20090918

ഇടവഴിയിലെ അപരിചിതൻ-15

മലഞ്ചെരുവിലെ ഏതോ മരത്തിലിരുന്ന് ഇണയെ കാണാതെ ആൺപുള്ള് കൂവി.
ഖാദറിന്റെ കാളവണ്ടി താഴ് വാരത്തിലേയ്ക്ക് ഇറങ്ങുകയാണ്.
വണ്ടിയ്ക്ക് മുന്നിൽ തൂക്കിയിട്ടിരിക്കുന്ന പെട്രോമാക്സ് ആടിയുലയുന്നു.
അയ്യാളുടെ മനസ്സ് അസ്വസ്ഥമാണ്.
രാവിലത്തെ സംഭവത്തിനുശേഷം മകൾ അയ്യാളോട് മിണ്ടിയിട്ടില്ല.
രാമു പോകാൻ നേരം വന്ന് സാധനം കെട്ടിവയ്ക്കാൻ സഹായിക്കുന്നതാണ്.
ഇന്ന് അതുണ്ടായില്ല.
അയ്യാൾക്ക് ഒരോന്ന് അലോചിച്ചപ്പോൾ ആകെ വിഷമം തോന്നി.
‘പൂ‍യ്യ്യ്യ്“
മലഞ്ചെരുവ് ഇറങ്ങിയപ്പോൾ കരിമ്പാറകൾക്കിടയിൽ എവിടെ നിന്നോ ഒരു കൂവൽ കേട്ടു.
“ഖാദറെ പൂയ്യ്”
അയ്യാൾ പെട്രോമാക്സിന്റെ വെട്ടത്തിലേയ്ക്ക് നോക്കി.
തൊമ്മിയാണ്.ചുണ്ടത്ത് ഒരു ബീഡിയും എരിച്ച് നാടൻ തോക്കുമായി പാറകൂട്ടങ്ങൾക്കിടയിൽ നിന്നും ഇറങ്ങി വരുകയാണ് അയ്യാൾ.
“ഖാദറെ ഞാനുമുണ്ട്.“
“ഏങ്ങടാ തൊമ്മി നീ രാത്രീല്?.”
“ഒരു കോളൊത്തിട്ടുണ്ട്.”
“ങും.”
“പതിനായിരം രൂപ കിട്ടുന്ന കേസാ.”
“പതിനായിരം രൂപയോ?.”
ഖാദർ സംശയത്തോടെ അയ്യാളെ നോക്കി.
“അതൊക്കെ പറയാം താൻ വണ്ടിവിട്.”
“ഖാദർ കാളകളെ തല്ലിവിട്ടു.
“എടോ ഖാദറെ താനെനിയ്ക്ക് ഒരു സഹായം ചെയ്യണം. തനിയ്ക്കും തരാം പകുതി.’
ബീഡി പുക ഊതിവിട്ട് കൊണ്ട് അയ്യാൾ പറഞ്ഞു.
“താഴ് വാരത്തിലേയ്ക്ക് ഇറങ്ങുന്ന വളവിൽ വച്ച് രണ്ടുപ്പേര് ഒരു സാധനം തരും.അതി വണ്ടിലൊന്ന് കയറ്റണം.താൻ പേടിക്കണ്ട.
ടൌണിനു മുന്നിലായിട്ടുള്ള സ്റ്റൊപ്പിൽ നമ്മളെ കാത്ത് ഒരാൾ നില്പ്പുണ്ടാകും.ഈ സാധനം നമ്മൾ അയ്യാൾക്ക് കൊടുക്കുന്നു.അയ്യാൾ പതിനായിരം രൂപ നമ്മുക്ക് തരും.
“എന്താടോ സാധനം?.’
ഖാദറിന്റെ വാക്കുകളിൽ വിറയിലുണ്ട്.”
‘താൻ പേടിക്കണ്ട അല്പം കഞ്ചാവാ.”
“അയ്യോ കഞ്ചാവോ?.പോലീസ് പിടിച്ചാൽ ഞാനില്ല .ഈ പണിക്ക്.
“എടോ ഖാദറെ താൻ പേടിക്കണ്ട ഒരു പോലീസും പിടിക്കില്ല.പത്തുപതിനായിരം രൂപ കിട്ടണ കാര്യമല്ലെ?”
ഖാദർ എന്തോ അലോചിച്ചു.
“പതിനായിരം രൂപ കിട്ടിയാൽ?.”
“അയ്യായിരം രൂപ തനിക്ക് കിട്ടും.”
വേണോ വേണ്ടയൊ എന്നുള്ളൊരു ചിന്ത അന്നേരം അയ്യാളുടെ മനസ്സിൽ കിടന്ന് ഞെരിഞ്ഞു.
താഴ് വാരത്തിനു മുന്നിലായിട്ടുള്ള വളവിൽ തൊമ്മി പറഞ്ഞ രണ്ടാൾ അന്നേരം കാത്തുനില്പുണ്ടായിരുന്നു.
പെട്രോമാക്സിന്റെ വെട്ടത്തിൽ ഖാദർ അവരെ കണ്ടു.
അകലെ നിന്നു വന്ന കാളവണ്ടി അരുകിൽ നിറുത്തി.
ഖാദർ തൊമ്മിയെ നോക്കി.
“ങും.” തൊമ്മി വെളുക്കനെ ചിരിച്ചു.
അവർ രണ്ടുപ്പേരും ഒരു ചാക്കുകെട്ട് എടുത്ത് ഖാദറിന്റെ കാളവണ്ടിയ്ക്ക് പിന്നിലായി കയറ്റി.
“അപ്പോ പറഞ്ഞപ്പോലെ.”
“ദാ അഡ്വവാൻസ്.”
അവർ കുറച്ചുനോട്ടുകൾ എടുത്ത് തൊമ്മിയുടെ നേരെ നീട്ടി.
തൊമ്മി കാശ് വാങ്ങി എണ്ണിനോക്കി
മൂവ്വായിരത്തോളം രൂപയുണ്ട്.
“എന്നാൽ ശരി.”
തൊമ്മി പറഞ്ഞു.
ഖാദർ കാളകളെ പതിയെ തല്ലി.
കാളവണ്ടി നീങ്ങിയപ്പോൾ തൊമ്മി വാറ്റ് ചാരായത്തിന്റെ കുപ്പിയെടുത്ത് അണ്ണാക്കിലോട്ടൊഴിച്ചു.