20090225

ഒരു ബ്ലോഗർ ചെയ്യേണ്ടത്

ഒരു ബ്ലോഗർ ആണെന്ന് കരുതി എന്തു തോന്ന്യാസവും എഴുതാമെന്നു കരുതുന്ന ചിലർ സമീപകാലത്തായി ബൂലോകത്ത് വളർന്ന് വരുന്നു. സമിപകാലത്ത് മലയാളത്തിലെ ചില പ്രശസതരായ ബ്ലോഗരുമായി മെയിലൂടെയും ഫോണിലൂടെയും ഒക്കെ ബന്ധപ്പെട്ടപ്പോൾ അവർ തങ്ങൾക്കുണ്ടായ അനുഭവം പറയുകയുണ്ടായി. ബൂലോകത്ത് വളരെ നല്ല രീതിയിൽ തന്റെ രചനകളുമായി നിലനിന്നിരുന്ന ഒരു ബ്ലോഗർ എന്നോട് പറയുകയുണ്ടായി.ഇനി ബോഗ് ചെയ്യുന്നില്ല.
എന്റെ രചനകൾ വായിച്ചിട്ട് ചിലർ എന്നെ പൈങ്കിളി എന്ന് വിളിച്ച് അപേക്ഷിപിച്ചു എന്ന്.ഞാൻ അവരോട് പറഞ്ഞു.
താങ്കൾ കൈകാര്യം ചെയ്തു കൊണ്ടിരുന്ന ബ്ലോഗുകൾ ഇതു വരെ ആരും കൈവയ്ക്കാത്ത വിഷയമായിരുന്നു.താങ്കളെ പോലുള്ള നല്ല എഴുത്തുകാർ ബൂലോകത്ത് നിന്നും ഒരിക്കലും വിട്ട് നില്ക്കരുതെന്ന്.
മറ്റോരാൾക്കും ബൂലോകത്തേക്ക് ഇനി ഇല്ല എന്നുള്ള ശക്തമായ അഭിപ്രായമാണുള്ളത്.
പരസപരം ചെളിവാരിയെറിയാനുള്ള ഒന്നാകരുത് ഒരിക്കലും ബൂലോക സാഹിത്യം.
എത്ര സേനഹത്തോടെയും സൌഹൃദത്തോടെയുമാണ് ഇന്നലെകളിൽ ഇവിടെ അഭിപ്രായങ്ങളും ചർച്ചകളും നടന്നിരുന്നത്.
ഏതാനും മാസങ്ങൾക്ക് മുമ്പ് വരെ വളരെ ശക്തമായി ബ്ലോഗിൽ നിറഞ്ഞു നിന്ന ഒരെഴുത്തുകാരനുണ്ട്.
അദേഹം ഇപ്പോ ഒന്നും എഴുതുന്നില്ല.അദേഹത്തെ ഒരു വർഗ്ഗിയവാദിയായിട്ടാണ് ഇവിടെ ചിലർ വിശേഷിപ്പിച്ചത് അദേഹം അത് വളരെ വേദനയോടെ ആണ് പറഞ്ഞത്.
ബ്ലോഗേഴ്സ് മീറ്റുകളുടെ പ്രാധാന്യം.
എന്തിനാണ് ബ്ലോഗ്ഗറുമാന്മാർ ഒത്തു കൂടുന്നത്.വിവിധ സ്ഥലങ്ങളിൽ ഇരുന്ന എഴുതുന്ന എഴുത്തുകാർക്കൂം പരസപരം കാണാനും തങ്ങളുടെ അഭിപ്രായങ്ങളും വിമർശനങ്ങളും പരസപരം പങ്കുവയ്ക്കാനും ഒരു വേദിയാണ് ഇത്തരം മീറ്റുകൾ. ഒരോ സ്ഥലത്തും ഉള്ള ബ്ലോഗ്ഗുന്മാർ ഒത്തു കൂടുമ്പോൾ അവിടെയുള്ള മറ്റ് എഴുത്തുകാരെ കണ്ടെത്താനുള്ള ഒരു ശ്രമം കൂടി ഉണ്ടാകണം.
സ്ഥിരമായി എഴുതുന്ന എഴുത്തുകാർ ബൂലോകത്ത് നിന്നും വിട്ട് നിൽക്കുമ്പോൾ അവർ എവിടെയാണ് എന്തു കൊണ്ടാണ് അവർ പുതിയ പോസ്റ്റുകൾ കൈകാര്യം ചെയ്യാതെ ഇരിക്കുന്നത് എന്ന് അന്വേഷിക്കാനുള്ള താലപര്യമെങ്കിലും ഇത്തരം വേളകളിൽ ബ്ലോഗരുന്മാർ കൈകൊള്ളണം.
സമീപകാലത്ത് കുറെ നല്ല എഴുത്തുകാർ ബൂലോകത്ത് നിന്നും വിട്ട് നില്ക്കുന്നു. ചിലർ കൊഴിഞ്ഞൂ പോകുന്നു. ചിലർ കമന്റുകളിൽ മാത്രമായി ഒതുങ്ങി കൂടുന്നു.
എന്താണ് ഇതിന്റെ കാരണം?.
ബ്ലൊഗാന ക്ലബും ബൂലോക തറവാടുമൊക്കെ ഉണ്ട് ഇവിടെ .ഒരു എഴുത്തുകാരനെ കാണാതെ ആകുമ്പോൾ അവൻ എവിടെ പോയി എന്ന് അന്വേഷിക്കാനുള്ള താല്പര്യമെങ്കിലും നമൂടെ കൂട്ടുകാർക്കിടയിൽ ഉണ്ടാകണം.
ബ്ലോഗേഴ്സ് മീറ്റുകൾ നടത്തപ്പെടുമ്പോൾ അതാതു സ്ഥലത്തുള്ള എഴുത്തുകാരെ കുറിച്ച് കൂടുതൽ അവബോധം അവിടുത്തെ ബ്ലോഗ്ഗേഴസിനിടയിൽ ഉണ്ടാകണം. ഒരോ ബ്ലോഗറിന്റെ ഫോൺ നമ്പറുകൾ ബന്ധപ്പെടാനുള്ള വിലാസം. അവർ താമസിക്കുന്ന സ്ഥലം.നാട്ടിലാണെൽ അതാതു ജില്ലാ അക്കാദമികളുമായിട്ടുള്ള ബന്ധം തുടങ്ങിയവയിലൂടെ ബ്ലോഗരുന്മാർ തമ്മിലുള്ള അടുപ്പം കൂടുതൽ ദൃഡമാക്കാനും അവരുടെ പ്രശനങ്ങൾ കൂടുതൽ ചർച്ച ചെയ്യപ്പെടാനും സാധിക്കും.

