
മലയാളത്തിലെ ബ്ലോഗറുമാർക്കിടയിൽ വളരെ ശ്രദ്ധേയനായ ഒരു ബ്ലോഗറാണ് ഹരിലാൽ രാജേന്ദ്രൻ എന്ന ഹരിയണ്ണൻ . വെഞ്ഞാറമൂട്ടുകാരനായ ഹരിയണ്ണൻ തന്റെ ഗ്രാമത്തെ കുറിച്ചുള്ള വർണ്ണനകൾ ഉൾകൊള്ളീച്ചുകൊണ്ട് ഗ്രാമത്തിലെ ഓർമ്മകളും അനുഭവങ്ങളും
കോർത്തിണക്കി തയ്യാറാക്കിയിരുന്ന വെഞ്ഞാറമൂട് എന്ന ബ്ലോഗ് അദേഹത്തിന്റെ ഏറെ ശ്രദ്ധേയമായ ബ്ലോഗാണ്.
മനോഹരമായി എഴുതുന്ന ഒരെഴുത്തുകാരനാണ് ഹരിയണ്ണൻ എന്ന് അദേഹം പലപ്പോഴും തന്റെ കഥകളിലൂടെ തെളിയിച്ചിട്ടുണ്ട്. വറ്റിന്റെ വില, എന്റെ ഗുരു ദക്ഷിണ, അഭിയുടെ കഥ തുടങ്ങിയ രചനകളിലൂടെ തീക്ഷണമായ അനുഭവമൂഹൂർത്തങ്ങളാണ് പകർത്തിയത്.
വിമൽ എന്ന ഒരു ബ്ലോഗറുടെ ആത്മഹത്യയെകുറിച്ച് ഹരിയണ്ണൻ എഴുതിയ പോസ്റ്റ് വളരെ വേദനയോടെയാണ് വായിച്ചത്.കഥയായാലും കവിതയായാലും വായനകാരെ പിടിച്ചിരുത്താൻ കഴിയുന്ന ഒരു മാജിക്ക് ഹരിയണ്ണന്റെ രചനകളിൽ കാണാം.
എത്രകാലം കഴിഞ്ഞിട്ടുംഎന്ന കവിത എടുത്തു നോക്കു എത്ര മനോഹരമായിട്ടാണ് കവി ഓർമ്മകളെ ചികഞ്ഞെടുക്കുന്നത്.
പല ബ്ലോഗ് കൂട്ടായമകളിലും സജീവ സാന്ദ്ധ്യമായിരുന്ന ഹരിയണ്ണൻ കുറെ കാലമായി എന്തേലും
ഒന്ന് എഴുതിയിട്ട്.നല്ല ചിന്തകളും കാഴ്ച്ചപാടുകളും ഉള്ള ഒരെഴുത്തുകാരൻ ഇങ്ങനെ ഒന്നും എഴുതാതെ ഇരിക്കുന്നത് ശരിയാണോ?
ഹരിയണ്ണനെപോലുള്ള നല്ല എഴുത്തുകാരുടെ രചനകൾ മലയാളം ബ്ലോഗിന് എന്നും ആവശ്യമാണ്