ഞാന്‍ മുമ്പ് പോസ്റ്റ് ചെയ്ത ദുബായില്‍ ഒരു പ്രണയകാലത്ത് യിലെ ഷിന എന്ന കഥാപാത്രത്തെ നിങ്ങള്‍ ഓര്‍ക്കുന്നുണ്ടാകും.ആ കുട്ടി ഇന്ന് ഈ ദുബായി നഗരത്തില്‍ എവിടെയോ ഉണ്ട്. വീട്ടു ജോലിക്ക് എന്നു പറഞ്ഞ് പല പെണ്‍ക്കുട്ടികളും ഏജന്റുന്മാരാല്‍
ചതിക്കപ്പെട്ട് പല വന്‍ നഗരങ്ങളിലും അഴുക്കുചാലുക്കളിലേക്ക് വലിച്ചെറിയപ്പെടുന്ന കാഴ്ച്ച ഏറെ വേദനയോടെ നോക്കി കാണേണ്ട ഒന്നാണ്. കുടുംബത്തിന്റെ വലിയ പ്രാരാപ്തവും പേറി ഗള്‍ഫ് നഗരങ്ങളില്‍ എത്തുന്ന എട്ടും പൊട്ടും തിരിയാത്ത ഒരു പെണ്‍കുട്ടിയെ കാത്തിരിക്കുന്നത് ഇതുപോലുള്ള വലിയ ദുരിന്തങ്ങളാണ്. ഒരു മലയാളിപെണ്‍ക്കുട്ടി ഇത്തരം സാഹചര്യങ്ങളില്‍ അകപ്പെട്ട് പോകുന്നത്
കണ്ട് അവളെ കൌതകത്തോടെ നോക്കി നിലക്കുന്ന ഒരു സമൂഹം. ഇവിടെ ആര്‍ക്ക് അരോടാണ്
ബന്ധങ്ങളുള്ളത്. നിയമങ്ങള്‍ പോലും വളരെ കര്‍ക്കശ്ശമായ പല ഗള്‍ഫ് രാജ്യങ്ങളിലെയും
ഒരവസ്ഥയാണ് ഞാന്‍ പറഞ്ഞ് വന്നത്.
യു എ.ഇ യില്‍ മലയാളി സമൂഹം ഏകദേശം ആറര ലക്ഷത്തോളമുണ്ടെന്നാണ് കണക്ക്.ഇത്രയും ജനങ്ങള്‍ തിങ്ങി പാര്‍ക്കുന്ന യു.എ.ഇയില്‍ നമ്മുടെ മലയാളി പെണ്‍കുട്ടികള്‍ ഇങ്ങനെ വഴി പിഴക്കപ്പെട്ടു പോകുന്നുവെങ്കില്‍ അതിനുത്തരം പറയാന്‍ ഈ ആറര ലക്ഷം മലയളികള്‍ക്കും
അവകാശമുണ്ട്.
800ദിര്‍ഹത്തിനും 900ദിര്‍ഹത്തിനുമൊക്കെ വീട്ടുവേല ചെയ്യാന്‍ ഈ നഗരത്തില്‍ എത്തുന്ന പെണ്‍ക്കുട്ടികള്‍ അവരെ ഇത്തരം സാഹചര്യങ്ങളിലേക്ക് കൊണ്ടെത്തിക്കുന്നതും ഒരു മലയാളി
തന്നെയാകും. 40വും 50വും ദിര്‍ഹത്തിന് ശരീരം വിലക്കാന്‍ കാത്തു നിലക്കുന്ന പെണ്‍ക്കുട്ടികള്‍
അതിനെ വിലപന ചരക്കാക്കുന്ന ബ്രോക്കറുന്മാര്‍. ദയറയിലോ ബര്‍ദുബായിലോ പോയാല്‍ ഇത്തരം
കാഴച്ചകള്‍ സര്‍വ്വ സാധാരണമാണ്.
പെണ്‍ക്കുട്ടികളെ വീട്ടുജോലിക്ക് എന്നു പറഞ്ഞ് കൊണ്ട് വന്ന് സെക്സ് റാക്കറ്റിനു കൈമാറുന്ന സംഘങ്ങള്‍ നിരവധിയാണ് ഇവിടെ.
