20081107

ഒരു കുട്ടി കൂടി വേണോ?

കുഞ്ഞൂങ്ങൾ ഒരു വീടിന്റെ വിളക്കാണ്.അവരുടെ കളി ചിരിയും കുസൃതികളും വഴക്കുമൊക്കെ ആസ്വദിക്കാത്തവർ ആരാണ് ഉള്ളത്. നാം ഒന്ന് നമ്മുക്കൊന്ന് എന്ന് ഇന്ത്യ സർക്കാർ ഇറക്കിയ പരസ്യം വാചകം ഇന്ത്യയിലെ വർദ്ധിച്ചു വരുന്ന ജനസംഖ്യ വർദ്ധനവ് കണക്കിലെടുത്താണ്.
ഒന്നോ രണ്ടോ കുട്ടികൾ അതിൽ കൂടുതൽ ആയാൽ ഇന്നത്തേ സമൂഹത്തിൽ അവരുടെ ജീവിതം
വലിയ പ്രശ്നങ്ങൾ നിറഞ്ഞതായിരിക്കും. കുട്ടികളുടെ വിദ്യാഭ്യസം ,അവരുടെ ആഹാരം വളർച്ച ഇതെല്ലാം മാതാപിതാക്കളുടെ സാമ്പത്തിക നിലയെ ആശ്രയിച്ചാണ് നിലനിലക്കുന്നത്.
രണ്ടിൽ കൂടുതൽ കുട്ടികളുടെ ഒരു കുടുംബത്തിന് പലപ്പോഴും ഇന്നത്തെ സാഹചര്യത്തിൽ പിടിച്ചു നിലക്കാൻ ബുദ്ധിമുട്ടാണ്.
ഈയടുത്തകാലത്ത് ഗുജറാത്തിയായ ഒരു ബോറി ഡ്രൈവർ പറയുകയുണ്ടായി അവന് ഇപ്പോ ഏഴുകുട്ടികളുണ്ട്.ഇനി എട്ടുകൾ കൂടി വേണം എന്ന് അവന്റെ ചേട്ടന് പതിനാലു കുട്ടികളാണ്.അവന് ചേട്ടനെ ആ കാര്യത്തിൽ കടത്തി വെട്ടണം.
പ്രശ്സ്തനായ ഒരു സിനിമതാരം പറയുകയുണ്ടായി
എന്റെ ഭാര്യയെ എപ്പോഴും ഗർഭിണിയായി കാണുന്നതാണ് കൂടുതൽ ഇഷ്ടം എന്ന്.
പണ്ടുള്ള കാർന്നോന്മാരിൽ ചിലർക്ക് പതിനെട്ടും ഇരുപതും കുട്ടികൾ ഉണ്ടായിരുന്നു.കുട്ടികൾ കൂടുന്നതനനുസരിച്ച് ഭൂമിയുടെ വിസ്തൃതി കൂടുന്നില്ലാല്ലോ?
ഇന്നത്തെ സ്ഥിതി തുടരുകയാണെങ്കിൽ ഇന്ത്യയിൽ ജനസംഖ്യ കാരണം ശ്വാസം മുട്ടിട്ട് നടക്കാൻ കഴിയാത്ത അവസഥയാകും.

19 അഭിപ്രായങ്ങൾ:

ചാണക്യന്‍ പറഞ്ഞു...

നാമൊന്ന് നമുക്കൊന്ന്...

പൊറാടത്ത് പറഞ്ഞു...

ഉം.. കറക്റ്റ്..

വികടശിരോമണി പറഞ്ഞു...

ഫൂമി ചെറുതായത് ഞമ്മടെ കുറ്റം കൊണ്ടാ?

കുറ്റ്യാടിക്കാരന്‍|Suhair പറഞ്ഞു...