17 അഭിപ്രായങ്ങൾ:

അനൂപ്‌ കോതനല്ലൂര്‍ പറഞ്ഞു...

പലരുമായി സംസാ‍രിച്ചപ്പോൾ ഉണ്ടായ ചില വേദനകൾ
അതു കൊണ്ടാണ് ഇത്രയും എഴുതിയത്

OAB പറഞ്ഞു...

ശരിയാൺ അനൂപ്. ബൂലോകത്ത് കൂടുതൽ ആളുകളുമായി വലിയ ബന്ധമൊന്നുമില്ലെങ്കിലും ഞാനും ആലോചിക്കാറുണ്ട്. അയാളെ കാണാനില്ലല്ലൊ, ഇയാളെഴുതാറില്ലല്ലൊ എന്നൊക്കെ.

അവനവന്റെ കഴിവ് വച്ച് എഴുതുന്നവരെ കളിയാക്കുമ്പോൾ ചിലറ്ക്ക് അത് സഹിക്കാൻ കഴിയാതെ വരും.
പിന്നെ, പോഡേയ്...എന്നും പറഞ്ഞ് എഴുതണം. അതെല്ലാവറ്ക്കും കഴിയില്ലല്ലൊ.
ബൂലോകത്തെ നല്ല മനസ്സുകളിൽ നന്മ എന്നുമെന്നുമുണ്ടാവട്ടെ. ആശംസകളോടെ, ഒഎബി.

}അപേക്ഷിക്കുന്നു എന്നത് ആക്ഷേപിക്കുന്നു എന്നല്ലെ?

ചാണക്യന്‍ പറഞ്ഞു...

ഇത്തരത്തിലൊരു വിചിന്തനം നടത്തിയതിന് നന്ദി.....