നമ്മുടെ ഗവണ്മെന്റും പ്രവാസികാര്യ വകുപ്പും ഈ കാര്യത്തില്‍ വേണ്ടത്ര ശ്രദ്ധ ചെലുത്താതാണ്
പലപ്പോഴും സ്ത്രിക്കളെ ഇത്തരം ദൂരുഹസാഹചര്യങ്ങളില്‍ കൊണ്ടെത്തിക്കുന്നത്. വിദേശ രാജ്യങ്ങളില്‍
കുറഞ്ഞ ശമ്പളത്തില്‍ ജോലി ചെയ്യുന്ന പെണ്‍ക്കുട്ടികള്‍ അവിടെ സുരക്ഷിതരാണെന്ന് ഉറപ്പു വരുത്താന്‍
ഒരു ജനാധിപത്യ സര്‍ക്കാറിന് അവകാശമുണ്ട്.നാളെ മറ്റൊരു പെണ്‍ക്കുട്ടിക്ക് ഇങ്ങനെ ഒരു ഗതി
വരാതിരിക്കാന്‍ പ്രവാസിക്കളായ നാം ഒരോരുത്തരും ഒറ്റക്കെട്ടായി നീങ്ങണം എന്നാണ്
എനിക്ക് പറയാനുള്ളത്.
9 അഭിപ്രായങ്ങൾ:
സാമൂഹ്യപ്രശ്നങ്ങളെകുറിച്ച് എന്തെങ്കിലുമൊക്കെ പറയുന്ന ബ്ലോഗര്‍മാര്‍ നമുക്കിടയില്‍ കുറവാണ്. കാര്യഗൌരവത്തോടെ തന്നെ അനൂപ് ഈ പോസ്റ്റ് എഴുതി. അഭിനന്ദനങ്ങള്‍.
അവസാനത്തെ വാചകത്തിന്റെ തൊട്ടു മുന്‍പ് എഴുതിയതില്‍ അനൂപ് ഉദ്ദേശിച്ചത് എന്താണ്? “വിദേശ രാജ്യങ്ങളില്‍
കുറഞ്ഞ ശമ്പളത്തില്‍ ജോലി ചെയ്യുന്ന പെണ്‍ക്കുട്ടികള്‍ അവിടെ സുരക്ഷിതരാണെന്ന് ഉറപ്പു വരുത്താന്‍
ഒരു ജനാധിപത്യ സര്‍ക്കാറിന് അവകാശമുണ്ട്“ അവകാശമുണ്ട് എന്നോ അതോ ഉത്തരവാദിത്തമുണ്ട് എന്നോ?
ഓഫ്:
പിന്നേം വന്നു “ക്ക”. പെണ്‍ക്കുട്ടികള്‍...
അത് പെണ്‍കുട്ടിയാഡോ... ദ്വിത്തസന്ധി അവിടെ ഇല്ല.
വീണ്ടും നല്ല ഒരു പോസ്റ്റ് കൂടി, അഭിനന്ദനങ്ങള്‍....
അകുല ചിന്തകള്‍ അധികാരികള്‍ കാണുന്നില്ല..
വിദേശ രാജ്യങ്ങളില്‍ കുറഞ്ഞ ശമ്പളത്തില്‍ ജോലി ചെയ്യുന്ന പെണ്‍ക്കുട്ടികള്‍ അവിടെ സുരക്ഷിതരാണെന്ന് ഉറപ്പു വരുത്താന്‍ ഒരു ജനാധിപത്യ സര്‍ക്കാറിന് ഉത്തരവാദിത്തമുണ്ട്
vishayam nannaayi. pakshea kurachu koodi padichu kondu ezhuthaamaayirunnu. nammude naadukalil thanne ithinethirea krithyamaaya boadhavalkkaranam aavashyamaanu. kooduthal parayunnilla parranjaal theerunna vishyam allalloaa ithonnum. enthaayaalum nannayirikkunnu post
നേരുള്ള വര്‍ത്തമാനവും ആകുലതയും
വിഷയം നന്നായി.എവിടെയും ഉണ്ടല്ലോ ചതിക്കുഴികള്‍...എത്ര ശ്രദ്ധിച്ചാലും ചിലപ്പോള്‍ വീണു പോകും..പെണ്‍കുട്ടികളെ ഈ അവസ്ഥയില്‍ നിന്നും രക്ഷപ്പെടുത്താന്‍ നമുക്ക് ആവുന്നതൊക്കെ ചെയ്യണം..നമ്മുടെയും പെങ്ങന്മാര്‍ ആണെന്ന തോന്നല്‍ ഓരോ മലയാളിക്കും ഉണ്ടാകണം..
:)
ആമ്പിള്ളേര്‍ക്കു സംരക്ഷണം ഏര്‍പ്പെടുത്തേണ്ട ഒരു രാജ്യത്തായേ കൊണ്ടു ഞാനൊന്നും പറേണില്ല.. :)
നമുക്ക് എന്തു ചെയ്യാനാവും....
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