20090612

ഇടവഴിയിലെ അപരിചിതൻ-7

എവിടെയോ കോഴി കൂവി.
രാമനാഥൻ ഉണർന്നപ്പോൾ കാളവണ്ടി ഒരു കുടിലിന്റെ മുറ്റത്ത് നില്ക്കുകയാണ്.
നല്ല മഞ്ഞ് പെയ്യുന്ന ഒരു സമയമായിരുന്നുവത്.
ഇരുട്ടിൽ നല്ല മഞ്ഞു വീഴുന്നുണ്ടായിരുന്നു.
അവൻ കാളവണ്ടിയിൽ നിന്നും ഇറങ്ങി നിന്നു.
“ബാപ്പു, ബാപ്പു,“
ഒരു സ്ത്രിയായിരുന്നുവത്.
കൈലിയും ബൌസും ധരിച്ചയവർ കാളവണ്ടിയിൽ കിടന്നുറങ്ങുകയായിരുന്ന അയ്യാളെ വിളിച്ചുണർത്താൻ നോക്കി.
“ബാപ്പു, ബാപ്പു,“
അവർ വീണ്ടും വീണ്ടും തോണ്ടി വിളിച്ചു.
ഖാദർ വണ്ടിയിൽ കിടന്ന് ഒന്നുരണ്ട് തവണ മൂളി.
രണ്ട് കുപ്പി നാരായണ നല്ല മൂത്തത്.
അയ്യാൾ പിറുപിറുത്തു.
ഫ,രണ്ടെണ്ണം മതി.
“കുടിച്ച് കുടിച്ച് ഒരു വിചാരവുമില്ലാതായി.”
അവൾ ദേഷ്യത്തോടെ കാളവണ്ടിക്ക് പിന്നിൽ നിന്നും സാധനം എടുക്കാൻ നോക്കി.
അപ്പോഴാണ് രാമനാഥൻ പുറത്തിറങ്ങി നില്ക്കുന്നത് അവൾ കണ്ടത്.
“ങും?.”
“വഴീന്ന് കയറീതാ.”
“ആരോട് ചോദിച്ചിട്ട്?.”
“കയറിക്കോളാൻ പറഞ്ഞു.”
ആരാ എന്താന്നൊന്നും അറിയണ്ടാല്ലോ കയറിക്കോളാൻ പറഞ്ഞു.. ങും.”
അവൾ പൊതിക്കെട്ട് എടുത്ത് പുറത്തേയ്ക്ക് വച്ചിട്ട് ദേഷ്യത്തോടെ ബാപ്പയെ നോക്കി പിറുപിറുത്തു.
സഞ്ചിയുമായി വീട്ടിലേയ്ക്ക് നടന്നു.
കുറച്ചിടചെന്നപ്പോൾ നിന്നു.
രാമനാഥൻ എന്തുചെയ്യണമെന്നറിയാതെ കാളവണ്ടിക്ക് ഒരു കൈതാങ്ങി നില്ക്കുവാണ്.
“തണുക്കണ്ട ഉമ്മറത്ത് കയറി കിടന്നോളു. ബാപ്പു രാവിലെയെ ഉണരു.”
അവർ അത്രയും പറഞ്ഞ് അകത്തേയ്ക്ക് പോയി.
രാമനാഥൻ എന്തോ ഓർത്തു.പിന്നെ കാളവണ്ടിക്ക് അരുകിൽ നിന്നും വേലിക്കെട്ട് കടന്ന് വീട്ടുമുറ്റത്തേയ്ക്ക് നടന്നു.
അന്നേരം കാളവണ്ടിയിൽ കിടന്ന് ഖാദർ എന്തോ പിറുപിറുത്തു.
അവൻ ഭീതിയോടെ തിരിഞ്ഞു നോക്കി.
ഉള്ളിൽ കയറിയ ആ സ്ത്രി വാതിൽ അടയ്ക്കുന്നത് അവൻ കണ്ടു.
രാമനാഥൻ ഉമ്മറത്ത് കയറി.
വീടിന്റെ കൊച്ചുവരാന്തയിൽ ചാണകം മെഴുകിയ തറയിൽ അവൻ കിടന്നു.
നല്ല തണുപ്പുണ്ടായിരുന്നു.
ഓടുമേഞ്ഞ ആ കൊച്ചുവീടിന്റെ മേൽകൂരയിലേയ്ക്ക് നോക്കി അവൻ കിടന്നു.
‘അയ്യോ എന്നെ ഒന്നും ചെയ്യരുത്.”
“ഒന്നും ചെയ്യരുത് എന്നെ‘ അവന്റെ അമ്മ വാതിൽ മറവിൽ നിന്നുകൊണ്ട് കരയുകയാണ്.
കത്തിയും ഉയർത്തി പിടിച്ച് അവന്റെ അച്ഛൻ അവരെ ചുവരിനോട് ചേർത്ത് വച്ച് ഇടിക്കുകയാണ്.
‘ആ‍ഹ്…‘
മെല്ലെ മയക്കത്തിലേയ്ക്ക് വീണ രാമനാഥൻ ഒരു ഞെട്ടലോടെ ഉണർന്നു.
അവൻ നിലത്ത് എഴുന്നേറ്റിരുന്ന് കിതച്ചു.
അവന്റെ ഒച്ച ആരും കേട്ടില്ല.
നേരം വെളുക്കാൻ പോകുകയാണെന്ന് തോന്നിക്കുമാറ് എവിടെയോ ഒരു കോഴി കൂവി.

4 അഭിപ്രായങ്ങൾ:

Unknown പറഞ്ഞു...

വീണ്ടും ഒരു പുതിയ അദ്ധ്യായം കൂടി ഇതാ

കാപ്പിലാന്‍ പറഞ്ഞു...

എല്ലാ ലക്കങ്ങളും വായിക്കുന്നുണ്ടായിരുന്നു .ചിന്ത വഴി വരുമ്പോള്‍ പലപ്പോഴും കമെന്റുകള്‍ ഇടാന്‍ കഴിയാറില്ല . ഈ ഏഴാം ലക്കം വായിച്ചപ്പോള്‍ നിന്നില്‍ ഒരു നോവലിസ്റ്റ്‌ ഒളിഞ്ഞു കിടക്കുന്നില്ലേ എന്ന തോന്നല്‍ ജനിപ്പിക്കുന്നു .കൂടുതല്‍ പൈങ്കിളി ആക്കണ്ട കേട്ടോ .ഒരു കോതനല്ലൂര്‍ ടച്ച്‌ വരട്ടെ .വീണ്ടും വരാം .എഴുതുക .ഉയരങ്ങളിലേക്ക് പറക്കുക.എല്ലാ ആശംസകളും .

ramanika പറഞ്ഞു...

num vayichu
ezhuthu nannavunnundu
thudaruka suhruthe!

ബഷീർ പറഞ്ഞു...

കാപ്പിലാൻ പറഞ്ഞപോലെ ..

നന്നായി വരട്ടെ...ആശംസകൾ