.വളരെയധികം ഊര്‍ജ്ജ പ്രതിസന്ധി നേരിടുന്ന ഒരു രാജ്യമാണ് ഇന്ത്യ.അമേരിക്കയുമായിട്ടുള്ള ആണവകരാറില്‍ ഇന്ത്യ ഒപ്പു വയ്ക്കുന്നതൊടെ രാജ്യത്തെ വ്യവസായവല്‍ക്കരണം കൂടുതല്‍ ദ്രുതഗതിയിലാകും.
ഇവിടെ ആണവ കരാറിനെ എതിര്‍ക്കുന്ന ഒരു പക്ഷം, ആമേരിക്കന്‍ വിരോധമാണ്
മുറുക്കെ പിടിക്കുന്നത്.ആമേരിക്കയല്ലാതെ മറ്റ് ഏതേലും തുല്ല്യശക്തിയായ (ജി8) രാഷ്ടമാണ് ഈ പദ്ധതിയുമായി മുന്നോട്ട് വരുന്നതെങ്കില്‍ ഇന്ത്യയിലെ ഇടതുപക്ഷം
രണ്ടു കൈനീട്ടി സ്വികരിക്കുമായിരുന്നു.ഇത് ആമേരിക്കയോടുള്ള വിരോധമാണ് അല്ലാതെ ആണവ കരാറിനെതിരെയുള്ള പ്രതിഷേധമല്ല.
ആണവ കരാര് പദ്ധതി വിജയകരമായി നടപ്പാക്കിയാല്‍ അത് ഇന്ത്യയുടെ ഊര്‍ജ്ജപ്രതിസന്ധിക്ക് ശാശ്വത പരിഹാരമായിരിക്കും.
വ്യവസായങ്ങള്‍ വളരുന്നതൊടെ അത് ഇന്ത്യന്‍ സാമ്പത്തികരംഗത്ത് വന്‍ കുതിച്ചുകയറ്റത്തിനാകും വഴിയൊരുക്കുക.
ഇന്ത്യയുടെ പ്രധാന വൈദ്യുത സ്രോതസ്സുകള്‍ ജലവൈദ്യുത പദ്ധതികളെ ആശ്രയിച്ചാണ് അധികം നിലകൊള്ളുന്നത്.പ്രത്യേകിച്ച് കേരളം പോലൊരു
സംസഥാനത്ത് വര്‍ഷത്തില്‍ ലഭിക്കുന്ന മൊത്തം മഴയുടെ തോത് അനുസരിച്ചാണ്
വൈദ്യുത ഉലപാദനം എത്രത്തോളമെന്ന് നിശച്ചയിക്കപെടുന്നതു പോലും.ഒരു വര്‍ഷത്തില്‍ എത്ര ദിവസം നാം പവര്‍ക്കട്ടിനെ അഭിമുഖികരിക്കുന്നു.
ആണവകരാറിനെ ഇടതുപക്ഷം എതിര്‍ത്തത് തൊട്ടടുത്ത കമ്മ്യുണിസ്റ്റ് രാജ്യമായ ചൈനയെ സഹായിക്കാനല്ലെന്ന് ആരു കണ്ടു.ഇത് ഒരു കമ്മ്യൂണിസ്റ്റ്കാരന് മറ്റൊരു
കമ്മ്യുണിസ്റ്റ്കാരനോടു തോന്നുന്ന സ്നേഹമാണ്.തങ്ങള്‍ ഈ പദ്ധതിയെ അനുകൂലിച്ചാല്‍ തങ്ങളുടെ അയല്‍ രാജ്യമായ ചൈനക്ക്(കമ്മ്യുണിസ്റ്റ് രാഷ്ട്രം) ദോഷം ചെയ്യുമോ എന്നവര്‍ ഭയക്കുന്നു.ഇത് രാജ്യത്തിന്റെ വികസനത്തിനെതിരെയുള്ള പ്രതിഷേധമാണ്.ഏതൊരു നല്ല പദ്ധതിയേയും ആദ്യമെ എതിര്‍ക്കുകയും പിന്നിട്
അവ നടപ്പാക്കുകയും ചെയ്യുക എന്നത് ആധുനിക കമ്മ്യൂണിസ്റ്റ്കാരന്റെ ചിന്താഗതിയാണ്. എന്നാല്‍ ഇന്ന് കോണ്‍ഗ്രസ്സിന് സ്വതന്ത്രമായി തീരുമാനമെടുക്കാന്‍
കഴിയും .
