട്. ക്ഷമിക്കുക. നിന്റെ ഈ ലേഖനം കൂടി തദവസരത്തില്‍ കൂട്ടി വായിക്കേണ്ടതുണ്ട് എന്നു തോന്നിയതു കൊണ്ടാണ്. ഒരിക്കല്‍ കൂടി ക്ഷമ ചോദിക്കുന്നു.
എന്റെ പോസ്റ്റിലേക്ക് ഇതുവഴി വരാവുന്നതാണ്.

അനിഷ്‌ ജോണ്‍ പറഞ്ഞു...

അനൂപെ, വിവാഹത്തിന് ധൂര്‍ത്ത് കാണിക്കാന്‍ പണമുള്ളവര്‍ അത് കാണിക്കട്ടെ എന്നാണു എന്റെ അഭിപ്രായം. ധൂര്‍ത്ത് കാണിക്കുന്ന പണം ആരുടെ കൈകളിലേക്കാന്നു എത്തി ചേരുന്നത്? ഓരോ ധൂര്‍ത്തിന്റെയും പണം സാധാരണക്കാരന്റെ കൈയിലെക്കല്ലേ ചെല്ലുന്നത്? സദ്യ , ഫോട്ടോ/ വീഡിയോ , കാര്ഡ് , പൂക്കള്‍, വസ്ത്രങ്ങള്‍ എന്നിവയില്‍ തുടങ്ങി അന്തമില്ലാത്ത എന്ത് ധൂര്‍ത്ത് കാണിച്ചാലും Distribution of Money to Others അല്ലെ ഉണ്ടാകുന്നതു? (അങ്ങനെ ആഗ്രഹിച്ചല്ലെങ്കില്‍ പോലും)

ശിവ പറഞ്ഞു...

ഇത്രയേ ഉള്ളൂ...ഹ ഹ...

ഞാന്‍ എന്റെ കല്ല്യാണം തീരുമാനിക്കുമ്പോള്‍ പുതിയ ഒരു ബ്ലോഗ് ഉണ്ടാക്കും....അവിടെ കമന്റ് ചെയ്യുന്നവരെയൊക്കെ എന്റെ കല്ല്യാണത്തിന്‌ ക്ഷമിക്കും...

കല്യാണത്തിന്റെ അന്ന് അവിടെ ഒരു ബ്ലോഗ് ശില്പശാലയും ബ്ലോഗ് മീറ്റും സംഘടിപ്പിക്കും..

ഹ ഹ ...എങ്ങനെയുണ്ട് എന്റെ ഐഡിയ..

സസ്നേഹം,

ശിവ.

ശിവ പറഞ്ഞു...

പിന്നൊരു കാര്യം... പണമുള്ളവര്‍ അത് ചിലവാക്കട്ടെ...അവര്‍ കഷ്ടപ്പെട്ട് ഉണ്ടാക്കിഅയതല്ലേ...അപ്പോള്‍ അവര്‍ക്ക് ഇഷ്ടമുള്ള തരത്തില്‍ അത് ചിലവാക്കാമല്ലോ...

ശിവ പറഞ്ഞു...

പിന്നൊരു കാര്യം... പണമുള്ളവര്‍ അത് ചിലവാക്കട്ടെ...അവര്‍ കഷ്ടപ്പെട്ട് ഉണ്ടാക്കിയതല്ലേ...അപ്പോള്‍ അവര്‍ക്ക് ഇഷ്ടമുള്ള തരത്തില്‍ അത് ചിലവാക്കാമല്ലോ...

കിണകിണാപ്പന്‍ പറഞ്ഞു...

ഇതു വായിക്കൂ : http://boologaknappan.blogspot.com/

പ്രവീണ്‍ ചമ്പക്കര പറഞ്ഞു...

അനൂപേ..ഇതൊക്കെ പറഞ്ഞിട്ട് ഇവിടെ വച്ചെങ്ങാനും റജിസ്റ്റര്‍ കല്യാണം നടത്താനുള്ള പദ്ധതി ആണോ?

