20120721
ഇതാണ് സംസ്ക്കാരിക നഗരം.
തൃശൂർ നഗരത്തിൽ വന്നിറങ്ങുന്ന ഒരു സാധാരണകാരനെ കൊന്നു തിന്നുന്ന കഴുത്തറപ്പൻ നയമാണ് ഇവിടുത്തെ ഭക്ഷണശാലകൾ സ്വീകരിച്ചിരിക്കുന്നത്. ഏറണാകുളം പോലെയോ തിരുവനന്തപുരം പോലെയോ ഉള്ള നഗരങ്ങളെ ആപേക്ഷിച്ച് തൃശൂരിലെ ഹോട്ടലുകളും മറ്റു ഭക്ഷണശാലകളും വളരെ മുന്തിയ റെയിറ്റാണ് ഈടാക്കുന്നത്.ത്യശൂരിലെ സ്റ്റാൻഡിനു സമീപമുള്ള ഒരു കടയിൽ നിന്നും ഒരു ചായയും പഴം പൊരിയും കഴിച്ചപ്പോൾ 20രൂപ വാങ്ങി. പഴമ്പൊരിയുടെ വില പതിനഞ്ച് ചായക്ക് ആറുരൂപ. 21രൂപ എന്നത് ചില്ലറ ഇല്ലാത്തതിനാൽ ഇരുപത് രൂപയാക്കി. വട,പരിപ്പ് വട,സുഖിയൻ,ഉണ്ടമ്പൊരി,കൊഴുക്കട്ട തുടങ്ങിയ പലതിനും പല വിലയാണ് ഇവിടെ ഈടാക്കുന്നത്.6രൂപമുതൽ 10രൂപ വരെ വാങ്ങുന്ന കടക്കാർ തൃശൂരിൽ ഉണ്ട്.പൊറൊട്ടയ്ക്ക് 7രൂപ മുതൽ 12രൂപ വരെ വാങ്ങുന്ന സാധാരണ ഹോട്ടലുകൾ തൃശൂരിൽ ഉണ്ട്.ഇവിടെ ഒരു സോഡയ്ക്ക് 5രൂപയാണ്.മെട്രോ നഗരമായ കൊച്ചിയിൽ നാലുരൂപ.സോഡ സർബത്ത് കൊച്ചിയിൽ 9രൂപ തൃശൂരിൽ 10-12 വരെയാണ് വില. പൈനാപ്പിൾ ജൂസിന് 35രൂപ.കൊച്ചിയിൽ സാധാരണ ഹോട്ടലുകളീൽ ബീഫ് ഫ്രൈ 35രൂപയാണ് എന്നാൽ ത്രിശൂരിൽ 45-55 വരെ വാങ്ങുന്ന കടക്കാർ ഉണ്ട്.പഴകിയ ഭക്ഷണസാധനങ്ങൾ വില്ക്കൂന്ന കടകൾ നിരവധി തൃശൂരിൽ ഉണ്ട്.എന്നാൽ അവയ്ക്കെതിരെ ഒരു നടപ്പടിയും ഉണ്ടാകുന്നില്ല എന്നതാണ് വാസ്തവം.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