20080724

ഇവനെയൊക്കെ എന്തു ചെയ്യണം?

അവന്റെ പേര് ഷമീര്‍.അവീറിലെ ഒരു ഹോട്ടലില്‍ ക്ലീനിങ്ങ് ബോയി ആയിട്ടാണ് അവന്‍ വന്നത്.പ്രശസ്തമായ ഒരു കമ്പിനിയുടെ ക്യാന്റിനില്‍ ആണ് അവന്‍ വര്‍ക്ക് ചെയ്തിരുന്നത്.കണ്ണൂരുകാരനായ ഒരു മലയാളിയാണ് ആറുമാസമായി ഈ ക്യാന്റീന്റെ നടത്തിപ്പുകാരന്‍.കമ്പിനിയുടെ വിസയില്‍ വന്നിറങ്ങിയ ഈ പയ്യനെ കൊണ്ട് അവിടെ ചെയ്യിപ്പിക്കാവുന്ന ജോലികള്‍ മുഴുവന്‍ അവന്‍ ചെയ്യിക്കുന്നു.
പാഴ്സല്‍ കെട്ടുക,പാത്രം കഴുക,പാഴസല്‍കൊണ്ട് കൊടുക്കുക.അങ്ങനെ ആ ക്യാന്റിനുള്ളില്‍ ഒരു ദിവസം പോലും ലീവില്ലാതെ പണിയെടുക്കുന്നു അവന്‍.ഒരു ദിവസം വൈകിട്ട് ഒരു ചായ കുടിച്ചേക്കാമെന്ന് ആ ക്യാന്റീനില്‍ ചെന്നത്.
ഞാന്‍ ചെന്നു കയറുമ്പോള്‍ ക്യാന്റിന്‍ നടത്തിപ്പുകാരാനായ മുതലാളി അവനെ നിറുത്തി പൊരിക്കുകയാണ്.“നിന്റെ ശബളത്തില്‍ നിന്നും ഒരു ദിവസം മുപ്പതു രൂപ വച്ച് ഞാന്‍ കട്ടു ചെയ്യും. നീ ഇന്ന് വച്ച് ചോറ് മുഴുവന്‍ പാഴാക്കി കളഞ്ഞു. അരി വയ്ക്കുമ്പോല്‍ നീ എന്തു ചിന്തിച്ചിരിക്കുവാ.നീ കാരണം ഏല്ലാവനും എന്നെ വിളിച്ചാണ് തെറി പറയുന്നത്.“
ആ പാവം ഒന്നും മിണ്ടാതെ നിസ്സാഹായതയോടെ തലകുമ്പിട്ട് നിലക്കുകയാണ്.
എനിക്ക് അതു കണ്ടപ്പോള്‍ വലിയ വിഷമം തോന്നി.
“നിങ്ങളെന്തിനാ മാഷെ ആ ചെക്കനെ ഇങ്ങനെയിട്ട് പൊരിക്കണെ.ഞങ്ങളെല്ലാം
കാണുന്നതല്ലെ അവന്റെ കഷ്ടപ്പാട്.“
