20080302

ഒരു ഹിന്ദു രാഷ്ട്രം പണിയുമ്പോള്‍

ഉത്തര്‍പ്രദേശിലെ ആയോധ്യ,ഗുജറാത്തിലെ ഗോധറ,നാളെ ഒരു ഒറീസവളരെ ഭയപ്പാടോടെയാണു ഇന്നു ഇന്‍ഡ്യിലെ ന്യുനപക്ഷ സമുദായങ്ങള്‍ തങ്ങളുടെ ജിവിതത്തെ നോക്കി കാണുന്നത്‌.ജന്മിത്വത്തിന്റെ നാടുവാഴിത്വത്തിന്റെയും സവര്‍ണ്ണമേധാവിത്വ്വത്തിന്റെയും തിവ്രമായ ഹൈന്ദവ വികാരങ്ങളാണു ഇന്നു ഇന്‍ഡ്യ മുഴുവന്‍ ആളി പടരുന്നത്‌.ഇന്‍ഡ്യയെ ഒരു ഹിന്ദു രാഷ്ട്രമാക്കാനുള്ള ചില ഛിദ്ര ശക്തിക്കളുടെ ഗൂഡമായ നീക്കങ്ങളാണു ഇതിനു പിന്നിലുള്ളത്‌.ഒറിസ്സയിലേക്കു മടങ്ങി വരാം.ഇവിടെ ഒരു ഹിന്ദു രാഷ്ട്രം പണിയുന്നു എന്ന വികാരമാണു വിശ്വഹിന്ദു പരിഷത്വം,ബജറാഗിദളും പോലുള്ള സംഘടനകള്‍ ഉയര്‍ത്തിക്കാട്ടുന്നത്‌.മുസിലിങ്ങളെയും ക്രിസ്താനിക്കളെയും പരസ്യമായി അപമാനിക്കുകയും അവരുടെ ആരാധാനാലയങ്ങള്‍ വീടുകള്‍ തുടങ്ങിയവ നശിപ്പിക്കുകയും ചെയ്യുന്നു.അന്യ മതത്തില്‍പെട്ട സ്ത്രികള്‍ മാനഭംഗം ചെയ്യപെടുകയും അപമാനിക്കപെടുകയും ചെയ്യുന്നു.ആണുങ്ങള്‍ വീടുവിട്ടു പുറത്തു പോകാന്‍ ഭയക്കുന്നു.പുറത്തു ജോലിക്കു പോയാല്‍ തിരിച്ചു വിട്ടിലെത്തുമെന്നു ഉറപ്പില്ല.


ഇതു രാമരാജ്യമാണു ഇവിടെ ഹിന്ദുക്കള്‍ മാത്രം ജിവിച്ചാല്‍ മതി।ഈ ഹിന്ദുക്കള്‍ എന്നു പറയുമ്പോള്‍ ഹരിജനങ്ങളോ ഗിരിവര്‍ഗ്ഗങ്ങളോ അതില്‍ ഉള്‍പ്പെടുന്നില്ല.ബ്രമണനും ക്ഷത്രയനുമാണ്‍ യഥാര്‍ത്ഥ ഹിന്ദു.ഭാരതത്തിലെ ഹിന്ദു ദൈവങ്ങള്‍ എന്തു ചെയ്യണമെന്നു തിരുമാനിക്കാനുള്ള അധികാരം ബ്രമണനാണു.ബ്രമണന്‍ ബ്രമം അറിയുന്നവനാണു.താണ സമുദായത്തില്‍പെട്ട ഒരാള്‍ അലപം വേദം പറഞ്ഞാല്‍ അവന്‍ മൂഡനാണു.ഉത്തരേന്ത്യയില്‍ പല ഗ്രാമങ്ങളിലും ജാതിചിന്തയും സവര്‍ണ്ണമേധാവിതവം വളരെ തിവ്രമാണു.ഇനി മറ്റൊരു ചോദ്യം പണ്ടു നാരായണ ഗുരു സ്വാമി അരുവിപ്പുറത്ത്‌ തന്റെ ആദ്യ പ്രതിഷ്ഠ നടത്തിയപ്പോള്‍ ശിവനെ പ്രതിഷ്ഠിക്കാനുള്ള അധികാരം ബ്രമണാണെന്നു പറഞ്ഞു ചിലര്‍ എതിര്‍ത്തു അപ്പോ ഗുരു പറഞ്ഞു ഞാന്‍ ബ്രാമണ ശിവനെയല്ല ഈഴവ ശിവനെയാണു പ്രതിഷ്ഠിക്കുന്നത്‌.ഭഗവാന്‍ കൃഷ്ണന്‍ യാദവ വംശജനല്ലെ...? താണ സമുദായത്തില്‍ ജനിച്ച ഭഗവാനെ പൂജിക്കാന്‍ ഉയര്‍ന്ന സമുദായമായ ബ്രാമണനു എങ്ങനെ കഴിയുന്നു.ഭാരതത്തിന്റെ പുരാണ ഇതിഹാസങ്ങളായ രാമായണവും മഹാഭാരതവും എഴുതിയത്‌ ബ്രമണനോ ക്ഷത്രിയനോ അല്ലാ.വനവേടനായ വാല്‍മികിയാണു രാമായണത്തിന്റെ കര്‍ത്താവെങ്കില്‍ മത്സ്യ ഗന്ധിയുടെ പുത്രനായ വേദവ്യസനാണു മഹാഭാരതം എഴുതിയത്‌.അയപ്പ സ്വാമിയുടെ ഏറ്റവും വലിയ കൂട്ടുക്കാരന്‍ വാവരായിരുന്നു.പരമ ശിവന്‍ ചണ്ടാലാനായി നടന്നിടൂണ്ട്‌.എന്നിട്ടും ഞാനൊരു ഹിന്ദുവാണെന്നുള്ള വികാരം കുത്തിനിറച്ച്‌ മനുഷ്യത്വം മറക്കാന്‍ ശ്രമിക്കുന്നു ഇവിടുത്തെ മഹത്വകള്‍ എന്നവകാശപെടുന്നവര്‍


