20091101

ലൌ ജിഹാദും പരിശുദ്ധപ്രണയവും

എന്താണ് ഈ ലൌ ജിഹാദ്?.ആരുടെ ബുദ്ധിയാണ് ഇതിനു പിന്നിൽ. ആർ.എസ്സിന്റെയോ വിശ്വഹിന്ദു പരിഷത്തിന്റെയും ഭാവനാ സ്യഷ്ടിയാണ് ഇതെന്ന് ചിലർ നടത്തുന്ന പ്രചരണങ്ങളും ചൂടുപിടിക്കുമ്പോഴും ചില വാദഗതികൾ ചില തെറ്റായ വശങ്ങളിലേയ്ക്ക് തന്നെയാണ് വഴി ചൂണ്ടുന്നത്.

ഉദാഹരണത്തിന് പരിശുദ്ധപ്രണയം എന്നത്.ജാതിയുടെയോ മതത്തിന്റെയോ വേലിക്കെട്ടുകൾക്ക് ഉള്ളിൽ തളച്ചിടാൻ കഴിയുന്ന ഒന്നല്ല.ജാതി നോക്കി ഒരാളെ പ്രണയിക്കാൻ കഴിയില്ല.പ്രണയം എന്നത് മനസ്സുകൾ തമ്മിലുള്ള ഒത്തുചേരലാണ്.

ഒരു മുസ്ലീം ചെറുപ്പകാരൻ ഒരു ഹിന്ദു പെൺകുട്ടിയെ പ്രണയിച്ചു വിവാഹം കഴിച്ചു.ആ പെൺകുട്ടി ഒന്നെങ്കിൽ അയ്യാളുടെ മതത്തിൽ ചേരുകയോ അല്ല്യേൽ അയ്യാൾ ആ പെൺകുട്ടിയുടെ മതത്തിലേയ്ക്ക് ചേരുകയോ ചെയ്യുക എന്നതാണ് അവർക്ക് ചെയ്യാൻ കഴിയുന്ന ഏക പോം വഴി.

മതമില്ല ജാതിയില്ല എന്നൊക്കെ പ്രണയിക്കുന്നവർ വാദിക്കുമ്പോഴും അവരെ ഏതേലും മതത്തിന്റെ

കീഴിൽ തളച്ചിടാൻ നമ്മുടെ നിയമ വ്യവസ്ഥിതികൾ പോലും തയ്യാറാകുന്നു എന്നതാണ് സത്യം.

ഒരു കുട്ടിയെ ഒരു സ്കൂളിൽ ചേർക്കാൻ നേരത്ത് തുടങ്ങുന്നു അവന്റെ ജാതി വേട്ട.ഇവിടെ ഒരു അപ്ലിക്കേഷൻ അയ്ക്കണമെങ്കിൽ അവിടെയും ജാതികോളം പൂരിപ്പിച്ചെ മതിയാകു.സർട്ടിഫിക്കറ്റുകളിൽ,ജോലിസ്ഥലത്ത്.എവിടെയാണ് ജാതിയില്ലാത്തത്.കല്ല്യാണം കഴിഞ്ഞൂ രണ്ടുമതത്തിൽ ജീവിക്കാൻ ശ്രമിച്ചാൽ തന്നെ ആദ്യമൊക്കെ അഡ്ജസ്റ്റ് ചെയ്തു പോകാൻ പറ്റുമെങ്കിലും ഒരു കുട്ടി ജനിച്ചു കഴിഞ്ഞാൽ അവിടെ തുടങ്ങുന്നു.അച്ഛന്റെ ജാതി വേണോ? അതോ അമ്മേടെ ജാതി വേണോ എന്ന പ്രശ്നം.ഒരു ജാതിയിലും പെടുത്താതെ അവരെ വളർത്താൻ ശ്രമിച്ചാൽ
തന്നെ അവരെ ഒരു നല്ല സുകൂളിൽ ചേർത്ത് പഠിപ്പിക്കാൻ സാധിക്കുമോ? കല്ല്യാണം കഴിച്ച് അയ്ക്കാൻ സാധിക്കുമോ?.ഈ കാരണങ്ങൾ കൊണ്ട് തന്നെയാണ് പ്രേമവിവാഹങ്ങൾ പലപ്പോഴും ചെറുക്കന്റെയോ പെണ്ണിന്റെയോ ജാതിയിൽ ചേരുക എന്ന കടമ്പയിൽ അവസാനിക്കുന്നത്.
പെണ്ണ് ഹിന്ദുവും ചെറുക്കൻ മുസ്ലീമുമായാൽ പെണ്ണ് മുസ്ലിമാവുക എന്നതാണ് നമ്മുടെ സമൂഹത്തിൽ സ്വാഭാവികമായും നടക്കുക.ഇത്തരത്തിലുള്ള മതം മാറ്റം ലൌ ജിഹാദ് ആകുമോ?.
അങ്ങനെയെങ്കിൽ നേരെ തിരിച്ചാണെങ്കിൽ അതിനെ ലൌ ഹിന്ദുത്വം എന്ന് വിശേഷിപ്പിച്ചാലും തെറ്റില്ല.