“താന്‍ തന്റെ കാര്യം നോക്കിയാല്‍ മതി ഇങ്ങോട് ഉണ്ടാക്കാന്‍ വരണ്ട.“
ഞാന്‍ അവനോട് അന്നേരത്തെ ദേഷ്യത്തില്‍ കുറെ തട്ടി കേറി.
“അല്ലേ നിന്റെ ഭക്ഷണം കഴിക്കാന്‍ വന്ന ഈ പാവങ്ങളെ വേണം തല്ലാന്‍
ഒരു വൃത്തിയില്ലാ വെടുപ്പുമില്ലാ അല്ലെല്‍ ഇതൊരു ഹോട്ടലാണോ?”
“എടാ ഞാന്‍ തലശ്ശേരി കാരനാ കൊണ്ടും കൊടുത്തും വളര്‍ന്നവനാ നീയെന്നെ ഭരിക്കാന്‍ വരല്ലെ.?”
“ഞാന്‍ ആരെം ഭരിക്കാന്‍ വരണില്ല .ഇവിടെ നിനക്ക് മാത്രമല്ലല്ലോ ഹോട്ടലുള്ളെ.പൈസകൊടുത്താല്‍ എവിടെം ഭക്ഷണം കിട്ടും.കളി കുറെ കണ്ടിട്ടാ നാട്ടീന്ന് ഇങ്ങ് വണ്ടി കയറിയേ“
ഞാനും വിട്ടു കൊടുത്തില്ലാ.
“ഇനി ഇവന് ഇവിടെ നിന്ന് ഭക്ഷണമില്ലാ….@$^%%“
“ആര്‍ക്കും വേണം നിന്റെ ഭക്ഷണം.ഇവിടെ നീ ഈ ഹോട്ടല്‍ എത്ര ദിവസം നീ നടത്തുമെന്ന് എനിക്കൊന്നും കാണണം.“
“ഏടാ ഞാന്‍ പതിനൊന്ന് കൊല്ലമായി ദുബായില്‍ നീ എന്നെ പേടിപ്പിക്കല്ലെ?”
“ചേട്ടോ നീര്‍കോലി കടിച്ചാലും അത്താഴം മുടങ്ങും അതോര്‍ത്തോ?”
ഞാന്‍ ദേഷ്യത്തോടെ അവിടെ നിന്നിറങ്ങി.
അന്നേരം അവന്‍ എന്തൊക്കെയോ പുലമ്പുന്നുണ്ടായിരുന്നു.
രണ്ടീസം കഴിഞ്ഞപ്പോള്‍ മുന്‍സിപാലറ്റീന്ന് ആരോ വന്ന് ഒരു നല്ല ഫൈന്‍ കൊടുത്തിട്ട്
പോയി പന്തീരായിരം ദിര്‍ഹം ഫൈന്‍
അതു കേട്ടോള്‍ വല്ലാത്തൊരു കുളിര്
വഴിയില്‍ വച്ച് ഷമീരീനെ കണ്ടപ്പോള്‍ അവന്‍ പറഞ്ഞൂ.
“അവന് ഒരു വാണിങ്ങ് കൂടി കൊടുത്തിട്ടാ ചേട്ടാം പോയിരിക്കണെ ഇനി വന്നാല്‍
അനപതിനായിരും ദിര്‍ഹമാണ് ഫൈന്‍.”

