20080705

തണലിനെ കാണ്മാനില്ലാ

തണലിനെ കുറച്ചു ദിവസമായി കാണ്മാനില്ല.രണ്ടുമൂന്നുവട്ടം ഫോണ്‍ ചെയ്തെങ്കിലും കക്ഷി ഫോണ്‍
എടുക്കുന്നില്ല. ആവസാനം എഴുതിയ കവിത ചെറിയ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. തണല്‍ അവസാനം എഴുതിയ കവിതക്ക് കമന്റിട്ടവര്‍ ഇതൊന്നു ശ്രദ്ധിക്കു.ഫുജൈറെയില്‍ ഉള്ള തണലിനെ
ഞാന്‍ കുറെ തവണ ട്രൈ ചെയ്തെങ്കിലും കിട്ടിയില്ല.
തീക്ഷണമായ വരികളുമായി മലയാള ബ്ലോഗ് രംഗത്ത് ചുരുക്കം ചില നാളുകള്‍ കൊണ്ട്
വായനകാരുടെ മുക്തകണ്ഠ പ്രശംസ പിടിച്ചു പറ്റിയ എഴുത്തുകാരനാണ് ശ്രി തണല്‍
അദേഹം കുറച്ചു ദിവസമായി ബ്ലോഗിലെ ഒരു പോസ്റ്റില്‍ പോലും ഒരു കമന്റ് പോലും ഇട്ടിട്ടില്ലായെന്നു
തോന്നുന്നു.

20080704

അറിയാമെങ്കില് പറയു

1മലയാളത്തിലെ ആദ്യത്തെ ബ്ലൊഗര്‍ ആരാണ്.?
2ഇതു വരെ ഏറ്റവും കൂടുതല്‍ പോസ്റ്റിട്ടത് ആരാണ്?.
3ആദ്യത്തെ ബ്ലോഗ് കവിത ആരുടെതാണ്.
4ബ്ലൊഗിലെ ആദ്യത്തെ കഥ ഏതാണ്?
5ഏറ്റവും കൂടുതല്‍ കമന്റുകള്‍ ഒരേ പോസ്റ്റില്‍ വാങ്ങിയത് എതു ബ്ലോഗറാണ്?.
6ഏറ്റവും കൂടുതല്‍ പുസ്തകങ്ങള്‍ ഇറക്കിയത് ഏതു ബ്ലോഗറാണ്?.
7ഇതു വരെയുള്ള മലയാള ബ്ലോഗുകളില്‍ ഏറ്റവും ശ്രദ്ധേയമായ ബ്ലോഗ് രചന ഏതാണ്?.
8മലയാളത്തിലെ ഏറ്റവും നല്ല വനിത ബ്ലോഗര്‍ ആരാണ്?.
9ഏറ്റവും കൂടുതല്‍ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ബ്ലോഗ് ആരുടെതാണ്?
10ബ്ലോഗിലെ ആദ്യത്തെ ഹിറ്റ്(കമന്റുകളുടെ അടിസ്ഥാനത്തില്‍) ഏതാണ്?
11ജനകീയ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്ന ബ്ലോഗ് ഏതാണ്?.
12കുട്ടികളുടെ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ഏറ്റവും നല്ല ബ്ലോഗ്?.
13ഏറ്റവും നല്ല ഹാസ്യം നലകുന്ന ബ്ലോഗ് ഏതാണ്?
14ഏറ്റവും നല്ല യാത്രാവിവരണബ്ലോഗ് ഏതാണ്?
15ജനകീയ കൂട്ടായ്മയില്‍ കൂട്ടായമയില്‍ രൂപം കൊണ്ട ഏറ്റവും നല്ല ബ്ലോഗ് ഏതാണ്?.
16ഏറ്റവും നല്ല ഫോട്ടൊ ബ്ലോഗ് ആരുടെതാണ്?
17ഒരേ സമയം മലയാളത്തിലും ഇംഗ്ലിഷിലും ബ്ലോഗ് രചന നടത്തുന്ന പ്രഗഭര്‍ ആരൊക്കെയാണ്?
ഇനിയും ഏറെ സംശയങ്ങള്‍ ഉണ്ട് .പുതിയതായി വരുന്നവര്‍ ബ്ലോഗിനെക്കുറിച്ച് പഠിക്കുന്നതിനൊടൊപ്പം ചെറുതായെങ്കിലും ഇത്തരം സംശയങ്ങള്‍ കൊണ്ട് നടക്കുന്നവരാകും.