സംസ്ക്കാര്‍ എന്നൊരു ചാനലുണ്ട്‌.ഈ ചാനലു തുറന്നല്‍ ഹിന്ദു തിവ്രവാദമാണു പരക്കുന്നത്‌.ഉടുതുണിയില്ലാത്ത സന്യാസിമാരെ ചിലപ്പോ ഇ ചാനലില്‍ കാണാം.ഇവരൊന്നും പഠിപ്പിക്കുന്നത്‌ മതേതരത്വമല്ല.മറ്റുമതങ്ങളെയെങ്ങനെ വെറുക്കാം എന്നുള്ളതാണു.സ്വാമി വിവേകാന്ദനും രാമകൃഷണ പരമഹംസനും ജിവിച്ച മണ്ണാണിത്‌. അവരൊന്നും ഹിന്ദുമതത്തിനു വേണ്ടി ഹിന്ദുവെന്ന വികാരം ഒരെടുത്തും കുത്തിനിറയക്കാന്‍ ശ്രമിച്ചിട്ടില്ല.വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ ഗുജറാത്തിലെ ജനങ്ങള്‍ നരേന്ദ്രമോഡിക്കു വേണ്ടി ഒരു അമ്പലം പണിതു കൂടായ്കയില്ല.കഴിഞ്ഞ ജന്മാഷ്ടമി നാളില്‍ ശ്രികൃഷ്ണന്‍ ഭഗവാന്റെ വേഷത്തില്‍ നില്‍ക്കുന്ന മോഡിയുടെ ചിത്രം ഗുഗറാത്തിലെങ്ങും കാണാമായിരുന്നു.പണ്ടു തമിഴ്‌നാട്ടിലെ കുറെ ജനങ്ങള്‍ കുഷബുവിനോടുള്ള ആരാധന മൂത്ത്‌ തമിഴനാട്ടില്‍ അമ്പലം പണിത്‌ കുഷബുവിനെ പുജിച്ചു.അത്‌ ഗുജാറാത്തിലും സംഭവിച്ചു കൂടായയികയില്ല.


ഒറിസ മൂത്തു പഴുപെത്തി നില്‍ക്കുന്ന ഒരൊ ബോംബാണിന്നു.ഏതു നിമിഷവും ഇതു പൊട്ടിതെറിക്കാം.ഇന്നലെ ഗുജറാത്തിലുണ്ടായത്‌ ഇവിടെ ആവര്‍ത്തിച്ചു കൂടായയികയില്ല.ഒരോ മനുഷ്യനും സ്വന്തം ജാതി നോക്കി സംഘടിക്കുകയും സേനഹിക്കുകയും ചെയ്യുന്ന കാലമാണിത്‌.ഇവിടെ മനുഷ്യത്വമില്ല.മ്രഗത്തെക്കാള്‍ മ്രഗീയമായ സ്വഭാവ സവിശേഷതകള്‍ പ്രകടിപ്പിക്കുന്ന മനുഷ്യരുടെ ലോകമാണിത്‌.ഒരാളിലും ഈശ്വരനില്ല ജാതിമാത്രമെയുള്ളു.ഭാരതത്തിലെ പുരാതനമായ പല ക്ഷേത്രങ്ങളിലും പോറ്റിക്കുകൊടുക്കുന്ന ദക്ഷിണയുടെ അളവു നോക്കിയാണു ഈശ്വരനിലേക്കുള്ള ദൂരം നിശ്ചയിക്കുന്നത്‌.ഒരു അര്‍ച്ചന നടത്തിയാല്‍ കൈയില്‍ കിട്ടുന്ന ദക്ഷിണക്കെന്തു മാത്രം കനമുണ്ടൊയെന്നു ആളും തരവും നോക്കി മന്ത്രങ്ങള്‍ ഉരു വിടുന്ന ഒരു സംസ്ക്കാരം ഭാരതത്തിലല്ലാതെ മേറ്റ്ങ്ങും ഉണ്ടാവില്ല