“എന്തായാലും നീ സങ്കടപെടണ്ട.900രൂപ ശമ്പളത്തില്‍ പണിയുന്ന നിന്റെ 30 രൂപ വച്ച് അവന്‍ കട്ട് ചെയ്യുന്ന് പറഞ്ഞു.
അതിന് പടച്ചോന്‍ കൊടുത്തതാ.ദൈവം കാരുണ്യമുള്ളവനാണ് മോനെ.“
അതിനിടയില്‍ കുറച്ചു ദിവസങ്ങള്‍ കടന്നു പോയി
ഒന്നു രണ്ടാഴ്ച്ച മുമ്പ് ഷമീരിനെ കണ്ടപ്പോള്‍ അവന്‍ പറഞ്ഞൂ.
“എന്നെയവന്‍ വെളിലാക്കി ചേട്ടാ. വേറെ ഏങ്ങോടെലും പൊയ്ക്കോളാന്‍ പറഞ്ഞു.“
ഞാന്‍ ചോദിച്ചു.
“നിനക്ക് അവിടുത്തെ കമ്പിനി വിസയല്ലെ? അവിടെ ജോലിക്ക് കയറി കൂടെ?“
“അതിന്റെ അറബി സ്ഥലത്തില്ലാ.ഞാന്‍ നോക്കുന്നുണ്ട്.“
“നിനക്ക് ജോലി കിട്ടും മോനെ. നീ സമാധാനമായിരിക്ക് അതിനു ശേഷം ഇന്നലെയാണ് ഞാനവനെ കാണുന്നത്.
എന്നെ കണ്ടപ്പോള്‍ അവന്‍ അടുത്തു വന്നു.
“എന്താ ഷമീറെ സുഖമല്ലെ? നീ ജോലിക്ക് വല്ലോടത്തും കയറിയോ?“
“ഇല്ലാ“
“എന്തെ? എന്തു പറ്റി നിനക്ക് ?.മുഖം മൊക്കെ വല്ലാതെ കരുവാളിച്ച്.“അവന്‍ പെട്ടെന്ന് കരഞ്ഞൂ.
“വളരെ കഷ്ടപെട്ടാ ചേട്ടാ ഇങ്ങോട് വന്നത്.കുറെ പൈസ കടമെടുത്ത്.
രണ്ടുമാസം പോലുമായില്ല ഞാനിവിടെ വന്നിട്ട്. അവന്‍ ഞാന്‍ കുടിച്ചു നടക്കുവാ എന്നൊക്കെ പറഞ്ഞ് എന്റെ വിസ ക്യാന്‍സല്‍ ചെയ്യിപ്പിച്ചു.“
“നീ അപ്പോ എവിടെയാ താമസിക്കുന്നത്?“
“ക്യന്റീന്റെ പുറത്ത് ബാത്തു റൂമിന്റെ അടുത്ത് കുറെ തടി അടുക്കി വെച്ചിട്ടില്ലെ അതിന്റെ മുകളില്‍.“
“ഈ ചൂടത്തോ?“
“കിടക്കാതെ നിവൃത്തിയില്ലല്ലോ?“
“അപ്പോ നിന്റെ ഭക്ഷണം?“
“ആരേലും വാങ്ങി തന്നാല്‍ കഴിക്കും അല്ലേല്‍ ? ആ മുറിപ്പോലും കയറെരുതെന്നാ എന്നോട് പറഞ്ഞിരിക്കുന്നെ.വല്ലവരും എന്തേലും കൊണ്ട് തന്നാല്‍ അവന്‍ വിലക്കും.“
(കണ്ണൂകള്‍ നിറയുന്നു കൂടി വന്നാല്‍ ആ പയ്യന്‍ 18-19 വയസെ കാണു.കണ്ടാല്‍ പതിനഞ്ചില്‍ കൂടുതല്‍ പറയില്ലാ.അത്രമാത്രം ചെറുപ്പം)
അതു കേട്ടപ്പോള്‍ എന്റെ കണ്ണൂകള്‍ നിറഞ്ഞൂ.
“എന്തു മനുഷ്യന്‍. “
“നിനക്ക് വിശക്കുന്നുണ്ടോ? ദാ (പോക്കറ്റില്‍ ആകെയുണ്ടായിരുന്ന അന്‍പതു രൂപയെടുത്ത് അവന്റെ കൈയ്യില്‍ വച്ചു കൊത്തൂ)
“എനിക്ക് വേണ്ടാ ചേട്ടാ.“
“വാങ്ങിച്ചോ.നിന്റെ വിഷമം എനിക്ക് മനസ്സിലാകും.ഞാനൊക്കെ ആനാവശ്യമായിട്ട് ഒരുപ്പാട് പൈസ കളയുന്നുണ്ട്.ഇതു പോലുള്ള അവസരങ്ങളില്‍ ആണ് പണത്തിന്റെ വില ഞാന്‍ അറിയുന്നത്.“

