20100402

ഇടവഴിയിലെ അപരിചിതൻ-16

ടൌണിനു മുമ്പായുള്ള സ്റ്റോപ്പ് എത്താറായപ്പോൾ തൊമ്മി പുകച്ചുകൊണ്ടിരുന്ന ബീഡി റോഡിലേയ്ക്ക് എറിഞ്ഞു.
അലപമകലെ ഒരു വെളുത്ത അമ്പാസിഡർ കാർ കിടപ്പുണ്ടായിരുന്നു.
“ഖാദർ വണ്ടി നിറുത്ത് ഞാനിപ്പോ വരാം.”
തൊമ്മി കാളവണ്ടിയിൽ നിന്നുമിറങ്ങി കാറിന്റെ അടുത്തേയ്ക്ക് ചെന്നു.
കാറിൽ ഇരുന്നവരുമായി എന്തോ സംസാരിച്ച ശേഷം അയ്യാൾ ഉടനെ മടങ്ങി വന്ന് ചാക്ക് കെട്ട് എടുത്തുകൊണ്ടുപ്പോയി.
ഖാദർ ഏല്ല്ലാം കണ്ട് ഒരു പ്രതിമപ്പോലെ വണ്ടിയിലിരുന്നു.
കാറിൽ ഇരുന്നവർ ചാക്ക് ഡിക്കിയിൽ വയ്ക്കുകയും കാശ് തൊമ്മിയ്ക്ക് കൈമാറുന്നതും അയ്യാൾ കണ്ടു.
ഈ സമയം എങ്ങുനിന്നോ ഇരമ്പി പാഞ്ഞ് ഒരു പോലീസ് ജീപ്പ് അവർക്കരുകിൽ വന്ന് നിന്നു.
തൊമ്മി കൈയ്യിൽ കിട്ടിയ കാശുമായി കുറ്റിക്കാട്ടിലേയ്ക്ക് ഓടി.
ജീപ്പിൽ നിന്നുമിറങ്ങിയ പോലീസുക്കാർ ഇരുട്ടിലേയ്ക്ക് വെടിവച്ചു.
ഖാദർ ഒന്നിനും കഴിയാതെ പേടിച്ചരണ്ട് കാളവണ്ടിയിൽ ഇരുന്നു.