നിരക്ഷരന്‍ പറഞ്ഞു...

അനീഷ് ജോണ്‍ പറഞ്ഞ അഭിപ്രായത്തോട് യോജിക്കുന്നു. കാശുണ്ടാക്കിയവന്‍ അത് ചിലവാക്കട്ടെ. ആ കാശ് കുറേ മറ്റുള്ളവരില്‍ എത്തിച്ചേരുമല്ലോ ? അത് നല്ലതു തന്നെ.

പക്ഷെ ഒരു ചെറിയ പ്രശ്നമുണ്ട്. നമ്മള്‍ മലയാളികള്‍ക്ക് ഒരു കുഴപ്പമുണ്ട്. കയ്യില്‍ കാശില്ലെങ്കില്‍ കടം വാങ്ങിയിട്ടാ‍യാലും അവര്‍ ഹെലിക്കോപ്റ്റര്‍ വരുത്തി പുഷ്പവൃഷ്ടി നടത്തിക്കളയും. കാരണം മറ്റൊന്നുമല്ല. അപ്പുറത്തെ വീട്ടിലെ കൊച്ചിന്റെ കല്യാണത്തിന് ഹെലിക്കോപ്റ്റര്‍ പൂ വിതറാന്‍ വന്നിരുന്നു. ആ മത്സരബുദ്ധി ഒഴിവാക്കാന്‍ പറ്റിയാല്‍ മതിയായിരുന്നു.

ഇത്തരക്കാരെ ചിലരെ എനിക്ക് നേരിട്ട് പരിചയമുണ്ട്. കടം കയറി നിക്കക്കള്ളിയില്ലാതെ നില്‍ക്കുകയാണ്. മുന്‍പ് ആനപ്പുറത്തൊക്കെ ഇരുന്നിട്ടുണ്ട്. കയ്യിലിരുപ്പ് കാരണം ഇന്നൊന്നും ഇല്ല. മകളുടെ കല്യാണം നടത്താന്‍ ബന്ധുക്കളും സുഹൃത്തുക്കളും നന്നായി കനിയേണ്ടി വന്നു. എന്നാലും ചെറുക്കന് സ്ത്രീധനമായി കാറ് ഒരെണ്ണം കൊടുക്കാതെ പറ്റില്ലെന്ന് പെണ്ണിന്റെ അപ്പനും അമ്മയും. അവസാനം അതിന് വേറേ കടം വാങ്ങി. എങ്ങനുണ്ട് ?

അപ്പോള്‍ പറഞ്ഞുവന്നത്.... കയ്യിലുള്ളവന്‍ ചിലവാക്കട്ടെ. കയ്യില്‍ ഇല്ലാത്തവന്‍ ഉള്ളതുപോലെ ധൂര്‍ത്തടിച്ചാല്‍ മതി. കടം വാങ്ങി ധൂര്‍ത്തടിക്കണ്ട.

വാല്‍മീകി പറഞ്ഞു...

വിവാഹത്തിന് ഇത്രയും ധൂര്‍ത്ത് വേണ്ട എന്നു തന്നെയാണ് എന്റെയും അഭിപ്രായം.

Typist | എഴുത്തുകാരി പറഞ്ഞു...

കാശുള്ളവര്‍ ചെലവാക്കട്ടെ അതു് മറ്റുള്ളവരുടെ കൈകളിലേക്കല്ലേ പോകുന്നതു, എന്നതു ശരിയാണു്. പക്ഷേ കാശില്ലാത്തവരും കടം വാങ്ങി അതൊക്കെ അനുകരിക്കുമ്പോഴാണു് പ്രശ്നം.

അനൂപ്‌ കോതനല്ലൂര്‍ പറഞ്ഞു...