ഞാന്‍ ആ പൈസ അവന്റെ കൈയ്യില്‍ വച്ചു കൊടുത്തു കൊണ്ട് പറഞ്ഞൂ.
ഇന്ന് അവിടെ ചെന്നപ്പോള്‍ അവിടെയെല്ലാം അവനെ നോക്കി പക്ഷെ കണ്ടില്ലാ
“പാവം ചെക്കന്‍.”

ക്യാന്റിനെ കുറിച്ച്
ആറുമാസം താല്‍കാലികമായി നടത്താന്‍ വന്നവനാണ് ഈ സുകുമാരന്‍.അവന് അവിടുത്തെ വിസപോലുമില്ല .പുറത്തെ എങ്ങോ വിസയാണ്.(ഇനി ഇപ്പോ വിസ ഉണ്ടോ എന്ന് പോലും അറിയില്ലാ.) ഈ ക്യാന്റിനില്‍ ജീവനകാരായി പത്ത് ഇരുപത് പേരോളം ഉണ്ട്.അതില്‍ വിസയുള്ളവര്‍ നാലുപേര്‍.ബാക്കിയുള്ളവര്‍ കല്ലിവല്ലികളും പുറത്തെ വിസകാരും.(ഈ പറഞ്ഞവന്‍ ഉള്‍പ്പടേ) .വൃത്തിയെന്നത് തൊട്ടുതിണ്ടിട്ടില്ല ഈ ഹോട്ടലില്‍ .ഒരു സ്ട്രോങ്ങ് കപ്ലയെന്റ് കൂടി ചെന്നാല്‍ അവനിട്ട് പണി കിട്ടും.
പക്ഷെ പലരും അത് ചെയ്യാത്തത്.ഇവിടുത്തെ പാവപ്പെട്ട ജീവനക്കാരുടെ നിസ്സാഹായത ഓര്‍ത്തിട്ടാണ്.എന്തായാലും ഞാന്‍ അവനിട്ട് ഒരു പണി കൊടുക്കും.

18 അഭിപ്രായങ്ങൾ:

കാപ്പിലാന്‍ പറഞ്ഞു...

ഷമീറിന്റെ കാര്യം കഷ്ടം ആയല്ലോ മോനെ .ഈ ചൂടത്ത് അവന്‍ എങ്ങനെ കഴിയും അവിടെയുള്ള വല്ല മലയാളി സഘടനുമായി ചേര്‍ന്ന് വല്ലതും ചെയ്യാന്‍ നോക്ക് .അല്ലെങ്കില്‍ ഈ ബ്ലോഗ് വായിക്കുന്ന ആരെങ്കിലും സഹായിക്കണം .സുകുമാരന് നീ പണി കൊടുക്കണ്ടാ. അവന്‍ തലശ്ശേരി ക്കാരന്‍ ആണ്.സൂക്ഷിക്കണം .അവനുള്ളത് ദൈവം കൊടുക്കും .അവീറില്‍ വേറെ എത്രയോ ഹോട്ടല്‍ ഉണ്ട് അവിടെയെങ്ങാനും മാറണം .250 ദിര്‍ഹം കൊടുത്താല്‍ കുശാല്‍ .അതല്ലേ ഒരു മാസത്തെ മെസ്സ് ഫീ .
നല്ല വായനക്കാര്‍ സഹായിക്കണം ..

OAB പറഞ്ഞു...

നമുക്കൊക്കെ ഒരു പരിധിയുണ്ടല്ലെ അനൂപെ. എന്നാലും കൂട്ടുകാരുമായി ആലോചിച്ച് ആ പയ്യന്‍ തല ചായ്ക്കാനൊരിടം സങ്കടിപ്പിച്ച് കൊടുക്കൂ.
ദൈവം എല്ലാവരെയും രക്ഷിക്കട്ടെ..

ഒഎബി.

ശ്രീ പറഞ്ഞു...

കാപ്പിലാന്‍ മാഷ് പറഞ്ഞതു പോലെ അയാളെ നോക്കണ്ട. ഷമീറിനെ സഹായിയ്ക്കാന്‍ കഴിയുമെങ്കില്‍ അതല്ലേ വേണ്ടത്?

