20080709

മുഹമ്മദ്-ഭായി

ദുബായിലെ ചുട്ടുപൊള്ളുന്ന ചൂടില്‍ തന്റെ സ്ക്കുട്ടറില്‍ ഏതൊരാള്‍ക്കും ആവശ്യപ്പെടുന്ന വിഭവങ്ങള്‍ എത്തിച്ചു കൊടുക്കുന്ന മുഹമ്മദ് ബായി എന്ന മംഗലാപുരം കാരനെ അവീറിലെ ചിലരെങ്കിലും ഓര്‍ക്കുന്നുണ്ടാകും.
ദുബായില്‍ ചൂട് 48-50 മുകളില്‍ വന്നപ്പൊഴും തന്റെ ജോലിയില്‍ ഭംഗം വരുത്താതെ കൃത്യമായി ഭക്ഷണ പദാര്‍ത്ഥങ്ങള്‍ എത്തിക്കാന്‍ മുഹമ്മദ്ഭായി കാണിച്ച ആത്മാര്‍ഥത ആയ്യാളുടെ ജീവിതത്തിനു തന്നെ പാരയായി മാറി എന്നതാണ് വാസ്തവം.
മുഹമ്മദ്ഭായിയെക്കുറിച്ച്
നീണ്ട് കറുത്ത ഒരു മനുഷ്യന്‍.ഒരു പ്രാവശ്യം ഒരാളെ പരിചയപ്പെട്ടാല്‍ ആയ്യാള്‍ പിന്നിട് കടം ചോദിച്ചാല്‍ ആ പാവം കടം കൊടുക്കും
46 വയസ്സ് പ്രായമുള്ള മുഹമ്മദ് ഭായിക്ക് നാലുപെണ്മക്കളാണ്.
മൂന്നാമത്തെ കുട്ടിയുടെ കല്ല്യാണം കഴിഞ്ഞ ജുലൈയിലായിരുന്നു(ഒരു വര്‍ഷം മുമ്പ്)
ഒരു ഇറച്ചിവെട്ടുകാരനാണ് മകളെ വിവാഹം കഴിച്ചത്.
മുഹമ്മദ്ഭായി അന്ന് നാട്ടില്‍ പോയില്ലാ
1000രൂപ ശബളത്തില്‍ ജോലി ചെയ്യുന്ന മുഹമ്മദ് ഭായിക്ക് നാട്ടില്‍ പോകണമെങ്കില്‍ റെസ്റ്റോറന്റില്‍ 4000രൂപയോളം കടം വീട്ടണമായിരുന്നു.
പലര്‍ക്കും കടം കൊടുത്തിട്ട് അവരാരും ആ പാവത്തിന് തിരിച്ച് കൊടുത്തില്ലാ.
നാട്ടില്‍ പോകണ പൈസ ഉണ്ടേല്‍ അതെന്റെ മോള്‍ക്ക് സ്വര്‍ണം എടുക്കാന്‍ ഉപകരിക്കും എന്ന് ആ മനുഷ്യന്‍ പറഞ്ഞൂ.
ഇതു പോലുള്ള മനുഷ്യര്‍ ഇന്നും ദുബായില്‍ ഉണ്ട്.സ്വന്തം നിലനിലപ്പ് മറന്ന് മറ്റുള്ളവരെ സഹായിക്കുന്നവര്‍.
മുഹമ്മദ് ഭായിയെ പറ്റിച്ചിട്ട് പോയത് ഏല്ലാം മലയാളികളാണ്.
ഞാന്‍ ഒരിക്കല്‍ കടം കൊടുക്കുന്നതു കണ്ട് മുഹമ്മദ് ഭായിയോട് ചോദിച്ചു.
എന്തിനാ ഇക്ക ഇങ്ങനെ കടം കൊടുക്കുന്നത്.എത്ര അനുഭവങ്ങള്‍
ഉണ്ടായതാണ്.
അപ്പോള്‍ മുഹമ്മദഭായി പറഞ്ഞു
ബിസ്സിനസ്സ് ആയ്യാല്‍ അങ്ങനെയൊക്കെ ഉണ്ടാകും മക്കളെ.
പിന്നെ ഈ പൊരിവെയിലത്ത് വിശന്നിരുന്നിട്ട് ഒരാള്‍ കടം ചോദിച്ചാല്‍ എങ്ങനെയാ കൊടുക്കാതെയിരിക്കുക.അതാണ് മുഹമ്മദഭായി.
മുഹമ്മദഭായി ഒരു ഒരു പെപ്സി എന്ന് പറയുമ്പോള്‍ അപ്പോ ഓടി ഓടി കൊണ്ടു തരുന്ന ആ മനൂഷ്യനെ ആര്‍ക്കും അത്ര പെട്ടെന്ന് മറക്കാന്‍ കഴിയില്ല

