20080425

മതം എന്തിനു വേണ്ടി.............?

മതവും മനുഷനുംതമ്മിലുള്ള അകലം സമൂഹത്തില്‍ വര്‍ധിക്കുന്നുവെന്നകാഴ്ചപാടിലാണു പുത്തന്തലമുറയുടെ ജീവിത വീക്ഷ്ണങ്ങള്‍- കടന്നുപൊയികൊണ്ടിരിക്കുന്നത്‌।പരസ്പരം വെറുക്കുവാനുള്ള പ്രചോദനം നല്‍കുകയും തന്റെ ദൈവം തന്റെ മാത്രം പൊതു സ്വത്താണെന്നു വരുത്തിതീര്‍ക്കാന്‍ വെമ്പല്‍കൊള്ളുകയും അതിനുവേണ്ടി യത്നിക്കുകയും അത്തരം ആശയങ്ങള്‍- പ്രചരിപ്പിക്കുകയും ചെയ്യുകയെന്നത്‌ ചില വ്യക്തികളും പ്രസ്ഥാനങ്ങളും ഒരു കര്‍ത്ത്വ്യമായി എടുത്തിരിക്കുന്നു।എന്റെ മതമെന്നു ഒരോ വ്യക്തിയും ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഒരവസ്ഥയിലേക്കാണു കാര്യങ്ങള്‍-പൊയികൊണ്ടിരിക്കുന്ന്ത്‌.ഹിന്ദുവിന്റെ ദൈവം ഇസ്ലാമിന്റെ ദൈവം ക്രൈസ്തവന്റെ ദൈവം ഒരൊരുത്തരും അവന്റെ ദൈവത്തെ മറ്റുള്ളവരില്‍ നിന്നും എത്രമാത്രം വ്യസ്തനാക്കാമെന്നാണു ഇപ്പോള്‍ ചിന്തിക്കുന്നത്‌ബാബറി മസ്ജിദ്‌ തകര്‍കപെട്ട വര്‍ഷം ഞാന്‍ ആറാം ക്ലാസ്സിലാണു പഠിക്കുന്നത്‌. ആ ദിവസങ്ങളില്‍ കേരളത്തിലേ പലസ്ഥലങ്ങളിലും ഹിന്ദു - മുസ്ലീം സംഘര്‍ഷങ്ങള്‍ ഉണ്ടായി.ഒരു ക്രിസ്തിയന്‍ മാനേജുമേന്റ്‌ സ്കൂളിലായിരുന്നു എന്റെ പഠനം.ആ സംഭവദിവസം സ്കൂള്‍ മുഴുവന്‍ ബൈബിള്‍ വിതരണം ചെയ്തതു ഞാന്‍ ഓര്‍ക്കുന്നു.മാനവരില്‍ മാധവനെ കാണുന്നവനാണു മനുഷ്യന്‍ എന്നൊരു ചൊല്ലു കേട്ടിട്ടുണ്ട്‌. ഈ ലോകത്തുള്ള എത്ര ഹിന്ദുകള്‍ മാനവരില്‍ മാധവനെ കാണുന്നുണ്ട്‌.സമീപകാലത്തു ചില ഹിന്ദുമതപുസ്തകങ്ങള്‍ ഞാന്‍ വായിക്കുകയുണ്ടായി.മറ്റുമതങ്ങളെ വ്രണപ്പെടുത്തുന്ന ചില പ്രസ്താവനകള്‍ ഞാന്‍ അതില്‍ കാണുകയുണ്ടായി. അതില്‍ ഒരു കഥ ഇപ്രകാരമാണു. മക്കയില്‍ ഇരിക്കുന്നത്‌ ശിവനാണു അവിടെ ഗംഗയിലെ ഒരു കുടം ജലം ബ്രാമണനായ ഒരുവന്‍ ഒഴിചാല്‍ ശിവപ്രാസാധമുണ്ടാകുമത്രേ. മറ്റൊരു ഗ്രന്ഥത്തില്‍ പറയുന്നു.മലയാറ്റൂരില്‍ ഇരിക്കുന്നത്‌ ശ്രീകൃഷ്ണനാണെന്നും.ഇനി മറ്റൊരു വാദം വേളാംങ്കണ്ണി മാതാവു ഒരു ഹിന്ധു ദേവിയാണെന്നാണു.എന്താണു ഇതിന്റെയൊക്കെ ലക്ഷ്യം.നീയെന്നെ വിശ്വസിക്കാനാണു ഭഗവാന്‍ പറഞ്ഞിരിക്കുന്ന്ത്‌.മറ്റുള്ളവരുടെ വിശ്വാസങ്ങളെ തല്ലി കെടുത്താന്‍ പറഞ്ഞിട്ടില്ല ഒരു ഗ്രന്ഥത്തിലും.അള്ളാ മാത്രമെയുള്ളു ഈലോകത്ത്‌ മറ്റുള്ളതൊന്നും സത്യമല്ലായെന്നാണു തിവ്രമായ ഇസ്ലാമിക ഭക്തിയില്‍ ചിലര്‍ പറഞ്ഞു പരത്തുന്നത്‌.ഒരു സുഹ്രുത്ത്‌ പറഞ്ഞ ഒരനുഭവം.ഹിന്ധുമതവും ക്രിസ്തുമതവുമൊക്കെ ചെയ്യുന്നത്‌ തെറ്റാണു ദൈവത്തിനു രൂപമില്ല.ആയാള്‍ ഇസ്ലാമികത്ത്വം മാത്രമാണു ശരിയെന്നു സമര്‍ത്ഥിക്കുന്നു. വേളാംകണ്ണിയില്‍ ഒരത്ഭുതം നടന്നു,പഴനിയില്‍ ഭഗവാന്റെ വെളിപാടുണ്ടായി.നൂറും ആയിരവും കാര്‍ഡ്‌ അടിചു വിതരണം ചെയ്യുക. കാര്‍ഡ്‌ നശിപ്പിക്കുന്നവന്‍ ക്രുരമായി മരണപെടും. മതവിശ്വാസങ്ങള്‍ക്കു അന്തമായി അടിമപെട്ട്‌ നമ്മുടെ സമൂഹത്തില്‍ ചിലര്‍ നടത്തുന്ന ഇത്തരം ചെയ്തികള്‍ക്കു പിന്നില്‍ തിവ്രമായ ഒരുമതവികാരമല്ലെ പ്രതിഫലിക്കുന്നത്‌.വിദ്യാഭ്യാസമുള്ള ആളുകള്‍പോലും മതത്തെകുറിചു കൂടുതല്‍ വാചാലമായി സംസാരിക്കണ കാണുമ്പോള്‍ കൂടുതല്‍ അറിവു ഇവരെ അജ്ഞരാക്കുകയാണൊയെന്നു ചിന്തിചു പോകും.