സ്വന്തം അദ്ധ്വാനത്തിന്റെ നല്ലോരു ശതമാനവും വിദേശരാജ്യങ്ങളുടെ വികസനത്തിന്
ദാനമായി നല്കുന്ന കോടികണക്കിന് വരുന്ന ഭാരതീയര്‍ സമൂഹം അന്യ ദേശങ്ങളില്‍ പോയി കിടന്നൊഴുക്കുന്ന വിയര്‍പ്പ് സ്വന്തം രാജ്യത്തിന്റെ വികസനത്തിനായി വിനിയോഗിക്കാന്‍ കഴിയണം.അതിന് കൂടുതല്‍ വ്യവസായങ്ങള്‍ ഇവിടെ വളര്‍ന്നു വരണം.തൊഴിലാളികള്‍ക്ക് ഒരിക്കലും ദൌര്‍ലഭ്യം അനുഭവപ്പെടാത്ത ഒരു രാജ്യമാകും ഇന്ത്യ. ഇന്ത്യയുടെ ബുദ്ധിയും ശക്തിയുമാണ് ഇന്ന് പലരാജ്യങ്ങളുടെയും വികസനത്തിന്റെ കാതല്‍.ഗള്‍ഫ് മേഖലകളില്‍ നിന്നും ഭാരതീയര്‍ കൂട്ടത്തോടെ
വിട്ടു പിരിഞ്ഞാലുള്ള അവസ്ഥ ഒന്നാലോചിച്ചു നോക്കു.
ഒരോ നഗരത്തിലും ഭാരതീയന്റെ അദ്ധ്വാനത്തിന്റെയും വിയര്‍പ്പിന്റെയും ഗന്ധമുണ്ട്.
നമ്മുടെ രാജ്യത്തിന്റെ വികസനത്തിന് എന്നും എതിര് നമ്മള്‍ തന്നെയാണ്.അനാവശ്യകാര്യങ്ങള്‍ക്ക് വേണ്ടി സമരം ചെയ്യാനും കൊടിപിടിക്കാനും
വ്യവസായസ്ഥാപനങ്ങള്‍ അടപ്പിക്കാനും നാം കാട്ടുന്ന വ്യഗ്രത നമ്മുടെ നാടിന്റെ വികസനത്തിന് വേണ്ടി വിനിയോഗിച്ചാല്‍ എത്രനന്നായിരുന്നു.നാട്ടില്‍ ഇങ്ക്വാലാബ്
വിളിക്കുന്നവന്‍ ഗള്‍ഫില്‍ എത്തിയാല്‍ ഏതു പൊരിവെയിലത്തും പണിയുന്നു.
ഇവിടെ വിപ്ലവമില്ല .സ്വന്തം നാടിന്റെ ഗുണവും മണവും എത്രത്തോളം വലുതാണെന്ന്
അറിയണമെങ്കില്‍ വിദേശത്ത് ജീവിക്കണം.എന്നിട്ടും നാം നമ്മുടെ നാടിനോട് ചെയ്യുന്നത് എന്താണ്.?
