20081017

കാശമീരികൾ പറയുന്നു .


ഷാർജ്ജയിലെ എന്റെ താമസത്തിനിടയ്ക്ക് കുറെ കാശമീരികളെ പരിചയപ്പെടാൻ സാധിച്ചു.
ഇവരിൽ അധികവും പാക്കിസ്ഥാനിലെ ആസാദ് കാശ്മീരിൽ നിന്നുള്ളവരായിരുന്നു.
അവരിൽ ചിലരുടെ അഭിപ്രായങ്ങൾ ആരായുകയായിരുന്നു സംസാരത്തിന്റെ പ്രധാന ലക്ഷ്യം.
ആസാദ് കാശമീരിലെ കോട്ടലി ഡിസ്ട്രിറ്റിൽ നിന്നുമുള്ള മെഹറുബാൻ മുഹമ്മദ്ദ് ഇങ്ങനെ പറയുന്നു.
കാശ്മീർ ഒരു വേറിട്ട ഒരു രാജ്യമാണ്.അത് ഒരാൾക്കും ഞങ്ങൾ വിട്ടുകൊടുക്കീല്ല. ഞങ്ങളെ പാക്കിസ്ഥാനികൾ എന്ന് വിളിക്കരുത്.ഞങ്ങൾ പാക്കിസ്ഥാൻ കാരല്ല ഞങ്ങൾ കാശ്മീരികളാണ്.ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും ചൈനയുടെ കൈവശമായി പരന്നു കിടക്കുന്ന ഞങ്ങളുടെ രാജ്യത്തെ ഞങ്ങൾ വീണ്ടേടൂക്കൂം.
താരിഖ് പറയുന്നു.
ഞാൻ മീരാപ്പൂർ നിന്നുള്ളയാളാണ്. കാർഗിൽ യുദ്ധം നടക്കുമ്പോൾ ഇന്ത്യയിലേക്ക് തോക്കുകളുമായി തിവ്രവാദികൾ കടന്നു പോയത്.ഞങ്ങളൂടെ വഴികളിലൂടെയാണ്.അന്ന് ഇവിടുത്തെ ഒരു വീട്ടിലും ആണുങ്ങൾ ഉണ്ടായിരുന്നില്ല.അവർ സ്ത്രികളെ ഉപദ്രവിക്കത്തില്ല.ആണൂങ്ങളെ കണ്ടാൽ പിടിച്ചുകെട്ടികൊണ്ട് യുദ്ധം ചെയ്യാൻ കൊണ്ടു പോകും.
അതിർത്തിയിൽ നിന്നും പലപ്പോഴും വെടിപൊട്ടുന്ന ശബദം ഞങ്ങൾക്ക് കേൾക്കാം.
സാബീർ പറയുന്നു.
എന്റെ ചാച്ച(ഇളയഛൻ) ഇന്ത്യൻ കാശമീരിലാണ്.അവിടെ യുദ്ധം ഉണ്ടാകുന്നതിനു മുമ്പ് പലവട്ടം അതിർത്തി നുഴഞ്ഞു കയറി ഞങ്ങൾ പോയിട്ടുണ്ട്.
അസർ പറയുന്നു.
ഭായി ഞങ്ങളുടെ രാജ്യത്തെ ജനങ്ങൾക്ക് വേണ്ടി അവിടുത്തെ സർക്കാർ ഒന്നും ചെയ്യുന്നില്ല.ഞങ്ങളുടെ
പെൺകുട്ടികളെ വിദ്യാഭ്യാസം ചെയ്യാൻ അനുവദിക്കില്ല.അവർ മദ്രസ്സകളിലെ പഠനം കഴിഞ്ഞാൽ പതിനാലു പതിഞ്ചുവയസ്സിൽ വിവാഹിതരാകുന്നു.പതിനെട്ട് വയസ്സുള്ള ഒരു പെൺകുട്ടി രണ്ടോ മൂന്നോ
കുട്ടിയുടെ മാതാവ് ആയിരിക്കും.
രാത്രി ഏഴുമണികഴിഞ്ഞാൽ ഞങ്ങളാരും പുറത്തിറങ്ങാറില്ല.പുറത്തിറങ്ങിയാ‍ൽ വെടി വച്ചു കളയും.
അവൻ ആ സംഭവം പറഞ്ഞപ്പോൾ ഏതാനും മാസം മുമ്പ് ഞങ്ങളൂടെ കമ്പിനിലെ ഒരു ഡ്രൈവർ അവന്റെ പിതാവ് മരിച്ചിട്ട് പെട്ടേന്ന് നാട്ടിൽ പോയി അവനു വൈകിട്ടായിരുന്നു ഫ്ലൈറ്റ്.പാക്കിസ്ഥാനിലെ പെഷാവറിൽ നിന്നുമുള്ളവനായിരുന്നു അവൻ.
അവൻ പോയപ്പോൾ അവന്റെ കൂട്ടുകാരൻ പറഞ്ഞൂ.
ഭായിക്ക് പെഷാവറിൽ നിന്നും 60കീ.മി.സഞ്ചരിക്കണം.ഭായി താമസിക്കുന്നിടത്ത് രാത്രി പുറത്തിറങ്ങാൻ പറ്റില്ല.കൊന്നുകളയും.തോക്കുകളുമായി തിവ്രവാദികൾ വഴികളിൽ ഉണ്ടാകും.
വീട്ടിൽ ഒരു രോഗമുണ്ടായാൽ അഞ്ചോ ആറോ വണ്ടികളിലാണ് ആശുപത്രികളിൽ പോകുക.ഞങ്ങളുടെ സർക്കാർ ഞങ്ങൾക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ല. ഞങ്ങളുടെ കുട്ടികൾക്ക് വിദ്യാഭ്യാസമില്ല.
പെഷാവറിൽ ഒരു ഗ്രാമമുണ്ടെത്രേ?അവിടെ അവിടെ പോലീസ് അവിടത്തെ ജനങ്ങൾ തന്നെയാണ്.
അവർ തോക്കുകളുമായി നിയമം നടപ്പാക്കുന്നു.
ഒരു കറാച്ചികാരൻ പറയുന്നു.
ഞങ്ങളുടെ നാട്ടിൽ മലബാറികളുടെ ധാരാളം സ്ഥാപനങ്ങൾ ഉണ്ട്.കറാച്ചിയിൽ മലയാളം സംസാരിക്കുന്നവരെ നിരവധി കാണാം. അവൻ പറയുന്നു.
രണ്ടീസം മുമ്പ് നാട്ടിൽ നിന്നും വന്ന ഒരു മലബാറി ഒരു പാക്കിസ്ഥാനിയുമായി സംസാരിച്ചു കൊണ്ട് നില്ക്കെ അവൻ അവന്റെ കൈയ്യിൽ നിന്നും ഇന്ത്യയുടെ പത്തു രൂപ നോട്ട് വാങ്ങിട്ട് പറഞ്ഞൂ.
ഇതിന്റെ കള്ളനോട്ട് അടിച്ച് ഞങ്ങൾ നിന്റെ രാജ്യം മുഴുവൻ വിതറും.പെട്ടേന്ന് അവൻ കരഞ്ഞൂ.
പാക്കിസ്ഥാനി എന്തായാലും നോട്ട് തിരിച്ചു കൊടുത്തു.
എന്തായാലും അവന്റെയൊക്കെ ഉള്ള് നോക്കണം.