പൊറാടത്ത് പറഞ്ഞു...

ഇനിയിപ്പോ ഷമീറിനെ സഹായിയ്ക്കുക എന്നത് അനൂപിന്റെ പ്രധാന കര്‍ത്തവ്യമായല്ലോ. കൂട്ടത്തില്‍ ആ സൂമാരനിട്ട് പണിയുകയും ആവാം

പാമരന്‍ പറഞ്ഞു...

ആ നല്ല മനസ്സിന്‌ നന്ദി..

ബഷീര്‍ വെള്ളറക്കാട്‌ പറഞ്ഞു...

ഈ പ്രവാസ ഭൂമിയിലും മലയാളിയെ ചൂഷണം ചെയ്യുന്നവരില്‍ അധികവും മലയാളികള്‍ തന്നെ ..അടുത്ത ദിവസം ഏഷ്യാനെറ്റ്‌ റേഡിയോ ന്യൂസ്‌ അവറില്‍ രണ്ട്‌ ചെറുപ്പക്കാര്‍ അവരുടെ കഷ്ടപ്പാട്‌ വിവരിച്ചത്‌ കേട്ടിരുന്നു. റേഡിയൊക്കാരെ ഫോണില്‍ വിളിച്ച്‌ ഭീഷണിയും തെറിയും.. ഇവനെയൊക്കെ എന്താ ചെയ്യേണ്ടത്‌ ?
അനൂപ്‌ താങ്കള്‍ ചെയ്തത്‌ തന്നെ ചെയ്യാന്‍ പലരും പേടിക്കുന്ന അവസ്ഥയാണുള്ളത്‌. നില നില്‍പ്പിന്റെ കാര്യമല്ലേ..

നാടന്‍ പറഞ്ഞു...

മലയാളി തന്നെ മലയാളികള്‍ക്ക്‌ പാര. അല്ലേ ?

വിന്‍സ് പറഞ്ഞു...

കൊള്ളാം മച്ചാ...... മച്ചാന്‍ ഒരു പണിയല്ല മൂന്നാലെണ്ണം അവനിട്ടു കൊടുത്തേരു...!! തലശ്ശേരിയില്‍ ഉള്ളവന്റെ നീട്ടം കേരളത്തില്‍ വേറെ എവിടെയുമുള്ളവന്റെ നീട്ടത്തിന്റെ ഒപ്പമേ ഉള്ളെന്നൊന്നു കാണിച്ചു കൊടുത്തേരു.

ചാണക്യന്‍ പറഞ്ഞു...

ഇവിടെക്കിടന്ന് എന്തെങ്കിലും ജോലിമാന്യമായി ചെയ്ത് ജീവിക്കാന്‍ നോക്കാതെ അക്കരപ്പച്ച തേടുന്നവരുടെ കൂട്ടത്തിലെ ഒരാള്‍ മാത്രമാണ് ഷമീര്‍. അയാള്‍ക്കെന്താ ഇവിടെ ഹോട്ടല്‍ പണി ചെയ്താല്‍? വിസ ഇടപാടില്‍ പറ്റിക്കപ്പെട്ട് നിരവധി എണ്ണം അവിടെ കിടന്ന് കറങ്ങുന്നുണ്ടാവില്ലെ? ഷമീറിനെ എത്രയും വേഗം നാട്ടിലെത്തിക്കാന്‍ കഴിയോ എന്ന് നോക്ക് മാഷെ. അയാള്‍ടെ കാര്യം കൂടി തോളത്ത് കേറ്റി തന്റെ തടി കേടാക്കല്ലെ മാഷെ. ഞാന്‍ മനുഷ്യപറ്റില്ലാതെ പ്രതികരിച്ചു എന്ന് തോന്നരുത്, പ്രായോഗികമായത് പറഞ്ഞെന്ന് മാത്രം...