ചില വ്യക്തികള്‍ നടത്തുന്ന സ്ഥാപനങ്ങളില്‍ ആ വ്യക്തികളുടെ ആളുകള്‍ക്കു പ്രത്യേക പരിഗണന ലഭിക്കുന്നു.മറ്റു മതങ്ങളെ പുഛിക്കുകയും സ്വന്തം മതമാണു പരമമായ സത്യമെന്നു സ്വയം വിശ്വസിക്കുകയും ചെയ്യുന്നു ഈകുട്ടര്‍.ഗള്‍ഫിലുള്ള എന്റെ ഒരു സുഹുര്‍ത്തു പറഞ്ഞ ഒരനുഭവം.അദേഹത്തിന്റെ മുതലാളി ഒരു ക്രിസ്തുമതവിശ്വാസിയാണു.അവിടെ ജോലിചെയ്യുന്ന ട്രേഡുള്ള ഹിന്ദുവിനും മുസ്ലിമിനും പുതിയതായി വന്ന ഹെല്‍പ്പര്‍ക്കും ഒരേ ശബളം.അതിനെക്കുറിചു പരാതിപെട്ടപ്പോള്‍ അവന്‍ ക്രിസ്താനിയല്ലേയെന്നായിരുന്നു മനേജുമെന്റിന്റെ വാദം.മറ്റൊരു ഹിന്ദുവിന്റെ സ്ഥാപനത്തിലെ ആളും ഇതേയനുഭവം പങ്കുവയ്ക്കുകയുണ്ടായി.മലയാളികള്‍ നടത്തുന്ന സ്ഥാപനങ്ങളില്‍ ആണു ഇത്തരം ചുഷണങ്ങളെറെയും നടക്കുന്നത്‌.മുസ്ലിമാകമോ നിനക്കു ഞാന്‍ രണ്ടു ലക്ഷം രൂപ തരാമെന്നു ഒരു ഹിന്ധുവിനോടു ഒരാള്‍ പറഞ്ഞ അനുഭവം കേള്‍ക്കുകയുണ്ടായി.മറ്റൊരു സംഭവം നാട്ടിലെ ഒരു പള്ളിയില്‍ കര്‍ത്താവിന്റെ തിരുരൂപത്തില്‍ രക്തം കണ്ടുവത്രേ? രണ്ടുമൂന്നു ദിവസത്തേക്കു ഭകതരുടെ വലിയ പ്രവാഹമായിരുന്നു. പള്ളി പുതുക്കി പണിയാന്‍ വികാരിയഛ്ന്റെയും ഇടവകാംഗങ്ങളില്‍ ചിലരുടെയും ബുദ്ധിയില്‍ ഉദിച ആശയമായിരുന്നുവതെന്നു പിന്നിടു ബോദ്ധ്യപ്പെട്ടു.ഭക്തിയാണു പണമുണ്ടാക്കാന്‍ കഴിയുന്ന എറ്റവും നല്ല മാര്‍ഗമെന്നു നമ്മുടെ സമുഹം നമ്മെ നിരന്തരം ബോദ്ധ്യപ്പെടുത്തികൊണ്ടിരിക്കുകയാണു.മതമെതെന്നു നോക്കാതെ ഒരുമ്മിചിരുന്നു ഭക്ഷണം കഴിക്കുകയും ഒരുപായില്‍ കിടന്നുറങ്ങുകയും ചെയ്യുക നമ്മുക്കു ചിന്തിക്കാന്‍ സാധിക്കുമോ?.ഒരുനമ്പൂതിരിയുടെയോ നായരുടെയോ വീട്ടിനകത്ത്‌ ഒരുപുലയ സമുദയത്തില്‍പെട്ട ഒരാളെ ഇന്നും കയറ്റുമോ? പലയിടത്തും അവനിന്നും അയിത്തം കല്‍പ്പിക്കപെട്ടിരിക്കുകയാണു.നായമാരോ നമ്പൂതിരിമാരോ ഞങ്ങളുടെ ആളുകളെ കണ്ടാല്‍ തുപ്പികൊണ്ടു പോകുമെന്നു പറഞ്ഞ ഒരു സുഹ്രുത്തിനെ എനിക്കറിയാം.ഇവിടെ ജാതിയുടെ ആഢ്യത്തം വിളമ്പുന്നവര്‍ ഒരു ദിവസം തെരുവില്‍ പട്ടിണി കിടക്കട്ടെ വിശക്കുമ്പോള്‍ ആരുടെ പാത്രത്തില്‍ നിന്നു വേണമെങ്കിലും അവര്‍ വാരികഴിക്കും വിശപ്പാണല്ലോ എറ്റവും വലിയ വേദന.രണ്ടു മുസ്ലിം സുഹ്രുത്തുകള്‍ റംസാന്‍ നൊയമ്പിനെ ക്കുറിചു സംസാരിക്കുകയാണു.റംസാനാണു ഞങ്ങള്‍ക്കു എറ്റവും കൂടുതല്‍ ചിലവു ഉണ്ടാകുകയെന്നു അവര്‍ പറയുന്നു.പകല്‍ മുഴുവന്‍ പട്ടിണി കിടന്നിട്ടു രാത്രി വിലകൂടിയ വിഭവങ്ങള്‍ വാങ്ങി കഴിചിട്ടു എന്തു പ്രയോജനും.ഇന്ത്യയെന്ന മഹാരാജ്യാത്തു വര്‍ഷം മുഴുവന്‍ നൊയമ്പു നോക്കുന്ന യെത്ര മുസ്ലിങ്ങള്‍ ഉണ്ടെന്നറിയ്‌വൊ.ഒരു നേരത്തെ ആഹാരത്തിനുവേണ്ടി വലയുന്ന ഒരാളുടെ വിശപ്പകറ്റാന്‍ കഴിയുമോ ഈ അഢ്യത്തം വിളമ്പുന്നവര്‍ക്കു.സക്കാത്തു ഞങ്ങള്‍ മുസ്ലിങ്ങള്‍ക്കു മാത്രമെ കൊടുക്കുയെന്നു ചിന്തിക്കുന്നവരുണ്ടു നമ്മുടെ സമുഹത്തില്‍.മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്നുള്ള മഹദ്‌ വചനം വെറും പൊള്ളവാക്കല്ല അനുദിനം നമ്മുടെ സമുഹത്തില്‍ സംഭവിചുകൊണ്ടിരിക്കുന്ന യാഥാര്‍ത്ഥ്യം തന്നെയാണു