ആമേരിക്കയെ എതിര്‍ക്കുന്നവര്‍ ഒരു കാര്യം മനസ്സിലാക്കുക.അവര്‍ ഇന്ത്യയോട് എന്താണ് ചെയ്തത്?.അമേരിക്കന്‍ മണ്ണീല്‍ നിന്നും പ്രവാസിയായ ഒരോ ഭാരതീയനും നാട്ടിലേക്ക് അയക്കുന്ന ഡോളറിന്റെ മൂല്യം കണക്കാക്കിയാല്‍ ആമേരിക്കാ ഭാരതത്തിന് നലകുന്ന വരുമാനം എത്രത്തോളമെന്ന് മനസ്സിലാകും.
നാവു കൊണ്ട് പ്രസംഗിക്കുകയും ആവശ്യം വരുമ്പോള്‍ പ്രസംഗിച്ചതൊക്കെ വിഴുങ്ങുകയും ചെയ്യുന്നത് ശരിയല്ലാ.ഇന്ന് എത്ര കമ്മ്യൂണിസ്റ്റ്കാര്‍ അമേരിക്കയില്‍
ഉണ്ടാകും.
14 അഭിപ്രായങ്ങൾ:
:)
എന്തുകൊണ്ട് ഇടതു പക്ഷം എന്‍റോണ്‍ പദ്ധതിയെ എതിര്‍ത്തു?
എന്തുകൊണ്ട് ഇടതു പക്ഷം ഓഹരി വിപണിയില്‍ FII യെ എതിര്‍ത്തു?
എന്തുകൊണ്ട് ഇടതു പക്ഷം ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന ഗവ: കമ്പനികളുടെ സ്വകാര്യവത്കരണം എതിര്‍ത്തു?
ഇതൊക്കെ ചൈനയെ സഹായിക്കനാണെന്ന് തോന്നുന്നുവോ? എനിക്ക് സംശയം ഉണ്ട്. ഒരു കച്ചവടകാരന്‍ അവന്റെ ലാഭമേ നോക്കൂ. അതുപോലെ തന്നെ തുല്ല്യരല്ലാത്തവര്‍തമ്മിലുള്ള കരാറുകളും.
സ്വയം നമുക്ക് ഊര്‍ജ്ജം ഉത്പാദിപ്പിക്കാന്‍ വഴിയുള്ളപ്പോള്‍, അതും 97% ആണവോര്‍ജ്ജമല്ലത്ത് സ്രോതസില്‍ നിന്ന്, അന്യരെ ആശ്രയിക്കേണ്ടകാര്യമുണ്ടോ?
എന്തുകൊണ്ട് ഇടതു പക്ഷം എന്‍റോണ്‍ പദ്ധതിയെ എതിര്‍ത്തു?
എന്തുകൊണ്ട് ഇടതു പക്ഷം ഓഹരി വിപണിയില്‍ FII യെ എതിര്‍ത്തു?
എന്തുകൊണ്ട് ഇടതു പക്ഷം ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന ഗവ: കമ്പനികളുടെ സ്വകാര്യവത്കരണം എതിര്‍ത്തു?
ഇതൊക്കെ ചൈനയെ സഹായിക്കനാണെന്ന് തോന്നുന്നുവോ?
പ്രസക്തമായ ചോദ്യം.
ഇടത് പക്ഷം എതിര്‍ത്തിരുന്ന മറ്റു കുറെയേറെ ബില്ലുകള്‍ തിരക്കിട്ട് പാസാക്കാനുള്ള ശ്രമം തുടങ്ങിക്കഴിഞ്ഞു.
ബാങ്കിങ് റെഗുലേഷന്‍ (ഭേദഗതി) ബില്‍ 2005, ഇന്‍ഷുറന്‍സ് റെഗുലേഷന്‍ ആന്‍ഡ് ഡെവലപ്മെന്റ് ആക്ട് എന്നിവ പൊടി തട്ടി എടുക്കുന്നുണ്ട്. പെന്‍ഷന്‍മേഖല സ്വകാര്യമേഖലയ്ക്ക് തുറന്നുകൊടുക്കാന്‍ ലക്ഷ്യമിടുന്ന പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി ബില്‍ 2005, ഫോറിന്‍ എഡ്യൂക്കേഷന്‍ പ്രൊവൈഡേഴ്സ് ബില്‍ എന്നിവയും പുറത്തെടുക്കപ്പെടും.
