20081114

കുട്ടികളെ എങ്ങനെ വളർത്താം

ഈ അടുത്തകാലത്ത് അബുദാബിയിൽ വച്ച് പരിചയപ്പെട്ട ഒരു സുഹൃത്ത് പറഞ്ഞൂ.

അവരുടെ കുട്ടിയെ ശല്ല്യം സഹിക്ക വയ്യാഞ്ഞിട്ട് കെട്ടിയിട്ടാണ് വളർത്തൂന്നത്.

അയ്യാളുടെ ഭാര്യാ കിച്ചനിൽ എന്തേലും ജോലി ചെയ്യുകയാണെങ്കിൽ ഈ കുട്ടി കൈയ്യിൽ കിട്ടുന്ന സാധനം നശിപ്പിക്കും.

വീട്ടിൽ കുട്ടി രണ്ട് പ്രാവശ്യം ടി.വി എറിഞ്ഞൂ പൊട്ടിച്ചതായി ആ പിതാവ് പറഞ്ഞൂ.

അവസാനം സഹിക്കെട്ടിട്ടാണെത്രേ കെട്ടിയിട്ടത്.

മാതാപിതാക്കളുടെ തിരക്ക് നിറഞ്ഞ ജീവിതം കുട്ടികളുടെ ചെറിയ കാര്യങ്ങളിൽ ഉള്ള ശ്രദ്ധചെലത്തലിന് പോലും തടസ്സമായി മാറുന്നു.

ഇന്ന് നാടൊട്ടുക്കും ഡേ കെയർ സെന്ററുകൾ സജീവമാണല്ലോ?

ഈ ഡേ കെയറിലെ ആയന്മാരിൽ നിന്നും കുട്ടികൾക്ക് വേണ്ടത്ര സുരക്ഷിതത്ത്വം കിട്ടുന്നതായി നിങ്ങൾ കരുതുന്നുണ്ടോ?.

ഈ അടുത്ത് ഇവിടുത്തെ(ദുബായിലെ) എഫ്.എം. ന്യൂസിൽ പറഞ്ഞതാണ്.

ഇവിടെ സ്ത്രികൾ മാത്രം ഉള്ള പല വില്ലകളിലും ഭർത്താവ് ജോലിക്ക് പോയാൽ കുട്ടികളെ നോക്കുന്ന സ്ത്രികളെ കുറിച്ച്.വലിയ തുകയാണ് കുട്ടികളുടെ മാതാപിതാക്കളിൽ നിന്നും ഇവർ ഈടാക്കുന്നത്.

എന്നാൽ കുട്ടികൾക്ക് വേണ്ടത്ര സുരക്ഷിത്വത്തം നല്കാൻ ഇവർ തയ്യാറാകുന്നില്ല.

ചെറിയ സിറഫ് കൊടുത്ത് കുട്ടികളെ മയക്കി കെടുത്തും.

ഒരു കൊച്ചു കുട്ടി കരയുന്നതു കേൾക്കാൻപോലും പോലും ഇഷ്ടപെടാൻ കഴിയാത്ത ഒരു ലോകമാണിന്നത്തേത്.

കരയുന്ന കുട്ടികളുടെ വായിൽ നിപ്പളിന്റെ മാതിരിയുള്ള സാധനം തിരുകി കയറ്റി അവന്റെ കരയാനുള്ള സ്വാതന്ത്യത്തെ പോലും നാം തടയിടുന്നു.

കുട്ടികളെ കുട്ടികളായി വളർത്തൂക

കുട്ടികൾ അവരുടെ പ്രായത്തിൽ വളരേണ്ടത് കുട്ടികളായി തന്നെയാണ്.നിങ്ങളുടെ അമിതമായ ചിന്തകൾ അവരിൽ അടിച്ചേല്പിക്കാതെ ഇരിക്കുക.

അവന്റെ പ്രായത്തിൽ അവൻ കാണുന്ന ഒരു ലോകമുണ്ട്.

കൊച്ചു കൊച്ചു ചിന്തകളും അവന്റെ കൊച്ചു കാഴച്ചപ്പാടുകളും നിറഞ്ഞ ആ ലോകത്ത് അവനെ സ്വതന്ത്രമായി മേയാൻ വിടുക.

