രാമനാഥൻ ഡയറിയുടെ താളുകൾ മറച്ചു.
അയ്യാളുടെ മനസ്സിൽ വീണ്ടും പഴയ ഓർമ്മകൾ.
രാമനാഥനെന്ന കുട്ടിക്ക് ഇപ്പോ കുറച്ചു കൂടി മാറ്റം വന്നിട്ടുണ്ട്.
അവനു ചെറിയ പൊടിമീശയുണ്ട്.
അവൻ ഒരു റെയിൽ വേ ഫ്ലാറ്റ് ഫോമിലൂടെ നടക്കുകയാണ്.
മുടിയൊക്കെ ചെളിപുരണ്ട് കീറിയ വസ്ത്രങ്ങൾ ധരിച്ച് നിറുത്തിയിട്ടിരിക്കുന്ന ട്രെയിനരുകിലെ ഫ്ലാറ്റ് ഫോമിലൂടെ ഒരോ കമ്പാർട്ട്മെന്റിലെയും കൌതുകങ്ങൾ നോക്കി അവൻ നടന്നു.
അങ്ങനെ നടക്കുമ്പോൾ അവന്റെ കണ്ണുകൾ ട്രെയിനുള്ളിൽ ഒരു കൊച്ചുകുട്ടിയെ മടിയിലിരുത്തി ഒരമ്മ താലോലിക്കുന്നത് കണ്ടു.
ആ കുട്ടിയുടെ അമ്മ അവനു മടിയിലിരുത്തി കുപ്പിപ്പാൽ കൊടുക്കുന്നത് നോക്കി കൌതുകത്തോടെ അവൻ നിന്നു.
ആ കുട്ടിയവനെ നോക്കി പാൽകുപ്പി തട്ടിമാറ്റി പരിചയമുള്ള ഒരാളോടെന്നപോലെ കൈകൾ ഉയർത്തി
ആ അമ്മയുടെ നോട്ടം അവനിൽ ഭയം ഉളവാക്കി.
അവൻ തന്റെ കീറിയ വസ്ത്രങ്ങളിലേയ്ക്കും ശരീരത്തിലേയ്ക്കും നോക്കി.
അവനു വല്ലാത്ത വിഷമം തോന്നി.
അവൻ തലയുയർത്തിയപ്പോൾ ആ സ്ത്രി പേഴ്സിൽ നിന്നും ഒരു രൂപയുടെ നാണയതുട്ട് അവന്റെ നേരെ എറിഞ്ഞു.
അവൻ വേദനയും ജാള്യവും കലർന്ന ഒരു നോട്ടം അവർക്ക് സമ്മാനിച്ചു.
ട്രെയിൻ ചലിക്കുകയാണ്.
അവന്റെ കണ്മുന്നിൽ ആ കമ്പാർട്ട്മെന്റു കടന്നുപോയപ്പോൾ അവൻ കുനിഞ്ഞു ആ പൈസയെടുത്തു പോക്കറ്റിലിട്ടു.
5-A
ആ—ഹ്ഹ്
അതൊരലർച്ചയായിരുന്നു.
റെയിൽ വേ ഫ്ലാറ്റ് ഫൊമിലെ ഒരു സിമിന്റ് ബഞ്ചിലിരുന്ന് അന്ന് കിട്ടിയ നാണയതുട്ടുകൾ എണ്ണിനോക്കുകയായിരുന്ന രാമനാഥൻ തലയുയർത്തി നോക്കി.
ഒരാളെ രണ്ടുമൂന്നാളുകൾ റെയിൽ വേ ട്രാക്കിലൂടെ ഓടിച്ചിട്ട് തല്ലുകയാണ്.
ആയ്യാൾ നിലത്തുവീണപ്പോൾ അവരിൽ ഒരാൾ കത്തികൊണ്ട് അയ്യാളെ കുത്തി.
രാമനാഥൻ റെയിൽ വേ സ്റ്റേഷനിലേയ്ക്ക് നോക്കി.
ഗ്രാമത്തിലെ ആ ചെറിയ സ്റ്റേഷനുമുന്നിൽ അന്നേരം അധികം ആരും ഉണ്ടായിരുന്നില്ല.
ജീവനക്കാരൻ ഉള്ളിലായിരുന്നു.
രാമനാഥനു പേടിതോന്നി.
അവൻ സിമിന്റു ബഞ്ചിനു പിന്നിലെ വിളക്കുകാലിൽ പിടിച്ച് ചെടികൾക്കിടയിലേയ്ക്ക് കയറി.
അയ്യാൾ ട്രെയിൽ പാളത്തിൽ കിടന്ന് പിടയ്ക്കുന്നത് നോക്കി രാമനാഥൻ നിസ്സാഹായനായി നോക്കി നിന്നു.
ചെറിയ മഴ പൊടിയുന്നുണ്ടായിരുന്നു അന്നേരം.
മഴ നനഞ്ഞ് കൊലയാളികൾ പാളമിറങ്ങി പോകുന്നത് രാമനാഥൻ കണ്ടു.
കുറച്ചു കഴിഞ്ഞ് റെയിൽ വേ സ്റ്റേഷനിൽ നിന്നും ആരോക്കെയോ ഓടിവരുന്നത് കണ്ടു.
രാമനാഥന്റെ കൈകാലുകൾ വിറച്ചു.
അവനു ശരീരം വിയർത്തു.
അവൻ ചെടികൾക്ക് ഇടയിലേയ്ക്ക് ചാഞ്ഞൂ കിടന്നു.
കുറെ കഴിഞ്ഞൂ പോലീസ് വന്നു.
അവർ സ്റ്റേഷനും പരിസരവും അരിച്ചു പെറുക്കുന്നു.
കുറ്റിക്കാട്ടിൽ പതുങ്ങി ഇരിക്കുകയായിരുന്ന രാമനാഥന് പേടി തോന്നി.
അവൻ ഉരുണ്ട് താഴെയ്ക്കിറങ്ങി.
കൊല നടക്കുന്നത് കണ്ട ഏക ദൃക് സാക്ഷി അവൻ മാത്രമാണ്.
അവിടെ നില്ക്കുന്നത് അപകടമാണെന്ന് അവനു തോന്നി. അവൻ താഴെയ്ക്ക് നിരങ്ങി വേഗത്തിൽ നടന്നു.
റെയിൽ-വേ ട്രാക്കിനു കീഴിൽ പാടമാണ്.
പാടവരമ്പത്തൂടെ അവൻ ഓടി ഏങ്ങോടോ..
1 അഭിപ്രായം:
nannayirikkunnu!
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