20080704

അറിയാമെങ്കില് പറയു

1മലയാളത്തിലെ ആദ്യത്തെ ബ്ലൊഗര്‍ ആരാണ്.?
2ഇതു വരെ ഏറ്റവും കൂടുതല്‍ പോസ്റ്റിട്ടത് ആരാണ്?.
3ആദ്യത്തെ ബ്ലോഗ് കവിത ആരുടെതാണ്.
4ബ്ലൊഗിലെ ആദ്യത്തെ കഥ ഏതാണ്?
5ഏറ്റവും കൂടുതല്‍ കമന്റുകള്‍ ഒരേ പോസ്റ്റില്‍ വാങ്ങിയത് എതു ബ്ലോഗറാണ്?.
6ഏറ്റവും കൂടുതല്‍ പുസ്തകങ്ങള്‍ ഇറക്കിയത് ഏതു ബ്ലോഗറാണ്?.
7ഇതു വരെയുള്ള മലയാള ബ്ലോഗുകളില്‍ ഏറ്റവും ശ്രദ്ധേയമായ ബ്ലോഗ് രചന ഏതാണ്?.
8മലയാളത്തിലെ ഏറ്റവും നല്ല വനിത ബ്ലോഗര്‍ ആരാണ്?.
9ഏറ്റവും കൂടുതല്‍ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ബ്ലോഗ് ആരുടെതാണ്?
10ബ്ലോഗിലെ ആദ്യത്തെ ഹിറ്റ്(കമന്റുകളുടെ അടിസ്ഥാനത്തില്‍) ഏതാണ്?
11ജനകീയ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്ന ബ്ലോഗ് ഏതാണ്?.
12കുട്ടികളുടെ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ഏറ്റവും നല്ല ബ്ലോഗ്?.
13ഏറ്റവും നല്ല ഹാസ്യം നലകുന്ന ബ്ലോഗ് ഏതാണ്?
14ഏറ്റവും നല്ല യാത്രാവിവരണബ്ലോഗ് ഏതാണ്?
15ജനകീയ കൂട്ടായ്മയില്‍ കൂട്ടായമയില്‍ രൂപം കൊണ്ട ഏറ്റവും നല്ല ബ്ലോഗ് ഏതാണ്?.
16ഏറ്റവും നല്ല ഫോട്ടൊ ബ്ലോഗ് ആരുടെതാണ്?
17ഒരേ സമയം മലയാളത്തിലും ഇംഗ്ലിഷിലും ബ്ലോഗ് രചന നടത്തുന്ന പ്രഗഭര്‍ ആരൊക്കെയാണ്?
ഇനിയും ഏറെ സംശയങ്ങള്‍ ഉണ്ട് .പുതിയതായി വരുന്നവര്‍ ബ്ലോഗിനെക്കുറിച്ച് പഠിക്കുന്നതിനൊടൊപ്പം ചെറുതായെങ്കിലും ഇത്തരം സംശയങ്ങള്‍ കൊണ്ട് നടക്കുന്നവരാകും.

12 അഭിപ്രായങ്ങൾ:

ജിജ സുബ്രഹ്മണ്യൻ പറഞ്ഞു...

എല്ലാവരുടെയും മറുപടിക്കായി കാത്തിരിക്കുന്നു
6 ആം ചോദ്യത്തിനുത്തരം വിശാലേട്ടന്‍ അല്ലേ എന്നൊരു സംശയം ഉണ്ട്
14 നിരക്ഷരന്‍ ജീ അല്ലേ ??
ബാക്കി ഉത്തര്‍ങ്ങള്‍ക്കായി കാതോര്‍ത്തിരിക്കുന്നു

ഓര്‍മ്മകള്‍ ഉണ്ടായിരിക്കേണം.... പറഞ്ഞു...

ചൂണ്ടിക്കാട്ടാന്‍ ഒന്നല്ല, ഒത്തിരി പേരുണ്ട്. ഒന്നും ഓര്‍മ്മയില്‍ വരുന്നില്ല. വിശാലന്‍ , ബ്രിജ് വിഹാരം , കാന്താരി, ബെര്‍ളി, അല്ലറ ചില്ലറ അരവിന്ദ്, ആദര്‍ശ്, അഞ്ചല്‍ ക്കാരന്‍ , മരമാക്രി..... ഇത്രയുമൊക്കെയെ മനസ്സില്‍ വരുന്നുള്ളു. ബാക്കിയൊക്കെ എനിക്ക് പിറകെ വരുന്നവര്‍ പറഞ്ഞു തരും . (എനിക്കു ഇഷ്ടപ്പെട്ട ബ്ലോഗ്ഗര്‍ഴ്സിനെ പറ്റിയാ മേല്‍ സൂചിപ്പിച്ചേ. ബാക്കി ചോദ്യങ്ങള്‍ മനപ്പൂര്‍വ്വം വിട്ടു കളഞ്ഞതാ).

siva // ശിവ പറഞ്ഞു...

