20081107

ഒരു കുട്ടി കൂടി വേണോ?

കുഞ്ഞൂങ്ങൾ ഒരു വീടിന്റെ വിളക്കാണ്.അവരുടെ കളി ചിരിയും കുസൃതികളും വഴക്കുമൊക്കെ ആസ്വദിക്കാത്തവർ ആരാണ് ഉള്ളത്. നാം ഒന്ന് നമ്മുക്കൊന്ന് എന്ന് ഇന്ത്യ സർക്കാർ ഇറക്കിയ പരസ്യം വാചകം ഇന്ത്യയിലെ വർദ്ധിച്ചു വരുന്ന ജനസംഖ്യ വർദ്ധനവ് കണക്കിലെടുത്താണ്.
ഒന്നോ രണ്ടോ കുട്ടികൾ അതിൽ കൂടുതൽ ആയാൽ ഇന്നത്തേ സമൂഹത്തിൽ അവരുടെ ജീവിതം
വലിയ പ്രശ്നങ്ങൾ നിറഞ്ഞതായിരിക്കും. കുട്ടികളുടെ വിദ്യാഭ്യസം ,അവരുടെ ആഹാരം വളർച്ച ഇതെല്ലാം മാതാപിതാക്കളുടെ സാമ്പത്തിക നിലയെ ആശ്രയിച്ചാണ് നിലനിലക്കുന്നത്.
രണ്ടിൽ കൂടുതൽ കുട്ടികളുടെ ഒരു കുടുംബത്തിന് പലപ്പോഴും ഇന്നത്തെ സാഹചര്യത്തിൽ പിടിച്ചു നിലക്കാൻ ബുദ്ധിമുട്ടാണ്.
ഈയടുത്തകാലത്ത് ഗുജറാത്തിയായ ഒരു ബോറി ഡ്രൈവർ പറയുകയുണ്ടായി അവന് ഇപ്പോ ഏഴുകുട്ടികളുണ്ട്.ഇനി എട്ടുകൾ കൂടി വേണം എന്ന് അവന്റെ ചേട്ടന് പതിനാലു കുട്ടികളാണ്.അവന് ചേട്ടനെ ആ കാര്യത്തിൽ കടത്തി വെട്ടണം.
പ്രശ്സ്തനായ ഒരു സിനിമതാരം പറയുകയുണ്ടായി
എന്റെ ഭാര്യയെ എപ്പോഴും ഗർഭിണിയായി കാണുന്നതാണ് കൂടുതൽ ഇഷ്ടം എന്ന്.
പണ്ടുള്ള കാർന്നോന്മാരിൽ ചിലർക്ക് പതിനെട്ടും ഇരുപതും കുട്ടികൾ ഉണ്ടായിരുന്നു.കുട്ടികൾ കൂടുന്നതനനുസരിച്ച് ഭൂമിയുടെ വിസ്തൃതി കൂടുന്നില്ലാല്ലോ?
ഇന്നത്തെ സ്ഥിതി തുടരുകയാണെങ്കിൽ ഇന്ത്യയിൽ ജനസംഖ്യ കാരണം ശ്വാസം മുട്ടിട്ട് നടക്കാൻ കഴിയാത്ത അവസഥയാകും.