അനില്‍@ബ്ലോഗ് പറഞ്ഞു...

ഇതൊരു താല്‍ക്കാലിക പ്രതിഭാസം ആവും എന്നു കരുതാം. പതിവില്ലാത്ത, ശീലമില്ലാത്ത തരത്തിലുള്ള തെറിവിളികള്‍ വന്നാല്‍ വേദനയുണ്ടാവുക സ്വാഭാവികം, നേരെമറിച്ച് വിമര്‍ശനങ്ങള്‍ വന്നാല്‍ തങ്ങാനുള്ള ശേഷിയുമുണ്ടാവണം.

ഇത്തരത്തിലൊരന്തരീക്ഷം ശീലമില്ലാത്ത പഴയ ബ്ലോഗ്ഗര്‍മാര്‍ പിന്‍വലിയുന്നു എന്നാണ് മനസ്സിലാവുന്നത്. പുതു ബ്ലോഗ്ഗര്‍മാരാകട്ടെ എന്ത് കോപ്രായവും കാട്ടി ശ്രദ്ധ ആകര്‍ഷിക്കുക എന്ന എന്ന ലക്ഷ്യവുമായി നടക്കുന്നു. ഇതിന്റെ രണ്ടിനേയും ഇടയില്‍ ഒരു സന്തുലിതാവസ്ഥയിലേക്ക് ബൂലോകത്തിന് എത്താതെ വയ്യല്ലോ.

എല്ലാം ശരിയാകും.

ജോ l JOE പറഞ്ഞു...

ഞാന്‍ അതിന്റെ ഒരു ഇര മാത്രം.! പുതിയ പോസ്റ്റുകള്‍ ഒന്നും ഇടാത്തത് ഞാന്‍ എന്റെ പ്രിയതമയെ sസ്നേഹിക്കുന്നു., അത്ര മാത്രം......

ആചാര്യന്‍... പറഞ്ഞു...

ഇത്ര വേഗം റീബൗണ്ട് ചെയ്തോ, 'കാഴ്ച' എന്തായി

ജോ l JOE പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
കനല്‍ പറഞ്ഞു...

അതേ, ഒരു പുനര്‍ചിന്ത നടത്തേണ്ടിയിരിക്കുന്നു.

വിമര്‍ശനങ്ങള്‍ ആശയപരമായി മാത്രം ഒതുക്കാന്‍ ബ്ലോഗര്‍മാര്‍ പഠിക്കണം

ഷാജൂന്‍ പറഞ്ഞു...

അനുപെ, നന്നായി. ഇത്‌ പലരും പറഞ്ഞതാ, ബൂലോഗം വളരുകയാണ്‌. എന്നാല്‍ നിങ്ങള്‍ സൂചിപ്പിച്ച കാര്യം :. എന്താണിതിനൊരു പരിഹാരം ? എനിക്കു തോന്നുന്നു ബ്ലോഗുകള്‍ വിഭാഗങ്ങളായി തിരിയുകയാണ്‌ ഉചിതമെന്ന്‌ (വിഭാഗീയതയല്ല) കഥാരചനയുമായി ബന്ധപ്പെട്ടവര്‍ പ്രത്യേകം ഗ്രൂപ്പ്‌ രൂപികരിക്കുകയും അതിനുമാത്രമായി ഒരു അഗ്രിഗേറ്റര്‍ ഉണ്ടായി വരികയും അസുരവിത്തുകള്‍ കടന്നു വരാതെ സൂക്ഷിക്കുകയും എന്നാല്‍ കഥകളുമായി ബന്ധപ്പെട്ട്‌ നല്ല ഗൗരവമാര്‍ന്ന ചര്‍ച്ചകളും ഉള്ളു വേദനിപ്പിക്കാത്ത വിമര്‍ശനങ്ങള്‍ ഉണ്ടായി വരികയും ചെയ്യുക എന്നതാണ്‌ ഇതിന്റെ പരിഹാരം. അങ്ങിനെ എല്ലാ വകുപ്പുകളും വേറെ വേറം ഫലപ്രദമായ രിതിയില്‍ വളര്‍ന്നുവരട്ടെ.

ശ്രീ പറഞ്ഞു...