ഇതിന്റെ ഉത്തരങ്ങള്‍ പുതിയ ഒരു പോസ്റ്റ് ആക്കിയിടൂ...ഒരു കോപ്പി കേരള പി.എസ്.സി ക്കും അയച്ചു കൊടുക്കൂ...അവരും അടുത്ത പരീക്ഷകള്‍ക്ക് ചോദ്യങ്ങള്‍ ഇതില്‍ നിന്നും ഉള്‍പ്പെടുത്തട്ടെ...

സസ്നേഹം,

ശിവ

ഏറനാടന്‍ പറഞ്ഞു...

തല പൊകച്ച് ഇതിനൊക്കെ ഉത്തരം തപ്പുന്ന നേരം ഞാന്‍ പോയി ബ്ലോഗുകള്‍ പരതട്ടെ, പറ്റുമെങ്കില്‍ പോസ്റ്റ് ഒന്നിടട്ടെ.. :)

പാമരന്‍ പറഞ്ഞു...

>>8മലയാളത്തിലെ ഏറ്റവും നല്ല വനിത ബ്ലോഗര്‍ ആരാണ്?.

ഇതിനുത്തരം പറയാന്‍ ഇച്ചിരി പ്രയസപ്പെടും. ബൂലോകത്തെ എല്ലാ വനിതകളും അവരവരുടെ ഫോട്ടം പബ്ളിഷ് ചെയ്താലല്ലേ ഏറ്റവും 'നല്ലത്‌' ആരാന്നു പറയാമ്പറ്റൂ.. :)

പിന്നെ ഏറ്റവും 'നല്ല' ആണ്‍ ബ്ളോഗ്ഗര്‍ ആരാന്നുള്ള ചോദ്യം ഉള്‍പ്പെടുത്താത്തതില്‍ പ്രതിഷേധിക്കുന്നു.. എല്ലാര്‍ക്കും എന്‍റെ പേരു പറയാനുള്ള ചാന്‍സ്‌ നിഷേധിച്ചതില്‍..

മിന്നാമിനുങ്ങുകള്‍ //സജി.!! പറഞ്ഞു...

1. പോള്‍ ഇപ്പോള്‍ ചിന്തടോംക്കോം നടത്തുന്ന വ്യക്തി.
2. അറിയില്ല. നജീമിക്ക ആണോ എന്നോരു ചിന്ന ടൌട്ട്,
3. ഒരുപിടിയും ഇല്ല
4.അതും ബല്യ പിടിയില്ല
5.ഒറ്റപോസ്റ്റില്‍ ആണെങ്കില്‍ പ്രതിഭാസം
6. കുറുമാന്‍ ജീ, വിശാല്‍ ജീ
7.കുറുമാന്‍ ജീയുടെ എന്റെ യൂറോപ്പ് സ്വപ്നങ്ങള്‍
8.അത് പറഞ്ഞാ ഇവിടെ ഇവിടെ അതിനെ ചൊല്ലി അടുത്ത പോസ്റ്റ് വരും ഹിഹി അതുകൊണ്ട് എനിക്കറിഞ്ഞൂട. പിന്നെ കവിതകളുടെ കൂട്ടത്തില്‍ [മയൂര] ബാക്കിയുള്ളവ വല്യ പിടിയില്ല
9.അത് നമ്മുടെ ഇഞ്ചിപ്പെണ്ണ് തന്നെ [ ആവശ്യമുള്ളതിനു ഇല്ലാത്തതിനും ഒക്കെ കയറി ഇടപെടും] ആരും എന്നെ തല്ലാ വരല്ലെ പ്ലീസ്.....
10.അതും ഇമ്മിണി ബല്യ പിടിയില്ല
11.അഞ്ചല്‍ക്കാരന്‍ ബ്രിജ് വിഹാരം. ബെര്ളി,മരമാക്രി.
12 ഗീതാ ഹീതികള്‍ കാന്തരിക്കുട്ടി. ആഷ.
13. അത് നമ്മുടെ പ്രിയ ഉണ്ണികൃഷ്ണന്‍ അല്ലെ ആണൊ..?ആയിരിക്കും.?
[അതു കൂടാതെ പപ്പൂസ് ]ആരെ വേണേലും ബാക്കിയുള്ളവര്‍ പറയട്ടെ
14.അത് സത്യായും നമ്മുടെ നിരഷരന്റെയാണ്..
പക്ഷെ അതിനിടയ്ക്ക് കൊച്ചുത്രേസ്സ്യയും ഉണ്ട് കെട്ടൊ
15. .ദേശാഭിമാനി,ചന്ദ്രശേഖരന്‍ നായര്‍. സുകുമാരന്‍ അഞ്ചരക്കണ്ടി
16.എന്റെ അഭിപ്രായം ഗോപന്‍ ജീ ആണെന്ന് തോന്നുന്നു..
17.പ്രശാന്ത്.ആര്‍ കൃഷ്ണ
അതെ ഒരു ചോദ്യം വിട്ടുപോയി മാഷെ.
ഏറ്റവും നല്ല ഹാസ്യ കമന്റുകളും അതിലുപരി
പോസ്റ്റിനേക്കാളും വല്യ കമന്റ് എഴുതുന്ന വ്യക്തി..
അത് ഞാന്‍ ചോദിച്ച ചോദ്യം ഹിഹി നമ്മുടെ അഭിലാഷ് .

