20081128

കുട്ടികൾക്ക് രാഷ്ട്രീയം ആവശ്യമുണ്ടോ?.

കുട്ടികൾക്ക് രാഷ്ട്രീയം ആവശ്യമുണ്ടോ?ഇന്ന് പ്രിയയുടെ പോസ്റ്റ് കണ്ടപ്പോഴാണ് ഇത്തരം ഒരു ചോദ്യം ചോദിച്ചു പോകേണ്ട അവസ്ഥ വന്നത്. നമ്മുടെ നാട്ടിലെ സർക്കാർ വക സുകൂളുകളിൽ കുട്ടികളെ വിടാൻ മാതാപിതാക്കൾ മടിക്കുന്നു.
കാരണം.
സർക്കാർ സുകൂളിലെ പഠിപ്പീര് മോശമാണെത്രേ?
സർക്കാർ സുകൂൾ എന്ന് കേൾക്കുമ്പോൾ നമ്മുടെ മനസ്സിൽ ആദ്യം ഓടി വരുക അവിടുത്തെ സമരദിനങ്ങളാകും.
കേരളത്തിലെ സർക്കാർ വക കോളെജുകളുടെയും ഗവണ്മെന്റ് ഐ.ടി.ഐക്കളുടെയും ചരിത്രം എടുക്കാം.ഇവിടെയൊക്കെ എത്ര ദിവസം പഠിപ്പുണ്ട്.
ഐ.ടി.ഐയിൽ പഠിക്കുന്ന ഒരു കുട്ടിക്ക് പരീക്ഷ എഴുതണമെങ്കിൽ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടുന്ന അവസ്ഥയാണുള്ളത്.
ഒരു വിദ്യാർത്ഥി പഠിക്കണോ വേണ്ടയോ എന്ന് തിരുമാനിക്കുന്നതു പോലും ഇവിടുത്തെ രാഷ്ട്രീയകാരാണ്.
ഒരു പത്തൂ വയസ്സുകാരനോട് മോന്റെ പാർട്ടി ഏതെന്നു ചോദിച്ചാൽ അവനും പറയും ഒരു പാർട്ടിടെ പേര്.
മാതാപിതാക്കൾ ഭക്ഷണത്തിനൊപ്പം ചെറുപ്പത്തിലെ രാഷ്ട്രീയവും അരച്ചു കലക്കി കുട്ടികൾക്ക് കൊടുത്താണ് വളർത്തൂന്നത് എന്ന് തോന്നി പോകും ഇതു കേൾക്കുമ്പോൾ.എന്തായാലും പണമുണ്ടാക്കാൻ കഴിയുന്ന ഏറ്റവും നല്ല മരമാണ് രാഷ്ടീയം എന്ന് അറിഞ്ഞ് ഒരു രാഷ്ട്രീയകാരൻ അവന്റെ മകനെ ഒരു രാഷ്ട്രീയകാരനായി വളർത്തുമ്പോൾ നമ്മുക്ക് നമ്മൂടെ മക്കളെ ഇങ്ക്വാലാബ് വിളിക്കാനെങ്കിലും പഠിപ്പിച്ചില്ലെൽ കുറച്ചിലു തന്നെ.