ഒന്നും വേണ്ടാന്ന് വച്ചാലോ, അതായിരിക്കില്ലേ കുറച്ചുകൂടി ഗുണം ചെയ്യുക?
;)

ഉപാസന || Upasana പറഞ്ഞു...

അന്തൊരു ചിന്തയാണ് അനൂപ് ഇത്.
:-)
ഉപാസന

ജിജ സുബ്രഹ്മണ്യൻ പറഞ്ഞു...

നാമൊന്ന് നമുക്ക് 2 ..അങ്ങനെ ചിന്തിക്കൂ അനൂപേ..

Unknown പറഞ്ഞു...

ഈ ഭൂമില് ഇനിയും ഒരു പാട് സ്തലം ഉന്റു ട്ടൊ.
അതു വിചാരിച്ച്....

Unknown പറഞ്ഞു...

ഒരു കുട്ടിയാണെൽ അതിന് കൂടുതൽ സേനഹവും സുരക്ഷിതത്വവും ഉണ്ടാകും

അനില്‍@ബ്ലോഗ് // anil പറഞ്ഞു...

നാം രണ്ട് നമുക്ക് ഒന്ന്, അതാണു നമ്മുടെ മുദ്രാവാക്യം.

ഒന്നില്‍ കൂടുതല്‍ ഉള്ളവര്‍ക്ക് ആവശ്യാനുസരണം മുദ്രാവാക്യം തിരുത്താവുന്നതാണ്.

നാലും അഞ്ചും ഒക്കെ വേണമെന്നാ പള്ളീലച്ചന്മാര്‍ പറയുന്നത്, അവര്‍ക്കല്ല, നാട്ടുകാര്‍ക്ക്.

നിരക്ഷരൻ പറഞ്ഞു...

വിഷയം കൊള്ളാം.

ഓ.ടോ:- കല്യാണം കഴിക്കാത്ത പിള്ളേച്ചന്‍ ഇക്കാര്യത്തില്‍ ഇടപെടുന്നത് എന്തടിസ്ഥാനത്തിലാ ? ഞാന്‍ നാടുവിട്ടേ.. :)

അജ്ഞാതന്‍ പറഞ്ഞു...

എന്റെ ഒരു കൂട്ടുകാരന്‍ ഇന്നലെ എന്നോട്‌ പറഞ്ഞതാണ്‌.. ഈ മൂന്ന് bedroom വീടും എന്റെ ഹോസ്റ്റലിലെ singleroom ഉം ഒരു പോലെയാണെന്ന്... ഒരു കൂടെപിറപ്പുണ്ടായിരുന്നെങ്കില്‍ എന്ന്... അവനു ഒന്നുനും ഒരു കുറവും അപ്പനും അമ്മയും വരുത്തുന്നില്ല... പക്ഷേ....

പാമരന്‍ പറഞ്ഞു...

niracharaaa.. you said it :)

തോന്ന്യാസി പറഞ്ഞു...

നിരച്ചരന്‍ & പാമരന്‍......

കല്യാണം കഴിക്കാത്തോരെ തൊട്ടുകളിക്കല്ലേ....

കല്യാണം കഴിക്കാനുള്ളോരാ.....

നരിക്കുന്നൻ പറഞ്ഞു...

ഭൂമിയിൽ നാം കാണാത്ത എത്ര സ്ഥലങ്ങൾ ഒഴിഞ്ഞ് കിടക്കുന്നു. സ്ഥലമില്ലെന്ന് കരുതി കുട്ടി വേണ്ടാതാക്കണ്ട. നമ്മടെയൊക്കെ മാതാപിതാക്കൾ നമ്മെ വേണ്ടയെന്ന് ചിന്തിച്ചിരുന്നിരുന്നെങ്കിൽ ഈ ബ്ലോഗെഴുതാൻ അനൂപ് മാഷും അതിന് കമെന്റിടാൻ ഈ ഞാനും ഉണ്ടാകുമായിരുന്നോ...........?

