20080614

മുറ്റത്തെ ചക്കരമാവ്-2


നല്ല്ല്ല തണുപ്പുള്ള ഒരു പ്രഭാതം.
മഞ്ഞു വലിയ കാര്യമായിട്ടില്ലാ
അഛമ്മക്കൊപ്പം രാവിലെ തൃക്കയില്‍ പോകുന്ന പതിവുണ്ട് അപ്പുക്കുട്ടന്.

തൊടിയില്‍ നിന്ന് ചെമ്പരത്തിയും മന്ദാരവും ചെത്തിയുമൊക്കെ ഒരു പ്ലാസ്റ്റിക്ക് കവറില്‍ ഒടിച്ചിട്ട് അപ്പുകുട്ടന്‍ അഛമ്മക്ക് മുന്നെ നടക്കും.
പീ പീ എന്നു ശബ്ദം ഉണ്ടാക്കി വലിയ വരമ്പിലൂടെ അവന്‍ ഓടി നീങ്ങും.
വരമ്പിനു ഒരു സൈഡ് പാടമാണ്.മറു സൈഡ് ചെറുതോട്. പാടവരമ്പിലൂടെ നടക്കുമ്പോള്‍ കരപ്പാടത്തിനക്കരെയായി അമ്പാട്ട് തറവാട്.

ചെറുതോടിനരുകിലായി ചതുരകുളം.നാലുചുറ്റും തെങ്ങുകള്‍ നിരന്നു നിലക്കുന്ന ചതുരകുളത്തില്‍ മുമ്പെങ്ങോ രണ്ട് കമിതാകള്‍ മുങ്ങി മരിച്ചതാണ്.രാത്രി അവിടെ
അടിച്ചു നനക്കുന്ന ശബ്ദം കേള്‍ക്കാറുണ്ടെത്രേ.ആ കഥ മുത്തശ്ശി പറഞ്ഞ് അപ്പുക്കുട്ടന്‍ കേട്ടിട്ടുണ്ട്.
അവിടെ എത്തുമ്പോള്‍ അവന് ഭയമാണ്.കുളത്തിലോട്ട് എത്തി നോക്കീട്ട് അച്ചമ്മയുടെ അടുത്തേക്ക് അവന്‍ തിരിഞ്ഞോടും.
രാത്രി ഉറങ്ങാന്‍ കിടക്കുമ്പോള്‍ മുത്തശ്ശിയാണ് അവന് കഥകള്‍ പറഞ്ഞ് കൊടുക്കുക.
അനുസരണകേടുകാട്ടിയാല്‍ മുത്തശി പറയും.
“ചീത്തകുട്ടികളെ ആ ചതുരകുളത്തിലെ അപ്പൂപ്പനും അമ്മൂമ്മയും വന്ന് പിടിച്ചു കൊണ്ടു പോകും രാത്രി വിശക്കുമ്പോള്‍ അവരതിനെ കഷണം കഷണങ്ങളാക്കി ഭക്ഷിക്കും.“
“ഹാവു.അപ്പു മോന്‍ ചീത്തകുട്ടിയാവല്ലെ മുത്തശ്ശിക്ക് പേടിയാ.”
അപ്പു ഭയത്തോടെ അന്നേരം തലകുലുക്കും.
കുളം കഴിഞ്ഞാല്‍ വരമ്പ് ഒരു കുത്തുകല്ലിനടുത്ത് വച്ച് അമ്പലത്തിലേക്ക് തിരിയും.
കുളത്തിനു മുന്നിലൂടെയുള്ള ആ വരമ്പ് സിമന്റിട്ട് കെട്ടിയതാണ്.വര്‍ഷകാലത്ത് കൂടമ്പാറമലയില്‍ നിന്ന് വലിയ വെള്ളം ഒഴുകി എത്തും തോട്ടിലൂടെ .അന്ന് മണവരമ്പെല്ലാം പൊട്ടിയൊലിച്ച് പാടവും തോടും ഒന്നാകും.കൃഷിയെല്ലാം നശിക്കണ കണ്ട്പ്പോള്‍ അമ്പാട്ടെ ഗോപി വക്കീല്‍ ചെമ്മനത്തെ കുഞ്ചെറിയായും ചേര്‍ന്ന് വരമ്പ് കെട്ടി.
ആ നാട്ടിലെ ചില മാപ്പിളന്മാരും നായന്മാരും ചില്ലറ സഹായങ്ങളൊക്കെ ചെയ്തു.
എന്നാലും ചതുരകുളത്തിനു മുന്നിലായി ഒരു നല്ല പൊട്ടിയൊലിക്കലുണ്ട് ഇപ്പോഴും.
നാട്ടില്‍ ഒരാപത്തുണ്ടായ മലേല്‍ കൃഷണന്‍ കണിയാന്റെ കവിടി പറയണം.
അന്ന് കൃഷണന്‍ കണിയാന്‍ പറഞ്ഞു.
“അതങ്ങനെ നിന്നോട്ടെ അതിനെ കൂട്ടിയോജിപ്പിക്കണ്ടാ.”
അന്നേരം ഉമ്മറത്തെ വലിയ ഉത്തരത്തിലിരുന്ന് ഒരു ഗൌളി ചിലച്ചത് കേട്ട്
അമ്പാട്ടെ ഗോപി വക്കീലിനെ നോക്കി പാറപ്പാട്ടെ ബാലന്‍ നായര്‍ തലകുലുക്കി.
നടന്ന് കുത്തുകല്ലിനടുത്ത് എത്തിയപ്പോള്‍ അപ്പു തിരിഞ്ഞു നോക്കി.
അഛമ്മ പയ്യെ പയ്യെ നടക്കണത്.
അപ്പു കുത്തുകല്ലിലിരുന്നു.
ദൂരെ മാളികപ്പീടിക കവലയില്‍ നിന്ന് പാടത്തെ മുറിച്ച് ഉണ്ടാക്കിയ റോഡിലൂടെ ഇടക്കിടെ ഒന്നുരണ്ട് വാഹനങ്ങള്‍ പോകുന്നത് കണ്ടു.
“അപ്പു നടന്നു മടുത്തോ?.”
“ഈ അഛമ്മക്ക് ഒട്ടും സ്പീഡില്ല.”