20080423

വീശാലമനസ്കന്‍ കുറുമാനും ബൂലോകത്തിന് ആരാണ്...........................?

മുമ്പ് അങ്ങനെ ഒരു പേരുകേട്ടിട്ട് അത്ഭുതവും അമ്പരപ്പും ആയിരുന്നു।എന്താണ് ഈ ബൂലോകം ആരാണ് ഈ വിശാലമനസ്ക്ന്‍,കുറുമാന്‍ അതുല്ല്യ,കണ്ണൂസ്,ഉമേഷ് ഇതോക്കെ ।ഇവിടെ അദ്യമായി എഴൂതാന്‍ പ്രേരണയായത് ഇവരോക്കെ തന്നെയാണ്।ബൂലോകത്തെ കുറിച്ചു കേള്‍ക്കുന്നതിനു വളരെ മുമ്പു തന്നെ വിശാലെട്ടനെക്കുറിച്ചു ഞാന്‍ കേട്ടിരുന്നു।എനിക്കു തോന്നുന്നു।ഹാസ്യകൈരളിയിലാണൊ പാക്കനാരിലാണൊ ഞാന്‍ സജിവ് എടത്താടന്‍ എഴുതിയ ഒരു നര്‍മ്മ ക്ഥ വായിച്ചത്।
പിന്നെ ഒരു ലക്കം മാത്രൂഭൂമിയില്‍ വിശാലേട്ടനുമ്മായി ഒരഭിമുഖം ।ആ ലക്കം മാത്രൂഭൂമി ബ്ലോഗ് സ്പെഷ്യല്‍ പതിപ്പായിരുന്നു।അന്നതില്‍ ബ്ലൊഗിനെക്കുറിച്ചു ഒരുപ്പാട് ലേഖനങ്ങള്‍ ഉണ്ടായിരുന്നു
അതാണു എന്നെ അദ്യമായി ബ്ലോഗ് തുടങ്ങാന്‍ പ്രെരിപ്പിച്ചത് .
ഇന്നെനിക്കു തോന്നുന്നു।ഈ വിശാലെട്ടന്‍ തന്റെ ചുറ്റുപാടുക്കളില്‍ നിന്നും പറിച്ചെടുക്കുന്ന ഒരോ കഥാപാത്രത്തിനും മലയാള സാഹിത്യത്തില്‍ ബഷീറിനുള്ള ഒരു സ്ഥാനം ബ്ലോഗസാഹിത്യ ശാഖയില്‍
വീശാലെട്ടനും പതിച്ചു നല്‍കാന്‍ പ്രാപ്തമാണു എന്നു തോന്നി പോകുന്നു।ഒരര്‍ഥത്തില്‍ വൈക്കം മുഹമ്മ്ദ് ബഷീര്‍ ബേപ്പൂരിന്റെ സുല്‍ത്താനായിരുവെങ്കില്‍ നാളെ ബൂലോകം വളര്‍ന്നു പന്തലിച്ചു ഒരു മഹാവ്രക്ഷമാകുമ്പോള്‍ വീശാലന്‍ കൊടകരയുടെ സുല്‍ത്താനായി അദരിക്കപെടും।എനിക്കു തോന്നുന്നു।ബഷീറിന്റെ കഥക്കളിലെ ആനവാരി രാമന്‍ നായരും ഒറ്റക്കണ്ണന്‍ പോക്കറും മണ്ടന്‍ മൂത്താപ്പയും എട്ടുക്കാലി മമ്മൂഞ്ഞുമൊക്കെ പോലെ വിശാലെട്ടന്‍ എഴുതിയ ഒരൊ ക്ഥാപാത്രവും നാ‍ളെ അറിയപ്പെടാന്‍ പോകുന്നത് ഞാന്‍ വീശാലന്റെ നാട്ടുക്കാരന്‍ എന്ന നിലക്കാവും।ഇന്നു
ഒരു കൊടകരക്കാരനെ കണ്ടാല്‍ ഞാനാദ്യം ചോദിക്കുന്ന ഒരു ചോദ്യമുണ്ട് വിശാലമന്‍സ്കനെ അറിയോ॥?
കാരണം ഇന്നു കൊടകര എന്ന ഗ്രാമം ലോകത്തിന്റെ മുന്നില്‍ ആരേലും അറിയപ്പെറ്റുന്നുണ്ടെങ്കില്‍ അതു വിശാലമന്‍സ്കന്റെ നാട് എന്ന നിലയിലാണ്(അല്ലാതെ കൊടകരക്ക് അത്ര വാര്‍ത്താ പ്രധാന്യം നല്‍കുന്ന മറ്റൊന്ന് ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല)
അതുപോലെ കുറുമാന്‍
ആ പേരിലുള്ള പ്രതേകതയാണു ഒട്ടുവളരെ പേരെയും അദേഹത്തിന്റെ രചന ലോകത്തെക്ക് അദ്യമെ തന്നെ അകര്‍ഷിക്കുന്നത്।മലയാളത്തില്‍ മമ്മൂട്ടി എന്നു പറയുന്ന ഒരു തലയെടുപ്പ് ബൂലോകത്ത് കുറുമാന്‍ എന്നപേരിനുണ്ടെന്നു തോന്നി പോകുന്നു।
പുതിയതായി കടന്നു വരുന്ന കുട്ടിക്കള്‍ക്ക് വലിയ അവേശവും അഹ്ലാദവുമാണു ഇവരുടെ രചനകള്‍
പക്ന്നു നലകുന്നത്.

20080420

നിങ്ങളുടെ ദാമ്പത്യം സുഖകരമാണോ


പുതിയൊരു വസ്ത്രം തിരഞ്ഞെടുക്കുന്ന ലാഘവത്തോടെയാണു പുതിയ കുട്ടിക്കളില്‍ ചിലര്‍ തങ്ങളുടെ വിവാഹ ജിവിതത്തെ നോക്കി കാണുന്നത്‌।അല്‍പം ഉപയോഗിഛു പഴകി കഴിയുമ്പോള്‍ ആ വസ്ത്രം മാറ്റി പുതിയതൊന്നു വാങ്ങും।പുതിയ തലമുറയുടെ ദാമ്പത്യ ജീവിതവും എതാണ്ടു അതുപോലൊക്കെ തന്നെ।

പൂമുഖ വാതിയ്ക്കല്‍ സേനഹം വിടര്‍ത്തുന്ന ഭാര്യയും പൂര്‍ ണ്ണചന്ദ്രനെപോലൊരു ഭര്‍ത്താവും ഇന്നു വെറും കെട്ടുകഥക്കളില്‍ മാത്രമാണു।അഞ്ചക്ക ശമ്പളമുള്ള ഭര്‍ത്താവിനു തന്റെ യോഗ്യതയ്ക്കു ഒട്ടും കുറയാത്ത ഭാര്യ തന്നെ വേണ്ണം।തന്നെക്കാള്‍ യോഗ്യതയും വരുമാനവുമുള്ള ഒരു പെണ്‍ക്കുട്ടിയെ കണ്ടെത്തി ജീവിത സഖിയാക്കി ദാമ്പത്യത്തിന്റെ പടവുകള്‍ പതിയെ കയറാന്‍ തുടങ്ങുമ്പോഴെക്കും അവരുടെ ജീവിതത്തില്‍ അസ്വസ്ഥയുടെ ചെറിയ പൊടിക്കാറ്റു അടിക്കാന്‍ തുടങ്ങിയിട്ടുണ്ടാകും.