തണല്‍ പറഞ്ഞു...

അനൂപേ,
ഒരു ലേബര്‍ക്യാമ്പിലായിരുന്നു നിന്റെ ജീവിതമെങ്കില്‍ സഹായിച്ച് നീ തെണ്ടിപ്പോയേനെം മോനേ..അത്ര ഭീകരമായ കാഴ്ചകളുണ്ടിവിടെ.എന്തായാലും നിന്റെ നല്ല മനസ്സ് കാത്തുസൂക്ഷിക്കുക.(ആര്‍ക്കും പണികൊടുക്കാന്‍ പോകണ്ടാ കേട്ടോ,നമ്മളുകാരണം മറ്റോരാള്‍ വിഷമിക്കാതിരിക്കട്ടെ)

അനില്‍@ബ്ലോഗ് പറഞ്ഞു...

നല്ല മനസ്സിനു അഭനന്ദനം അനൂപെ,
പക്ഷെ ഇതു ഒരു ഷമീറിന്റെ മാത്രം കാര്യമായി ഒതുങ്ങില്ലല്ലൊ.

രസികന്‍ പറഞ്ഞു...

അനൂപ്ര് : ഷമീറിന്റെ കഥ മനസ്സിനെ വല്ലാതെ വേദനിപ്പിച്ചു
ഒ.എ.ബി പറഞ്ഞപോലെ ആ പയ്യനു കിടക്കാനൊരിടം ഏർപ്പെടുത്തിക്കൊടുക്കാ‍ൻ കഴിയുമൊ?

രണ്‍ജിത് ചെമ്മാട്. പറഞ്ഞു...

അനൂപ്, നല്ല കുറിപ്പ്,
ദുബായിലെ ലേബര്‍മാരുടെ ദുരിതം
വിവരണങ്ങള്‍ക്കുമതീതമാണ്‌.
അതിനെക്കുറിച്ച് എഴുതിയ
എന്റെ ചില പേര്‍ഷ്യന്‍ തൊഴിലാളി സ്വപ്നങ്ങള്‍ എന്ന കവിത ഇവിടെ വായിക്കാം

Typist | എഴുത്തുകാരി പറഞ്ഞു...

ഷമീറിനെ ഏതെങ്കിലും തരത്തില്‍ സഹായിക്കാന്‍ പറ്റുമോ എന്നു നോക്കൂ.

കുഞ്ഞന്‍ പറഞ്ഞു...

അനൂപ്..

ക്ഷമീറിനെപ്പോലുള്ളവര്‍ ധാരാളം നമ്മുടെ ചുറ്റും..എന്നിട്ടും കാണാതെ പോകുന്നത് എന്തുകൊണ്ട്. സ്വന്തം കാര്യം സിന്ദാബാദ്..!

ആ സുകുമാരിനിട്ട് പണികൊടുക്കുന്നതെങ്കില്‍ അത് സംഘടനാ ബലത്തോടെ ചെയ്യുക..

അനൂപിന്റെ നല്ല മനസ്സിന് ഒരു സലാം..പഞ്ഞിക്കിടുന്നതിനല്ല..ആ 50 രൂപ കൊടുക്കാനുള്ള മനസ്സിന്.

മര്‍ക്കോസ് മാപ്ല പറഞ്ഞു...

ആര്‍ക്കിട്ടും പണി കൊടുക്കാതിരുക്കുന്നതാ നല്ലത് ....
ഇല്ലെങ്കില്‍ പണി പന്തളത്തൂന്നും കിട്ടും!

നചികേതസ്സ് പറഞ്ഞു...

)-

കുറ്റ്യാടിക്കാരന്‍ പറഞ്ഞു...

ഇപ്പൊ എന്തു ചെയ്യും അനൂപേ?
ഷമീറിന്റെ കാര്യം കഷ്ടത്തിലാണല്ലോ..

ചാറ്റില്‍ കാണാം.