“അഛമ്മക്ക് പ്രായമായില്ലെ മോനെ?”
അച്ചമ്മ അവ്ന്റെ തലയില്‍ തടവികൊണ്ട് പറഞ്ഞു
കുത്തുകല്ല് കയറിയാലുള്ള കണ്ടം പുത്തന്‍ പുരക്കലുകാരുടെ വകയാണ്

.നാട്ടിലെ പഴയൊരു ജന്മിയായിരുന്നു പുത്തന്‍ പുരക്കല്‍ മാധവന്‍ നായര്‍.അടിയാളന്മാരെ കൊണ്ട് വേതനം പോലും കൊടുക്കാതെ എല്ലുമുറിയെ പണിയെടുപ്പിച്ച് അവരുടെ അദ്ധ്വാനത്തില്‍ ഏക്കറുകണക്കിന് നില്വോം പറമ്പുമൊക്കെ വാങ്ങി കുട്ടി.ആണുങ്ങളായ പണിയാളന്മാര്‍ പണിയുമ്പോള്‍ സൂത്രത്തില്‍ അവരുടെ പെണ്ണുങ്ങള്‍ക്ക് കൂട്ടു കിടക്കാനും ആയ്യാള്‍ വിരുതനായിരുന്നു.ആയ്യാളെ അമ്പലകുളത്തിലിട്ട് ആരോ വെട്ടികൊല്ലുകയായിരുന്നെത്രേം
പാടം കയറിയാല്‍ തൃക്കയമ്പലം.
രാവിലെ പൊതുവെ വലിയ തിരക്കുണ്ടാവാറില്ല അമ്പലത്തില്‍
പ്രഭാതത്തിലുള്ള തൊഴലിന്‍ ഒരു പ്രത്യേകതയുണ്ട്
ശാന്ത ര്രുപനാണ് അന്നേരം നരസിംഹ ഭഗവാന്‍.
അമ്പലത്തില്‍ വന്നാല്‍ അച്ചമ്മ തിടപിള്ളിടെ ഒരു കോണിലിരുന്ന് മാലകെട്ടും.
അപ്പുക്കുട്ടന്‍ അന്നേരം അതിലെയെല്ലാം ഓടിനടക്കും.
അമ്പലത്തില്‍ തൊഴാന്‍ അന്ന് അമ്പാട്ടെ ഭാനുമതി ടീച്ചറുമുണ്ടായിരുന്നു.
“സുശിലന്റെ കുട്ടിയാണോ സാവിത്രി?. ഇവന്‍ വല്ല്യകുട്ടിയായല്ലോ.?”
അമ്പലത്തിന്റെ പുറത്തു നിന്നും പീ പീ ശബദം കേള്‍പ്പിച്ച് അവരുടെ അരുകത്തു വന്നു നിന്ന അവന്റെ ദേഹത്ത് പിടിച്ചു കൊണ്ട് അവര്‍ തിരക്കി.
“അതെ ഭാനുവേടത്തി.”
അച്ചമ്മ മാലകെട്ടുന്നതിനിടയില്‍ തലയുയര്‍ത്തി അവരെ നോക്കി പറഞ്ഞു.