ഏതാനും ദിവസം മുമ്പ് പാക്കിസ്ഥാൻ തിവ്രവാദി സംഘത്തിൽ പെട്ട ഒരു മലയാളിയെ അതിർത്തിയിൽ വെടിവച്ചു കൊന്ന വാർത്ത നാം കേട്ടു.
ആ വാർത്ത കേട്ടപ്പോൾ ഷാർജ്ജയിലുള്ള ചില മലയാളികൾ നടത്തുന്ന ചില പാക്ക് റെസ്റ്റോറന്റുകളാണ് എനിക്ക് ഓർമ്മ വന്നത്.
പാക്കിസ്ഥാൻ ഡ്രെസ്സിൽ നിലക്കുന്ന ഇവിടുത്തെ ചില മലയാളികളെ കണ്ടപ്പോ ആദ്യം മനസ്സിലായില്ല.
ഒരു സേനഹിതനൊപ്പം ഒരു ചായ കുടിക്കാൻ ഇവിടുത്തെ ഹോട്ടലിൽ കയറിയപ്പോൾ ഇവർ മലയാളം സംസാരിക്കുന്നതു കേട്ടപ്പോൾ അതുഭതപെട്ടു പോയി.
തന്നെയുമല്ല മലയാളി ആണെന്ന് മനസ്സിലായപ്പോൾ ആ ഹോട്ടലിൽ മുകളിൽ ചായ കൊടുക്കുന്ന കൌണ്ടറിനു മുകളിൽ തൂക്കിയിരിക്കുന്ന ഒരു ബോർഡാണ് ഞാൻ ശ്രദ്ധിച്ചത്.
അതിൽ ഇങ്ങനെ എഴുതിയിരിക്കുന്നു.
ഐ ലൌവ് പാക്കിസ്ഥാൻ.
ഞാൻ എന്തായാലും പിന്നെ ആ ഹോട്ടലിൽ കയറിയിട്ടില്ല.