20080708

എനിക്കറിയാം മോഹനേട്ടനെ

മോഹനേട്ടനെ ഞാന്‍ പരിചയപ്പെട്ടത് അവീറിലെ ഒരു ഫര്‍ണീച്ചര്‍ വര്‍ക് ഷോപ്പില്‍
വച്ചാണ്.
ഞാന്‍ ചെല്ലുമ്പോള്‍ പഴകിദ്രവിച്ച ഒരു ഷെഡ്ഡിനുള്ളിലിരുന്ന് ആയ്യാള്‍ ഭക്ഷണം പാചകം ചെയ്യുകയായിരുന്നു.
90കളിലെങ്ങോ ദുബായില്‍ വന്നിറങ്ങിയതാണ് മോഹനേട്ടന്‍.
ജീവിത പ്രാരാബ്ദങ്ങള്‍ നിറഞ്ഞ മോഹനേട്ടന്റെ ജീവിതം കഴിഞ്ഞ പതിനൊന്നു വര്‍ഷമായി ദുബായി തന്നെ.ഇതുവരെ നാട്ടില്‍ പോയിട്ടില്ലാ കക്ഷി.

മോഹനേട്ടന്റെ സവിശേഷതകള്‍
രാത്രി വൈകുവോളം അടുത്ത ക്യാന്റിനിനു പിന്നിലെ റൂമില്‍ ടിവിയില്‍ നോക്കിയിരിക്കും.അവര്‍ ടിവി ഓഫാക്കുമ്പോള്‍ പതിയെ എഴുന്നേറ്റ് തന്റെ റൂമിലേക്ക് നടക്കും.
രാത്രി പന്ത്രണ്ടു മണിയാകുമ്പോള്‍ ഒരു കടുംചായ തിളപ്പിച്ച് കുടിക്കും.
ഒന്നുരണ്ടുമണിയാകുമ്പോള്‍ അരി വെയ്കാന്‍ തുടങ്ങും.
എന്തേലും ഒരു കറി ഉണ്ടാക്കി അത് കഴിച്ച് കിടക്കൂമ്പോള്‍ അഞ്ചുമണിയായിട്ടുണ്ടാകും.
മോഹനേട്ടന്‍ അടുത്ത ഗ്രോസറിയില്‍ നിന്ന് ചിലപ്പോ മീന്‍ വാങ്ങി കൊണ്ടുപോകും
ഒരു കിലോ മീന്‍ വാങ്ങിയാല്‍ നാലോ അഞ്ചോ പീസൊഴിച്ച് ബാക്കി മുഴുവന്‍ പൂച്ചകള്‍ക്ക് ഉള്ളതാണ്.
മോഹനേട്ടന്‍ മീനുമായി വരുന്നതും കാത്ത് ഒരു ഡസന്‍ പൂച്ചകള്‍ ദിവസവും കാവലുണ്ടാകും.
മോഹനേട്ടന് തന്റെ മക്കളെ പോലെയാണ് ഈ പൂച്ചകള്‍ .പൂച്ചകള്‍ക്ക് ദിവസവും കേക്കും ബിസക്കറ്റും ഹോര്‍ലിക്സുമൊക്കെ കക്ഷി വാങ്ങി കൊടുക്കും.