ഒരു പരിധി വരെ ശരിയാണ് മാഷേ... സമ്മതിയ്ക്കുന്നു

കാപ്പിലാന്‍ പറഞ്ഞു...

:)

:(

????

അജ്ഞാതന്‍ പറഞ്ഞു...

ശ്രദ്ധേയമായ നിരീക്ഷണങ്ങൾ....
:)

ബാബുരാജ് പറഞ്ഞു...

മലയാളം ബ്ലോഗില്‍ പല സംഘടിത ഒതുക്കലും നടക്കുന്നുണ്ട്‌ എന്ന കാര്യം സമ്മതിക്കുന്നു, അതിനെ അപലപിക്കുകയും ചെയ്യുന്നു.
ഒരാള്‍ക്ക്‌ തന്റെ ആശയങ്ങള്‍ നോട്ട്ബുക്കിലെഴുതി വെയ്ക്കാം, അല്ലെങ്കില്‍ കമ്പ്യൂട്ടറില്‍ ടൈപ്പ്‌ ചെയ്ത്‌ സ്വകാര്യമായി സൂക്ഷിക്കാം. പക്ഷെ അത്‌ ബ്ലോഗില്‍ പബ്ലിഷ്‌ ചെയ്യുന്നത്‌ നാലാള്‍ വായിക്കാനാണ്‌. അവരത്‌ വായിച്ചിട്ട്‌ 'ഓ എത്ര മഹത്തരം' എന്ന് പുകഴ്ത്തി തിരിച്ചു പൊയ്ക്കൊള്ളണമെന്നു വാശി പിടിക്കുന്നത്‌ ശരിയല്ല. നിങ്ങള്‍ നിങ്ങള്‍ക്ക്‌ സൗകര്യമുള്ളത്‌ എഴുതി വായിക്കാന്‍ കൊടുക്കുമ്പോള്‍, അവര്‍ അത്‌ വായിച്ച്‌ അവര്‍ക്ക്‌ സൗകര്യമുള്ളത്‌ പറയും. അത്‌ കേള്‍ക്കാന്‍ നിങ്ങളും തയ്യാറാവണം. അല്ലാതെ അവരങ്ങിനെ പറഞ്ഞേ, ഇങ്ങനെ വിളിച്ചേ എന്നൊക്കെ പറഞ്ഞ്‌ വിലപിക്കുന്നത്‌ ഒരു വക വിലകെട്ട ഏര്‍പ്പാടാണ്‌. പലരും സ്വയം അപ്രമാദിതരും അസ്പര്‍ശ്യരുമാണെന്നു കരുതുന്നതാണ്‌ പ്രധാന പ്രശ്നം.
പിന്നെ എല്ലാ രംഗത്തും, "അതൊരു കാലം"( Oh! those good old days!) എന്നു പറഞ്ഞ്‌ മൂത്തവര്‍ നെടുവീര്‍പ്പിടുന്നത്‌ ഒരു പതിവ്‌ സീനല്ലേ ? ഒരു കാര്യം ഓര്‍ക്കുക, ആരും എങ്ങും അത്യന്താപേക്ഷിതമൊന്നുമല്ല!

ഹരീഷ് തൊടുപുഴ പറഞ്ഞു...

എല്ലാവരും തിരിച്ചു വരൂ...

വികടശിരോമണി പറഞ്ഞു...

ഇതൊന്നും ആലോചിച്ചുതലപുണ്ണാക്കുന്നതിൽ ഒരു കാര്യവുമില്ല എന്നാണ് ഞാനിപ്പോൾ കരുതുന്നത്.

വേണു venu പറഞ്ഞു...

:) :(

നരിക്കുന്നൻ പറഞ്ഞു...

അഭിനന്ദനങ്ങൾക്കൊപ്പം ആരോഗ്യകരമായ വിമർശനങ്ങൾ വേണം. അത് എഴുത്തിനെ നന്നാക്കാനാവണം, അല്ലതെ തളർത്താനാവരുത്. പക്ഷേ വിമർശനങ്ങൾകൊണ്ട് എഴുത്ത് നിർത്തുന്നവർ ഭീരുക്കളാണ്. എല്ലാവരും തിരിച്ച് വരണം എന്നാഗ്രഹിക്കുന്നു.