കോഴികളെ കൂട്ടിൽ നിന്നും അഴിച്ചു വിട്ട് റം ല കുറ്റിചൂലുകൊണ്ട് മുറ്റം അടിച്ചു.
വേലിയ്ക്കപ്പുറം കിടക്കുന്ന കാളവണ്ടിയിൽ നിന്നും ഖാദറിന്റെ കൂർക്കം വലി കേൾക്കാം.
രാമനാഥൻ ഉമ്മറത്ത് എഴുന്നേറ്റിരുന്ന് ഒരു കോട്ട് വായ് വിട്ടു.
രാത്രി മണ്ണെ പ്രകാശത്തിൽ കണ്ട സ്ത്രിയെ അവൻ നോക്കി.
മുറ്റം അടിച്ചുവാരികൊണ്ടിരുന്ന അവൾ രാമനാഥൻ എഴുന്നേറ്റിരിക്കുന്നത് കണ്ട് തിരക്കി.
“ഇന്നലെ ഉറങ്ങിയോ?.”
“ങും.”
“മുഴുവൻ കൊതുകാ ഇവിടെ.”
അവൻ പുറത്തിനിട്ട് കൊട്ടികൊണ്ട് പറഞ്ഞൂ.
റം ല എന്തോ ഓർത്തിട്ടെന്നപോലെ ചിരിച്ചു.
അവരുടെ ചിരി കാണാൻ നല്ല രസമുണ്ട്.
രാമനാഥൻ അവരുടെ മുഖത്തെയ്ക്ക് നോക്കി നിന്നു.
“കുട്ടിടേ വീട് എവിടെയാ?.”
“ദൂരെയാ. കുറെ അധികം ദൂരെ.”
“ഏങ്ങനെയാ ഈ നാട്ടിൽ വന്നത്?.”
രാമനാഥൻ എന്തോ ആലോചിച്ചു.
അവന്റെ മനസ്സിൽ നാടിനെക്കുറിച്ചുള്ള ചിന്ത.
അച്ഛൻ അമ്മയെ അടിക്കുന്നത്.
അമ്മയുടെ കത്തികൊണ്ടുള്ള കുത്ത്.
അവൻ പുറത്തേയ്ക്ക് നോക്കി അരപ്ലേസിലിരുന്നു.
റം ല മുറ്റം അടിച്ചു വാരിട്ട് അവന്റെ അടുത്തേയ്ക്ക് വന്നു.
“ബാപ്പു ഉണരാൻ താമസിക്കും. കാപ്പി തരാം വായ് കഴുകീട്ട് വാ.”
“ങും.”
അവൻ പുറത്തേയ്ക്ക് ഇറങ്ങി.
ചുറ്റിലും പുകമഞ്ഞ് നിറഞ്ഞു കിടക്കുന്ന ഒരു മൊട്ടകുന്നായിരുന്നു ആ ഗ്രാമം.
അവൻ വീടിനരുകിൽ വേലിപ്പടർപ്പ് ഇറങ്ങി പതിയെ നടന്നു.
ഒരു ചെറിയ പാറയുടെ മുകളിൽ കയറിയിരുന്നു.
താഴെ തട്ടുതട്ടായി കിടക്കുന്ന കൃഷിയിടങ്ങളാണ്.
അവിടെ ക്യാബേജും ബീൻസുമൊക്കെ കൃഷി ചെയ്തിരിക്കുന്നത് അവൻ കണ്ടു.
അകലെ മലനിരകളിൽ നിന്നും പുകചുരുളുകളായ് മഞ്ഞ് പരക്കുന്നത് അവൻ കണ്ടു.
“കുട്ടി “
“കുട്ടീീീ“
ഉമ്മറത്തു നിന്നും റം ല വിളിച്ചു.
രാമനാഥൻ പാറപുറത്തു നിന്നും തിരിഞ്ഞൂ നോക്കി.
പിന്നെ അവൻ പതിയെ നടന്നു.
“എവിടെ പോയതാ?.”
ഉമ്മറത്ത് കാപ്പി ഗ്ലാസ്സ് പിടിച്ചു നിന്നിട്ട് അവർ ചോദിച്ചു.
“വെറുതെ.”
“ദൂരെ നിന്നും വരുന്നവർക്ക് ഇവിടുത്തെ കാലാവസ്ഥ പിടിക്കില്ല.”
അവൻ ഒന്നും പറഞ്ഞില്ല.
ഉമ്മറത്ത് കയറിയിരുന്നു.
‘ദാ കാപ്പി.”
അവൾ നീട്ടിയ കാപ്പി അവൻ വാങ്ങുമ്പോൾ അവൾ മെല്ലെ മന്ദഹസിച്ചു.
അവരുടെ ചിരി അവനു മനസ്സിനു വീണ്ടും തണുപ്പേകി.
കടുംകാപ്പി കുടിച്ച് രാമനാഥൻ പുറത്തേയ്ക്ക് നോക്കിയിരുന്നു.
വേലിക്കെട്ടിനപ്പുറത്തൂടെ മൂന്നാല് പെണ്ണാളുകൾ നടന്നു നീങ്ങി.
“തേയിലതോട്ടത്തിലെ പണിക്കാരാണ്.“
റം ല പറഞ്ഞു.
“ങും.“
അവൻ മൂളി.
“പല്ലു തേയ്ക്കണ്ടെ?.”
“പുറകിൽ ഉമ്മക്കിരിയുണ്ട്.”
അവർ അത്രയും പറഞ്ഞ് അകത്തേയ്ക്ക് പോയി.
രാമനാഥൻ ഏതാണ്ട് ഓർത്തിരുന്നു.
പിന്നെയവൻ എഴുന്നേറ്റ് പിന്നിലേയ്ക്ക് നടന്നു.
4 അഭിപ്രായങ്ങൾ:
വീണ്ടും അടുത്തഭാഗവുമായി വായിക്കുക
വയനാടന്‍ മണ്ണിലെത്തിയപോലെ...
ഹോ വായിച്ച് പ്രാന്താവും, ഞാന്‍ തുടര്ന് വായിക്കാറില്ല.
എത്രയെണ്ണം കാണും ?
എല്ലാം ആയിട്ട് ഒന്നിച്ച് വായിക്കാമല്ലോ.
:)
ഓ.ടോ.
വല്ല സീരിയലും നിര്‍മ്മിക്കാന്‍ ഉദ്ദേശമുണ്ടോ?
അനൂപെ,
വായിക്കുന്നുണ്ട്...
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