20090609

ഇടവഴിയിലെ അപരിചിതൻ-4 A

മഴ പെയ്യുന്നു.
പാടത്തിനരുകിലുള്ള വീടിനുമുന്നിലെ അരപ്ലേസിൽ രാമനാഥനെന്ന കുട്ടി ഇരിക്കുന്നു.
ദൂരെ ദൂരെ നീണ്ടു നിവർന്നു കിടക്കുന്ന പാടത്ത് മഴപെയ്യുന്നുണ്ട്.
തലയിൽ പ്ലാസ്റ്റിക്ക് കവചം അണിഞ്ഞ സ്ത്രികൾ ഞാറു പറയ്ക്കുന്നു.
പാടവരമ്പത്തൂടെ വേച്ചുവേച്ചു നടന്നു വരുന്ന അവന്റെ അച്ഛനെ ഉമ്മറപ്പടിയിൽ ഇരുന്ന് കൊണ്ട് അവൻ കണ്ടു.
അയ്യാളെ കണ്ടതും അവൻ ഏങ്ങോടോ ഓടി പോയി.
ഉമ്മറത്തേയ്ക്ക് കയറി വന്നയ്യാൾ തെറിവിളി തുടങ്ങി.
രാമനാഥനെന്ന കുട്ടി ചുവരുകൾക്ക് മറവിൽ ഇരുന്ന് ഏല്ലാം ശ്രദ്ധിച്ചു.
“എടി എരണം കെട്ടവളെ ഇങ്ങോട് ഇറങ്ങിവാടി. എവിടെയാടി നിന്റെ മറ്റവൻ?”
വാതിലുകൾക്ക് മറവിൽ ഇരുന്ന് അവൻ അമ്മയുടെ കരച്ചിൽ കേട്ടു.
എന്നും അമ്മയ്ക്കു കണ്ണീരാണ്.
അമ്മയെക്കുറിച്ച് അലോചിക്കുമ്പോൾ രാമനാഥൻ വല്ലാണ്ടാകും.
ചുവരുകളുടെ മറവിലിരുന്ന് അവൻ കരയും.
“രാമനാഥാ നായിന്റെ മോനെ ഏവിടെയാടാ നീ?.”
അയ്യാളുടെ അലർച്ചകേട്ട് രാമനാഥൻ പെട്ടെന്ന് ചിന്തകളിൽ നിന്നും ഉണർന്നു.
ഉരലുചാരി ഇരിക്കുകയായിരുന്നു അവൻ അന്നേരം.
“മോനെ ഓടിക്കോ ആ ദുഷ്ടൻ നിന്നെ കൊല്ലും.”
ഉള്ളിലെവിടെയോ അമ്മയുടെ കരച്ചിൽ കേട്ടു.
രാമനാഥൻ ഉരലിനരുകിൽ ഇരുന്ന പഴയ ഒരു വെട്ടുകത്തി എടുത്തു.
“രാമനാഥാ എവിടെയാടാ നീ?.കൊന്നും കളയും അസത്തെ നിന്നെ ഞാൻ.”
അയ്യാൾ വാതിയ്ക്കൽ വന്നിട്ട് നീട്ടിതുപ്പി.
അയ്യാൾ വാതിലുകൾ കടന്ന് ഉള്ളിലേയ്ക്ക് വന്നപ്പോൾ രാമനാഥന്റെ കൈകാലുകൾ വിറച്ചു.
പെട്ടെന്നവൻ കത്തി ആഞ്ഞുവീശി.
അയ്യാളുടെ മുതകത്ത് വെട്ട് കൊണ്ടു.
അയ്യാളുടെ കൊഴുത്ത ശരീരത്തിൽ നിന്നും ചോര അവന്റെ മുഖത്തേയ്ക്ക് തെറിച്ചു.
“ഹഹ്ഹ്”.
വല്ലാത്തൊരലർച്ചയായിരുന്നു അത്.
കരഞ്ഞു കലങ്ങിയ കണ്ണുമായി അമ്മ അടുക്കളകോലായിൽ വരുമ്പോൾ രാമനാഥന്റെ അച്ഛൻ കിടന്ന് പിടയുകയാണ്.
ഭ്രാന്തനെപോലെ രക്തത്തിൽ മുങ്ങി നില്ക്കുന്ന രാമനാഥൻ.
“മോനെ നീ എന്താടാ ചെയ്തെ”.?
“ഞാൻ കൊന്നു ഈ ദുഷ്ടനെ എന്റെ അമ്മയ്ക്കുവേണ്ടി. ഞാൻ കൊന്നു.
അവൻ ഭ്രാന്തനെ പോലെ പിറുപിറുത്തു.
“മോനെ , വേണ്ടാ നീ ആരേംകൊന്നിട്ടില്ല എങ്ങോടെലും പോയ്ക്കോ.”?