ഇന്നു നമ്മുടെ കുടുംബ്ബ കോടതിക്കളില്‍ എത്തുന്ന ഡൈവോഴ്സു കേസുക്കളില്‍ നല്ലൊരു ശതമാനവും ജീവിതത്തിന്റെ ചെറിയ ചെറിയ പ്രശ്നങ്ങളെ ഉാതി പെരുപ്പിചു പരസ്പരം ഒത്തുപോകാനാവതെ ദാമ്പത്യം വേര്‍പിരിയുന്നവരാണു।അടുത്തകാലത്തു കുടുംബ കോടതിയിലെ ഒരു വനിത വക്കിലുമായി സംസാരിക്കാന്‍ ഇടയായി।അവര്‍ പറയുന്നു.ഞങ്ങളുടെ അടുത്തു വരുന്ന ഡൈവോഴുസു കേസുകള്‍ കഴിവതും ഞങ്ങള്‍ ഒഴിവാക്കി വിടാന്‍ ശ്രമിക്കാറുണ്ട്‌.പിന്നെ ഇങ്ങനെ വല്ലോം ഉണ്ടായാലല്ലേ ഞങ്ങള്‍ക്കും വല്ലോം കിട്ടു.

മക്കള്‍ ആവശ്യപ്പെടുന്നതെന്തും സാധിച്ചു കൊടുക്കുന്ന പണക്കാരായ മാതാപിതാക്കള്‍।ബൈക്കിനു ബൈക്ക്‌,ലാപടോപിനു ലാപടോപ്‌। ചെറിയ വേദനകള്‍ പോലും തങ്ങളുടെ മക്കള്‍ അറിയരുതെന്നു ചിന്തിക്കുന്ന മാതാപിതാക്കള്‍.ഇങ്ങനെ ടെസ്റ്റു റ്റ്യുബു ശിശുകളായി വളരുന്ന കുട്ടികള്‍ വിവാഹം കഴിക്കുമ്പോള്‍ രണ്ടു സാഹചര്യങ്ങളില്‍ വളര്‍ന്ന ഇരുവര്‍ക്കുമിടയില്‍ അസ്വസ്തത ഉടലെടുത്താല്‍ അതു സ്വാഭവികം.

ഏതാനും വര്‍ഷം മുമ്പു എന്‍ജിനിയറിങ്ങു കോളെജു ലകചര്‍റായ ഞങ്ങളുടെ ഒരു നാട്ടുക്കാരന്‍ പെണ്ണു കാണാന്‍ പോകുന്നു।കക്ഷിയുടെ ഡിമാന്റുകള്‍।പെണ്ണിനു നല്ല സൗന്ദര്യം വേണം,തറവാടിയായിരിക്കണം,നല്ല വിദ്യാഭ്യസവും ജോലിയും വേണം ഭാഷ പ്രാവണ്യം ഉണ്ടായിരിക്കണം.പിന്നെ നല്ലൊരു തുക പൊന്നായിട്ടും പണമായിട്ടും വേണം.കക്ഷി മുപ്പതിനു മുകളില്‍ പെണ്‍ക്കുട്ടിക്കളെ കണ്ടു. 33-മത്തെ കുട്ടിയെയാണു കക്ഷി കല്ല്യണം കഴിചത്‌ എന്നു പറയുന്നു.ആയ്യാള്‍ കണ്ടു കൂട്ടിയ പെണ്‍കുട്ടിക്കളില്‍ ഒരോരുത്തര്‍ക്കും ആയ്യാളുടെ ദ്യഷ്ടിയില്‍ എന്തെങ്കിലുമൊക്കെ കുറവുക്കളുണ്ടായിരുന്നു.ടൗണില്‍ ജനിച്ചു വളര്‍ന്ന ബാങ്കുദ്യോഗസ്ഥയായ ഒരു പെണ്‍കുട്ടിയെയാണു ആയ്യാള്‍ അവസാനം വിവാഹം കഴിച്ചത്‌.ആയ്യാളുടെ ഡിമാന്‍ഡുക്കള്‍ക്കെല്ലാം കൊണ്ടും ഒത്തിണങ്ങിയ ഒരു പെണ്‍കുട്ടി.ഭര്‍ത്താവിന്റെ വിട്ടില്‍ എത്തിയതോടെ ടൗണിലെ ജിവിത രീതികള്‍ ഒരൊന്നായി നാട്ടുമ്പുറത്തുക്കാരനായ നമ്മുടെ പാവം പ്രഫസറുടെ വിട്ടില്‍ ഈ പരിഷ്‌-ക്കാരിക്കുട്ടി എടുത്തു പ്രയോഗിച്ചു തുടങ്ങി.ഭര്‍ത്താവിന്റെ അമ്മ രാവിലെ ചായയുമായി ചെന്നു മരുമകളെയും മകനെയും വിളിചുണര്‍ത്തണം.ഭര്‍ത്താവിനു ഒരു കപ്പു ചായ ഉണ്ടാക്കി കൊടുക്കാന്‍പോലും അവര്‍ക്കറിഞ്ഞു കൂടാ.അവരുടെ വരവോടെ സന്തോഷം നിറഞ്ഞു നിന്ന ആ ഭവനത്തില്‍ അസ്വസ്ഥത കളിയാടി.നിസാര കാര്യങ്ങളെ ചൊല്ലി ഭര്‍ത്താവുമായും അദേഹത്തിന്റെ വീട്ടുക്കാരുമായും അവര്‍ കലഹിച്ചു.ഏറെ താമസിയാതെ പ്രഫസറുടെ അമ്മ അത്മഹത്യ ചെയ്തു.