കാന്താരിക്കുട്ടി:അനൂപിന്റെ കല്ല്യാണം വളരെ ലളിതമായ ഒരു ചടങ്ങായിരികും.
അനില്‍:നമ്മള്‍ നമ്മളാകുന്നത് ചെയ്യുക
നിരേട്ടാ:ഇത് ഒരു പോസ്റ്റാക്കിയിരുന്നേല്‍ എത്ര നന്നായേനെ.പണഠിന്റെ മൂല്യമെന്തെന്ന് അറിയ്യാത്ത ഒരു തലമുറ വിശക്കുന്നവ്ന്റെ വേദന അറിയാതെ പോകുന്നവര്‍ അവര്‍ക്ക് ഈ അനുഭവം ഒന്ന് ചിന്തിക്കാന്‍ വക നലകും
ഹരീഷ്:സത്യം തന്നെ
ഒഎബി:ശ്രമീച്ചു നോക്കു.നടക്കാതെ ഇരിക്കില്ല
അതെ ചേട്ടന്‍ ഒന്ന് കെട്ടിതല്ലെ
ഹരീഷ്:സന്തോഷമായി ഞാന്‍ ഇപ്പഴാ വന്നെ വായിക്കാട്ടൊ
അനീഷ്:ആ അഭിപ്രായത്തോട് ഞാന്‍ കുറച്ചൊക്കെ യോജിക്കുന്നു,എങ്കിലും പണമില്ലാത്തതിന്റെ പെരില്‍ വിവാഹം നടക്കാത്ത
എത്ര കുട്ടികള്‍ ഇവിടെ ഉണ്ട് എന്ന കാര്യവും നാം ആലോജിക്കണം
ശിവ:കാര്യമെന്തായാലും ആ കല്ല്യാണത്തിന് എന്നെ വിളിക്കാന്‍ മറക്കരുത്.
കിണകിണ്ണാപ്പന്‍:നന്ദി
പ്രവീണ്‍;യെ ഞാന്‍ ടൈപ്പല്ല
നീരു:അങ്ങനെ കടം വാങ്ങി ആര്‍ഭാടങ്ങള്‍ നടഠിയാല്‍ ആ കുടുംബത്തിനുണ്ടായ അവസ്ഥ മറ്റുള്ളവര്‍ക്കും ഉണ്ടാകും അതു ഇല്ലാതിരിക്കുന്നതല്ലെ നല്ലത്.
വാല്‍മീകി:മാഷ് പറഞ്ഞ അഭിപ്രായത്തോട് പൂര്‍ണമായും യോജിക്കുന്നു.

ബഷീര്‍ വെള്ളറക്കാട്‌/pb പറഞ്ഞു...

നേരില്‍ കണ്ടാല്‍ പഞ്ചപാവം !!

അനൂപ്‌, എന്റെ കല്ല്യാണത്തിനും അത്യാവശ്യം ആര്‍ഭാടം ഉണ്ടായിരുന്നു എന്ന് തന്നെയാണു ഞാന്‍ വിലയിരുത്തുന്നത്‌. അതിനെപറ്റി ഞങ്ങള്‍ (ഞാനും പ്രിയതമയും ) പറയാറുണ്ട്‌. അത്‌ വേണ്ടിയിരുന്നില്ല. ഇത്‌ വേണ്ടിയിരുന്നില്ല.. എന്നൊക്കെ പറഞ്ഞിട്ടെന്ത്‌ ഫലം ? പോയ ബുദ്ധി .. അനൂപിന്റെ കൂടെ നില്‍ക്കുന്ന ആന വലിച്ചാലും കിട്ടില്ല എന്നല്ലേ..

