ചാണകം മെഴുകിയ പുരയുടെ ഉമ്മറത്ത് തൂണില്‍ ചാരി കാലുകള്‍ ഇളംതിണ്ണയിലേക്കിട്ട് ആട്ടികൊണ്ട് അപ്പുക്കുട്ടന് രാത്രിയെ നോക്കി കണ്ടു.
ആകാശത്തിന് കറുപ്പ് കലര്‍ന്ന നീലനിറമാണ്.
അങ്ങിങ്ങായി ഒന്നുരണ്ട് നക്ഷത്രങ്ങള്‍.
ചെറുപക്ഷിക്കളുടെയും ചീവിടുകളുടെയും ശബദം രാത്രിക്ക് പകിട്ടായി നിലക്കുന്നു.
പാടത്തിനക്കരെയുള്ള വലിയ വരമ്പിലൂടെ അക്കരെകാവില്‍ ദീപാരാധന തൊഴുതു മടങ്ങുന്ന ചൂട്ടുകറ്റകള്‍.
രണ്ട് ,മൂന്ന്, നാല് നാലെണ്ണമുണ്ട് അപ്പുക്കുട്ടന് എണ്ണി.
ദൂരെ അവ മുന്നോട്ടും പിന്നോട്ടും ആട്ടി തീജ്ജ്വാലകള്‍ക്ക് ശക്തി പകരുമ്പോള്‍ പിറകോട്ട് തീപ്പൊരികള്‍ തെറിക്കുന്നു.
“നിനക്ക് പഠിക്കാനൊന്നൂല്ല്യേ ?“
ഉമ്മറത്ത് വെറ്റില ചെല്ലത്തില്‍ നിന്നും വെറ്റിലയെടുത്ത് മുറുക്കുന്നതിനിടയില്‍ അച്ചമ്മ തിരക്കി.
ഉമ്മറത്തെ തൂണില്‍ ചാരി കാലുകള്‍ കുത്തി ഗൌരി മുത്തശ്ശി ഇരിപ്പുണ്ട്.
അവനൊന്നും മിണ്ടിയില്ലാ.
“പഠിക്കാനൊന്നുമില്ല്യേല്‍ നാമം ജപിച്ച് കിടന്നോളു.“
മുറുക്കാന്‍ കറ പുറത്തേക്ക് തുപ്പി ഗൌരി മുത്തശ്ശി പറഞ്ഞു.
അപുക്കുട്ടന്‍ അസ്വസ്ഥതയോടെ അവിടെ നിന്നും എഴുന്നേറ്റു.
ഇനി ഇവിടെ നിലക്കണ്ടാ നിന്നാല്‍ അച്ചമ്മ വഴക്കു പറയും ചിലപ്പോ തല്ലും.
നല്ല ദേഷ്യം വന്നാല്‍ അച്ചമ്മക്ക് കണ്ണുകാണാന്‍ വയ്യ.
അപ്പുക്കുട്ടന് കോണിപ്പടി മുറി കടന്ന് പടിഞ്ഞാറെ മുറിയിലേക്ക് നടന്നു.
ഉമ്മറത്ത് അച്ചമ്മയും ഗൌരിമുത്തശ്ശിയും തമ്മിലുള്ള സംസാരം കേള്‍ക്കാം.
“സുശീലനെ ഇങ്ങനെ വിട്ടാല്‍ പറ്റില്ലാ അവനെ ഒരു പെണ്ണു കെട്ടിക്കണം.“
ഗൌരി മുത്തശ്ശി അച്ചമ്മയെ ഉപദേശിക്കുകയാണ്.
“ഞാനും ആലോചിക്കുകയാണ് അമ്മെ.അവന്റെ ഈ കുടിം വലിയുമൊക്കെ കുറെ നിലക്കും.“
പടിഞ്ഞാറെ മുറിയില്‍ ചുവരിലേക്ക് തലചേര്‍ത്ത് വച്ച് കിടന്നപ്പോള്‍ നല്ല തണുപ്പ് തോന്നി.
മനസ്സ് അമ്മെയെക്കുറിച്ച് ചിന്തിച്ചു.
എനിക്ക് ആറുവയസ്സുള്ളപ്പോഴാണ് അമ്മ മരിക്കുന്നത്.സുന്ദരിയായിരുന്നു എന്റെ അമ്മ.കുഞ്ഞൂമനസ്സിലെ ചെറിയ ഓര്‍മ്മമാത്രമാണ് അമ്മെയെകുറിച്ചുള്ളത്.
മുറ്റത്ത് മഴപെയ്യുന്നുണ്ടെന്ന് തോന്നി.
ചെറിയ ഇടിയുടെ ശബ്ദം.
നല്ല തണുത്ത കാറ്റ്.
മഴ പെയ്യുകയാണ്.
മേടമാസത്തിലെ മഴ.
പുതുമണ്ണിന്റെ ഗന്ധമെങ്ങും.
“അമ്മയിന്ന് പുറത്ത് കിടക്കണ്ടാ
വല്ല ഇഴജന്തുക്കളും ഉണ്ടാകും.“
അച്ചമ്മ അമ്മയെ ഉപദേശിക്കുന്നത് കേട്ടു.
“നാരായണ ,നാരായണ“
“ലീല മരിച്ചതില്‍ പ്രകൃതിയും കരയുകയാവും.“
മുത്തശ്ശി പറഞ്ഞൂ.
“പാവം“
അച്ചമ്മയുടെ ദീര്‍ഘനിശ്വാസം.
5 അഭിപ്രായങ്ങൾ:
ഹായ് അനൂപ്,
ഗ്രാമത്തിലെ എന്റെ രത്രികളെ ഓര്‍മ്മിപ്പിക്കുന്നു ഈ വരികള്‍.
ഇത്പോലൊരു ഗ്രാമജീവിതം ഞാന്‍ ഇനിയും ആശിക്കുന്നു.
ഇതൊക്കെ പങ്കു വയ്ക്കുന്നതിന് നന്ദി.
സസ്നേഹം,
ശിവ
നിന്റെ മനസ്സുപോലെ തന്നെ വരികളും!
സുശീലനെ നന്നാക്കാന്‍ അവന്റെ കുടിയും വലിയും നിര്‍ത്താന്‍ അവനെ കൊണ്ടു പെണ്ണു കെട്ടിച്ചാാല് മതി എന്നു പറയുന്ന മുത്തശ്ശീ മൂര്‍ദ്ദാബാദ്..
പലരും പറഞ്ഞു കെട്ടിട്ടുള്ള അഭിപ്രായം ആണിത്..
എഴുത്തു കൂടുതല്‍ നന്നാവുന്നുണ്ട് കെട്ടോ...
നന്നാവുന്നുണ്ട് അനൂപ്.
അഭിനന്ദനങ്ങള്‍.....തുടരട്ടെ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