ഇനി മറ്റൊരു കഥ।
23 വയസുള്ള തന്റെ മകള്‍ക്കു അഛന്‍ വിവാഹം ആലോചിക്കുന്നു।അഛന്റെ ഏറ്റവും വലിയ വല്‍സല്യ നിധിയാണു ഈ കുട്ടി।മോളെന്താവശ്യപ്പെട്ടാലും അഛനതു ഉടനെ വാങ്ങികൊടുക്കും.ഡാഡി മകള്‍ക്കു ഒരടുത്തകൂട്ടുക്കാരനെ പോലെയായിരുന്നു.പെണ്‍ക്കുട്ടിക്കു നല്ല വിദ്യാഭ്യസമൊക്കെ കിട്ടി കഴിഞ്ഞപ്പോള്‍ നല്ലൊരു തറവാട്ടില്‍ നിന്നൊരു ആലോചന വന്നു.അഛനതു നടത്താന്‍ തീരുമാനിച്ചു. ചെറുക്കന്റെ വീട്ടുക്കാര്‍-ക്കു പ്രത്യേകിച്ച്‌ ഡിമാന്റുക്കളൊന്നുമില്ല.ഇരുവര്‍ക്കും ഇഷ്ടം പോലെ പണവുമുണ്ട്‌.കല്ല്യാണം അടുത്തപ്പോള്‍ പെണ്‍ക്കുട്ടിക്കു സാരി എടുക്കാനുള്ള തയ്യാറെടുപ്പിലാണു.കുട്ടി പറഞ്ഞു ഞാന്‍ സാരി ഉടുക്കത്തില്ല.ഞാന്‍ ജീന്‍-സ്‌ ഇട്ടോളം.ആ വേഷത്തില്‍ എന്നെ കെട്ടാന്‍ പറ്റുമെങ്കില്‍ ആയ്യാള്‍ കെട്ടട്ടേ.ജീവിതത്തില്‍ ജീന്‍സല്ലാതെ മറ്റൊരു ഡ്രെസും ആ കുട്ടി ഉപയോഗിച്ചിട്ടില്ല.മോളെ അവരൊക്കെ വലിയ തറവാട്ടുക്കാരാണു. അവരുടെ മുന്നില്‍ ഡാഡിയെ നീ നാണം കെടുത്തരുത്‌.എനിക്കു പറ്റില്ലെന്നു പറഞ്ഞില്ലെ നിങ്ങളോട്‌.പെട്ടെന്നുണ്ടായ ദേഷ്യവും വേദനയുമെല്ലാം കാരണം ആയ്യാള്‍ മകള്‍ക്കിട്ടു ഒരടി കൊടുത്തു.ജിവിതത്തില്‍ ഒരിക്കല്‍ പോലും തല്ലിയിട്ടില്ലാത്ത ഡാഡി അന്നാദ്യമായി തല്ലിയ മനോവിഷമത്തില്‍ ആ കുട്ടി അമിതമായി ഉറക്ക കുളിക കഴിച്ച്‌ അത്മഹത്യക്കു ശ്രമിച്ചു. കോളെജു സെമിനാറില്‍ നാലഞ്ചു വര്‍ഷം മുമ്പ്‌ ഒരു പ്രൊഫസര്‍പറഞ്ഞ കഥയാണിത്‌.ഈ കുട്ടിയെ കല്ല്യാണം കഴിച്ചയിച്ചിരുന്നെങ്കില്‍ ആ ദാമ്പത്യം എന്താകുമായിരുന്നു

