20090616

ഇടവഴിയിലെ അപരിചിതൻ-9

വീടിനു പുറകിലെ കുന്നിൻ ചെരുവിൽ കയറി നിന്ന് രാമനാഥൻ പല്ലു തേയ്ച്ചു.
ദൂരെ തേയിലകാടുകളിൽ സ്ത്രികൾ പണി ചെയ്യാൻ തുടങ്ങിയിരിക്കുന്നു.
തലയിൽ പ്ലാസ്റ്റിക്കിന്റെ കവചങ്ങൾ ധരിച്ച് അവർ നിരനിരയായി നീങ്ങുന്നു.
വീടിന്റെ മുമ്പിൽ വേലിയ്ക്കുപ്പുറത്ത് കിടന്ന കാളവണ്ടിയിൽ നിന്നും ഖാദറിന്റെ നീട്ടിയുള്ള വിളി
അന്നേരം കേട്ടു.
“റം ല , റം ലമോളെ,“
അകത്തു നിന്നും പ്രതികരണമൊന്നും കേട്ടില്ല.
അവൻ പല്ലുതേയ്ച്ച് പെട്ടെന്ന് പുറകിൽ വന്നു നിന്നു വായ് കഴുകി.
എന്നിട്ട് വേഗം മുൻ വശത്തേയ്ക്ക് വന്നു.
ഖാദർ കാളവണ്ടിയിൽ ഇരുന്നുകൊണ്ട് ഒരു ബീഡി വലിയ്ക്കുകയാണ്.
ആയ്യാൾ ഊതി വിടുന്ന ബീഡിയുടെ പുക കാളവണ്ടിയുടെ ഒരു സൈഡിലേയ്ക്ക് ഒഴുകുന്നു.
“റം ല കടുംകാപ്പിയുമായി അകത്തു നിന്നും മുറ്റത്തേയ്ക്ക് വന്നു.
രാമനാഥൻ അവളുടെ സമീപത്തു വന്നു അന്നേരം അവൾ കാപ്പി ഖാദറിന്റെ കൈയ്യിൽ കൊണ്ടുപോയി കൊടുത്തു.
രാമനാഥൻ വേലിയ്ക്കരുകിൽ നിന്നതേയുള്ളു.
ആയ്യാൾ ചൂടുകാപ്പി മോന്തി കുടിക്കുന്നത് അവൻ കൌതുകത്തോടെ നോക്കി നിന്നു.
“ങും.എന്താടാ?. ഏതാ നീ?.”
ആയ്യാൾ തിരക്കി.
“ഹും അതുകൊള്ളാം ഇന്നലെ രാത്രി യിൽ കൂട്ടിട്ട് വന്നതല്ലെ?.” റം ല പറഞ്ഞു.
“ഞാൻ…..”
ഖാദർ ഒന്നും ഓർമ്മയില്ലാത്തപോലെ അവനെ നോക്കി.
അവൻ കുനിഞ്ഞൂ നിന്നു.
“നീയെന്തിനാ എന്റെ വണ്ടിയിൽ കയറിയത്?.”
“കയറിക്കോളാൻ പറഞ്ഞു.”
“ഞാൻ കുടിച്ചിട്ടുണ്ടെന്ന് നിനക്ക് അറിയില്ലായിരുന്നോ?”
ഖാദറിന്റെ ചോദ്യം രാമനാഥനെ നടുക്കി.
അതു മനസ്സിലാക്കിയിട്ടെന്നോണം അവൻ പതിയെ മൂളി.
“ങു.”
“എന്നിട്ടെന്തിനാ കയറിയെ?.”
രാമനാഥൻ ഉത്തരമില്ലാതെ നിന്നു.
“ചോദിച്ചത് കേട്ടില്ലേ ? എന്തിനാ കയറിന്ന്?.”
“വെറുതെ.”
“വെറുതെയോ?.ഇത് നല്ല തമാശ.”
അയ്യാൾ വെളുക്കനെ ചിരിച്ചു.
“ഹും ഇനിയിപ്പോ അവനെയൊന്നും പറയണ്ട. അവൻ എനിക്ക് ഒരു സഹായമായി ഇവിടെ നിന്നോട്ടെ.”
റം ല പറഞ്ഞു.
“എന്തായേതാന്ന് അറിയാതെ അവനെ…” ഖാദർ നെറ്റി ചുളിച്ചു.
“കണ്ടിട്ട് പാവമാണെന്ന് തോന്നണൂ.”
“സാരല്ല്യ ഞാൻ നോക്കിക്കോളാം.”
റം ല പറഞ്ഞൂ.
ഖാദർ അവനെ നോക്കി.
“എവിടെയാടാ നിന്റെ വീട്?.
“കുറെ തെക്കാ.”
“വീട്ടിൽ ആരൊക്കെയുണ്ട്.?.”
“ഇപ്പോ ആരുമില്ല.”
അവനെന്തോ ഓർത്തിട്ടെന്നപ്പോലെ വേലിയ്ക്കരുകിൽ നിന്നും കുനിഞ്ഞ് വീടിന്റെ അങ്ങോട് നടന്നു.
ഖാദർ നെറ്റിചുളിച്ചു മകളെ നോക്കി.
അവൾ അയ്യാളെ കണ്ണൂകളടച്ച് കാണിച്ചു .പിന്നെയവൾ അയ്യാൾ കുടിച്ച കാപ്പിഗ്ലാസ്സുമായി വേലികടന്ന് ഉള്ളിലേയ്ക്ക് നടന്നു.

5 അഭിപ്രായങ്ങൾ:

ചാണക്യന്‍ പറഞ്ഞു...

((((((ഠേ)))))))
വായിക്കുന്നുണ്ട്..
ഏതൊക്കെയോ ഭാഗങ്ങള്‍ വായിക്കാന്‍ വിട്ടു പോയി എന്ന് തോന്നുന്നു, തപ്പിയെടുക്കട്ടെ...

സഹ്യന്‍‌ പറഞ്ഞു...

:)

ഹരീഷ് തൊടുപുഴ പറഞ്ഞു...

സമയക്കുറവു മൂലം ഇതുവരെ വായിക്കാനൊത്തില്ല; ക്ഷമിക്കൂ..

നോവെല്‍ തുടരട്ടെ..

ഒരു തുടരന്‍ നോവെല്‍ ഉണ്ടാകുന്നത് എന്തു കൊണ്ടും നല്ലതാണ്. വായനക്കാരെ സസ്പെന്‍സിന്റെ മുള്‍മുനയിലിരുത്താനും, വായനയിലേക്ക് അഡിക്ടാക്കാനും അതു സഹായകമാകും..

ആശംസകളോടേ..

Typist | എഴുത്തുകാരി പറഞ്ഞു...

രണ്ടുമൂന്നെണ്ണം ഒരുമിച്ചു് ഇപ്പഴാ വായിച്ചതു്. നന്നാവുന്നുണ്ട്. തുടരട്ടെ.

ramaniga പറഞ്ഞു...

സുഹൃത്തേ ഇന്ന് അല്‍പ്പം വൈകി
വായിച്ചു
നന്നായി വരുന്നു
ആശംസകള്‍!