20090607

ഇടവഴിയിലെ അപരിചിതൻ-3

മെല്ലെ ഇരുട്ട് പരക്കാൻ തുടങ്ങുന്നു.
പാളത്തിന് ഇരുപ്പുറവുമുള്ള കണ്ടങ്ങളിൽ മഴ പെയ്യുന്നുണ്ട്.
ഏങ്ങോ ഒരു വീടോ കുടിലോ കാണാനില്ല.
വിജനമായ ഭാഗത്തൂടെയാണ് ട്രെയിൻ പോകുന്നതെന്ന് അയ്യാൾക്ക് തോന്നി.
കമ്പാർട്ട്മെന്റിൽ ഡോറിനരുകിൽ നില്ക്കുകയായിരുന്ന അയ്യാൾ പെട്ടെന്ന് സീറ്റിനടുത്തേയ്ക്ക് വന്നിരുന്നു.
അയ്യാളുടെ അടുത്ത സീറ്റിൽ വൃദ്ധരായ ദമ്പതിക്കളും അവരുടെ കൊച്ചുമകനും ഇരിക്കുന്നു.
കൂടാതെ നേരത്തെ അയ്യാളൊടൊപ്പം ഉണ്ടായിരുന്ന ആ അച്ഛനും അയ്യാളുടെ ഭാര്യയും അവരുടെ കുട്ടികളും.
അയ്യാൾ എന്തോ അലോചിച്ചിരിക്കുകയാ‍ണ്.
തണുത്തകാറ്റ് ജാലകത്തിലൂടെ അകത്തേയ്ക്ക് കടക്കാൻ തുടങ്ങിയപ്പോൾ അയ്യാൾ ഷട്ടർ താഴ്ത്തി.
ആരേലും ഇല്ല്യെൽ വന്ന് താഴ്ത്തും.അതിന് ഇടവരുത്തരുതെന്ന് അയ്യാൾക്ക് തോന്നിയിട്ടുണ്ടാകണം.
കുറച്ച് കഴിഞ്ഞ് അയ്യാൾ ബാഗ് എടുത്ത് അതിൽ നിന്നും ഒരു ഡയറി എടുത്ത് വച്ചു.
സെപ്തബർ 14
അയ്യാൾ എന്തോ വായിച്ചു.
നനുത്ത അക്ഷരങ്ങളിലൂടെ കൈയ്യോടിച്ച് അയ്യാൾ കുനിഞ്ഞിരുന്നു.
അയ്യാളുടെ മനസ്സിൽ പാടവരമ്പത്തൂടെ ഒരു കുട്ടി ഓടുകയാണ്.
അവന്റെ നെറ്റിപൊട്ടിയിട്ടുണ്ട്.
നെറ്റിയിൽ നിന്നും കവിളിലേയ്ക്ക് ഒലിച്ചിറങ്ങുന്ന ചോരയിൽ കൈപ്പത്തി അമർത്തികൊണ്ടാണ് അവൻ ഓടുന്നത്.
പെട്ടെന്ന് ട്രെയിന്റെ കൂകൽ വിളിക്കേട്ട് അയ്യാൾ ഉണർന്നു.
ട്രെയിനിലിരുന്ന് കുട്ടിടെ അമ്മ സംസാരിക്കുകയാണ്.
“അവിടെ ചെന്നാൽ ഇവനെ സ്കൂളിൽ ചേർക്കണം.നാട്ടിലെ മലയാളം സ്കൂളിൽ പഠിച്ചതുകൊണ്ട്
ഭാഷയൊക്കെ മറന്നിട്ടുണ്ടാകും അവൻ.
“ങും.”
കുട്ടിടെ അച്ഛൻ മൂളി കേൾക്കുന്നു.
“നിങ്ങളുടെ അച്ഛനായിരുന്നു നിർബന്ധം മോൻ മലയാള സ്കൂളിൽ പഠിച്ചാൽ മതീന്ന്.ഇക്കാലത്ത്
ഇംഗ്ലീഷ് അറിഞ്ഞില്ല്യേൽ എന്തിനു കൊള്ളാം..അവിടെ ചെല്ലുമ്പോൾ അറിയാം ഇവന്റെ പഠിത്തത്തിന്റെ ഗുണം
.“
അവന്റെ അമ്മ നെറുകയിൽ തലോടുന്നു.
കുട്ടിടെ കണ്ണുകൾ വൃദ്ധദമ്പതിക്കളുടെ നടുവിൽ ഇരിക്കുന്ന കുട്ടിയിലാണ്.
അവർ പരിചിതഭാവത്തിൽ പരസ്പരം നോക്കി ചിരിക്കുന്നു.
“കേരളം കടന്നോ?”
വൃദ്ധൻ കുട്ടിടെ അച്ഛനോട് തിരക്കി.
“ഇല്ല പാലക്കാട് ആകുന്നതെയുള്ളു.”
“നല്ല തണുപ്പല്ലെ?ഇത് പുതച്ചോളു.”
വൃദ്ധ ബാഗിൽ നിന്നും ഒരു സെറ്റർ എടുത്ത് വൃദ്ധനു നല്കി.
“നിങ്ങളെങ്ങോട്ടാ?”
കുട്ടിയുടെ അച്ഛൻ തിരക്കി.
“മദ്രാശീല് മകന്റെ അടുത്ത് പോകുവാ.
കുട്ടിടെ അച്ഛൻ അവർക്കൊപ്പം ഉണ്ടായിരുന്ന കുട്ടിയെ നോക്കി.
“മകന്റെ കുട്ടിയാ.”
“എന്താ മോന്റെ പേര്?.”
“അപ്പു.”
കുട്ടികൾ പരസ്പരം നോക്കി ചിരിക്കുന്നു.
ട്രെയിൻ ഒന്ന് കൂടി കൂകി വിളിച്ചു.
രാമനാഥൻ ട്രെയിന്റെ ഷട്ടർ തുറന്നു പുറത്തേയ്ക്ക് നോക്കി.
മഴ കുറഞ്ഞിരിക്കുന്നു.
അകലെ മിന്നൽ പിണരുകൾ കാണാം.
ദൂരെ എവിടെയോ മഴ പെയ്യുന്നു.
തണുത്തകാറ്റ് ഉള്ളതു കൊണ്ട് അയ്യാൾ ഷട്ടർ താഴ്ത്തി.

4 അഭിപ്രായങ്ങൾ:

അനില്‍@ബ്ലോഗ് പറഞ്ഞു...

വണ്ടി കുറച്ചുകൂടി സ്പീഡില്‍ പോട്ടെ.
:)

ramaniga പറഞ്ഞു...

kurachu kuduthal tahru vayikkaan!

hAnLLaLaTh പറഞ്ഞു...

അതെ,
പിശുക്കാതെ അല്പം കൂടുതല്‍ പോസ്റ്റ്‌ ചെയ്യൂ...
:)

ബഷീര്‍ വെള്ളറക്കാട്‌ / pb പറഞ്ഞു...

അതെ.. കുറച്ച് കൂടി സ്പീഡാവാം :)