20080703

കാണാതാകുന്നാ ബ്ലോഗറുമാര്

സ്ഥിരമായി നമ്മുടെ മുന്നില്‍ വരുന്ന ചിലരെ കാണാതെയാകുമ്പോള്‍ അവരെന്തെ എന്ന് തിരക്കാനുള്ള ഒരു മര്യാദ നമ്മള്‍ ബ്ലോഗറുമാര്‍ക്കിടയില്‍ ഉണ്ടായാല്‍ നന്ന്.
ഈയടുത്ത കുറച്ചു ദിവസങ്ങളായി ഒരു പോസ്റ്റുകളും ഇടാതെ മാറി നിലക്കുന്ന ചിലരെ ഒന്ന് ഓര്‍മ്മിക്കാന്‍ വേണ്ടിയാണ് ഞാന്‍ ഇത് പോസ്റ്റുന്നത്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഒന്നും പോസ്റ്റാതെ മാറി നിലക്കുന്നവര്‍
ഭൂമിപുത്രി-കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഭൂമിപുത്രിയുടെ ഒരു പോസ്റ്റ് കണ്ടിട്ട്.കമന്റുകളും ഒന്നിലും ഉണ്ടായിട്ടില്ല എന്നാണ്
അനില്‍ശ്രി-അനില്‍ പുതിയ പോസ്റ്റുകളൊന്നും കുറച്ചു ദിവസങ്ങളായി ഇട്ടിട്ടില്ല.സാമൂഹിക പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്ന അനിലിന്റെ പല പോസ്റ്റുകളും ഏറെ ചര്‍ച്ച ചെയ്യപെടുന്ന ഒന്നാണ്.
പ്രിയ-ചെറിയ കുറിപ്പുകളും രസകരമായ ചില ഫോട്ടൊകളുമായി എത്താറുള്ളതാണ്.കുറച്ച് ദിവസമായി
പ്രിയയുടെ ഒരു പോസ്റ്റ് വന്നിട്ട്.
സ്വപന അനു.ബി-സ്വപനയുടെ ഒരു പോസ്റ്റു കണ്ടിട്ട് കുറച്ചു കുറച്ചു ദിവസമായി.
അഹം-അഹത്തെ കണ്ടിട്ടും കുറച്ചു ദിവസങ്ങളായി എന്ന് തോന്നുന്നു.
നവരുചിയന്‍-രസകരമായ ഫോട്ടൊ യാത്ര വിശേഷങ്ങള്‍ പങ്കു വയ്ക്കാറുള്ള നവരുചിയനെ കണ്ടിട്ട് കുറച്ച് ദിവസമായി
ഇനിയും ഏറെ പേരെ കുറിച്ച് പറയാനുണ്ട് ബൈജു സുല്‍ത്താന്‍, വല്ലഭന്‍ മാഷ്,കൃഷണപ്രിയ,നിലാവര്‍ നിസ, തുടങ്ങിയവരും കുറച്ചു ദിവസമായി വന്നിട്ട്.
കുറുമാന്‍ മാഷും വിശാലജിയും കുറെ ദിവസങ്ങളായി വിട്ടു നിലക്കുന്നു.
ഇടിവാള്‍ മാഷ്,തമ്മനു മാഷ് തുടങ്ങിയവരും വിട്ടു നിലക്കുന്നു.
ഇനിയും ഏറെ പേരുണ്ട്. ദില്‍ബര്‍,ഏകാകി പൊറാടത്ത്,കുറ്റ്യാടി ,ഫസല്‍ തുടങ്ങിയവരും
സ്ഥിരമായി ഏറെ പോസ്റ്റുകള്‍ എഴുതിയിരുന്ന നമ്മുടെ മാ‍ക്രി പോസ്റ്റുകള്‍ വളരെ കുറച്ചിരിക്കുകയാണ്.
വിന്‍സ് വന്നിട്ട് പുതിയ വാര്‍ത്തകളും വിശേഷങ്ങളുമായി എത്തുമെന്ന് കരുതിയെങ്കിലും വന്നു എന്നറിയിക്കാന്‍ ഒരു പോസ്റ്റ് ഇട്ടതല്ലാതെ പിന്നെ ഒന്നും കണ്ടില്ല.
നാട്ടില്‍ പോയി വന്ന കാപ്പിലാന്‍ സജീവമായതാണ് ഈയ്യാഴ്ച്ച ഏറെ ശ്രദ്ധേയമായ ഏക വസ്തുത
ഇനിയും കാണാത്ത ഏറെ പേരുണ്ട്

അവരെ കുറിച്ചും ഈ അവസരത്തില്‍ ഓര്‍ത്തു പോകുന്നു.

13 അഭിപ്രായങ്ങൾ:

കരിപ്പാറ സുനില്‍ പറഞ്ഞു...

ശരിയാണ് ശ്രീ അനൂപ്
നന്ദി ഇങ്ങനെ ഒരു പോസ്റ്റ് ഇട്ടതിന്

കാപ്പിലാന്‍ പറഞ്ഞു...