******************************* ************** ********************
നേരം പന്ത്രണ്ട് മണി കഴിഞ്ഞിട്ടുണ്ട്.
റം ല ഉറങ്ങാണ്ട് കിടക്കുകയാണ്.
രാമു നല്ല ഉറക്കത്തിലാണ്.
അവന്റെ കൂർക്കം വലി കേൾക്കാം.
മുറ്റത്ത് പട്ടികിടന്ന് കുരയ്ക്കുന്നുണ്ട്.
റം ല എഴുന്നേറ്റിരുന്നു.
ആരോ നടന്നു വരുന്ന ശബ്ദം.
പിന്നെ വാതലിൽ മുട്ടി.
വാതിൽ കുലുങ്ങുകയാണ്.
അവൾ ഭീതിയോടെ രാമുവിന്റെ ദേഹത്ത് തട്ടി.
“രാമു, രാമു, എഴുന്നേല്ക്ക് രാമു.”
ഭയത്തോടെ അവൾ വിളിച്ചു.
അവൻ ഉറക്കം വന്നടയുന്ന കണ്ണൂകളോടെ ഇത്തയെ നോക്കി.
“എന്താ ഇത്ത ഉറങ്ങാതെ ഇരിക്കണെ?”
“നീയേഴുന്നേല്ക്ക് കുട്ടി വാതിലിൽ ആരോ മുട്ടുന്നു.”
രാമു പെട്ടെന്ന് എഴുന്നേറ്റു.
“ആരാ അവിടെ രാമു ശബ്ദിച്ചു.
പുറത്തു നിന്നും ശബദമൊന്നും കേൾക്കാതെ വന്നപ്പോൾ അവൻ വീണ്ടും ചോദിച്ചു..
“ആരാന്നാ ചോദിച്ചെ?”
“ഞാനാ മോനെ കതക് തുറക്ക്.”
പരിചിതമായ ഒരു ശബ്ദം.
എന്നാൽ ആരാന്ന് ഇരുവർക്കും മനസ്സിലായില്ല.
രാമുവും റം ലയും ഭീതിയോടെ പരസ്പരം നോക്കി.
റം ല റാന്തൽ വിളക്കെടുത്ത് പിടിച്ചു.
അവൾക്ക് വല്ലാതെ പേടിയുണ്ടായിരുന്നു.
അവൾ വാതിലിനരുകിലേയ്ക്ക് മെല്ലെ നടന്നു.
രാമുവും അവളെ അനുഗമിച്ചു.
വാതിലിന്റെ കൊളുത്ത് മാറ്റാൻ നേരം അവൾ അവനെ നോക്കി.
ഭയത്തോടെ അവൻ അവളെയും.
അന്നേരം വീണ്ടും വിളിയൊച്ച.
“മോളെ തുറക്ക്.”
റം ല വാതിലിന്റെ കൊളുത്ത് മാറ്റി.
വല്ലാത്തൊരു ഭയത്തോടെ അവൾ പിന്നോക്കം മാറി.
ചുണ്ടത്ത് വന്യമായ ഒരു ചിരിയോടെ മുന്നിൽ തൊമ്മി.
“ബാപ്പുവെന്തെ?.”
അവൾ അവൾ വാതിലിനു മറവിൽ നിന്ന് ചോദിച്ചു.
“ബാപ്പു ബാപ്പു ഇപ്പോ വരും.
അയ്യാൾ പെട്ടെന്ന് മുറിയിലേയ്ക്ക് കയറി കതകടച്ചു.
“എന്നെ ഒന്നും ചെയ്യല്ലേ?”
അവൾ കരഞ്ഞൂ.
തൊമ്മി ക്രൂരമായി ചിരിച്ചു.
രാമു അയ്യാളെ കയറി വട്ടം പിടിച്ചു.
“തൊമ്മിച്ചേട്ടാ ഇത്തയെ ഒന്നും ചെയ്യല്ലേ?.”
“പോടാ ചെറുക്കാ അയ്യാൾ അവനെ ഒരു മൂലയിലേയ്ക്ക് വലിച്ചെറിഞ്ഞു.
മൂലയിൽ ഭിത്തിയിൽ തട്ടി അവന്റെ നെറ്റിപൊട്ടി.
“രാമു റം ല ഭയത്തോടെ അലറി.
തൊമ്മി അവളുടെ മുടിയ്ക്ക് പിടിച്ചു.
അവൾ കുതറിമാറികൊണ്ട് അയ്യാളുടെ കൈകളിൽ കടിച്ചു.
പിന്നാമ്പുറത്തെ വാതിലിലൂടെ പുറത്തെയ്ക്ക് ഓടി.
തൊമ്മി ചുണ്ടുകൾ കടിച്ചു.
ഒരു ഉന്മാദിയെപ്പോലെ അവളുടെ പിന്നാലെ അയ്യാൾ കുതിച്ചു.
പുറത്ത് നല്ല ഇരുട്ടായിരുന്നു.
രാമു ചുവരിൽ പിടിച്ചെഴുന്നേറ്റു,
“ഇത്താ ഇത്താ”.

അവൾ ഉറക്കെ വിളിച്ചു.
ഇരുട്ടിലൂടെ അവൻ തപ്പിതപ്പി നടന്നു.
അകലെയെന്തോ മറഞ്ഞു വീഴുന്ന ശബ്ദം അവൻ കേട്ടു.
“എന്നെ ഒന്നും ചെയ്യരുത് എന്നെ വിടു.”
ഇത്തയുടെ കരച്ചിൽ കേട്ട ഭാഗത്തേയ്ക്ക് അവൻ കുതിച്ചു.
തൊമ്മിയുടെ കൈകളിൽ നിന്നും പിടി വിടിച്ചു കൊണ്ട് റം ല പാറക്കെട്ടുകൾക്ക് മുകളിലേയ്ക്ക് കയറി.
അയ്യാൾ അവൾക്ക് പിന്നാലെ കുതിച്ചു.
പെട്ടെന്നാണ് അത് സംഭവിച്ചത്.
പാറക്കെട്ടുകൾക്ക് ഇടയിലേയ്ക്ക് കാലുകൾ വഴുതി റം ല വീണു.
അലപം സമയം പകച്ചുപ്പോയ തൊമ്മി പാറക്കെട്ടുകൾ പേയ് പിടിച്ച നായെപ്പോലെ വളരെ വേഗത്തിൽ ഇറങ്ങി അവളുടെ സമീപത്ത് ചെന്നു.
തലപൊട്ടി ചോരയൊലിച്ചു കിടക്കുകയാണ് റം ല.
തൊമ്മി അവളുടെ കൈകളിൽ പിടിച്ചു.
നെറ്റിയിലെ ചോരയിൽ കൈകൾ മുക്കി.മെല്ലെ നാവുനീട്ടി ആ ചോര നുണഞ്ഞൂ.
തുടരും

അഭിപ്രായങ്ങളൊന്നുമില്ല: