20080513

കല്ലി വല്ലികള്‍ ഉണ്ടാകുന്നതെങ്ങനെ..?


അവന്റെ പേര് ഷാനു എന്നായിരുന്നു. ഇരുപത് വയസ്സ് കഴിഞ്ഞ ഒരു ചെറുപ്പക്കാരന്‍.നാട്ടില്‍
പ്രായമായ ഒരു ഉപ്പയും ഉമ്മയും രണ്ടു പെങ്ങമ്മാരുമുണ്ട് അവന്.രണ്ട് പെങ്ങമ്മാരുടെ മുഴുവന്‍ ഉത്തരവാദിത്ത്വം അവന്റെ തലയിലാണ്.ഞാന്‍ ദുബായിലെ ഒരു ഹോട്ടലില്‍ വച്ചാണ് ഷാനുവിനെ പരിചയപ്പെട്ടത്.പരിചയപ്പെട്ടതിനു ശേഷം ഞങ്ങള്‍ വലിയ കൂട്ടൂക്കാരായി.ഞാന്‍ ഹോട്ടലില്‍ ചെന്നാല്‍ അവന്‍ എനിക്ക് അധികം അവിടെ ഇരുത്താതെ വേഗം ഭക്ഷണം കൊണ്ട് തരും.
അങ്ങനെയിരിക്കെ ഒരു ദിവസം ഷാനുവിനെ തീരെ യാദൃചികമായി വഴിയില്‍ വച്ച് കുറച്ചു സമയം വര്‍ത്തമാനം പറയാന്‍ കിട്ടി.
ഞാന്‍ ചോദിച്ചു.
‘ഷാനു നാട്ടില്‍ എവിടെയാണെന്നാ പറഞ്ഞെ“.?
‘കണ്ണൂര്”
‘കണ്ണൂരെവിടെയാ.”?
തളിപ്പറമ്പടുത്താ
“വീട്ടില്‍ ആരൊക്കെയുണ്ട്?”
“ഉപ്പയും ഉമ്മയും രണ്ട് സഹോദരിമ്മാരുമുണ്ട്.”
‘ഉപ്പ എന്തെടുക്കുന്നു.?“
“ഉപ്പക്ക് ബിസിനസ്സായിരുന്നു ബോംബേല്.ഇടക്ക് ഒരു അസുഖം വന്ന് ഒരു ഒപ്പറേഷനൊക്കെ
വേണ്ടി വന്നു”
‘ഇപ്പോ നാട്ടിലാണോ.?”
‘അതെ“
“സഹോദരിമ്മാര്‍ എന്തെടുക്കുന്നു.?”
“അവര്‍ക്ക് ജോലിയൊന്നുമില്ല ഒരാള് പത്താ ക്ലാസ് വരെ പഠിച്ചിട്ടുണ്ട്.മറ്റെയാള്‍ പ്ലടുവിന് പോയിരുന്നു.ഇപ്പോ വീട്ടില്‍ തന്നെയാ”
“കല്ല്യാണം വല്ലോ ഉണ്ടോ?”
‘ആലോചിക്കണം ചേട്ടാ“
“ഷാനുവിന്റെ വീട്ടില്‍ വരുമാനം വല്ലോ ഉണ്ടോ.?”
“ഇല്ല ഞാന്‍ അയക്കുന്ന പൈസയാണ് എക വരുമാനം‘
എനീക്ക് അതു കേട്ടപ്പോള്‍ വലിയ സങ്കടം തോന്നി
“ഇവിടെ എത്ര കിട്ടും”?
“എണ്ണൂറ് ദിര്‍ഹം.”
“ഷാനുവിന് അന്നാല്‍ വേറെ എന്തേലും ജോലിക്ക് ശ്രമിച്ചു കൂടെ?”
“എവിടെ കിട്ടാനാ ചേട്ടാ.ഞാന്‍ ഏഴാം ക്ലാസ്സു വരെയെ പഠിച്ചിട്ടുള്ളു.”
‘അവിടുത്തെ വിസയാണൊ ഷാനുവിന്റെ?”
“അല്ല എന്റെ കൈയ്യില്‍ പാസ്പപോര്‍ട്ട് പോലുമില്ല”
“പാസ്പോര്‍ട്ടില്ലെ അപ്പോ ഷാനുവിടെ?”
‘വിസ്റ്റില്‍ വന്നതാ.ഇവിടെ എവിടെയൊ വച്ച് ആ പാസ്പോര്‍ട്ട് എനിക്ക് നഷ്ട്മായി”
ഷാനു ഇപ്പഴാണെങ്കില്‍ നല്ല ചെക്കിങ്ങ് ഉള്ള സമയമാണ്.ഷാനു സൂക്ഷിക്കണം.അതല്ല ഷാനുവിന്
ഔട്ട് പാസിന്റെ സമയത്ത് കയറി പോകാന്‍ പാടില്ലായിരുന്നോ?”
‘ഞാന്‍ അവിടെ ചെന്നാല്‍ എന്തു പണി ചെയ്യും ചേട്ടാ.എന്റെ ഉപ്പക്ക് എല്ലാം ദിവസവും മരുന്നു വാങ്ങണം.പിന്നെ പെങ്ങമ്മാരുടെ കല്ല്യാണം.അലോചിച്ചാല്‍ എനിക്ക് ഒരെത്തും പിടിയും കിട്ടുന്നില്ല‘“
അവന്റെ കണ്ണൂകള്‍ നിറയുന്നതു പോലെ തോന്നി.
“ഇല്ല ഷാനു സങ്കടപ്പെടൊന്നും വേണ്ടാ. ഷാനു പള്ളീല്‍ പോകുന്നില്ലെ നന്നായി പ്രാഥിക്ക് .ഒക്കെ
നേരെയാകും മോനെ,അല്ലാഹു നിന്നെ കൈവെടിയില്ല .“ഞാന്‍ അവന്റെ തോളില്‍ തട്ടി പറഞ്ഞു.
അന്നു ഞങ്ങള്‍ പിരിഞ്ഞതിനു ശേഷം കാണുമ്പോള്‍ ഷാനു നല്ല തിരക്കിലായിരുന്നു.ആ കടയില്‍
മെസ്സ് കൂടി ഉള്ളതു കൊണ്ട് എപ്പഴും നല്ല തിരക്കാണ്.ഷാനുവായിരുന്നു അധികവും പാഴ്സല്‍ കെട്ടുന്നത്.
രാത്രി ഒരു മണിക്ക് ഡ്യൂട്ടിക്ക് കയറണം അവന്.രാത്രി പത്തുമണി വരെ ഡ്യൂട്ടി അതിന്റെടേല് ഉച്ചക്ക്
ഒരു മൂന്നുമണിക്കൂര്‍ റെസ്റ്റുണ്ട്.
ഞാന്‍ അവന്റെ വേദന കണ്ട് അവനുമായി സമയം കിട്ടുമ്പോഴൊക്കെ കൂടുതല്‍ സംസാരിക്കുമായിരുന്നു.
അങ്ങനെ ഇരിക്കെ ഒരു ദിവസം ഷാനു എന്നോട് പറഞ്ഞു.।
“ഞാന്‍ പോകുവാ ചേട്ടാ ഇവിടെ നിന്ന്.”
‘എങ്ങോട് .?”
‘വേറെ എവിടെലും“.
ഞാന്‍ പെട്ടെന്ന് എന്തോ അലോചിച്ചിരുന്നപ്പൊ അവന്‍ ചോദിച്ചു.
“ഞാന്‍ സിഡിടെ ബിസിന്‍സ് തുടങ്ങാന്‍ പോകുവാണ്”
“ഷാനു അതൊക്കെ റിസ്ക്കാണ്”
‘സൂക്ഷിച്ചു ചെയ്താല്‍ മതി ഒരുപ്പാട് കാശുണ്ടാക്കാം”
‘മോനെ വേണ്ടടാ “ഞാന്‍ പറഞ്ഞു.
“എനിക്ക് കുറച്ചു കാശ് ഉണ്ടാക്കണം ചേട്ടാ“.
പെട്ടെന്ന് എന്റെ കണ്ണൂക്കളും നിറഞ്ഞൂ.
ഞാന്‍ പറഞ്ഞൂ.
‘എനിക്ക് നിന്നെ സഹായിക്കാന്‍ കഴിയണീല്ലല്ലോ“?
“അതു സാരല്ല്യ വല്ലപ്പോഴും ഞാന്‍ സിഡിയായിട്ട് വന്നാല്‍ വാങ്ങണം”
ഞാന്‍ തലകുലുക്കി
കുറച്ചു ദിവസങ്ങള്‍ക്കുള്ളീല്‍ അവന്‍ സിഡിയുമായി വന്നു.
അറബി കഥയുടെ സിഡി ആണെന്നു തോന്നുന്നു.
ഞാന്‍ അതു വാങ്ങി പിന്നെ ഇടക്കിടെ അവന്‍ കൊണ്ട് തരുമായിരുന്നു.
ഞാന്‍ അപ്പൊഴൊക്കെ പറയും. ഷാനു സൂക്ഷിക്കണം.