15 അഭിപ്രായങ്ങൾ:

മണിഷാരത്ത്‌ പറഞ്ഞു...

മിശ്രവിവാഹങ്ങളുടെ കണക്ക്‌ ആരുടെ കൈയിലാണ്‌ ഉള്ളത്‌.വിശ്രവിവാഹിതരായവര്‍ എത്രപേര്‍ മതം മാറൈയിട്ടുണ്ട്‌ എന്നതിനും വല്ല കണക്കുമുണ്ടോ?ഇപ്പോഴുള്ള ഈ ഓളം വിശ്വാസപാപ്പരത്തം തന്നെയാണ്‌ കാണിക്കുന്നത്‌.

ibrahim campus പറഞ്ഞു...

ente naatil kazhinja 6-7 varshathinullil enikku ariyavunna rand muslim purushanmaril oral oru christhyan ,kuttiyeyum aduthayaal oru hindu kuttiyeyum love marrage cheythu avar ippol makkalumayi sukhamayi jeevikunnu muslim ayittanu jeevikunnath,athupole 3haidavar muslim kuttikaleyum pranayichu vivaham kazhichittund avaril oralozhike bakki randuper sukhamayi kazhiyunnu penkuttikal haindava achaarathil jeevikkunnu
,moonnamante jeevitham thaalapizhakalaa nu kaaranam 'madhyam' aanu villain,ithuvare ee 5 vivaahangalum love jihad ano hindu jihad ano ennariyilla'matha privrthanam nadathi vivaham kazhicha shesham manyamayi kudumbam pularthiyal oriikalum oru jhaadu aavillalloo

ibrahim പറഞ്ഞു...

ente naatil kazhinja 6-7 varshathinullil enikku ariyavunna rand muslim purushanmaril oral oru christhyan ,kuttiyeyum aduthayaal oru hindu kuttiyeyum love marrage cheythu avar ippol makkalumayi sukhamayi jeevikunnu muslim ayittanu jeevikunnath,athupole 3haidavar muslim kuttikaleyum pranayichu vivaham kazhichittund avaril oralozhike bakki randuper sukhamayi kazhiyunnu penkuttikal haindava achaarathil jeevikkunnu
,moonnamante jeevitham thaalapizhakalaa nu kaaranam 'madhyam' aanu villain,ithuvare ee 5 vivaahangalum love jihad ano hindu jihad ano ennariyilla'matha privrthanam nadathi vivaham kazhicha shesham manyamayi kudumbam pularthiyal oriikalum oru jhaadu aavillalloo

ajeeshmathew karukayil പറഞ്ഞു...

ലൌ ജിഹാദ്തൊക്കെ വെറും ഉഹാപോഹങ്ങള്‍ മാത്രമെന്നാണ് എന്റെ ധാരണ . സ്വന്തം കുടുംബത്തിനകത്ത്‌ തന്നെ ഇതിനുള്ള പരിഹാര മാര്‍ഗവും ഉണ്ട്. നമ്മുടെ കുട്ടികളെ നന്നായി വളര്‍ത്താന്‍ നമുക്കു സാധിച്ചില്ലങ്കില്‍ പിന്നെ റോമിയോമാരെ പഴി പറഞ്ഞിട്ട് എന്ത് ഗുണം .

OAB/ഒഎബി പറഞ്ഞു...

യോചിക്കുന്നു...

അനില്‍@ബ്ലോഗ് // anil പറഞ്ഞു...

അനൂപ്,
പൂര്‍ണ്ണമായും യോജിക്കാ‍വില്ല.
എന്തെങ്കിലും അഭിപ്രായം പറയാനും മാത്രം ഡാറ്റ നമ്മുടെ കയ്യിലില്ല.സാദ്ധ്യതകള്‍ തള്ളിക്കളയാനാവില്ലെന്ന് തന്നെയാണ് എന്റെ അഭിപ്രായം.

