20090225

ഒരു ബ്ലോഗർ ചെയ്യേണ്ടത്

ഒരു ബ്ലോഗർ ആണെന്ന് കരുതി എന്തു തോന്ന്യാസവും എഴുതാമെന്നു കരുതുന്ന ചിലർ സമീപകാലത്തായി ബൂലോകത്ത് വളർന്ന് വരുന്നു. സമിപകാലത്ത് മലയാളത്തിലെ ചില പ്രശസതരായ ബ്ലോഗരുമായി മെയിലൂടെയും ഫോണിലൂടെയും ഒക്കെ ബന്ധപ്പെട്ടപ്പോൾ അവർ തങ്ങൾക്കുണ്ടായ അനുഭവം പറയുകയുണ്ടായി. ബൂലോകത്ത് വളരെ നല്ല രീതിയിൽ തന്റെ രചനകളുമായി നിലനിന്നിരുന്ന ഒരു ബ്ലോഗർ എന്നോട് പറയുകയുണ്ടായി.ഇനി ബോഗ് ചെയ്യുന്നില്ല.
എന്റെ രചനകൾ വായിച്ചിട്ട് ചിലർ എന്നെ പൈങ്കിളി എന്ന് വിളിച്ച് അപേക്ഷിപിച്ചു എന്ന്.ഞാൻ അവരോട് പറഞ്ഞു.
താങ്കൾ കൈകാര്യം ചെയ്തു കൊണ്ടിരുന്ന ബ്ലോഗുകൾ ഇതു വരെ ആരും കൈവയ്ക്കാത്ത വിഷയമായിരുന്നു.താങ്കളെ പോലുള്ള നല്ല എഴുത്തുകാർ ബൂലോകത്ത് നിന്നും ഒരിക്കലും വിട്ട് നില്ക്കരുതെന്ന്.
മറ്റോരാൾക്കും ബൂലോകത്തേക്ക് ഇനി ഇല്ല എന്നുള്ള ശക്തമായ അഭിപ്രായമാണുള്ളത്.
പരസപരം ചെളിവാരിയെറിയാനുള്ള ഒന്നാകരുത് ഒരിക്കലും ബൂലോക സാഹിത്യം.
എത്ര സേനഹത്തോടെയും സൌഹൃദത്തോടെയുമാണ് ഇന്നലെകളിൽ ഇവിടെ അഭിപ്രായങ്ങളും ചർച്ചകളും നടന്നിരുന്നത്.
ഏതാനും മാസങ്ങൾക്ക് മുമ്പ് വരെ വളരെ ശക്തമായി ബ്ലോഗിൽ നിറഞ്ഞു നിന്ന ഒരെഴുത്തുകാരനുണ്ട്.
അദേഹം ഇപ്പോ ഒന്നും എഴുതുന്നില്ല.അദേഹത്തെ ഒരു വർഗ്ഗിയവാദിയായിട്ടാണ് ഇവിടെ ചിലർ വിശേഷിപ്പിച്ചത് അദേഹം അത് വളരെ വേദനയോടെ ആണ് പറഞ്ഞത്.
ബ്ലോഗേഴ്സ് മീറ്റുകളുടെ പ്രാധാന്യം.
എന്തിനാണ് ബ്ലോഗ്ഗറുമാന്മാർ ഒത്തു കൂടുന്നത്.വിവിധ സ്ഥലങ്ങളിൽ ഇരുന്ന എഴുതുന്ന എഴുത്തുകാർക്കൂം പരസപരം കാണാനും തങ്ങളുടെ അഭിപ്രായങ്ങളും വിമർശനങ്ങളും പരസപരം പങ്കുവയ്ക്കാനും ഒരു വേദിയാണ് ഇത്തരം മീറ്റുകൾ. ഒരോ സ്ഥലത്തും ഉള്ള ബ്ലോഗ്ഗുന്മാർ ഒത്തു കൂടുമ്പോൾ അവിടെയുള്ള മറ്റ് എഴുത്തുകാരെ കണ്ടെത്താനുള്ള ഒരു ശ്രമം കൂടി ഉണ്ടാകണം.
സ്ഥിരമായി എഴുതുന്ന എഴുത്തുകാർ ബൂലോകത്ത് നിന്നും വിട്ട് നിൽക്കുമ്പോൾ അവർ എവിടെയാണ് എന്തു കൊണ്ടാണ് അവർ പുതിയ പോസ്റ്റുകൾ കൈകാര്യം ചെയ്യാതെ ഇരിക്കുന്നത് എന്ന് അന്വേഷിക്കാനുള്ള താലപര്യമെങ്കിലും ഇത്തരം വേളകളിൽ ബ്ലോഗരുന്മാർ കൈകൊള്ളണം.
സമീപകാലത്ത് കുറെ നല്ല എഴുത്തുകാർ ബൂലോകത്ത് നിന്നും വിട്ട് നില്ക്കുന്നു. ചിലർ കൊഴിഞ്ഞൂ പോകുന്നു. ചിലർ കമന്റുകളിൽ മാത്രമായി ഒതുങ്ങി കൂടുന്നു.
എന്താണ് ഇതിന്റെ കാരണം?.
ബ്ലൊഗാന ക്ലബും ബൂലോക തറവാടുമൊക്കെ ഉണ്ട് ഇവിടെ .ഒരു എഴുത്തുകാരനെ കാണാതെ ആകുമ്പോൾ അവൻ എവിടെ പോയി എന്ന് അന്വേഷിക്കാനുള്ള താല്പര്യമെങ്കിലും നമൂടെ കൂട്ടുകാർക്കിടയിൽ ഉണ്ടാകണം.
ബ്ലോഗേഴ്സ് മീറ്റുകൾ നടത്തപ്പെടുമ്പോൾ അതാതു സ്ഥലത്തുള്ള എഴുത്തുകാരെ കുറിച്ച് കൂടുതൽ അവബോധം അവിടുത്തെ ബ്ലോഗ്ഗേഴസിനിടയിൽ ഉണ്ടാകണം. ഒരോ ബ്ലോഗറിന്റെ ഫോൺ നമ്പറുകൾ ബന്ധപ്പെടാനുള്ള വിലാസം. അവർ താമസിക്കുന്ന സ്ഥലം.നാട്ടിലാണെൽ അതാതു ജില്ലാ അക്കാദമികളുമായിട്ടുള്ള ബന്ധം തുടങ്ങിയവയിലൂടെ ബ്ലോഗരുന്മാർ തമ്മിലുള്ള അടുപ്പം കൂടുതൽ ദൃഡമാക്കാനും അവരുടെ പ്രശനങ്ങൾ കൂടുതൽ ചർച്ച ചെയ്യപ്പെടാനും സാധിക്കും.