20091103

ഉണ്ണീമോൾക്ക് ഇനി ആരുണ്ട്?


പിഞ്ചുകുഞ്ഞിന്റെ മുന്നിലിട്ട് അഛൻ അമ്മയെ വെട്ടികൊലപെടുത്തി.പെരുമ്പാവൂർ ക്രാരിയേരി മിച്ചഭൂമി കോളനിയിലാണ് സംഭവം.ഭർത്താവിന്റെ അമിതമായ മദ്യപാനമാണ് ഭാര്യ ഉഷയുടെ കൊലപാതകത്തിൽ കലാശിച്ചത്.അവരുടെ ഏകമകൾ 6മാസം പ്രായമുള്ള ഉണ്ണീമോളെ അനാഥയാക്കിയത്.ദാരിദ്രവും വേദനകളും നിറഞ്ഞ ചുറ്റുപ്പാടുകളിൽ വളർന്ന ഉഷയെ വീട്ടുകാർ വിവാഹം കഴിച്ച് അയ്ച്ചതുപോലും നാട്ടുകാരുടെ സഹായത്തോടെയായിരുന്നു.വിവാഹശേഷം ഭർതൃവീട്ടിൽ എത്തിയവർക്ക് അയ്യാളുടെ അമിതമായ മദ്യപാനവും തുടർച്ചയായുള്ള പീഡനങ്ങളും ഏൽക്കേണ്ടി വന്നു.അവസാനം അത് കൊലപാതകത്തിൽ കലാശിച്ചു. ആറുമാസം പ്രായമുള്ള ഉണ്ണീമോളുടെ ജീവിതം ഇനി അനാഥത്തിന്റെ നിഴലിലാണ്.

1 അഭിപ്രായം:

ഭൂതത്താന്‍ പറഞ്ഞു...

ബാല്യങ്ങളെ അനാഥമാക്കി മദ്യം ഇനിയും നുരഞ്ഞു പൊന്തും ....ആ പ്രളയത്തില്‍ ലോകം തന്നെ മുങ്ങി പോയേക്കാം ..കഷ്ടം എന്നല്ലാതെ എന്ത് പറയാന്‍ മാഷേ