ചെറിയ ചെറിയ പ്രശ്നങ്ങളുടെ പേരിലാണു ദാമ്പത്യ ജീവിതത്തില്‍ അസ്വസ്തതകള്‍ ഉടലെടുക്കുന്നത്‌।ഭര്‍ത്താവ്‌ ഒന്നു പറഞ്ഞാല്‍ ഭാര്യ രണ്ടു പറയുന്ന കാലമാണിത്‌.അങ്ങനെയുള്ള പെരുമാറ്റം കുടുതല്‍ അസ്വസ്തകള്‍ ഉണ്ടാക്കുകയെയുള്ളു.
ഇനി മറ്റൊരു കഥ
പത്തു വര്‍-ഷം മുമ്പു ചോറ്റാനിക്കര ഷേത്രത്തില്‍ വച്ചു നടന്ന ഒരു കല്ല്യാണം।പേരുക്കേട്ട ഒരു നായര്‍ തറവാട്‌।പെണ്‍ക്കുട്ടിയുടെ സഹോദരങ്ങളെല്ലാം സര്‍ക്കാര്‍ സര്‍വിസില്‍ ഉന്നത പദവി വഹിക്കുന്നവര്‍-.ജോലി കിട്ടിട്ടു മതി കല്ല്യാണം എന്ന കാരണത്താല്‍ പെണ്‍ക്കുട്ടിക്കു 33 വയസുള്ളപ്പോഴാണു വിവാഹം നടക്കുന്നത്‌.( 33 വയസുള്ളപ്പോഴും പെണ്‍ക്കുട്ടിക്കു ജോലി കിട്ടിയില്ല സഹോദരങ്ങളുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണു വിവാഹം നടത്തിയത്‌.)ചെറുക്കന്‍ നല്ലൊരു വക്കില്‍. ഇഷ്ടപോലെ കേസുക്കളു.കാണാനും നല്ല സുന്ദരന്‍.പെണ്‍ക്കുട്ടിയുടെ വീട്ടുക്കാര്‍- വെറെയൊന്നും ആലോചിച്ചില്ല വിവാഹം നടത്തി.വിവാഹം കഴിഞ്ഞു ഒരാഴച്ച തികഞ്ഞില്ല പെണ്‍ക്കുട്ടി വീട്ടില്‍ തിരികെയെത്തി.ആയ്യാള്‍ക്കു വെറേ ഭാര്യയും മക്കളും ഉണ്ടെത്രെ.ആദ്യ ഭാര്യയുടെ സുഖകരമായ ജിവിതത്തിനു പണമുണ്ടാക്കാനത്രേ ആയ്യാള്‍ വിണ്ടും വിവാഹം കഴിച്ചത്‌.ഏറെ വിദ്യാഭ്യസം ഉണ്ടായിട്ടും ആ സ്ത്രിക്കു ഒരു കുടുംബ ജിവിതം കിട്ടിയില്ല.

പരസ്പരം അറിയാതെയും മനസ്സിലാക്കാതെയുമുള്ള ദാമ്പത്യം ഒരിക്കലും ശുഭകരമായിരിക്കുകയില്ല।ഏതൊരു വിവാഹം നടക്കുമ്പോഴും ബാഹ്യമായ ഏല്ലാ കാഴച്ചപാടുകള്‍ക്കുമപ്പുറം തന്നെയും തന്റെ കുടുംബത്തെയും സേനഹിക്കനുള്ള കഴിവ്‌ തന്റെ പങ്കാളിയാകാന്‍ പോകുന്ന ആള്‍ക്കുണ്ടോയെന്ന് പരസ്പരം മനസിലാക്കേണ്ടത്‌ അനിവാര്യമാണു.ചില പെണ്‍ക്കുട്ടിക്കള്‍ക്കു സ്വന്തം മാതാപിതാക്കളെ കാണുന്ന മനോഭാവത്തോടെ ഭര്‍ത്താവിന്റെ വീട്ടുക്കാരെ കാണാന്‍ സാധിച്ചെന്നു വരില്ല.ഞാന്‍ മുമ്പു സുചിപ്പിച്ചതുപോലെ ടെസ്റ്റു ട്യുബുശിശുക്കളായി വളരുന്ന കുട്ടിക്കളിലാണു ഇത്തരം പ്രവണതക്കളെറേയും കാണുന്നത്‌.
മറ്റൊരു കഥ
നാലു ഏട്ടന്മാര്‍ക്കു ഒരനിയത്തിക്കുട്ടി।അവര്‍ ആ കുട്ടിയെ താഴ്ത്തും തലേലും വയ്ക്കാതെയാണു വളര്‍ത്തിയതെന്നു പറയാം.പെണ്‍ക്കുട്ടിയെ കല്ല്യാണം കഴിച്ചയിച്ചിടത്തുനിന്നു തന്നെയാണു പെണ്‍ക്കുട്ടിയുടെ ഒരു സഹോദരനും വിവാഹം കഴിച്ചത്‌.ഭര്‍ത്താവിന്റെ വിട്ടില്‍ ചെന്ന പെണ്‍ക്കുട്ടിക്കു ഒരു കപ്പു ചായ പോലും ഉണ്ടാക്കാന്‍ അറിഞ്ഞു കൂടാ.നാലഞ്ചു ദിവസങ്ങള്‍ക്കു ശേഷം പെണ്‍ക്കുട്ടിയെ ഭര്‍ത്താവു അവളുടെ വിട്ടില്‍ കൊണ്ടു വന്നു വിട്ടു.ഞങ്ങള്‍ ഒരു കുട്ടിയെ ഇങ്ങോടു പറഞ്ഞു വിട്ടിട്ടുണ്ട്‌ നീയവളെ കണ്ടു പഠിക്ക്‌.അതിനു ശേഷം നീയങ്ങൊടു വന്നാല്‍ മതി അദേഹം പറഞ്ഞു.
മക്കളെ അടുക്കള ജോലി ചെയ്യിക്കാന്‍പണക്കാരായ ചില മാതാപിതാക്കള്‍ ഇഷ്ടപ്പെടുകയില്ല।ആണ്‍ക്കുട്ടിക്കളെ ആപേക്ഷിച്ച്‌ പെണ്‍ക്കുട്ടികള്‍മറ്റൊരു സാഹചര്യത്തില്‍ ജിവിക്കേണ്ടവരാണെന്നു മാതാപിതാക്കള്‍ നേരത്തെ തന്നെ തിരിച്ചറിയണം.അത്തരം സാഹചര്യങ്ങള്‍ ഒരോ കുടുംബത്തില്‍ നിന്നും തങ്ങളുടെ പെണ്‍ക്കുട്ടിക്കള്‍ക്കു ലഭിച്ചാല്‍ നന്നായിരിക്കും.
അടുത്ത വിട്ടിലെ ആളുക്കള്‍ ജിവിക്കുന്നതുപോലെ തങ്ങള്‍ക്കും ജിവിക്കണം എന്നു ചിന്തിച്ചു വലിയ ആര്‍ഭാടങ്ങള്‍ക്കു പോകരുത്‌।തന്റെയും തന്റെ കുടുംബത്തിന്റെയും വരുമാനം അറിഞ്ഞു കൊണ്ടാകണം ജിവിതത്തിന്റെ ഒരോ കരുക്കളും മുന്നോട്ടു നീക്കേണ്ടത്‌.സഹന ശക്തിയും ക്ഷമശീലവും അര്‍പ്പണമനോഭാവവുമൊക്കെ സ്ത്രിക്കളില്‍ വേണ്ടുവോളമ്മുണ്ട്‌.ജിവിക്കുന്ന സഹചര്യങ്ങളൊടു പൊരുത്തപ്പെടാന്‍അവയൊക്കെ ജിവിതത്തില്‍ പ്രയോഗികമാക്കുന്നതില്‍ ഒരു തെറ്റുമില്ല.
ഒരു ചെറിയ ഉദഹരണം കൂടി।
ഏട്ടന്റെ വിവാഹം കഴിഞ്ഞു കുറെ വര്‍ഷങ്ങള്‍ കഴിഞ്ഞാണു അനിയന്‍ വിവാഹം കഴിച്ചത്‌।താന്‍ ജിവനു തുല്ല്യം സേനഹിച്ച്‌ പെണ്‍ക്കുട്ടി മറ്റൊരാളെ വിവാഹം കഴിച്ചു പോയതാണു ആയ്യാളെ വിവാഹം പോലും വേണ്ടയെന്ന ചിന്തയില്‍ കഴിഞ്ഞു കൂടാന്‍ പ്രേരിപ്പിച്ചത്‌.എന്നാല്‍ താന്‍ സേനഹിച്ച പെണ്‍ക്കുട്ടിക്കു തന്നോടെന്ന പോലെ മറ്റു പലരോടും ഇഷ്ടമുണ്ടായിരുന്നു എന്നു മനസിലാക്കിയ നിമിഷം ആയ്യാള്‍ വിവാഹം കഴിക്കാന്‍ തീരുമാനിക്കുന്നു.ഏറെ അലോചനക്കള്‍ക്കു ശേഷം ഇറ്റലിയില്‍ നേഴുസായ ഒരു പെണ്‍ക്കുട്ടിയെ ആയ്യാള്‍ ജിവിത സഖിയാക്കി.ഈ സംഭവത്തിനു ശേഷം ചെട്ടന്റെ ജിവിതത്തില്‍ വലിയ പൊട്ടിതെറികളുണ്ടായി.ഒരിക്കലും വിവാഹം കഴിക്കില്ലയെന്നു വിചാരിച്ച്‌ അനിയന്റെ സ്വത്തുക്കളില്‍ കണ്ണും നട്ടിരുന്ന ഏട്ടത്തിയമ്മക്കു സമനിലത്തെറ്റി.ഏട്ടനും ഏട്ടത്തിയമ്മയും നിരന്തരം വഴക്ക്‌.അവസാനം ജിവിതത്തില്‍ ഒരിക്കല്‍ പോലും മദ്യപിച്ചിട്ടില്ലാത്ത ഏട്ടന്‍ ഒരു തികഞ്ഞ മദ്യപാനിയായി മാറി.
നമ്മുടെ ജിവിതം നല്ലതും ചിത്തയുമ്മ്മൊക്കെയാക്കി മറ്റുന്നത്‌ നമ്മല്‍ തന്നെയാണു.ഒരു കുടുംബമായി കഴിഞ്ഞാല്‍ ഞാനും അവളുമല്ല നമ്മളെയുള്ളു എന്നുള്ള ഒരു ചിന്ത എതൊരു വ്യക്തിക്കും ഉണ്ടാകണം.ഭര്‍ത്താവിനെ ഈശ്യരനു തുല്ല്യനായിട്ടാണു നമ്മുടെ പൂര്‍വികരായ സ്ത്രിക്കള്‍ കണ്ടത്‌.അതുപ്പോലെ സ്ത്രിയെ ദേവിയായും ലക്ഷ്മിയായുമൊക്കെ നാം കണ്ടു.നാം ഒരൊരുത്തരുടെയും ജിവിതത്തില്‍ അത്തരത്തില്‍ പരസ്പര സേനഹവും ബഹുമാനവുമൊക്കെ ഉണ്ടാകണം.എങ്കിലെ ദാമ്പത്യം സുഖകരമാകുകയുള്ളു.ഒരു വസ്ത്രം ഉപേക്ഷിക്കുന്നതു പോലെ ഉപേക്ഷിക്കാനുള്ളതല്ല ദാമ്പത്യം.അത്‌ അമേരിക്കകാരനെ സാധിക്കു. അതുകൊണ്ടു നാം ഒരോരുത്തര്‍ക്കും നമ്മുടെ കുടുംബത്തെ സേനഹിക്കാം.