20080703

കാണാതാകുന്നാ ബ്ലോഗറുമാര്

സ്ഥിരമായി നമ്മുടെ മുന്നില്‍ വരുന്ന ചിലരെ കാണാതെയാകുമ്പോള്‍ അവരെന്തെ എന്ന് തിരക്കാനുള്ള ഒരു മര്യാദ നമ്മള്‍ ബ്ലോഗറുമാര്‍ക്കിടയില്‍ ഉണ്ടായാല്‍ നന്ന്.
ഈയടുത്ത കുറച്ചു ദിവസങ്ങളായി ഒരു പോസ്റ്റുകളും ഇടാതെ മാറി നിലക്കുന്ന ചിലരെ ഒന്ന് ഓര്‍മ്മിക്കാന്‍ വേണ്ടിയാണ് ഞാന്‍ ഇത് പോസ്റ്റുന്നത്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഒന്നും പോസ്റ്റാതെ മാറി നിലക്കുന്നവര്‍
ഭൂമിപുത്രി-കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഭൂമിപുത്രിയുടെ ഒരു പോസ്റ്റ് കണ്ടിട്ട്.കമന്റുകളും ഒന്നിലും ഉണ്ടായിട്ടില്ല എന്നാണ്
അനില്‍ശ്രി-അനില്‍ പുതിയ പോസ്റ്റുകളൊന്നും കുറച്ചു ദിവസങ്ങളായി ഇട്ടിട്ടില്ല.സാമൂഹിക പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്ന അനിലിന്റെ പല പോസ്റ്റുകളും ഏറെ ചര്‍ച്ച ചെയ്യപെടുന്ന ഒന്നാണ്.
പ്രിയ-ചെറിയ കുറിപ്പുകളും രസകരമായ ചില ഫോട്ടൊകളുമായി എത്താറുള്ളതാണ്.കുറച്ച് ദിവസമായി
പ്രിയയുടെ ഒരു പോസ്റ്റ് വന്നിട്ട്.
സ്വപന അനു.ബി-സ്വപനയുടെ ഒരു പോസ്റ്റു കണ്ടിട്ട് കുറച്ചു കുറച്ചു ദിവസമായി.
അഹം-അഹത്തെ കണ്ടിട്ടും കുറച്ചു ദിവസങ്ങളായി എന്ന് തോന്നുന്നു.
നവരുചിയന്‍-രസകരമായ ഫോട്ടൊ യാത്ര വിശേഷങ്ങള്‍ പങ്കു വയ്ക്കാറുള്ള നവരുചിയനെ കണ്ടിട്ട് കുറച്ച് ദിവസമായി
ഇനിയും ഏറെ പേരെ കുറിച്ച് പറയാനുണ്ട് ബൈജു സുല്‍ത്താന്‍, വല്ലഭന്‍ മാഷ്,കൃഷണപ്രിയ,നിലാവര്‍ നിസ, തുടങ്ങിയവരും കുറച്ചു ദിവസമായി വന്നിട്ട്.
കുറുമാന്‍ മാഷും വിശാലജിയും കുറെ ദിവസങ്ങളായി വിട്ടു നിലക്കുന്നു.
ഇടിവാള്‍ മാഷ്,തമ്മനു മാഷ് തുടങ്ങിയവരും വിട്ടു നിലക്കുന്നു.
ഇനിയും ഏറെ പേരുണ്ട്. ദില്‍ബര്‍,ഏകാകി പൊറാടത്ത്,കുറ്റ്യാടി ,ഫസല്‍ തുടങ്ങിയവരും
സ്ഥിരമായി ഏറെ പോസ്റ്റുകള്‍ എഴുതിയിരുന്ന നമ്മുടെ മാ‍ക്രി പോസ്റ്റുകള്‍ വളരെ കുറച്ചിരിക്കുകയാണ്.
വിന്‍സ് വന്നിട്ട് പുതിയ വാര്‍ത്തകളും വിശേഷങ്ങളുമായി എത്തുമെന്ന് കരുതിയെങ്കിലും വന്നു എന്നറിയിക്കാന്‍ ഒരു പോസ്റ്റ് ഇട്ടതല്ലാതെ പിന്നെ ഒന്നും കണ്ടില്ല.
നാട്ടില്‍ പോയി വന്ന കാപ്പിലാന്‍ സജീവമായതാണ് ഈയ്യാഴ്ച്ച ഏറെ ശ്രദ്ധേയമായ ഏക വസ്തുത
ഇനിയും കാണാത്ത ഏറെ പേരുണ്ട്

അവരെ കുറിച്ചും ഈ അവസരത്തില്‍ ഓര്‍ത്തു പോകുന്നു.