എന്തായാലും ഇങ്ങനെ അന്വാഷിക്കാനും പറയാനും ഒരു കാരണവര്‍ ബ്ലോഗില്‍ ഉള്ളത് നല്ലതാണ് .

ഏറനാടന്‍ പറഞ്ഞു...

ഒരു ബൂലോഗ അന്വേഷണസെല്‍ തുടങ്ങിയാലോ..

കാന്താരിക്കുട്ടി പറഞ്ഞു...

ഇനി മുതല്‍ ബൂലോകത്തു നിന്നും ലീവ് എടുത്തു വിട്ടു നില്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ കാര്യകാരണ സഹിതം ലീവ് ലെറ്ററ് ഇവിടെ ഏല്‍പ്പിക്കണം എന്ന ഒരു നിര്‍ദ്ദേശം വെച്ചാലോ അനൂപേ..ഇങ്ങനെ ഒരു ചിന്ത എന്തായാലും നല്ലതാ.നാളെ ഞാന്‍ ഒക്കെ മരിച്ചാല്‍ അന്വേഷിക്കാന്‍ ഒരാള്‍ എങ്കിലും ഉണ്ടല്ലോ എന്ന ചിന്ത തന്നെ സന്തോഷം തരുന്നു..

Sapna Anu B.George പറഞ്ഞു...

പൊസ്റ്റിട്ടോളാമേ............ക്ഷമിക്കോ!!! എനിക്കു വയസ്സും പ്രായവും ആയില്ലെ.... ക്ഷമിക്കോ!!!!!

ശിവ പറഞ്ഞു...

കാന്താരിച്ചേച്ചിയുടെ കമന്റിനു താഴെ ഞാന്‍ ഒപ്പു വയ്ക്കുന്നു...

സസ്നേഹം,

ശിവ

ഭക്ഷണപ്രിയന്‍ പറഞ്ഞു...

സ്ഥിരമായി പ്രേമ പോസ്ടിട്ടിരുന്ന അനൂപ് "നായര്‍" കോതനല്ലൂര്‍ എന്ന ബ്ലോഗ്ഗറെ കുറിച്ചു ആരും പറഞ്ഞു കണ്ടില്ല.

G.manu പറഞ്ഞു...

വരാത്തവരെക്കുറിച്ചുള്ള അന്വേഷണം നന്നായി മാഷേ

krish | കൃഷ് പറഞ്ഞു...

മുകളിൽ പറഞ്ഞവരെക്കൂടാതെ പിന്നെയും കുറെ പേർ ബൂലോഗത്തുന്നിന്നും വിട്ടു നിൽക്കുന്നുണ്ട്, പ്രത്യേകിച്ചും ആദ്യകാലങ്ങളിൽ ബ്ലോഗിൽ സജീവമായിരുന്നവർ. ചിലരെല്ലാം പുതിയ പേരിൽ അവതരിച്ചിട്ടുണ്ടെന്നാണ് ഇസ്തിരീകരിക്കാത്ത റിപ്പോർട്ട്.

എന്തായാലും ഒരു ബ്ലോഗന്വേഷണക്കമ്മീഷനെ നിയമിക്കേണ്ടിവരുമോ?

കുറ്റ്യാടിക്കാരന്‍ പറഞ്ഞു...

അലോണ്‍.... പിള്ളേച്ചോ... ഞാനിബ്‌ഡ്ണ്ടിസ്റ്റാ...

പോസ്റ്റാന്‍ പറ്റിയ ഒന്നും കയ്യിലില്ലാഞ്ഞതു കൊണ്ടാ എന്നെ ഈ വഴിക്കൊന്നും കാണാഞ്ഞത്. ഇന്‍ശാ‌അല്ലാ, നാളെ ഒരു സാധനം പോസ്റ്റാം...

എന്നാലും എന്റെ അനൂപേ, കാണാതാവുന്നരുടെ കൂട്ടത്തില്‍ എന്നെയും നീ ഓര്‍ത്തല്ലോ, എനിക്കാകെ ഗദ്ഗദം വരുന്നു.
അളിയാ... നിന്റെ സ്നേഹത്തിനു മുന്‍പില്‍ ഒരു... ഒരു... ഒരു.. കൂപ്പുകൈ (വേറൊന്നും മനസില്‍ വരുന്നില്ല)

ഹരീഷ് തൊടുപുഴ പറഞ്ഞു...

എന്നാലും നീ എന്നെപ്പറ്റി ഓര്‍ത്തില്ലല്ലോടാ....ഞാന്‍ പിണങ്ങി

ഓര്‍മ്മകള്‍ ഉണ്ടായിരിക്കേണം.... പറഞ്ഞു...

ini marakkaathe post cheyyam ketto?

അജ്ഞാതന്‍ പറഞ്ഞു...

ബ്ലോകറെ കാണ്മാനില്ല..കണ്ടു കിട്ടുന്നവർ അടുത്തുള്ള പൊലീസ്സ് സ്ട്റ്റേഷനിലൊ താഴെ കാണുന്ന നബറിലൊ ബന്ധപ്പെടുക

9876543210[അനൂപ്പ്]