“അവനിപ്പോ എന്താ പണി സാവിത്രി?.”

“ടൌണില്‍ തയ്ക്കാന്‍ പോകുന്നുണ്ട്.”
“നിനക്ക് വല്ലോ തരുമോ?.”
“ങും
അവര്‍ സങ്കടത്തോടെ തലയാട്ടി.
“സാവിത്രി ആ അടുപ്പെലെ തീയൊന്നു നോക്കണെ?.”

ശ്രികോവില്‍നുള്ളില്‍ ഇരുന്ന് കൃഷണന്‍ തിരുമേനി പറഞ്ഞു.
രാവിലെയും വൈകിട്ടും അമ്പലത്തിലെ ഏല്ലാംകാര്യങ്ങളും നോക്കുക സാവിത്രിയാണ് ഭഗവാനുള്ള മാലകെട്ടുക കിണ്ടിയും വിളക്കും പൂജാപാത്രങ്ങളും കഴുകി വയ്ക്കുക അമ്പലവും പരിസരവും തുടച്ചു വൃത്തിയാക്കുക
അങ്ങനെയുള്ള ജോലികള്‍
നമസ്കാര മണഠപത്തിന്‍ മുന്നില്‍ നിന്ന് ഭാനുമതി ടീച്ചര്‍ തൊഴുതു.
തിരുമേനി അകത്തിരുന്ന് എന്തൊക്കെയോ മന്ത്രങ്ങള്‍ ചൊല്ലുന്നു.
ഇടക്ക് പുറത്തേക്ക് തലനീട്ടി ചോദിച്ചു.
“ശശിസാറ് വന്നിട്ടുണ്ടോ?. ടീച്ചറെ?.”

“അവന്‍ ലീവില്ല”
“കുട്ട്യോളുടെ പഠിപ്പ് ഉഴപ്പാതെയിരിക്കാന്‍ മായ ട്യൂഷന്‍ ആളെ ഏര്‍പ്പാടാക്കിയിട്ടുണ്ട്.“
ഭാനുമതി ടീച്ചര്‍ അകത്തെക്ക് കണ്ണൂകളെറിഞ്ഞൂ.
കടിച്ചാപറമ്പിലെ കുട്ടികളും അമ്പാടിയിലെ ഗോപിസാറും തൊഴാന്‍ വന്നു അന്നേരം
ഗോപി സാര്‍ രാവിലെ എത്തിയാല്‍ ഭാഗവതം വായിക്കും.
നല്ല മധുരമാണ്‍ ആ ശബ്ദത്തിന്‍
“ഹരേ രാമാ രാമാ ഹരേ ഹരേ കൃഷണാ ഹരേ കൃഷണാ കൃഷണാ കൃഷണ ഹരേ
ഗോപി സാറ് പ്രാഥിക്കുന്നത് കേട്ട് ഭാനുമതി ടീച്ചര്‍ അനങ്ങാതെ നിന്നു.
തിരുമേനി അരിവെന്തുട്ടോ തിടപള്ളിയില്‍ നിന്ന് സാവിത്രി വിളിച്ചു പറഞ്ഞു.
“ഞാനിപ്പോ വരാം സാവിത്രി ഒന്നു നോക്കികോളു.“