ഒരു ഹിന്ദു പെണ്‍കുട്ടി വിവാഹ ശേഷം ഇസ്ലാം മതം സ്വീകരിക്കുന്നതില്‍ തെറ്റില്ല, പക്ഷെ ഇസ്ലാം മതം സ്വീകരിച്ച ശേഷം ഹിന്ദു മതത്തിനെതിരെ പ്രചാരണം നടത്താന്‍ ഇറങ്ങുമ്പോഴാണ് പ്രശ്നങ്ങള്‍ വേറെ രീതിയില്‍ വ്യാഖ്യാനിക്കപ്പെടുന്നത്. അത്തരത്തിലുള്ള ഒറ്റപ്പെട്ട സംഭവങ്ങളെങ്കിലും ഉണ്ടെന്നത് വസ്തുതയുമാണ്. സംഘപരിവാര്‍ സംഘടനയുടെ വെബ് സൈറ്റിലാണ് ഈ വിവരം ആദ്യമായി വരുന്നതെന്ന് തോന്നുന്നു, ഞാന്‍ ഒരു പോസ്റ്റില്‍ മുന്നേ അത് പരാമര്‍ശിക്കുകയും ചെയ്തിരുന്നു.

Faizal Kondotty പറഞ്ഞു...

@ അനിൽ@ബ്ലൊഗ്
എന്തെങ്കിലും അഭിപ്രായം പറയാനും മാത്രം ഡാറ്റ കയ്യിലില്ല എന്ന് സമ്മതിക്കുന്ന താങ്കള്‍ തുടര്‍ന്ന് അഭിപ്രായവും പറയുന്നു .. ?

ഈ പോസ്റ്റില്‍ പൊതുവില്‍ പറയുന്ന കാര്യങ്ങളില്‍ കഴമ്പുണ്ട് എന്ന് തന്നെ വേണം കരുതാന്‍ . എന്റെ വീടിനു തൊട്ടു അടുത്തുള്ള ഒരു മുസ്ലിം പെണ് കുട്ടി കര്‍ണ്ണാടകയില്‍ ബി ഡി എസിന് പഠിക്കുന്ന കാലത്ത് അവളുടെ കൂടെ പഠിക്കുന്ന , ഉയര്‍ന്ന ജാതിയിലുള്ള ഒരു ഹിന്ദു യുവാവുമായി പ്രണയത്തിലാവുകയും തുടര്‍ന്ന് അവര്‍ കല്യാണം കഴിക്കുകയും ചെയ്തു ..സ്വാഭാവികം ആയും അവളുടെ വീട്ടുകാര്‍ അവളെ കയ്യൊഴിഞ്ഞു , ഒറ്റ മോനായിട്ടു കൂടി അവന്റെ വീട്ടുകാരും അവരെ കയ്യൊഴിഞ്ഞു ...

ഇരു വീട്ടുകാരും കയ്യൊഴിഞ്ഞ അവര്‍ , പ്രത്യേകിച്ച് ഒട്ടും സെറ്റില്‍ ആകാത്ത ഇരുവരും , ലോഡ്ജ് റൂമില്‍ ഒറ്റപ്പെട്ടു താമസിക്കവേ , മാസങ്ങള്‍ക്കു ശേഷം അവളുടെ വീട്ടുകാര്‍ അവരെ അവന്‍ മുസ്ലിം ആവുകയാണെങ്കില്‍ സ്വീകരിക്കാന്‍ തയ്യാറാണെന്ന് അറിയിച്ചു .. തുടര്‍ന്ന് അവന്‍ ഇസ്ലാം സ്വീകരിക്കുകയും പേര് മാറ്റുകയും ചെയ്തു .. ഇപ്പോള്‍ ഇരുവരും ഒരു ഡെന്റല്‍ ക്ലിനികില്‍ വര്‍ക്ക്‌ ചെയ്യുന്നു .

ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു വസ്തുത , ഹിന്ദു മതത്തിലേക്ക് മത പരിവര്‍ത്തനം നടത്തുന്നത് വളരെ അപൂര്‍വ്വം ആണെന്നാണ്‌ എന്റെ അറിവ് .. ജാതി തുടങ്ങി സാങ്കേതിക പ്രശ്നങ്ങള്‍ വേറെയും .. ചുരുക്കത്തില്‍ മിക്ക മിശ്ര വിവാഹിതര്‍ക്കും ഒറ്റപ്പെടല്‍ അതിജീവിക്കാന്‍ കഴിയാതെ വരികയും മത പരിവര്‍ത്തനം നടത്താതെ കുടുംബങ്ങളിലേക്ക്‌ ഇണയെ ക്കൂട്ടി മടങ്ങാന്‍ കഴിയാതെ വരികയും ചെയ്യുന്നു .. ഹിന്ദു മതത്തെ അപേക്ഷിച്ച് ഇസ്ലാമിലേക്ക് എളുപ്പത്തില്‍ കടന്നു വരാം എന്നതിനാല്‍ അവര്‍ അതിനു ഒരുങ്ങുന്നു എന്നത് കൂടി കാരണം ആകാം ..കാരണം ഇസ്ലാം ഒരു ആദര്‍ശ സംഹിതയാണ് ...ഹിന്ദു മതത്തിലെ ജാതി പോലെ ജന്മനാ ലഭിക്കുന്ന ഒന്നല്ല എന്നര്‍ത്ഥം .

Faizal Kondotty പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
Faizal Kondotty പറഞ്ഞു...

അനിലിനെ പ്പോലുള്ളവര്‍ വരെ ഒരു സമുദായത്തിനെതിരെ ആസൂത്രിതം ആയി നടത്തുന്ന പ്രചാരണങ്ങളില്‍ വീണു പോകുന്നു എന്നത് ദുഖകരം എന്നെ പറയാനുള്ളൂ ..

പക്ഷെ ഇസ്ലാം മതം സ്വീകരിച്ച ശേഷം ഹിന്ദു മതത്തിനെതിരെ പ്രചാരണം നടത്താന്‍ ഇറങ്ങുമ്പോഴാണ് പ്രശ്നങ്ങള്‍ വേറെ രീതിയില്‍ വ്യാഖ്യാനിക്കപ്പെടുന്നത്..

അനില്‍ പറയുന്ന ഈ വിശദീകരണം എവിടെ നിന്ന് കിട്ടി ? കോടതി അന്വേഷിക്കാന്‍ ഉത്തരവിട്ട കേസ് കളിലോ മറ്റോ സില്ജയും മറ്റും ഹിന്ദു മതത്തിനെതിരെ പ്രചാരണം നടത്താന്‍ ഇറങ്ങിയതായി റിപ്പോര്‍ട്ടുകള്‍ ഇല്ല . അപ്പോള്‍ ഇസ്ലാം മതം സ്വീകരിച്ച ശേഷം ഹിന്ദു മതത്തിനെതിരെ പ്രചാരണം നടത്താന്‍ ഇറങ്ങുമ്പോഴാണ് പ്രശ്നങ്ങള്‍ വേറെ രീതിയില്‍ വ്യാഖ്യാനിക്കപ്പെടുന്നത് എന്ന് പറയുന്നത് എന്ത് അര്‍ത്ഥത്തില്‍ ആണ് ..? സമകാലീന സംഭവങ്ങളും ആയി ഒരു ബന്ധവും ഇല്ലാത്ത ആരോപണം ആണ് അനില്‍ ഉന്നയിച്ചു എന്ന് പറയാതെ നിര്‍വാഹം ഇല്ല .

എന്ത് കിട്ടിയാലും ഒരു സമുദായത്തെ ഒട്ടാകെ അടിക്കാനും അങ്ങിനെ ആ സമുദായത്തെ കൂടുതല്‍ അന്യവല്‍ക്കരിക്കാനും നടത്തുന്ന ആസൂത്രിത ശ്രമങ്ങളില്‍ അറിഞ്ഞും അറിയാതെയും പങ്കാളികള്‍ ആകാന്‍ ശ്രമിക്കുന്നവരുടെ ശ്രദ്ധയില്‍ ഒരു ഖുറാന്‍ വാക്യം അറിയിക്കട്ടെ .

"ഒരു സമൂഹത്തോടുള്ള അമര്‍ഷം അവരോടു അനീതി കാണിക്കാന്‍ നിങ്ങളെ പ്രേരിപ്പിക്കാതിരിക്കട്ടെ ".(വിശുദ്ധ ഖുറാന്‍ )

Faizal Kondotty പറഞ്ഞു...

ഓ.ടോ
മംഗലാപുരത്തുള്ള ഒരു ഹിന്ദു യുവാവ് പതിനേഴില്‍ പരം സ്ത്രീകളെ പ്രണയിച്ചു വശീകരിച്ചു , സൈനൈഡ് മറ്റും കൊടുത്തു കൊന്ന സംഭവം വായിച്ചു ..ദൈവമേ അതെങ്ങാനും ഒരു മുസ്ലിം യുവാവ് ആയിരുന്നെങ്കിലോ .. ലവ് ജിഹാദിന് ഏറ്റവും വലിയ ഉദാഹരണം മറ്റൊന്ന് എന്തിനു പിന്നെ ?

അനില്‍@ബ്ലോഗ് // anil പറഞ്ഞു...

ഫൈസലെ,
ഡാറ്റാ കയ്യിലില്ലെന്ന് പറഞ്ഞത് ഒരു സംഭവം വിശദീകരിക്കാനാവശ്യമായ രേഖപ്പെടുത്തപ്പെട്ടതായ കണക്കുകള്‍ എനിക്ക് ലഭ്യമല്ല എന്നാണ്. അതു കയ്യിലുള്ളവരായിരിക്കും ഈ ആരോപണവുമായി വന്നതെന്ന് കരുതുന്നു.

പ്രണയവും മതവും എന്ന എന്റെ ഒരു പഴയ പോസ്റ്റ് ഒന്ന് നോക്കിക്കോളൂ. രണ്ട് യൂ ട്യൂബ് വീഡിയോകള്‍ കാണാം. രണ്ടും ഇസ്ലാം മതം സ്വീകരിച്ച പെണ്‍കുട്ടികള്‍, പ്രണയ വിവാഹങ്ങള്‍.

ഈ വിഷയത്തില്‍ കിടന്ന് വിരകാന്‍ താത്പര്യമില്ലാത്തതിനാലാണ് ഇന്നലെ ലിങ്ക് ഇടാതെ പോയത്. ഇന്ന് ഫൈസല്‍ ചോദിച്ച സ്ഥിതിക്ക് ലിങ്ക് ഇട്ടെന്ന് മാത്രം.ഈ വിഷയത്തില്‍ തുടര്‍ ചര്‍ച്ചക്ക് താത്പര്യമില്ലെന്നും അറിയിക്കട്ടെ.

അനില്‍@ബ്ലോഗ് // anil പറഞ്ഞു...

“രണ്ടുംപ്രണയ വിവാഹങ്ങള്‍“ എന്നത് പ്രണയം എന്ന് തിരുത്തി വായിക്കണെ, നന്ദി.

ചിന്തകന്‍ പറഞ്ഞു...

പക്ഷെ ഇസ്ലാം മതം സ്വീകരിച്ച ശേഷം ഹിന്ദു മതത്തിനെതിരെ പ്രചാരണം നടത്താന്‍ ഇറങ്ങുമ്പോഴാണ് പ്രശ്നങ്ങള്‍ വേറെ രീതിയില്‍ വ്യാഖ്യാനിക്കപ്പെടുന്നത്.

അനിലിതൊരു തെറ്റായി പറയാന്‍ അവകാശമുണ്ടോ എന്ന് ഒരു ആത്മ പരിശോധന നല്ലതാണ്..... ഇസ് ലാമില്‍ നിന്ന് പുറത്ത് പോയ കമ്മ്യൂണിസ്റ്റുകാരുടെയും യുക്തിവാദികളുടെയുമൊക്കെ, ഇസ് ലാമിനെതിരായ അസത്യ പ്രചാരണങ്ങള്‍ക്ക് പിന്നാലെ നടന്ന് കയ്യടിച്ചു പ്രോത്സാഹിപ്പിക്കുന്നത് കൊണ്ട് പ്രത്യേകിച്ചും..... :)

Faizal Kondotty പറഞ്ഞു...

അനില്‍ജി ..

ഇതില്‍ ഒരു തുടര്‍ ചര്‍ച്ചക്ക് എനിക്കും താല്പര്യം ഇല്ല .. കാര്യങ്ങള്‍ വിലയിരുത്തുന്നതില്‍ അല്പം നന്നായി ശ്രദ്ധ കാണിക്കുന്ന അനില്‍ജി യുടെ തീര്‍ത്തും നിരുത്തരവാദ പരമായ കമ്മെന്റ് കണ്ടപ്പോള്‍ ഒന്ന് ഇടപെട്ട് എന്ന് മാത്രം .. ലവ് ജിഹാദുമായി ബന്ധപ്പെട്ട ഇപ്പോഴത്തെ വിവാദങ്ങള്‍ക്ക് ഇസ്ലാം മതം സ്വീകരിച്ച ശേഷം ഹിന്ദു മതത്തിനെതിരെ പ്രചാരണം നടത്താന്‍ ഇറങ്ങുന്നതുമായി ഒരു ബന്ധവും ഇല്ലന്നത് ആണ് വാസ്തവം .. പിന്നെ ചിന്തകന്റെ കമ്മെന്റ് കണ്ടല്ലോ ..