ആരേയും കണ്ടല്ല കുട്ടികൾ പഠിക്കേണ്ടത്. ചില മാതാപിതാക്കളുണ്ട് തങ്ങളുടെ കുട്ടികളെ ശരിക്കും ടെസ്റ്റ് ട്യൂബ് ശിശുകളായിട്ടാണ് വളർത്തുന്നത്.

നിനക്ക് പഠിക്കാനൊന്നുമില്ലെ പോയിരുന്ന് പഠിച്ചെ?

മുതിർന്നവർ സംസാരിക്കുന്നിടത്ത് വന്ന് നിലക്കരുതെന്ന് നിന്നോട് പറഞ്ഞിട്ടില്ലെ?

നിന്നെ എന്തിനാ കൊള്ളാവുന്നെ ആ ടീച്ചറിനെ മോനെ കണ്ട് പഠിക്ക്.

ഇവനെ ഒന്നിനും കൊള്ളീല്ല കണ്ടില്ലെ മാർക്ക്

ചെറുപ്രായത്തിൽ കുട്ടികളുടെ മനസ്സിനെ ഇതുപോലുള്ള വാക്കുകൾ വളരെ സ്വാധീനിക്കും.

ആരെം കണ്ടല്ല കുട്ടി വളരേണ്ടത് അവൻ അവനായിട്ടാണ് വളരേണ്ടത്.

സംഗീതവാസനയില്ലാത്ത കുട്ടിയെ സംഗീതം അഭ്യാസിപ്പിക്കാൻ വിടുന്ന മാതാപിതാക്കൾ,

പ്രസംഗം പഠിപ്പിക്കുന്നു.ഡാൻസ് പഠിപ്പിക്കുന്നു.

തങ്ങളുടെ കുട്ടി അടുത്ത വീട്ടിലെ കുട്ടിയെക്കാൾ മുന്നിലാകണം എന്ന് ചിന്തിക്കുന്നവർ അവരെ എപ്പോഴെങ്കിലും സേനഹിക്കാറുണ്ടോ?.

ഏതാനും മാസം മുമ്പ് ഷാർജ്ജയിലെ ഒരു സുകൂളിൽ ഒരു ക്ലാസ്സിലെ അധ്യാപകൻ അവിടുത്തെ കുട്ടികളോട് ചോദിച്ചു.

നിങ്ങൾ ഏറ്റവും ഇഷ്ടപെടുന്ന ഒരു മഹദ് വ്യക്തിയുടെ പേര് പറയു.

പല കുട്ടികൾക്ക് പല അഭിപ്രായങ്ങൾ ആയിരുന്നു.

സച്ചിൻ,

ജാക്കിച്ചാൻ,

റോണാഡൊ

ഷാരൂഖ് ഖാൻ

എന്നൊക്കെ എഴുതിയ കുട്ടികൾ

എന്നാൽ അവിടെ ഒരു കുട്ടി എഴുതിയത് അലി എന്നാണ്

ആരാണ് അലി എന്ന് ചോദിച്ചപ്പോ അവൻ പറഞ്ഞൂ

എന്റെ അഛനാണെന്ന്?

കുട്ടികൾക്ക് വേണ്ടത് മാതാപിതാക്കളുടെ സേനഹം

ഏതൊരു കുട്ടിയും അവന്റെ അഛന്റെയും അമ്മയുടെയും അടുത്ത് കുറച്ചു നേരം ഇരിക്കാനും അവരുടെ സേനഹം ഏറ്റുവാങ്ങാനും കൊതിക്കുന്നുണ്ട്. മാതാപിതാക്കളുടെ തിരക്കു നിറഞ്ഞ ജീവിതം ശരിക്കും കുട്ടികളെ തടവറകളിൽ തളച്ചിടുകയാണ്.

അഛനും അമ്മയ്ക്കുമൊപ്പം പുറത്തുപോകാനും അഹാരം കഴിക്കാനും അഗ്രഹിക്കുന്ന കുട്ടികൾ,അവരിൽ അടിച്ചേല്പ്പിക്കുന്ന നിയമങ്ങൾ ഇത് കുട്ടികളുടെ മാനസികമായ വളർച്ചയെ തന്നെ ബാധിച്ചേക്കാം