ചില്ലറവ്യാപാരരംഗത്ത് ബഹുരാഷ്ട്രകുത്തകകള്‍ക്ക് പൂര്‍ണമായും നിക്ഷേപം നടത്താന്‍ സൌകര്യമൊരുക്കുന്ന നിയമനിര്‍മാണത്തിനും, ആഭ്യന്തര വിമാനസര്‍വീസുകളിലും ചെറുകിട വിമാനത്താവളനിര്‍മാണത്തിലും വിദേശകമ്പനികളെ പങ്കാളികളാക്കാന്‍ സഹായിക്കുന്ന സിവില്‍ ഏവിയേഷന്‍ പോളിസി, പുതിയ ബാങ്കുകള്‍ക്ക് ലൈസന്‍സ് നല്‍കുന്നതിനുള്ള മാനദണ്ഡം മാറ്റല്‍ എന്നിവയും വീണ്ടും പുറത്തെടുക്കപ്പെടും.
ഇതിനൊക്കെ എന്‍.ഡി.എ കക്ഷികളുടെ, കുറഞ്ഞ പക്ഷം ബി.ജെ.പിയുടെയെങ്കിലും പിന്തുണയും ലഭിച്ചേക്കും. ജസ്വന്ത് സിങ്ങ് ആ രീതിയില്‍ ഒരു പ്രസ്താവന നടത്തിയിട്ടുണ്ട്.
അണ്ണാ സത്യം തന്നെ , എങ്ങനെ കണ്ടുപിടിച്ചു ഈ കാര്യങ്ങളേല്ലാം, ഫയങ്കര കണ്ടുപിടുത്തങ്ങള്‍ തന്നെ.ഇനി ഇതാ പവര്‍ കട്ട് എന്ന സംഭവം തന്നൈ ഒരു സ്വാപ്നം ആയി മാറാന്‍ പോകുന്നു.ഇനി ഭാരതം സ്വര്‍ഗ്ഗ മയം.
മൂര്‍ത്തീ നിങ്ങളെ പോലുള്ള ചൈന ചാരന്മാരെകൊണ്ട് തോറ്റല്ലോ ഈ ഇന്ത്യ.കഷ്ടം തന്നെ.
ഇതെഴുതിയ ദൂബായിക്ക് തലയില്‍ ആള്‍പ്പര്‍പ്പില്ല എന്നത് നേര് തന്ന്നെ പക്ഷെ നിങ്ങള്‍ക്കില്ലേ...
ഇത് താങ്കളുടെ ഹെഡ്ഡിങ്ങിനുള്ള മറുപടി. അമേരിക്ക കൊണ്ടുവരുന്നത് എന്തും നാം എതിര്‍ക്കണം.അമേരിക്കയുമായി വര്‍ഷങ്ങള്ക്കു മുന്‍പേ ചൈനയും , മാസങ്ങള്‍ക്കു മുന്‍പേ ഒരു മുസ്ലീം രാജ്യമായ യുഎഇ യും കരാര്‍ ഒപ്പിട്ടു.
വായിച്ചു.
1.ആണവക്കരാര്‍ വന്നാല്‍ ഇന്ത്യയിലെ ഊര്‍ജ പ്രതിസന്ധിക്ക് ശാശ്വത പരിഹാരം ആകുമോ?
2.കേരളത്തില്‍ ആണവ നിലയം വരുമോ? അതിനാല്‍ കേരളത്തില്‍ പവര്‍ക്കട്ട് ഇല്ലാതാകുമോ?
3.ഒരു കാലത്ത് യുറേനിയം തീരുമ്പോള്‍ ആണവ നിലയങ്ങള്‍ എന്ത് ചെയ്യും? അതോ യുറേനിയം എന്നത് തീരാത്ത ഒരു സാധനമാണോ?