എങ്ങോടെലും പൊയ്ക്കോ എങ്ങോടെലും“. അമ്മ പിറുപിറുത്തു.
“അമ്മേ ഞാൻ.”
“എന്റെ മോനെ പോലീസ് പിടിച്ചു കൊണ്ട് പോകുന്നത് അമ്മയ്ക്ക് കാണണ്ട.അമ്മയാ കൊന്നത് ഇയ്യാളെ മോൻ പൊയ്ക്കോ?.”
“അമ്മേ?.”
“മോൻ നില്ക്കരുത് ഇവിടെ ഓടി പൊയ്ക്കോ വേഗം.”
അമ്മ കരഞ്ഞ് കൊണ്ട് അലറി.
അവന്റെ കൈയ്യിൽ നിന്നും വെട്ടുകത്തി താഴെ വീണൂ.
ചോരപുരണ്ട കത്തികൊണ്ട് അവന്റെ അമ്മ അയ്യാളെ വീണ്ടും വീണ്ടും വെട്ടി.
വാതിലുകൾക്ക് മറവിലിരുന്ന് അവൻ അത് കണ്ടു.
പിന്നെയവൻ ഭീതിയോടെ ഓടിപ്പോയി.
ചോരയൊലിച്ച് ഷർട്ടുമായി പാടവരമ്പത്തൂടെ അവൻ ഓടി.
തോട്ടിലൂടെ ഇറങ്ങി ഇടവഴികൾ കയറി അവൻ ഓടിപൊയ്കൊണ്ടിരുന്നു.
മഴ പെയ്യുകയാണ് വീണ്ടും.
ട്രെയിന്റെ ചൂളം വിളിക്കേട്ട് രാമനാഥൻ ചിന്തകൾ വിട്ടുണർന്നു.
അയ്യാൾ കമ്പാർട്ട്മെന്റിലെ വാതിലിനരുകിൽ വന്നിരുന്നു.
മഴ നനഞ്ഞൊലിക്കുന്ന ഇരുട്ടിലെ വൃക്ഷങ്ങൾക്ക് മറവിലേയ്ക്ക് നോക്കിവീണ്ടും എന്തൊക്കെയോ ചിന്തിച്ച് അയ്യാളിരുന്നു.
“നിങ്ങൾ ഉറങ്ങിയില്ല്യേ?.”
കുട്ടിയുടെ അച്ഛനായിരുന്നു അത്.
“ഇല്ല എനിക്ക് ഉറക്കം വരണില്ല.”
“എന്താണ് നിങ്ങൾ വായിച്ചു കൊണ്ടിരുന്നത്?.”
രാമനാഥനാ ചോദ്യം ഇഷ്ടപെട്ടില്ല.
“ഒന്നുല്ല്യാ.”
അയ്യാൾ മഴയത്തേയ്ക്ക് നോക്കികൊണ്ട് പറഞ്ഞു.
വീണ്ടും ട്രെയിൻ ചൂളം വിളിച്ചപ്പോൾ കുട്ടിടെ അച്ഛൻ പറഞ്ഞൂ.
“നല്ല തണുത്തകാറ്റുണ്ട് ഇളയകുട്ടിക്ക് പനിടെ ലക്ഷണം പോലെ നിങ്ങൾ ആ ഷട്ടർ താഴ്ത്ത്.
കുട്ടിടെ അച്ഛൻ പറഞ്ഞൂ.
അയ്യാൾ ഒന്നും പറയാതെ അകത്തേയ്ക്ക് പോയി.അയ്യാളുടെ സീറ്റിൽ വന്നിരുന്നു.
കുട്ടിടെ അച്ഛൻ ഷട്ടർ താഴ്ത്തി അയ്യാളുടെ ഭാര്യയ്ക്ക് അരുകിൽ വന്നിരുന്നു.മദ്രാശിക്കു പോകേണ്ട വൃദ്ധനും വൃദ്ധയും നല്ല ഉറക്കത്തിലാണ്.

4 അഭിപ്രായങ്ങൾ:

പാവപ്പെട്ടവൻ പറഞ്ഞു...

വളരെയും ഇഷ്ടപ്പെട്ടു ആദ്യം ഒന്നു ഭയന്ന് നല്ല ഒഴുക്കുള്ള എഴുത്ത് ആശംസകള്‍

ramanika പറഞ്ഞു...

ശരിക്കും നന്നാവുന്നുണ്ട്
ആശംസകള്‍

ഹന്‍ല്ലലത്ത് Hanllalath പറഞ്ഞു...

എങ്കിലുമാ പാവം അമ്മയെ വിട്ടേച്ച്‌..
അവരെ പോലീസ് പിടിക്കുമെന്നറിഞ്ഞിട്ടും
രാമ നാഥാ..?!!

നന്നാകുന്നു, അവതരണം...

Unknown പറഞ്ഞു...

വായിക്കുന്ന എല്ലാവർക്കും നന്ദി