തുടരും9 അഭിപ്രായങ്ങൾ:

Najeeb Chennamangallur പറഞ്ഞു...

ആ പാടവരമ്പിലൂടെ നടന്നു നടന്നു ഞാൻ എവിടൊയൊക്കെയൊ പൊയി. സ്വയം മറന്നു പോയി
നല്ല വിവരണം. അനൂപിന്നു അഭിനന്ദനം.

നന്ദു പറഞ്ഞു...

നല്ല ഓർമ്മകൾ, ഗ്രാമത്തിന്റെ ചിത്രം മനസ്സിലെത്തിച്ചു..

പാമരന്‍ പറഞ്ഞു...

പിള്ളേച്ചാ.. ശരിക്കും നല്ല വിവരണം ആണ്‌.. അക്ഷരപ്പിശകുകള്‍ ശ്രദ്ധിക്കാത്തതെന്താ?

കാന്താരിക്കുട്ടി പറഞ്ഞു...

ഇതു വായിക്കുമ്പോള്‍ ആ നാട്ടിന്‍ പുറത്തൂടെ ഒന്നു ചുറ്റി നടന്ന പോലെ..നമ്മുടെ ഒക്കെ മക്കള്‍ക്കു ഭാവിയില്‍ ഇതൊക്കെ എന്താണ് എന്ന്നു പോലും അറിയുന്നുണ്ടാവില്ല...ഗ്രാ‍മങ്ങള്‍ ഒക്കെ അന്യം നിന്നു പോവുകയല്ലേ....

നന്നായി എഴുതി അനൂപ്..ഇനിയും തുടരൂ..അക്ഷര തെറ്റുകള്‍ ശ്രദ്ധിക്കുമല്ലോ

മാണിക്യം പറഞ്ഞു...

ഞാനിപ്പോ വരാം
വലിയ വരമ്പിലൂടെ ഒന്ന് നടന്നിട്ട്,
പ്രഭാതത്തിലെ ശാന്ത ര്രുപനായ
നരസിംഹ ഭഗവാനനെ
ഒന്നു തൊഴുതിട്ട് ,
അച്ചമ്മയുടെ അടുത്തേക്ക്
തിരിഞ്ഞോടീട്ട്
അനൂപേ ഒത്തിരി ഇഷ്ടായി
ഓര്‍മ്മകള്‍
മലവെള്ളം പോലെ....
നന്മകള്‍ നേരുന്നു!!

തണല്‍ പറഞ്ഞു...

തുടരട്ടെ...തുടരട്ടെ..,ഞാന്‍ മുകളിലിട്ട് പിടിച്ചോളാം.നന്നായിരിക്കുന്നു അനൂപേ..!

Sherikutty പറഞ്ഞു...

നന്നായിരിക്കുന്നു...എനിക്കു പറ്റി.

ശിവ പറഞ്ഞു...

എന്റെ ഗ്രാമം പോലെ സുന്ദരം. ഈ വരികളില്‍ ഞാനത് അനുഭവിക്കുന്നു.

NB: പാരഗ്രാഫ് തിരിച്ചെഴുതാന്‍ shift+enter ഉപയോഗിച്ചാല്‍ മതി. അപ്പോള്‍ വായന കുറച്ച് കൂടി എളുപ്പമാവും.

കുറ്റ്യാടിക്കാരന്‍ പറഞ്ഞു...

തുടരൂ

:)