20080629

മുറ്റത്തെ ചക്കരമാവ്-6

ചാണകം മെഴുകിയ പുരയുടെ ഉമ്മറത്ത് തൂണില്‍ ചാരി കാലുകള്‍ ഇളംതിണ്ണയിലേക്കിട്ട് ആട്ടികൊണ്ട് അപ്പുക്കുട്ടന്‍ രാത്രിയെ നോക്കി കണ്ടു.
ആകാശത്തിന്‍ കറുപ്പ് കലര്‍ന്ന നീലനിറമാണ്.
അങ്ങിങ്ങായി ഒന്നുരണ്ട് നക്ഷത്രങ്ങള്.
ചെറുപക്ഷിക്കളുടെയും ചീവിടുകളുടെയും ശബദം രാത്രിക്ക് പകിട്ടായി നിലക്കുന്നു.
പാടത്തിനക്കരെയുള്ള വലിയ വരമ്പിലൂടെ അക്കരെകാവില്‍ ദീപാരാധന തൊഴുതു മടങ്ങുന്ന ചൂട്ടുകറ്റകള്‍.
രണ്ട് ,മൂന്ന്, നാല്‍ നാലെണ്ണമുണ്ട് അപ്പുക്കുട്ടന്‍ എണ്ണി.
ദൂരെ അവ മുന്നോട്ടും പിന്നോട്ടും ആട്ടി തീജ്ജ്വാലകള്‍ക്ക് ശക്തി പകരുമ്പോള്‍ പിറകോട്ട് തീപ്പൊരികള്‍ തെറിക്കുന്നു.

“നിനക്ക് പഠിക്കാനൊന്നൂല്ല്യേ ?“
ഉമ്മറത്ത് വെറ്റില ചെല്ലത്തില്‍ നിന്നും വെറ്റിലയെടുത്ത് മുറുക്കുന്നതിനിടയില്‍ അച്ചമ്മ തിരക്കി.
ഉമ്മറത്തെ തൂണില്‍ ചാരി കാലുകള്‍ കുത്തി ഗൌരി മുത്തശ്ശി ഇരിപ്പുണ്ട്.
അവനൊന്നും മിണ്ടിയില്ലാ.
“പഠിക്കാനൊന്നുമില്ല്യേല്‍ നാമം ജപിച്ച് കിടന്നോളു.“
മുറുക്കാന്‍ കറ പുറത്തേക്ക് തുപ്പി ഗൌരി മുത്തശ്ശി പറഞ്ഞു.
അപുക്കുട്ടന്‍ അസ്വസ്ഥതയോടെ അവിടെ നിന്നും എഴുന്നേറ്റു.
ഇനി ഇവിടെ നിലക്കണ്ടാ നിന്നാല്‍ അച്ചമ്മ വഴക്കു പറയും ചിലപ്പോ തല്ലും.
നല്ല ദേഷ്യം വന്നാല്‍ അച്ചമ്മക്ക് കണ്ണുകാണാന്‍ വയ്യ.
അപ്പുക്കുട്ടന്‍ കോണിപ്പടി മുറി കടന്ന് പടിഞ്ഞാറെ മുറിയിലേക്ക് നടന്നു.
ഉമ്മറത്ത് അച്ചമ്മയും ഗൌരിമുത്തശ്ശിയും തമ്മിലുള്ള സംസാരം കേള്‍ക്കാം.
“സുശീലനെ ഇങ്ങനെ വിട്ടാല്‍ പറ്റില്ലാ അവനെ ഒരു പെണ്ണു കെട്ടിക്കണം.“
ഗൌരി മുത്തശ്ശി അച്ചമ്മയെ ഉപദേശിക്കുകയാണ്.

“ഞാനും ആലോചിക്കുകയാണ് അമ്മെ.അവന്റെ ഈ കുടിം വലിയുമൊക്കെ കുറെ നിലക്കും.“
പടിഞ്ഞാറെ മുറിയില്‍ ചുവരിലേക്ക് തലചേര്‍ത്ത് വച്ച് കിടന്നപ്പോള്‍ നല്ല തണുപ്പ് തോന്നി.
മനസ്സ് അമ്മെയെക്കുറിച്ച് ചിന്തിച്ചു.
എനിക്ക് ആറുവയസ്സുള്ളപ്പോഴാണ് അമ്മ മരിക്കുന്നത്.സുന്ദരിയായിരുന്നു എന്റെ അമ്മ.കുഞ്ഞൂമനസ്സിലെ ചെറിയ ഓര്‍മ്മമാത്രമാണ് അമ്മെയെകുറിച്ചുള്ളത്.
മുറ്റത്ത് മഴപെയ്യുന്നുണ്ടെന്ന് തോന്നി.

ചെറിയ ഇടിയുടെ ശബ്ദം.
നല്ല തണുത്ത കാറ്റ്.
മഴ പെയ്യുകയാണ്.
മേടമാസത്തിലെ മഴ.
പുതുമണ്ണിന്റെ ഗന്ധമെങ്ങും.
“അമ്മയിന്ന് പുറത്ത് കിടക്കണ്ടാ
വല്ല ഇഴജന്തുക്കളും ഉണ്ടാകും.“
അച്ചമ്മ അമ്മയെ ഉപദേശിക്കുന്നത് കേട്ടു.
“നാരായണ ,നാരായണ“
“ലീല മരിച്ചതില്‍ പ്രകൃതിയും കരയുകയാവും.“
മുത്തശ്ശി പറഞ്ഞൂ.
“പാവം“
അച്ചമ്മയുടെ ദീര്‍ഘനിശ്വാസം.