ബഷീർ പറഞ്ഞു...

വേണമെന്ന് വിചാരിച്ച്‌ തലകുത്തി നിന്നാലും ആഗ്രഹം നടക്കാറില്ല. വേണ്ടാന്ന് വിചാരിക്ച്ച്‌ ഗ്ലൗസിട്ട്‌ ചായകുടിക്കുന്നവര്‍ക്ക്‌ ചിലപ്പോള്‍ ഒറ്റയടിക്ക്‌ 4 എണ്ണം. :)

ഞാന്‍ ആചാര്യന്‍ പറഞ്ഞു...

ഇതു മഹാകൊഴപ്പാന്നു തോന്നുന്നു..

ഉദാഹരണത്തിനു നമ്മുടെ പഞ്ചായത്തില്‍ 1000 പേര്‍ ഉണ്ട് എന്നു വയ്ക്കുക. ഏകദേശം 200 വൃദ്ധര്‍, 200 പിള്ളേര്‍, 200 യുവതീയുവാക്കള്‍, 200 വിവാഹിതര് (നൂറ് ആണും നൂറ് പെണ്ണും), 200 മധ്യ വയസ്കര്‍..

അപ്പോള്‍ വിവാഹിരുടെ അടുത്ത തലമുറ നൂറു പേര്‍...

ഇരുനൂറ് യുവതീയുവാക്കള്‍ കല്യാണം കഴിച്ച് പിന്നെയും നൂറ് (ഇവര്‍ പിള്ളാരെ റീപ്ലേസ് ചെയ്യുന്നു, പിള്ളാരു യുവതീയുവാക്കളാകുന്നു)

വൃദ്ധര്‍ വിട പറയുന്നു..മധ്യ വയസ്കര്‍ ആ പദവിയിലേക്ക്..

ആറു തലമുറ (ഒരു തലമുറ ആവറേജ് അറുപത് എങ്കില്‍ മുന്നുറ്ററുപതു വര്‍ഷം) കഴിയുമ്പോള്‍ എല്ലാ വിഭാഗത്തിന്‍റെയും എണ്ണം നൂറാകും..

അടുത്ത ആറു തലമുറക്കു ശേഷം (720 വര്‍ഷം) അമ്പത്..

അടുത്ത ആറു തലമുറക്കു ശേഷം (1080) ഇരുപത്ത്ഞ്ച്..

അടുത്ത ആറു (1400)...പന്ത്രണ്ട്

അടുത്ത ആറു (1760)...ആറ്

അടുത്ത ആറു (2080)...മൂന്ന്

അടുത്ത ആറു (2440 വര്‍ഷം)...ഒന്നര...(പിന്നെങ്ങനാ തലമുറ ഉണ്ടാകുന്നത്)

അതായത് രണ്ടര സഹസ്രാബ്ദം കൊണ്ട് മലയാളികളെ ഇല്ലാതാക്കാന്‍(കേരളത്തിലാണല്ലോ ഇത് മുഴക്കുന്നത്) ഏതോ കുബുദ്ധികള്‍ പാരവെച്ചതാണി ഐഡിയ..ശരിയല്ലേ ?

കാപ്പിലാന്‍ പറഞ്ഞു...

എനിക്കിപ്പോള്‍ രണ്ടു കുട്ടികള്‍ ഉണ്ട് .ഇനിയും രണ്ടു കൂടി വേണമെന്നാണ് ആഗ്രഹം .അതിനുള്ള തയ്യാര്‍ എടുപ്പിലാണ് ഞാന്‍ .

ajeeshmathew karukayil പറഞ്ഞു...

നാമൊന്ന് നമുക്കൊന്ന്

മുസാഫിര്‍ പറഞ്ഞു...

കുട്ടികള്‍ കൂടിയാലും കുറഞ്ഞാലും ഇല്ലെങ്കിലും പ്രശ്നങ്ങള്‍ തന്നെ !