തമിഴ്നാട്ടുകാരനായ ഒരു ലോഡിങ്ങ് തൊഴിലാളിയെ ഞാൻ പരിചയപ്പെട്ടത് കഴിഞ്ഞ നോയമ്പ് സീസണിൽ ആണ്.അവനെ കുറെ പാക്കിസ്ഥാനികൾക്കൊപ്പമാണ് കണ്ടത്.അവൻ അവരുടെ വേഷത്തിൽ ആയിരുന്നു.അവൻ പറയുന്നു.
ഞാൻ ഇവർക്കൊപ്പം ജോലി ചെയ്യണമെങ്കിൽ അവരുടെ ഡ്രെസ്സ് ഉപയോഗിക്കണം.
കഷടം.

6 അഭിപ്രായങ്ങൾ:

അനില്‍@ബ്ലോഗ് പറഞ്ഞു...

കാശ്മീരികളില്‍ വ്യത്യാസം ഉണ്ടെന്നു തോന്നുന്നില്ല, അനൂപ്.

രണ്ടീടത്തും ജീവിതം ദുസ്സഹം തന്നെ.

മോചനം എന്നാണാവോ ...

പാകിസ്ഥാന്‍കാര്‍, പാകിസ്ഥാന്‍കാര്‍ തന്നെ.കഥകള്‍ പലതും കേട്ടിട്ടുണ്ട്, പ്രവാസി സുഹൃത്തുക്കളില്‍ നിന്നും

P.C.MADHURAJ പറഞ്ഞു...

കാശ്മീരം എന്റേതാണു;ഞാനതു വീണ്ടെടുക്കും.
തല്‍ക്കാലം ഇത്രമാത്രം.

കാപ്പിലാന്‍ പറഞ്ഞു...

ഞാന്‍ ദുബായില്‍ പരിചയപ്പെട്ട പച്ചകളില്‍ പലര്‍ക്കും ഇന്ത്യയെക്കുറിച്ച് നല്ലതൊന്നും പറഞ്ഞിട്ടില്ല .അതൊന്നും ഓര്‍ത്തു വിഷമിക്കണ്ട .അതൊന്നും ഒരിക്കലും ശരിയാകില്ല അനൂപേ

ലതി പറഞ്ഞു...

നന്ദി, ഈ കൊച്ചു പോസ്റ്റിന്.

ഹരീഷ് തൊടുപുഴ പറഞ്ഞു...

അനുപെ, വേറിട്ടൊരു വിഷയം...
കുറെയേറെ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ പറ്റി...

നിരക്ഷരന്‍ പറഞ്ഞു...

ഇപ്രാവശ്യം വീട്ടില്‍ നിന്ന് എയര്‍പ്പോര്‍ട്ടിലേക്ക് വരുമ്പോള്‍ ടാക്സി ഡ്രവറായ പാക്കിസ്ഥാനിയോട് കൃത്യമായ ‘മുളൂക്ക് ‘ എവിടാണെന്ന് ചോദിച്ചു. മറുപടി കിട്ടിയത് കാശ്മീര്‍ എന്നായിരുന്നു.

പെട്ടെന്ന് ആ സംഭവം ഓര്‍മ്മവന്നു.

പെഷാവറില്‍ അനൂപ് പറയുന്ന ആ ഗ്രാമം ‘വസീറിസ്ഥാന്‍’ ആണെന്ന് തോന്നുന്നു. ഉറപ്പില്ല. എന്തായാലും വസീറിസ്ഥാനില്‍ ജനങ്ങള്‍ തന്നെയാണ് തോക്ക് ചൂണ്ടി കാര്യങ്ങളൊക്കെ നടത്തുന്നത്. തോക്കുകള്‍ ഉണ്ടാക്കുന്ന ഫാക്ടറികള്‍ വരെ അവിടെ ഉണ്ട്. അവര്‍ പാക്ക് സര്‍ക്കാറിന്റെ വൈദ്യുതി ബില്ല്, വെള്ളത്തിന്റെ ബില്ല് തുടങ്ങിയതൊന്നും അടക്കാറില്ല. മുഷാറഫിന്റെ കാലത്ത് അതൊക്കെ അടപ്പിക്കാന്‍ അദ്ദേഹം ശ്രമിച്ചതുകാരണം മുഷാറഫ് അവരുടെ ശത്രുവായി മാറുകയും ചെയ്തു. പാക്കിസ്ഥാനില്‍ നമ്മള്‍ വിചാരിക്കുന്നതിനേക്കാളൊക്കെ കുഴഞ്ഞുമറിഞ്ഞാണ് കാര്യങ്ങളുടെ കിടപ്പ്. അത് വെച്ച് നോക്കിയാല്‍ ഇന്ത്യാമഹാരാജ്യം എത്രയോ ഭേദം.

ഈ പോസ്റ്റിന് നന്ദി പിള്ളേച്ചാ.. :)