ഇപ്പോ കുറെ ദിവസങ്ങളായി അവനെ കാണാനില്ല.
വിളിക്കാന്‍ ഒരു നമ്പറു പോലും എന്റെ കൈയ്യില്‍ ഇല്ല.
പാവം ഷാനു.
ഞാന്‍ എപ്പോഴും അവനെക്കുറിച്ച് ഓര്‍ക്കും.
ഒരു കാര്യം സത്യമാണ് ഈ ഔട്ട് പാസിനു ശേഷവും ദുബായിലും പരിസരങ്ങളിലും കല്ലിവല്ലിക്കളായി
കഴിയുന്നവര്‍ ധാരാളമുണ്ട്.
ഹോട്ടലുക്കളില്‍ പാത്രം കഴുകിയും വ്യാജ സിഡികള്‍ വിറ്റും ചായ വിറ്റും പല സ്ഥലങ്ങളിലും മദ്യകുപ്പികള്‍ എത്തിച്ചു കൊടുക്കുന്നവരും ധാരാളം.
പണ്ട് പരിചയപ്പെട്ട ഒരു സിഡിക്കാരന്‍ പറഞ്ഞത്
ഒരു ദിവസം അഞ്ഞൂറ് ദിര്‍ത്തിന്റെ സിഡി വിലക്കുമെന്നാണ്.നാട്ടില്‍ പോയാല്‍ ഞങ്ങള്‍ക്ക്
എന്തു ജോലി ചെയ്യതാലാ ഇത്രെം കാശു കിട്ടുക.മനുഷ്യര്‍ കല്ലി വല്ലിയായിമാറുന്നതില്‍ അത്ഭുതപെടെണ്ടതില്ല.