4.അത് തീര്‍ന്നാല്‍ വീണ്ടും പ്രകൃതി ശ്രോതസുകളെ ആശ്രയിക്കുമോ?
5. ആണവക്കരാര്‍ വന്നാല്‍ അമേരിക്ക ഇന്ത്യക്ക് എന്തൊക്കെ തരും?
6. ആണവോര്‍ജ്ജം ഇല്ലാത്തതിനാല്‍ ആണോ ഇന്ത്യയില്‍ വ്യവസായം തഴച്ച് വളരാത്തത്?
7. യുറേനിയം കിട്ടിയാല്‍ തന്നെ അത് ഇന്ത്യയിലെ മുഴുവന്‍ ഊര്‍ജ്ജോല്പാദനത്തിന് ഉപയോഗിക്കാനാണോ? ആണെങ്കില്‍ അതിനുള്ള ചിലവിനെ പറ്റി വല്ല ഊഹവുമുണ്ടോ?
8.അമേരിക്ക തരുന്ന വരുമാനം അവര്‍ ദാനമായി തരുന്നതല്ലല്ലോ,അത് നമ്മുടെ മാനവശേഷിക്ക് തരുന്ന പ്രതിഫലം അല്ലേ? അപ്പോള്‍ നമ്മള്‍ അല്ലേ അവരെ സഹായിക്കുന്നത് ?
ഇത് വായിച്ചപ്പോള്‍ തോന്നിയ സംശങ്ങള്‍ ആണ്. ഉത്തരം കിട്ടുമോ?
അമേരിക്കന്‍ മണ്ണീല്‍ നിന്നും പ്രവാസിയായ ഒരോ ഭാരതീയനും നാട്ടിലേക്ക് അയക്കുന്ന ഡോളറിന്റെ മൂല്യം കണക്കാക്കിയാല്‍ ആമേരിക്കാ ഭാരതത്തിന് നലകുന്ന വരുമാനം എത്രത്തോളമെന്ന് മനസ്സിലാകും.
നാവു കൊണ്ട് പ്രസംഗിക്കുകയും ആവശ്യം വരുമ്പോള്‍ പ്രസംഗിച്ചതൊക്കെ വിഴുങ്ങുകയും ചെയ്യുന്നത് ശരിയല്ലാ.ഇന്ന് എത്ര കമ്മ്യൂണിസ്റ്റ്കാര്‍ അമേരിക്കയില്‍
ഉണ്ടാകും.
ഞാന്‍ യോജിക്കുന്നു ഇതിനോടെല്ലാം. നല്ല രീതിയില്‍ രക്തം തിളക്കുന്നത് ഞാന്‍ അറിയുന്നു.
അമേരിക്ക കൊണ്ടുവന്നതുകൊണ്ട് ആണവകരാറിനെ എതിര്‍ക്കണം എന്ന അഭിപ്രായം എനിക്കില്ല. പകരം ആണവ നിലയങ്ങളേ വേണ്ട എന്ന നിലപാടാണ് എനിക്കുള്ളത്. ഗവേഷണത്തിനുള്ള ചെറിയ സംരംഭങ്ങള്‍ വേണം.
അമേരിക്ക അവരുടെ ആണവ നിലയങ്ങള്‍ക്ക് വേണ്ടി മാര്‍ക്കറ്റ് ചെയ്യുന്നത് അവരുടെ ശരിയാണ്. അതു വേണ്ടെന്ന് പറയുന്നത് നമ്മുടെ ശരിയും.
7 വരെയുള്ള ചോദ്യങ്ങള്‍ക്ക് ഇല്ല എന്നാണ് മറുപടി. 8 ാം ചോദ്യം ഇതുമായി ബന്ധമില്ലെങ്കിലും ഒരുപാട് സംശയം ഉണ്ടാക്കുന്നതാണ്. വ്യക്തിപരമായി എന്നെ അത് ബാധിക്കുന്നില്ല കാരണം എനിക്ക് തൊഴിലില്ല എന്നതു കൊണ്ട്.