4 അഭിപ്രായങ്ങൾ:

പാമരന്‍ പറഞ്ഞു...

അനൂപേ, പൂര്‍ണ്ണമായും യോജിക്കുന്നു.

മോഡിമാരേയും തൊഗാഡിയമാരേയും ആണു ഇപ്പൊ ഭയപ്പെടേണ്ടത്. ഭാരതത്തില്‍ പിറന്നവര്‍ക്കെല്ലാം അഭിമാനത്തോടെ ഭാരതീയനെന്നു പറയാന്‍ ഇനിയെന്നാണ്‌ കഴിയുക?

ബഷീർ പറഞ്ഞു...

സ്വാതന്ത്ര്യ സമര കാലത്ത്‌ ബ്രിട്ടീഷ്കാര്‍ക്ക്‌ ഒത്താശ ചെയ്ത്‌ കൊടുത്തവരും, അവര്‍ക്ക്‌ കീഴൊതുങ്ങി നടന്നവരും , രാഷ്ടപിതാവിനെ കൊന്നവരും, ദേശ സ്നേഹവും മനുഷ്യ സ്നേഹവും തൊട്ടു തീണ്ടിയിട്ടില്ലാത്തവരുമാണിന്ന് കപട ദേശസ്നേഹത്തിന്റെ ആവരണവുമിട്ട്‌ , വെറുപ്പും വിദ്വേഷവും പരത്തി അധികാരം കൈക്കലാക്കാന്‍ നടക്കുന്നത്‌.. കൊല്ലാനും കൊല്ലിക്കാനു ഈ സവര്‍ണ്ണ വര്‍ഗീയത്‌ ഉപയോഗിക്കുന്നത്‌ പാവപ്പെട്ട്‌ താഴ്ന്ന ജാതി ഉപജാതി മനുഷ്യരെയാണേന്ന് മാത്രം. ബഹു ഭൂരി ഭാഗം വരുന്ന ഹൈന്ദവ സഹോദരങ്ങള്‍ ഈ വര്‍ഗീയ പിശാചുക്കള്‍ക്കെതിരാണെന്നതാണു വാസ്ഥവം. നമ്മുടെ രാജ്യം നമ്മുടെ സഹോദരങ്ങള്‍ നമ്മുടെ സംസ്കാരം.. നമ്മുടെ സാഹോദര്യം. അത്‌ ഉയര്‍ത്തിപ്പിടിക്കാന്‍ എന്നെന്നും കാവലാളാവുക.. ജയ്‌ ഹിന്ദ്‌

കനല്‍ പറഞ്ഞു...

അപ്പോള്‍ ഇവരുടെ ശത്രുക്കള്‍ ആരെല്ലാമാണ്?(ഹിന്ദുത്വവാദികളുടെ)
യാഥവകുലത്തില്‍ പിറന്ന ശ്രീക്യഷണന്‍
മുക്കുവത്തിക്ക് പിറന്ന വേദവ്യാസന്‍
വേടനായ വാല്‍മീകി
ഈഴവശിവനെ പ്രതിഷ്ടിച്ച ഗുരു
അഹിംസ ഉപദേശിച്ച ഗാന്ധി
സ്വാമിവിവേകാനാന്ദന്‍
ന്യൂനപക്ഷക്കാരായ ഹിന്ദുക്കള്‍, ക്രിസ്ത്യാനികള്‍
മേലാളന്മാരെ വണങ്ങാത്ത താഴ്ന്ന ജാതിക്കാര്‍.

നശിപ്പിക്കുകതന്നെ വേണം ഇതൊക്കെ. ഹിന്ദുത്വംവളര്‍ത്താന്‍ വേറെ മാര്‍ഗ്ഗമില്ലല്ലോ?

കടവന്‍ പറഞ്ഞു...

മതങ്ങളെന്നും പഠിപ്പിക്കുന്നത്‌ മതേതരത്വമല്ല.മറ്റുമതങ്ങളെയെങ്ങനെ വെറുക്കാം എന്നുള്ളതാണു.