20081128

കുട്ടികൾക്ക് രാഷ്ട്രീയം ആവശ്യമുണ്ടോ?.

കുട്ടികൾക്ക് രാഷ്ട്രീയം ആവശ്യമുണ്ടോ?ഇന്ന് പ്രിയയുടെ പോസ്റ്റ് കണ്ടപ്പോഴാണ് ഇത്തരം ഒരു ചോദ്യം ചോദിച്ചു പോകേണ്ട അവസ്ഥ വന്നത്. നമ്മുടെ നാട്ടിലെ സർക്കാർ വക സുകൂളുകളിൽ കുട്ടികളെ വിടാൻ മാതാപിതാക്കൾ മടിക്കുന്നു.
കാരണം.
സർക്കാർ സുകൂളിലെ പഠിപ്പീര് മോശമാണെത്രേ?
സർക്കാർ സുകൂൾ എന്ന് കേൾക്കുമ്പോൾ നമ്മുടെ മനസ്സിൽ ആദ്യം ഓടി വരുക അവിടുത്തെ സമരദിനങ്ങളാകും.
കേരളത്തിലെ സർക്കാർ വക കോളെജുകളുടെയും ഗവണ്മെന്റ് ഐ.ടി.ഐക്കളുടെയും ചരിത്രം എടുക്കാം.ഇവിടെയൊക്കെ എത്ര ദിവസം പഠിപ്പുണ്ട്.
ഐ.ടി.ഐയിൽ പഠിക്കുന്ന ഒരു കുട്ടിക്ക് പരീക്ഷ എഴുതണമെങ്കിൽ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടുന്ന അവസ്ഥയാണുള്ളത്.
ഒരു വിദ്യാർത്ഥി പഠിക്കണോ വേണ്ടയോ എന്ന് തിരുമാനിക്കുന്നതു പോലും ഇവിടുത്തെ രാഷ്ട്രീയകാരാണ്.
ഒരു പത്തൂ വയസ്സുകാരനോട് മോന്റെ പാർട്ടി ഏതെന്നു ചോദിച്ചാൽ അവനും പറയും ഒരു പാർട്ടിടെ പേര്.
മാതാപിതാക്കൾ ഭക്ഷണത്തിനൊപ്പം ചെറുപ്പത്തിലെ രാഷ്ട്രീയവും അരച്ചു കലക്കി കുട്ടികൾക്ക് കൊടുത്താണ് വളർത്തൂന്നത് എന്ന് തോന്നി പോകും ഇതു കേൾക്കുമ്പോൾ.എന്തായാലും പണമുണ്ടാക്കാൻ കഴിയുന്ന ഏറ്റവും നല്ല മരമാണ് രാഷ്ടീയം എന്ന് അറിഞ്ഞ് ഒരു രാഷ്ട്രീയകാരൻ അവന്റെ മകനെ ഒരു രാഷ്ട്രീയകാരനായി വളർത്തുമ്പോൾ നമ്മുക്ക് നമ്മൂടെ മക്കളെ ഇങ്ക്വാലാബ് വിളിക്കാനെങ്കിലും പഠിപ്പിച്ചില്ലെൽ കുറച്ചിലു തന്നെ.

2 അഭിപ്രായങ്ങൾ:

Unknown പറഞ്ഞു...

പണമുണ്ടാക്കാൻ കഴിയുന്ന ഏറ്റവും നല്ല മരമാണ് രാഷ്ടീയം എന്ന് അറിഞ്ഞ് ഒരു രാഷ്ട്രീയകാരൻ അവന്റെ മകനെ ഒരു രാഷ്ട്രീയകാരനായി വളർത്തുമ്പോൾ നമ്മുക്ക് നമ്മൂടെ മക്കളെ ഇങ്ക്വാലാബ് വിളിക്കാനെങ്കിലും പഠിപ്പിച്ചില്ലെൽ കുറച്ചിലു തന്നെ.

അജയ്‌ ശ്രീശാന്ത്‌.. പറഞ്ഞു...

രാഷ്ട്രീയക്കാരിലേറെയും
അവരവരുടെ മക്കളെ
രാഷ്ട്രീയത്തിലിറങ്ങി നിരങ്ങാന്‍
അനുവദിക്കില്ല അനൂപ്‌....
മാത്രമല്ല
മിനുറ്റിന്‌ വച്ച്‌ സര്‍ക്കാര്‍
സ്കൂളുകള്‍ക്ക്‌ വേണ്ടി വാദിക്കുന്ന
അത്തരക്കാര്‍ സ്വന്തം മക്കളെ
അത്തരം പള്ളിക്കൂടങ്ങളില്‍
കൊണ്ടുപോയി പ്രതിഷ്ഠിക്കുകയുമില്ല...
കൊടിപിടിക്കാനും
വാട്ടര്‍ തീം പാര്‍ക്കില്‍ നീന്താനും
കോടികളായി ബോണ്ട്‌ വാങ്ങാനും
പഠിപ്പിക്കുന്ന പിണറായി
മകനെ ലക്ഷങ്ങള്‍ മുടക്കി
വിദേശത്താണ്‌ പഠിപ്പിക്കുന്നു..
(ഈ പണത്തിന്റെ ഉറവിടത്തെപ്പററി
ചോദിച്ചുപോവരുത്‌....ദൈവം സോറി..മാര്‍ക്സ്‌ ക്ഷോഭിക്കും..)
നാക്കിന്‌ ലൈസന്‍സില്ലാത്ത
മന്ത്രി സുധാകരന്റെ മകനുമതെ..
സ്വകാര്യ സുഖിയന്‍ കോളജുകളാണ്‌
താല്‍പര്യം.....

ചുരുക്കി പറഞ്ഞാല്‍
മുണ്ടുമുറുക്കി നടക്കേണ്ട
സാധാരണക്കാര്‍ക്ക്‌....
ആര്‍ക്കും വേണ്ടാതെ
കിടക്കുന്ന സര്‍ക്കാര്‍ പള്ളിക്കൂടം...
അല്ലാത്തവര്‍ക്ക്‌ ലക്ഷ്വുറി ക്ലാസ്‌ റൂം...
സാധാരണക്കാരന്റെ മക്കള്‍...
കൊടിപിടിക്കാനും തല്ലുകൊള്ളാനും...
ഖദര്‍ ധരിക്കാനും വിപ്ലവം പ്രസംഗിക്കാനും
കുബേര സന്തതികള്‍....
ഇതെല്ലാം കാണുവാനേ
നിര്‍വ്വാഹമുള്ളൂ...കലികാലം അല്ലാതെന്തു പറയാന്‍..