ഒരു കൊക്കോ കോളക്ക് 10 രൂപയാണ്. അതിന്റെ യഥാര്‍ത്ഥത്തിലുള്ള വില 50 പൈസയാണെന്നും കേള്‍ക്കുന്നു. പരസ്യങ്ങള്‍ക്കും ക്രിക്കറ്റിനും കൊടുക്കുന്ന പണത്തില്‍ ബാക്കിവരുന്ന ഒരു വലിയ സംഖ്യ അവര്‍ അമേരിക്കയിലേക്കും മറ്റു വികസിത രാജ്യങ്ങളിലേക്കും കൊണ്ടു പോകുന്നു. ഈ പണം നമുക്ക് തിരിച്ചു പിടിക്കേണ്ടേ. അതിനുള്ള ഒരു വഴിയാണ് നമ്മുടെ സുഹൃത്തുക്കള്‍ അവര്‍ക്കു വേണ്ടി ചെയ്യുന്ന തൊഴില്‍. എന്നാല്‍ ഒരു വ്യവസ്ഥയുണ്ട്, നമുക്ക് കിട്ടുന്ന പണം വീണ്ടും അവരുടെ ഉത്പന്നങ്ങള്‍ വാങ്ങാന്‍ ഉപയോഗിക്കരുത്. നമ്മുടെ നാടിന്റെ സമ്പദ് ഘടന വളര്‍ത്തുവാന്‍ നമ്മുടെ ഉത്പന്നങ്ങള്‍ വാങ്ങുക. (ഹിന്ദുസ്ഥാന്‍ യൂണീലിവറും വിദേശ കമ്പനിയാണ്)
അമേരിക്കയില്‍ നിന്ന് ഇന്‍ഡ്യയിലേക്ക് ഒഴുകുന്ന പണം വളരെ വലുതെന്ന് നമുക്ക് തോന്നാം. ആന്ധ്രാ പ്രദേശില്‍ കൃഷിക്കാര്‍ മൊണ്‍സാന്റോ എന്ന വിത്ത് കമ്പനിയില്‍ നിന്ന് വാങ്ങിയ വിത്തിന്റേയും വളത്തിന്റേയും കീടനാശിനിയുടേയും വില ആന്ധ്രയുടെ മൊത്തം സോഫ്റ്റ്വയര്‍ കയറ്റുമതിയേക്കാള്‍ കൂടുതലാണ്. കൂടാതെ അമേരിക്കക്ക് ലോകത്തു മൊത്തം രാജ്യങ്ങളില്‍ അവര്‍ ഒപ്പിട്ടുള്ള കരാറുളില്‍ നിന്നുള്ള വരുമാനം പ്രതി ദിനം ഏകദേശം 2 ബില്ല്യണ്‍ ഡോളര്‍ ആണെന്ന നോബല്‍ സമ്മാനം നേടിയ സാമ്പത്തിക ശാസ്ത്രജ്ഞന്‍ ജോസഫ് സ്റ്റിഗ്‌ലിട്സ് പറയുന്നു. അമേരിക്കന്‍ കമ്പനികളില്‍ നിന്നുള്ള വരുമാനം എത്രയോ അധികമായിരിക്കും. അമേരിക്കന്‍ ഡ്രീം എന്ന ആഡംമ്പരത്തിന്റെ പള പളപ്പ് യഥാര്‍ത്തത്തില്‍ ഏഷ്യക്കാരന്റേയും, ആഫ്രിക്കകാരന്റേയും, ലാറ്റിനമേരിക്കക്കാരന്റേയും ചോരയാണ്.
