20121206

പത്രവാർത്തകളിലൂടെ

                                                                                                                                                                                                                                             ഇന്ത്യ ഒളിംബിസ് കമ്മിറ്റിയിൽ പുറത്ത്.--------കളിയ്ക്കാൻ പോയിട്ടും വല്ല്യ കാര്യമൊന്നുമില്ല.ആകെ കൂടി അറിയാവുന്നത് ഒരു ഹോക്കിയായിരുന്നു.ആ സ്റ്റിക്ക് വേണേല് ഓർമ്മയ്ക്കായിന്ന് എഴുതി വയ്ക്കാം.                                                                                                                      ബിഹാറിലെ ഒരു ഗ്രാമത്തിൽ സ്ത്രികൾ ഫോൺ വിളിക്കുന്നത് നിരോധിച്ചു-----------കേരളത്തിലാണേല് പെണ്ണൂങ്ങൾ എല്ലാം ചേർന്ന്  exchange ഉപരോധിച്ചേനെ.                                                         കൊച്ചി മെട്രോ,സ്മാർട്ട് സിറ്റി,ശബരിപാത ആറന്മുള വിമാനതാവളം-----കുറച്ചുനാളായി കേട്ടുകൊണ്ടിരിക്കുന്ന എങ്ങുമെത്താത്ത കുറച്ച് തമാശകൾ

20121010

ഒഴിപ്പിക്കൽ അഥവാ ഒഴിവാക്കൽ

ഒഴിപ്പിക്കൽ അഥവാ ഒഴിവാക്കൽ എന്ന പദ പ്രയോഗം ഉപയോഗിക്കുന്ന ഒരിടമാണ് പ്രേതവും പ്രേതബാധയും.പ്രേതം കൂടിയ ആളെ അതിൽ നിന്നും മുക്തനാക്കുക എന്നത് സിനിമയിലും മറ്റും കാണുന്നതുപ്പോലെ വലിയ മന്ത്രവാദികളുടെ സാന്നിദ്ധ്യത്തിലോ ക്ഷേത്രങ്ങളുടെ  സാന്നിദ്ധ്യത്തിലോ നടത്തുന്ന ചടങ്ങാ‍ണ്.ശാസ്ത്രം എത്ര വലുതായാലും ഇതിനെ മാനസിക രോഗമായി കാണാൻ പലർക്കും കഴിയാതെ വരുന്നതാണ് ഇതിനൊരു കാരണം.ഏതാനും മാസം മുമ്പ് ചോറ്റാനിക്കര ക്ഷേത്രത്തിൽ വച്ച് നടന്ന ഒരു സംഭവം ഞാനോർക്കുന്നു.സാമാന്യം സുന്ദരിയായ ഒരു പെൺക്കുട്ടിയെ കിഴ്ക്കാവിനു സമീപത്തായുള്ള ആൽത്തറയിൽ വച്ച് അതിന്റെ ബന്ധുക്കളായ രണ്ട് സ്ത്രികൾ കൈയ്യിൽ ബലമായി കർപ്പൂരം കത്തിക്കുകയും തുടർന്ന് നെറുകയ്യിൽ കർപ്പൂരം കത്തിക്കാൻ ശ്രമിക്കുകയും ചെയ്യുക ഉണ്ടായി.കൂടാതെ അതിനെ കല്ലുകൊണ്ട് തലയ്ക്ക് അടിയ്ക്കാൻ ശ്രമിക്കുകയും ചെയ്തു.സമീപത്തുള്ള കടക്കാർ അവരെ ഓടിചു.ആചാരങ്ങളുടെ പേരിൽ ഇങ്ങനെ വൈദ്യശാസ്ത്രത്തെ അശ്രയിക്കാതെ ഈശ്വരന്മാരിൽ മാത്രം വിശ്വാസം അർപ്പിച്ച്  ക്രൂരമായ പ്രഹരങ്ങൾ നടത്തുന്ന ഒരു സമൂഹം നമ്മുടെ ചുറ്റിലുമുണ്ട്.ഇന്നിത് ഏറ്റവും അധികം അന്യ സംസ്ഥാനക്കാരാണ് ചെയ്യുന്നത്.ഈശ്വരനും വിശ്വാസവും ഒക്കെ അതിരു കടക്കുമ്പോൾ നമ്മളിൽ നിന്നും അകന്നു പോകുന്നത് മനുഷ്യർ തമ്മിലുള്ള പരസ്പര സ്നേഹമാണ്. നമ്മളിൽ തന്നെയുള്ള വിശ്വാസമാണ്. ഇത്തരം ആചാരങ്ങൾ ഇനിയുള്ള കാലഘട്ടത്തിൽ നമ്മുക്ക് ആവശ്യമുണ്ടോ?.