കല്യാണ ധുര്‍ത്ത്‌ നടത്തിയിട്ടില്ലെങ്കിലും , നട്ത്തിയതില്‍ 50 % എങ്കിലും ഒഴിവാക്കാന്‍ കഴിയുന്നതായിരുന്നു. വീഡിയോ ഉണ്ടായിരുന്നില്ല ( പള്ളിക്കമ്മറ്റിക്കാരോട്‌ കടപ്പാട്‌ )

ഇനി യാതൊരു ആഡംബരവുമില്ലാതെ വെറെ.. വേണ്ട ( കാലു ഞാന്‍ തല്ലിയൊടിക്കും ..ഭാര്യാ വചനം )


അടുത്തയിടെ ആനപ്പുറത്ത്‌ പുത്യാപ്ല വരുന്ന ഒരു ഫോട്ടോ കണ്ടിരുന്നു.

ചാര്‍വാകന്‍ പറഞ്ഞു...

ഹരീഷിന്റെ വികാരം വര്‍ഷങ്ങള്‍ക്കു മുമ്പേ തിച്ചറിഞ്ഞൊരാളാണുഞാന്‍.
വയറു നിറയേ..ഒരുപാടുകറികളൊക്കൊ കൂട്ടി... അതായിരുന്നു.പണ്ട് കല്യാണമെന്നു പറഞ്ഞാല്‍ മനസ്സിലോടിവരുന്ന ചിത്രം .
അടുത്തു നടന്ന(സാധാരണ നടക്കുന്ന്),കൊല്ലം ,ഫാത്തിമാ ആഡിറ്റോറിയം .
അവിടുത്തെ ക്ളീനിങ് ജോലി അയല്‍വാസിയായ സുഹ്രിത്തിനാണ്.
ആയിരം പേര്‍ക്കു വെച്ച നോണ്‍-വെജ്.പങ്കെടുത്തതോ,നാന്നൂറില്‍താഴെ.
അതില്‍ തന്നെ പകുതി വേസ്റ്റാക്കി.ബാക്കി വന്നതെല്ലാം കോര്‍പ്പറേഷന്‍ -തൊട്ടിയില്‍ തള്ളുമ്പോ..ദൈവത്തിനെ(വിശ്വാസിയല്ലാത്ത-ഞാന്‍)
നല്ല..നാലു ചീത്തവിളിച്ചുപോകും .ഭക്ഷണസാധനങ്ങള്‍ വേസ്റ്റാക്കുന്നത്,നിയമം ​മൂലം നിരോധിച്ചനാടൊന്നുമല്ല നമ്മുടേത്.
ഒരുസുഹ്രിത്ത് സൂചിപ്പിച്ചപോലെ,കാശൊണ്ടാക്കിയവന്-എങ്ങനെ കളയാനും
അവകാശമുണ്ടായിരിക്കാം ,.ദൈവവും കണ്ണടക്കും .
വിവാഹധൂര്‍ത്ത് -കമ്പോളത്തിന്റെ സൌന്ദര്യശാസ്ത്രവുമായി മാത്രമല്ല.
പിന്നണി ജനങ്ങളേയാകെ അവഹേളിക്കുന്ന ക്രിമിനലിസവുമാണ്.
ജീവിതത്തിന്റെ നല്ല കലമത്രയും വിശപ്പറിഞ്ഞതുകൊണ്ടു തോന്നുന്നതാകാം .
ഇവരെ സാമൂഹ്യമായി ബഹിഷ്കരിക്കാത്തിടത്തോളം
വെലസ്സട്ടെ..

അനില്‍ഫില്‍ (തോമാ) പറഞ്ഞു...

എത്രയൊക്കെ ചുരുക്കാന്‍ ശ്രമിച്ചിട്ടും ഞാന്‍ ദുബായില്‍ 3 കൊല്ലം കഷ്ടിച്ച് മിച്ചം പിടിച്ചതെല്ലാം ആവിയായിപ്പോയി കല്യാണം കഴിഞ്ഞപ്പോളേക്കും.

എങ്കിലും അഭിമാനത്തോടെ പറയുന്നു സ്ത്രീധനം എന്ന പിശാചിന്റെ പേരില്‍ ഒരു രൂപക്കു പോലും ഞാന്‍ എന്റെ അമ്മായിയപ്പനെ പീഠിപ്പിച്ചില്ല.