തന്റെ പാചകപുരയ്ക്കു മുന്നില്‍ കാലൊടിഞ്ഞ ഒരു സ്റ്റൂളിലിരുന്ന് ആ മനുഷ്യന്‍ ആ പൂച്ചകള്‍ക്ക് മീനും കേക്കും വാരി കൊടുക്കുന്നത് ഞാന്‍ കൌതുകത്തോടെ നോക്കി നിന്നിട്ടുണ്ട്.
രാവിലെ അഞ്ചുമണിക്ക് കിടന്നാല്‍ ആറുമണിക്ക് എഴുന്നേല്‍ക്കണം.പലപ്പോഴും ആയ്യാള്‍ക്ക് സൈറ്റിലാകും പണീ ആല്‍ക്കൂസിലും അബുദാബിയിലും അജമാനിലും ഒക്കെ ചിലപ്പോ മാറി മാറി പോകേണ്ടി വരും.
ഉറക്കം തൂങ്ങി കൊണ്ടാകും ആയ്യാള്‍ ജോലി ചെയ്യുക.
ഒരു ദിവസം പോലും റെസ്റ്റില്ലാത്ത പണിയാണ് അയ്യാളുടെത്.ഒരു ദിവസം ലീവെടുത്താല്‍ മൂന്നുദിവസത്തെ സാലറി കട്ട് ചെയ്യും
ഓവര്‍ ടൈമും എല്ലാം കൂടി എടുത്താല്‍ ഒരു മാസം1000-1100 രൂപ കിട്ടും
മോഹനേട്ടന് ഒരു മൊബൈലുണ്ട് .ഒരിക്കല്‍ പോലും അത് കൈയ്യില്‍ വയ്ക്കില്ലാ.മുറുക്കാന്‍ പൊതിയുന്നതു പോലെ പൊതിഞ്ഞ് തന്റെ പാചകപുരയില്‍ അയ്യാളത് സൂക്ഷിച്ച് വച്ചിട്ടുണ്ട്.
ഡ്രൈവിങ്ങ് പഠനം
മോഹനേട്ടന്‍ ഡ്രൈവിങ്ങ് പഠിക്കാന്‍ ചേര്‍ന്നിട്ട് മൂന്നുവര്‍ഷമായി
ഇതു വരെ സിഗനലു പോലും പാസ്സായിട്ടില്ലാ
ആയിനത്തില്‍ നല്ലൊരു പൈസപോയിട്ടുണ്ട്.
മോഹനേട്ടന്‍ എന്തു കൊണ്ട് നാട്ടില്‍ പോയില്ലാ?.
പലപ്പോഴും ഞാന്‍ ചോദിച്ചിട്ടുണ്ട്.ചേട്ടന്‍ കല്ലിവല്ലിയല്ലല്ലോ പിന്നെ എന്തുകൊണ്ടാണ് നാട്ടില്‍ പോകാത്തത്.കമ്പിനി ടിക്കറ്റും രണ്ടുമാസത്തെ ലീവ് സാലറിയും തരും
കൂടാതെ ടിക്കറ്റുമുണ്ട്.പിന്നെ എന്താണ് പോയി കൂടെ?.
അപ്പോ മനോഹരമായി അയ്യാള്‍ ഒന്ന് ചിരിക്കും
കറുത്ത് കുള്ളനായ ആ മനുഷ്യന്റെ ഏറ്റവും വലിയ ആകര്‍ഷണം ആ ചിരി തന്നെയാണ്
പാവം.എനിക്ക് ഇതു പോലുള്ള ആളുകള്‍ എന്നും വേദനയാണ്.