10 അഭിപ്രായങ്ങൾ:

നന്ദു പറഞ്ഞു...

ശരിയാൺ അനൂപ്. മിക്ക ഗൾഫ് രാജ്യങ്ങളിലും കാണാം ഇതുപോലെ. ചിലർ സത്യമായും വീട്ടിലെ പട്ടിണി മൂലം ഇങ്ങനെ അനധികൃതമായി തങ്ങി ജോലി ചെയ്യുന്നു.ചിലർ തിരികെ പോകാൻ മാർഗ്ഗമുണ്ടായിട്ടും കുറുക്കുവഴിയിൽ കാശുണ്ടാക്കാൻ മുങ്ങി നടക്കുന്നു..!.

വിനയന്‍ പറഞ്ഞു...

ശരിയാണ് അനൂപ് എത്രയോ പേരുണ്ട്.നാട്ടിലേക്ക് മടങ്ങിയാല്‍ ഇതിനേക്കാള്‍ വലിയ പ്രതിസന്ധികള്‍ അവരെ കാത്തിരിപ്പുണ്ട്.അതു കൊണ്ടായിരിക്കും അവര്‍ ഇവിടേ തന്നെ നില്‍ക്കുന്നത്.രക്ഷ്പ്പെടട്ടെ.സിഡി ആയാലും എന്തായാലും

തണല്‍ പറഞ്ഞു...

അനൂപേ,
കൊള്ളാം..മരുഭൂമികള്‍ ഉണ്ടാവുന്നതെങ്ങനെ എന്നപോലെ കല്ലിവല്ലികള്‍ ഉണ്ടാവുന്നതെങ്ങനെ
-പോരട്ടങ്ങിനെ പോരട്ടെ..

ബഷീര്‍ വെള്ളറക്കാട്‌ പറഞ്ഞു...

മിക്ക ഖല്ലി വല്ലികള്‍ക്കും പറയാനുണ്ടാകും ഇത്തരം കഥകള്‍.. അതിനിടയില്‍ ചില വന്‍ കിട തട്ടിപ്പുകാരും ഉണ്ടെന്നതും വാസ്തവം..

ശ്രീലാല്‍ പറഞ്ഞു...

അനൂപ്... :)

Areekkodan | അരീക്കോടന്‍ പറഞ്ഞു...

കൊള്ളാം..അനൂപേ,

കുറ്റ്യാടിക്കാരന്‍ പറഞ്ഞു...

അനൂപ്, നല്ല പോസ്റ്റ്
:(

കാന്താരിക്കുട്ടി പറഞ്ഞു...

ഈ കല്ലി വല്ലി എന്താന്നു ആലോചിച്ചു നോക്കി..ആദ്യം കേള്‍ക്കുന്ന വാക്കാണതു..എന്തായാലും നാട്ടില്‍ വന്നാലുള്ള കഷ്ടപ്പാട് ഓര്‍ത്തായിരിക്കും അവര്‍ അവിടെ തന്നെ നില്‍ക്കുന്നത്..കുറുക്കു വഴിയിലൂടെ കാശുണ്ടാക്കുമ്പോള്‍ അപകടത്തില്‍ പെടാനുള്ള സാധ്യത കൂടുതല്‍ അല്ലെ..പോലിസ് എങ്ങാനും പിടിച്ചാല്‍ അവന്റെ ഗതി അധോഗതി അല്ലേ...

അനൂപ്‌ എസ്‌.നായര്‍ കോതനല്ലൂര്‍ പറഞ്ഞു...

എല്ലാവര്‍ക്കും നന്ദി

നിരക്ഷരന്‍ പറഞ്ഞു...

അനൂപേ
കല്ലി ബല്ലി :)

കാന്താരിക്കുട്ടീ ...
കല്ലിബല്ലി കല്ലിബല്ലി കല്ലീ..ബല്ലീ...ന്ന്
പറഞ്ഞ് ഹിന്ദീല് പാട്ട് വരെയുണ്ട്. കേട്ടിട്ടില്ലേ ?