20121010

ഒഴിപ്പിക്കൽ അഥവാ ഒഴിവാക്കൽ

ഒഴിപ്പിക്കൽ അഥവാ ഒഴിവാക്കൽ എന്ന പദ പ്രയോഗം ഉപയോഗിക്കുന്ന ഒരിടമാണ് പ്രേതവും പ്രേതബാധയും.പ്രേതം കൂടിയ ആളെ അതിൽ നിന്നും മുക്തനാക്കുക എന്നത് സിനിമയിലും മറ്റും കാണുന്നതുപ്പോലെ വലിയ മന്ത്രവാദികളുടെ സാന്നിദ്ധ്യത്തിലോ ക്ഷേത്രങ്ങളുടെ  സാന്നിദ്ധ്യത്തിലോ നടത്തുന്ന ചടങ്ങാ‍ണ്.ശാസ്ത്രം എത്ര വലുതായാലും ഇതിനെ മാനസിക രോഗമായി കാണാൻ പലർക്കും കഴിയാതെ വരുന്നതാണ് ഇതിനൊരു കാരണം.ഏതാനും മാസം മുമ്പ് ചോറ്റാനിക്കര ക്ഷേത്രത്തിൽ വച്ച് നടന്ന ഒരു സംഭവം ഞാനോർക്കുന്നു.സാമാന്യം സുന്ദരിയായ ഒരു പെൺക്കുട്ടിയെ കിഴ്ക്കാവിനു സമീപത്തായുള്ള ആൽത്തറയിൽ വച്ച് അതിന്റെ ബന്ധുക്കളായ രണ്ട് സ്ത്രികൾ കൈയ്യിൽ ബലമായി കർപ്പൂരം കത്തിക്കുകയും തുടർന്ന് നെറുകയ്യിൽ കർപ്പൂരം കത്തിക്കാൻ ശ്രമിക്കുകയും ചെയ്യുക ഉണ്ടായി.കൂടാതെ അതിനെ കല്ലുകൊണ്ട് തലയ്ക്ക് അടിയ്ക്കാൻ ശ്രമിക്കുകയും ചെയ്തു.സമീപത്തുള്ള കടക്കാർ അവരെ ഓടിചു.ആചാരങ്ങളുടെ പേരിൽ ഇങ്ങനെ വൈദ്യശാസ്ത്രത്തെ അശ്രയിക്കാതെ ഈശ്വരന്മാരിൽ മാത്രം വിശ്വാസം അർപ്പിച്ച്  ക്രൂരമായ പ്രഹരങ്ങൾ നടത്തുന്ന ഒരു സമൂഹം നമ്മുടെ ചുറ്റിലുമുണ്ട്.ഇന്നിത് ഏറ്റവും അധികം അന്യ സംസ്ഥാനക്കാരാണ് ചെയ്യുന്നത്.ഈശ്വരനും വിശ്വാസവും ഒക്കെ അതിരു കടക്കുമ്പോൾ നമ്മളിൽ നിന്നും അകന്നു പോകുന്നത് മനുഷ്യർ തമ്മിലുള്ള പരസ്പര സ്നേഹമാണ്. നമ്മളിൽ തന്നെയുള്ള വിശ്വാസമാണ്. ഇത്തരം ആചാരങ്ങൾ ഇനിയുള്ള കാലഘട്ടത്തിൽ നമ്മുക്ക് ആവശ്യമുണ്ടോ?.

അഭിപ്രായങ്ങളൊന്നുമില്ല: