20080527

മുറ്റത്തെ ചക്കരമാവ്-1ഇരുട്ടില്‍ ചൂട്ടുകറ്റ ഒന്നാട്ടി വീശി ഗോപി വക്കീല്‍ ചതുരകുളത്തിനരുകിലെ വരമ്പിലേക്ക് കാലെടുത്തു വച്ചു.
കുളത്തില്‍ ആഫ്രിക്കന്‍ പായല്‍ ചീഞ്ഞ ചെളിമണം പരക്കുന്നു.
വേനല്‍ ഇക്കുറി രുക്ഷമാണ്.

മൂഴിപുഴ നടന്നു കയറാം.
ഇടുക്കിയില്‍ നിന്നും കറന്റു ഉലപാദിപ്പിച്ച് ബാക്കി വരുന്ന വെള്ളമാണ് മൂഴിപുഴ കൊണ്ട് വരുന്നത്.മൂഴിപുഴക്ക് അക്കരെ നടുക്കരയാണ്.
മൂന്നു ചുറ്റും പുഴ ഒഴുകുന്നതു കൊണ്ടാകാം ആ സ്ഥലത്തിന്‍ നടുക്കരയെന്ന് പേരു കിട്ടിയത്.
ചതുരകുളത്തിനു ചുറ്റും നിരന്നു നിലക്കുന്ന ‍ തേങ്ങേല്‍ ഓലാട്ടി കുരുവികള്‍ കൂട് വച്ചിരിക്കുന്നു.
പ്രഭാതത്തിലും സായാഹ്നത്തിലും അവ കൂട്ടമായി ചിലക്കുന്നത് കേള്‍ക്കാന്‍ നല്ല .രസമാണ്.

കൊയ്ത്ത് കഴിഞ്ഞ കറ്റവെന്തുണങ്ങിയ പാടത്ത് പകലുക്കളില്‍ ധാരാളം പക്ഷികള്‍ വന്നിരിക്കും.
നാട്ടില്‍ തോക്കിന് ലൈസന്‍സുള്ളത് ദാമുവേട്ടനാണ്.

ചെത്തുക്കാരന്‍ ദാമു പനേന്നു വീണ് കലൊടിഞ്ഞപ്പോള്‍ മക്കളായി തോക്കിന്റെ
അവകാശികള്‍.
രാത്രിയും പകലും പാത്തും പതുങ്ങിയും അവറ്റക്കളെ വെടിവയ്ക്കാന്‍ അവര്‍ വരും.
തറവാട്ടിലെ അരളിയും പാലയും കാഞ്ഞിരവും ഒക്കെ കൂടി നിലക്കുന്നിടത്ത് ധാരാളം
കടവാവലുകള്‍ തൂങ്ങി കിടക്കുന്നത് കാണാം.
ഗോപി വക്കീലിന്‍ വെടിയിറച്ചി ജീവനാണ്.

ദാമുവേട്ടന് വെടിവയ്ക്കുന്ന കൊറ്റികളും കാക്കകളുമൊക്കെ തറവാട്ടിന്റെ തെക്കെ പറമ്പിലിട്ട് ചുട്ടെടുക്കും.
നല്ല് കശുമാങ്ങാ വാറ്റിയെടുത്ത ചാരായവും ചേര്‍ത്ത് കഴിക്കും.
ദാമുവേട്ടന്‍ വീണ് കാലൊടിഞ്ഞെങ്കിലും രണ്ട് ഊന്നു വടിയില്‍ താങ്ങി
വക്കീലിനുള്ള വീതവുമായി അങ്ങെത്തും.
ഗോപി വക്കീല്‍,പാറപ്പാട്ടെ ബാലന്‍ നായര്‍, കൊല്ലന്‍ രാമന്‍ പുലിപ്പുറത്ത് ചാക്കോ എല്ലാവരും ഉണ്ടാകും.
ഗോപി വക്കീലിന്റെ ഭാര്യ ഭാനുമതി ടീച്ചര്‍ക്ക് ഇതൊന്നും അത്ര ഇഷടമല്ല അവരെ അറുത്ത കൈക്ക് ഉപ്പ് തേയ്ക്കാത്തവള്‍ എന്നാണ് നാട്ടുകാരില്‍ ചിലര്‍ വിളിക്കുക.

അമ്പാട്ടെ തറവാട് ഇരിക്കുന്ന സ്ഥലം പന്ത്രണ്ടേക്കറാണ്.
പത്തുമുപ്പതും പ്ലാവും അത്രത്തോളം മാവുകളും ഉണ്ട് പറമ്പില്‍.
പിന്നെ പേര ആത്ത ചാമ്പ കമ്പിളി നാരകം ജാതി അങ്ങനെ എന്തൊക്കെയൊ
സുകുളടച്ചാല്‍ അയല്പക്കത്തെ കുട്ടികളൊക്കെ തറവാട്ട് പറമ്പിലാണ്.
ഭാനുമതി ടീച്ചര്‍ കണ്ടാല്‍ വഴക്കു പറയും.
അസത്തുകള്.
ടീച്ചര്‍ക്ക് തറവാട്ടിലെ ഒരു സാധനവും മറ്റുള്ളവര്‍ കൊണ്ട് പോകുന്നത് ഇഷടമല്ല.
ചൂട്ടുകറ്റ എരിഞ്ഞു തീരുകയാണ്.
കൈയറ്റോളം കത്തി തീര്‍ന്ന ചൂട്ടുകറ്റ പടികെട്ടില്‍ കുത്തി കെടുത്തി ഗോപി വക്കീല്‍ മുന്നോട്ട് നടന്നു
തുടരും