“കൊന്നും കളയും ഞാൻ അസത്തെ.”
ഇരുണ്ട മുറിയുടെ ചുവരിലേയ്ക്ക് കൊമ്പൻ മീശകാരനായ അയ്യാൾ ഭാര്യയെ അമർത്തി കൊണ്ടിരുന്നു.
കൊച്ചുകുട്ടിയായ രാമനാഥൻ വാതിൽ പാളിയ്ക്ക് മറവിൽ ഭീതിയോടെ നിന്നു.
അവനും അയ്യാളെ ഭയമാണ്.
അയ്യാളുടെ കണ്മുന്നിൽ വന്നാൽ ചിലപ്പോ അയ്യാൾ അവനെയാകും കൊല്ലുക.
“ഈ നശിച്ചവന്റെ കാലുകണ്ടപ്പോൾ മുതൽ തുടങ്ങിയതാടി എന്റെ കഷ്ടകാലം.
അയ്യാൾ പല്ലുകൾ ഞെരിച്ചു.
“എന്നെ ഒന്നും ചെയ്യല്ലെ? നിങ്ങൾ പറഞ്ഞിട്ടല്ലെ ഞാൻ അന്ന് ഇറങ്ങി പോന്നത്.”
“അതെ ആ ശപിക്കപെട്ട ജന്മത്തെകൊണ്ട് തന്തയെന്ന് വിളിക്കാൻ ഞാൻ നിന്നു തരുമെന്ന് നീ കരുതിയോടി അന്ന്?.”
അയ്യാൾ ഭാര്യയെ വീണ്ടും ചുവരിനോട് ചേർത്ത് അമർത്തി.
“കുടിച്ച് കുടിച്ച് ലക്കില്ല. എന്നിട്ട്., എന്തും ചെയ്യാല്ല്യോ?.”
“ഭാസ്കരാ“
പുറത്തു നിന്നും ആരോ വിളിച്ചു അന്നേരം.
അയ്യാൾ കിറി തുടച്ച് അവളെ നോക്കി.
ഫു അയ്യാൾ അവരുടെ മുഖത്തേയ്ക്ക് കാറിതുപ്പിട്ട് കലിപ്പോടെ പുറത്തിറങ്ങി.
അവർ നിന്നു കരഞ്ഞു.
മുഖത്ത് കൊഴുത്തതുപ്പൽ കവിളിലൂടെ ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു.അതിൽ കണ്ണീരും കൂടി കലർന്ന് താഴേയ്ക്ക് ഒഴുകി.
വാതിൽ പാളിയ്ക്ക് മറവിൽ നില്ക്കുകയായിരുന്ന രാമനാഥൻ വാതിൽ പതിയെ കരയിച്ചു.
അമ്മ അവനെ കണ്ടു.
അമ്മ ഏങ്ങലടിച്ചു കൊണ്ട് അവനെ നോക്കി.
രാമനാഥനും കരഞ്ഞു.
അവൻ കണ്ണുകൾ ഒപ്പികൊണ്ട് അമ്മയുടെ അടുത്തെത്തി.
അവർ അവന്റെ നെറുകയിൽ തലോടി കൊണ്ട് നിലത്തിരുന്നു.
അമ്മയുടെ മുഖത്ത് കൂടി ഒഴുകിയ തുപ്പൽ അവൻ തുടച്ചു.
3 അഭിപ്രായങ്ങൾ:
പലരും ചോദിച്ചു കുറച്ചു കൂടി കൂടുതൽ എഴുതി കൂടേന്ന്.കൂടുതൽ എഴുതിണ്ട എന്ന തീരുമാനം എടുത്തത് ഏല്ലാവരും വായിക്കണമെന്നുള്ള അഗ്രഹത്തോടെയാണ്.
ഈ നോവൽ പൂർണ്ണമായും ഞാൻ എഴുതി തീർന്നതാണ്.
ഏല്ലാവരും വായിക്കണം
എന്ന് പ്രതീക്ഷയോടെ
പിള്ളേച്ചൻ
rangam kannil kandapole thonni!
വായിക്കും സുഹൃത്തെ...
ഇതേ പോലെയാണ് അവസാനം വരെ എങ്കില്‍ ആരും പാതി വെച്ച് വായന മുടക്കില്ല...
അടുത്ത ഭാഗത്തിനായി കാക്കുന്നു
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