20090611

ഇടവഴിയിലെ അപരിചിതൻ-6

നേരം ഇരുട്ടാൻ തുടങ്ങിയിരുന്നു.
സന്ധ്യയുടെ ചുവന്നനിറം നദിയ്ക്കക്കരെ വൃക്ഷകൂട്ടങ്ങൾക്ക് മറവിൽ ഇരുട്ടായി മാറുന്നു.
രാമനാഥൻ പുഴയിൽ ഇറങ്ങി നിന്ന് മുഖം കഴുകി.
നദിക്കരയിൽ ഏങ്ങോടു പോകണമെന്നറിയാതെ അവൻ നിന്നു.
തീർത്തും അ പരിചിതമായ ഒരു സ്ഥലമായിരുന്നു അവനത്.
അകലെ നിന്നും നദിക്കരയിലൂടെ ഒരു വെളിച്ചം ആടിയാടി വരുന്നു.
ഒരു പെട്രോമാകസായിരുന്നു അത്.
ചന്തയിൽ പോയി മടങ്ങിവരണ ഒരു കാളവണ്ടിയിൽ തൂക്കിയിട്ടിരിക്കുന്ന ആ വെളിച്ചം മെല്ലെ ആടുന്നു.
രാമനാഥൻ എന്തുചെയ്യണമെന്നറിയാതെ വഴിലോട്ട് കയറി നിന്നു.
കാളവണ്ടി അവന്റെ അരുകിലെത്തി.
കാളവണ്ടിക്കാരനായ ഖാദർ അവനെ നോക്കി.
“ങ്ങടാ.”
അവൻ ഒന്നും പറഞ്ഞില്ല.
“ങും കയറിക്കോളിൻ.”
ഒന്നും അലോചിക്കാനില്ലാതെ അവൻ കാളവണ്ടിക്ക് പിന്നിൽ കയറി.
ഇരുട്ടിൽ കാളവണ്ടി പതിയെ നീങ്ങി.
രാമനാഥൻ കടന്നു പോകുന്ന വഴിയിലെ ഇരുട്ടിലേയ്ക്ക് നോക്കി.
അവന് അമ്മയെക്കുറിച്ചുള്ള ഓർമ്മയുണ്ടായി.
അച്ഛനെ അമ്മ കുത്തികൊല്ലുന്ന രംഗം അവന്റെ മനസ്സിലൂടെ കടന്നുപോയി.
എപ്പോഴോ ചുവരിൽ ചാരിയിരുന്ന് നെറ്റി നിറയെ ചോരയൊലിപ്പിച്ച് അമ്മ കരയുന്നത് അവൻ കണ്ടു.
ഒന്നു രണ്ടുപ്രാവശ്യം കാളവണ്ടി റോഡിലെ കുഴിയിൽ വീണ് കുലുങ്ങി.
കാളവണ്ടികാരനായ അയ്യാൾ നന്നായിട്ട് മദ്യപിച്ചിട്ടുണ്ടായിരുന്നു.
അവന് മദ്യത്തിന്റെ മണം അനുഭവപ്പെട്ടു.
ഏതോ ഒരു ദിക്കിൽ എത്തിയപ്പോൾ കാളവണ്ടി നിന്നു.
ഒരു കടയുടെ മുന്നിൽ കാളവണ്ടികാരൻ എന്തോ വാങ്ങാൻ ഇറങ്ങിയതാണ്.
രാമനാഥൻ ക്ഷീണം കാരണം പതിയെ നിദ്രയിലേക്ക് വീണു.
എപ്പോഴോ ഉണർന്നപ്പോൾ കാളവണ്ടി ഒരു പാടത്തിന്റെ കരയിലൂടെ പോകുന്നതവൻ കണ്ടു.
രണ്ടു വശവും കണെണ്ത്താദൂരത്തോളം പരന്നു കിടക്കുന്ന പാടത്ത് ഇരുട്ട് കനച്ചു കിടന്നു.
അങ്ങിങ്ങായി മിന്നാമിന്നികൾ ചെറിയ പ്രകാശം പരത്തി പറക്കുന്നുണ്ടായിരുന്നു.
നല്ല തണുത്ത കാറ്റ് നെൽചെടികൾ തട്ടി അവനെ തട്ടി കടന്നു പോയി.
അവൻ കാളവണ്ടിയ്ക്ക് പിന്നിൽ ചുരുണ്ട് കൂടിയിരുന്നു.
കാളവണ്ടിക്കാരൻ നല്ല ഉറക്കമാണ്.
വഴികൾ അറിഞ്ഞിട്ടെന്നപോലെ കാളകൾ വഴിയിലൂടെ പൊയ്കൊണ്ടിരുന്നു.

4 അഭിപ്രായങ്ങൾ:

പൊട്ട സ്ലേറ്റ്‌ പറഞ്ഞു...

എല്ലാ ലക്കങ്ങളും വായിച്ചു. എന്റെ അഭിപ്രായം ചുവടെ.

നല്ല തെളിമയുള്ള എഴുത്തു. വര്‍ണനകളും ഭാഷയും എനിക്കിഷ്ടപെട്ടു.

പ്രമേയം പറഞ്ഞു പഴകിയതല്ലേ എന്ന് സംശയം. ഏറെ കേട്ടിട്ടുള്ള ഒരു കഥ പോലെ. കഥയ്ക്ക് കുറച്ചു കൂടി വേഗത ആവാം. ഓരോ തവണയും അലപം കൂടി കൂടുതല്‍ പോസ്റ് ചെയ്തു കൂടെ?.

പാരഗ്രാഫ് തിരിചെഴുതിയാല്‍ വായ കുറച്ചു കൂടി രസകരം ആകും.

എല്ലാ വിധ ആശംസകളും.

ramanika പറഞ്ഞു...

thudaratte!

OAB/ഒഎബി പറഞ്ഞു...

ഇതാ വായിച്ചു തുടങ്ങി.കഥ ഒരു വഴിക്കാവട്ടെ എന്നിട്ട് പറയാം അഭിപ്രായം.

ഒരിടവേളക്ക് ശേഷം വീണ്ടും,ഒഎബി.

ഹന്‍ല്ലലത്ത് Hanllalath പറഞ്ഞു...

..വായിച്ചു..അടുത്തത് വന്നോട്ടെ..:)