20120721

ഇതാണ് സംസ്ക്കാരിക നഗരം.

തൃശൂർ നഗരത്തിൽ വന്നിറങ്ങുന്ന ഒരു സാധാരണകാരനെ കൊന്നു തിന്നുന്ന കഴുത്തറപ്പൻ നയമാണ് ഇവിടുത്തെ ഭക്ഷണശാലകൾ സ്വീകരിച്ചിരിക്കുന്നത്. ഏറണാകുളം പോലെയോ തിരുവനന്തപുരം പോലെയോ ഉള്ള നഗരങ്ങളെ ആപേക്ഷിച്ച് തൃശൂരിലെ ഹോട്ടലുകളും മറ്റു ഭക്ഷണശാലകളും വളരെ മുന്തിയ റെയിറ്റാണ് ഈടാക്കുന്നത്.ത്യശൂരിലെ സ്റ്റാൻഡിനു സമീപമുള്ള ഒരു കടയിൽ നിന്നും ഒരു ചായയും പഴം പൊരിയും കഴിച്ചപ്പോൾ 20രൂപ വാങ്ങി. പഴമ്പൊരിയുടെ വില പതിനഞ്ച് ചായക്ക് ആറുരൂപ. 21രൂപ എന്നത് ചില്ലറ ഇല്ലാത്തതിനാൽ ഇരുപത് രൂപയാക്കി. വട,പരിപ്പ് വട,സുഖിയൻ,ഉണ്ടമ്പൊരി,കൊഴുക്കട്ട തുടങ്ങിയ പലതിനും പല വിലയാണ് ഇവിടെ ഈടാക്കുന്നത്.6രൂപമുതൽ 10രൂപ വരെ വാങ്ങുന്ന കടക്കാർ തൃശൂരിൽ ഉണ്ട്.പൊറൊട്ടയ്ക്ക് 7രൂപ മുതൽ 12രൂപ വരെ വാങ്ങുന്ന സാധാരണ ഹോട്ടലുകൾ തൃശൂരിൽ ഉണ്ട്.ഇവിടെ ഒരു സോഡയ്ക്ക് 5രൂപയാണ്.മെട്രോ നഗരമായ കൊച്ചിയിൽ നാലുരൂപ.സോഡ സർബത്ത് കൊച്ചിയിൽ 9രൂപ തൃശൂരിൽ 10-12 വരെയാണ് വില. പൈനാപ്പിൾ ജൂസിന് 35രൂപ.കൊച്ചിയിൽ സാധാരണ ഹോട്ടലുകളീൽ ബീഫ് ഫ്രൈ 35രൂപയാണ് എന്നാൽ ത്രിശൂരിൽ 45-55 വരെ വാങ്ങുന്ന കടക്കാർ ഉണ്ട്.പഴകിയ ഭക്ഷണസാധനങ്ങൾ വില്ക്കൂന്ന കടകൾ നിരവധി തൃശൂരിൽ ഉണ്ട്.എന്നാൽ അവയ്ക്കെതിരെ ഒരു നടപ്പടിയും ഉണ്ടാകുന്നില്ല എന്നതാണ് വാസ്തവം.