അതെ ഇതൊക്കെ എന്റെ നിഗമനങ്ങളാണ് ഇനി ലത് ലങ്ങനല്ലെ അല്ലെങ്കില്‍ ലവന്‍ മറ്റവന്റെ മറ്റവനല്ലെ എന്നും പറഞ്ഞ് എന്നെ ആരെങ്കിലും തല്ലാന്‍ വന്നാല്‍ അമ്മയാണെ ബ്ലോഗിനാര്‍ക്കവിലമ്മയാണെ സത്യം ഞാന്‍ ഓടും ആ പറഞ്ഞില്ലെന്ന് വേണ്ട..

ഇങ്ങനെ ഒരു പോസ്റ്റ് ഇട്ടതിന് അനൂപ്‌ കോതനല്ലൂരിന് ഒരായിരം നന്ദി.
സ്നേഹ പൂര്‍വ്വം. സജി.!!

OAB/ഒഎബി പറഞ്ഞു...

നമ്മളീ നാട്ടില്‍ രണ്ട് മാസമെ ആയിട്ടുള്ളു. അത് കൊണ്ട് അറിയില്ല.
ഇടക്ക് ഇത് മാതിരി ബ്ലോഗ് ക്വിസ്സ് നല്ലതാണ്‍ പുതിയവറ്ക്ക് മനസ്സിലാക്കാന്‍ ഉപകരിക്കും.

പ്രിയത്തില്‍ ഒഎബി.

മാന്മിഴി.... പറഞ്ഞു...

ഞാനിത് വായിച്ചിട്ടേയില്ല......

ഫറു... പറഞ്ഞു...

ഈ കുട്ടി ബ്ലോഗറിന് വെറും 6 ക്ലാസിൽ എത്തിറ്റെ ഉള്ളു അതു കൊണ്ട് തല പുണ്ണാക്കുന്നില്ല... :)..


ഇതിന്റെ ഒക്കെ ഉത്തരം കൂടി പറഞ്ഞാൽ ഉപകാരമായേനേ... :).......


എന്ന്
ഫറു.......

ഹരിശ്രീ പറഞ്ഞു...

അനൂപ് ഭായ്,

ചോദ്യങ്ങള്‍ കൊള്ളാം...

ഉത്തരം കൂടി പോസ്റ്റ് ചെയ്യണേ...

K.T പറഞ്ഞു...

ഉത്തരമെയുതാൻ മറക്കരുതേ..........

മാണിക്യം പറഞ്ഞു...

അനൂപേ
നല്ല ചെയ്ത്തായല്ലൊ
നില്ല് ..ഞാന്‍ ആ ഗൂഗിള്‍ എല്ലാം
ഒന്നു അരിച്ചു പെറക്കട്ടെ.
കിട്ടിയാല്‍ തിരിച്ച് വരാം കേട്ടൊ
ഇല്ലാങ്കില്‍ ഒന്നു പറഞ്ഞു തരണെ..