അമേരിക്കന്‍ ജനത നമ്മളേ പോലെയുള്ള സാധാരണക്കാരാണ്. അമിത ലാഭം പ്രതീക്ഷിക്കുകയും അട്ടിമറി പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യുന്ന കോര്‍പ്പറേറ്റുകളും പാവ ഗവണ്‍മന്റുകളുമാണ് പ്രശ്നക്കാര്‍. അവര്‍ക്കെതിരെ അമേരിക്കയിലും സമരം നടക്കുന്നുണ്ട്.
ജഗദീശ്, പലരും ആണവക്കരാര്‍ വന്നാല്‍ എന്തോ മല മറിക്കും എന്ന രീതിയില്‍ ആണ് ഇതിനെ കാണുന്നത്. ഞാന്‍ ചൊദിച്ച ചോദ്യങ്ങള്‍ വളരെ ചെറിയ ചോദ്യങ്ങള്‍ ആണ് . അതിനുള്ള ഉത്തരം സാവകാശം മനസ്സിലാക്കിയാല്‍ തന്നെ പലര്‍ക്കും ഉള്ള മറുപടി ആയി. ഇതിപ്പോള്‍ ഇടത് പക്ഷം അനുകൂലിക്കാത്തത് കൊണ്ട് രാജ്യത്ത് എന്തോ വികസനം നടക്കുന്നില്ല എന്നാണ് അനൂപ് കരുതെന്ന് തോന്നുന്നു. ഇനിയിപ്പോള്‍ അവര്‍ എതിര്‍ത്താലും ഇത് നടപ്പ്പാകും എന്ന് കരുതികൊണ്ട് തന്നെ ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടു പിടിക്കട്ടെ.
ആണവ വേസ്റ്റിനെ കുറിച്ചൊന്നും ആലോചിക്കാന്‍ ഇങ്ങനെയുള്ളാവര്‍ക്ക് സമയമായില്ല. ഇത് ബേസിക് ആയുള്ള ചോദ്യങ്ങള്‍ മാത്രമാണ്.
മൂര്‍ത്തി,അനില്‍ശ്രീ,എം.എല്‍.ജഗദീശ് എന്നിവരുടെ അഭിപ്രായത്തോടു ഞാനും യോജിക്കുന്നു,
എന്റെ വ്യക്തിപരമായി അഭിപ്രായം മാത്രമായി
ഈ ലേഖനത്തെ കാണുക
ഈ അവസരത്തില്‍ പ്രമുഖരായ പലരും തങ്ങളുടെ
അഭിപ്രായങ്ങള്‍ പങ്കു വയ്ക്കുകയും.അതെല്ലാം വായിക്കുകയും ചെയ്തു.ആണവകരാറിനെ ചൊല്ലി വാദപ്രതിവാദങ്ങള്‍ നടക്കുമ്പോള്‍ ഒരു വ്യക്തിയെന്ന നിലയില്‍ എന്റെ അഭിപ്രായം പങ്കുവയ്ക്കുക മാത്രമാണ് ചെയ്തത്.
ഈ ലേഖനം വായിച്ച
ശ്ര്രി കാപ്പിലാന്‍
mijagadees
മൂര്‍ത്തിസാര്‍
ജോക്കര്‍
പ്രവീണ്‍
അനില്‍(അനിലിന്റെ പലചോദ്യങ്ങളും എന്റെ ഉത്തരം മുട്ടിച്ചു കളഞ്ഞൂ)
അക്കരെ പച്ച
mmrwrites
നന്ദി
രാജാവ് നഗ്നനാണെന്ന് വിളിച്ചു പറയാന്‍ ചങ്കൂറ്റമുള്ളവര്‍ ഇപ്പോള്‍ നമ്മുടെ നാട്ടിലില്ല അനൂപേ... അതാണീ നാടിന്റെ ശാപവും ...
അനൂപ് അമേരിക
മറ്റുള്ളവരുറ്റെഗുണത്തിനൊന്നും
ചെയ്യാന്‍ വഴിയില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