ഇസ്ലാമില്‍ ലക്‌ഷ്യം മാത്രമല്ല മാര്‍ഗ്ഗവും പവിത്രം ആയിരിക്കണം എന്നാണു എന്ന് അറിയാമല്ലോ ..പലിശ പണം ഒരു പുണ്യ കര്‍മ്മത്തിനും ഉപയോഗിക്കാന്‍ ആവില്ല എന്നത് പോലെ .. അതിനാല്‍ തന്നെ ഇസ്ലാം ശക്തമായി വിലക്കിയിട്ടുള്ള രീതിയില്‍ അന്യ സ്ത്രീകളുടെ കൂടെ ചുറ്റി കറങ്ങി , പ്രണയം അഭിനയിച്ചു , വഞ്ചിച്ചു , മതം മാറ്റി ഒരു പുന്യവം നേടാന്‍ ആവില്ലെന്ന് ഒരു ശരാശരി മുസ്ലിമിന് മനസ്സിലാകും ..അപ്പൊ പിന്നെ പ്രണയ ചാപല്യങ്ങളെ ചൂണ്ടിക്കാട്ടി ഒരു സമുദായത്തെ ഒന്നടങ്കം സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്നത് ആര്‍ക്കു വേണ്ടിയാണ് ..?

M.A Bakar പറഞ്ഞു...

ഈ ചര്‍ച്ച അവസാനിച്ചോ എന്നറിയില്ല..

അനിൽ@ബ്ലൊഗ് - ണ്റ്റെ ഒരു കമണ്റ്റ്‌ കണ്ടപ്പം ഒന്നെഴുതാന്‍ തോന്നിയതാണു..

അദ്ധേഹത്തിണ്റ്റെ ആദ്യത്തെ നാലുവരികളില്‍ തന്നെ അദ്ധേഹത്തിണ്റ്റെ മനോനില വ്യക്തമാണു. തെളിവില്ലെങ്കിലും അങ്ങനെ വിശ്വസിക്കാന്‍ തന്നെയാണു അദ്ധേഹത്തിണ്റ്റെ ആഗ്രഹമെന്നു..

കടുത്ത വര്‍ഗ്ഗീയത മനസ്സിലൊളിപ്പിച്ച്‌ മതേതരന്‍ ചമച്ചിലാണത്‌. ഇസ്ളാമിനിതിരെ ഏതൊരു വര്‍ഗ്ഗീയവാദിയും എടുക്കുന്ന നിലപാടു.

അദ്ധേഹം നല്‍കിയ ലിങ്കുകളില്‍ ഒന്ന് കാണാനില്ല. അതിനാല്‍ ഒന്നും പറയാനില്ല.

രണ്ടാമത്തെതു ഒരു ഭ്രാഹ്മണ പെണ്‍ കുട്ടി ഇസ്ളാമായി അവള്‍ മനസ്സിലാക്കിയതു സമൂഹത്തോടു പറയുന്നു. അതു ഭരണഘടനയുടെ ഏതു അനുച്ചേദമനുസ്സരിച്ചാണു തെറ്റാവുന്നതെന്നു മനസ്സിലാവുന്നില്ല..

സംഘപരിവാരങ്ങള്‍ ഉണ്ടാക്കുന്ന ഗിമിക്കുകള്‍ക്ക്‌ നിയമസാധുതയൂണ്ടെന്ന് അലിഖിത നിയമമുണ്ടോ.. അങ്ങനെ തന്നെയാണോ ഭൂരിപക്ഷ ഹിന്ദു സഹോദരര്‍ വിശ്വസിക്കുന്നതു..

ഇനി യൂറ്റ്യൂബില്‍ തന്നെ സെര്‍ച്ച്‌ ചെയ്ത്‌ നോക്കൂ.. എത്ര RSS ആണ്‍ കുട്ടികള്‍ മുസ്ളിമായി ഇസ്ളാമിനു വേണ്ടി സംസാരിക്കുന്നതെന്നു..

ഇതൊക്കെ അനില്‍ ഏതു ജിഹാദിണ്റ്റെ പേരില്‍ വരവു വയ്ക്കാന്‍ ആഗ്രഹിക്കുന്നു.. !!!