അവന്റെ പേര് സമീര്‍.സ്വദേശം കോഴിക്കോട്(അവന്‍ പറഞ്ഞത്) അവനെ ഞാന്‍ പരിചയപെട്ടത് ദയറയില്‍ നൈഫില്‍ വച്ചാണ് .വഴിയിലൂടെ പോകുകയായിരുന്ന
എന്നെ നോക്കി ചിരിച്ചു കൊണ്ട് അവന്‍ അടുത്തൂ വന്നു.
“എന്താ പേര്?“ അവന്‍ ചോദിച്ചു.
……….. ഞാന്‍ പറഞ്ഞൂ
“നാട്ടില്‍ എവിടെയാ?“
……………….. ഞാന്‍ പറഞ്ഞൂ.
“നമ്മുടെ നാട്ടുകാരിയുണ്ട് അന്‍പതു ദിര്‍ഹസെയുള്ളൂ വേണോ?“
ഞാന്‍ ഒന്ന് ഞെട്ടി.
ആ ചെറുപ്പകാരന്‍ ചെയ്യുന്ന ബിസ്സിനസ്സാണ് അത്.ആവശ്യകാര്‍ക്ക് പെണ്‍കുട്ടികളെ തരപ്പെടുത്തി കൊടൂക്കുക.
അവന് 20 ദിര്‍ഹം കമ്മീഷന്‍.
ആവശ്യകാരുടെ എണ്ണം കൂടുന്നതിനനുസരിച്ച് അവന്റെ പോക്കറ്റില്‍ പണവും നിറയുന്നു.
ഇന്ന് ദുബായിയില്‍ സെകസ് വില്പന കേന്ദ്രങ്ങള്‍ കൂടുതല്‍ സജീവമായി കഴിഞ്ഞിരിക്കുന്നു.
പല പെണ്‍കുട്ടികളും ചതിയില്‍ പെട്ടാണ് ഈ മഹാനഗരത്തിലെ അഴുക്ക് ചാലുകളിലേക്ക് വലിച്ചെറിയപ്പെടുന്നത്.
ഒരിക്കല്‍ ഈ ചതികുഴിയില്‍ വീണു പോയാല്‍ പിന്നെ ഏങ്ങനേലും കാശുണ്ടാക്കുക
എന്നതാണ് പല പെണ്‍കുട്ടികളുടെയും ലക്ഷ്യം.
മസ്സാജ് പാര്‍ലറുകളുടെ ലേബലുകളോടെയാണ് ചില സെക്സ് വിപണന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.
ഞാന്‍ മുമ്പ് സൂചിപ്പിച്ച സമീറിനെ പോലുള്ള നിരവധി ചെറുപ്പക്കാര്‍ ഇന്ന് ദുബായുടെ പല സ്ഥലങ്ങളിലും സെക്സ് ദല്ലാളുമാരായി വര്‍ക്ക് ചെയ്യുന്നുണ്ട്.
സമീര്‍ ഒരു മാസം നാട്ടിലേക്ക് അയ്ക്കുന്നത് ആയ്യായിരം ദിര്‍ഹമാണ്.
അത്ഭുതപെടേണ്ട അതിലും കൂടുതല്‍ അവന് കിട്ടിയില്ലേലെ അതിശയമുള്ളു.
ബര്‍ദുബായി തലശ്ശേരി റെസ്റ്റോറന്റിനു സമീപം
ഒരു ഗലിയുണ്ട്.
ഇതിലെ നടക്കാന്‍ കഴിയ്യാത്ത അവസ്ഥയാണ്.
20ദിര്‍ഹം.
ചൈനയും ഫിലിപ്പൈന്‍സും റഷ്യയും ഈ ഗലി കൈയടക്കിയിരിക്കുകയാണ്.ഈ വഴി ഒരു നല്ല പെണ്‍കുട്ടി നടന്നു പോയാല് ചിലപ്പോ അവരുടെ കൈയ്യിലും ചിലപ്പൊ കയറി പിടിച്ചേക്കാം
20 ദിര്‍ഹം.
ഒരു കുരങ്ങനെ കളിപ്പിക്കുന്നത് പോലെ കുറെ പേറ് കൂടി നിന്ന് പെണ്‍കുട്ടികളെ നോക്കീ കൈയ്യും കാലും കാണിക്കുന്ന കാഴ്ച്ച കാണാം. ദയറിലെ ചിലയിടങ്ങളില്‍ ഇത്തരം കാഴച്ചകള്‍ നിരവധി.
ഇനി ഒരു ചെറിയ കഥ കൂടി പറയാം
കൊല്ലംകാരാനായ ഒരു ചെറുപ്പകാരന്‍ ഒരു പെണ്‍കുട്ടിയുടെ അടുത്തു പോകുന്നു.ഈ ഇടപ്പാട് ഫോണിലൂടെയാണ് ഫോണ്‍ വിളിച്ച് സമയം ഉറപ്പിച്ച് ചെറുപ്പകാരന്‍ പെണ്‍കുട്ടിയുടെ ഫ്ലാറ്റില്‍ എത്തിയപ്പോള്‍ കണ്ടത് തന്റെ നാട്ടുകാരിയായ ചെറുപ്പകാരിയെ(വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമാണ് ഈ സ്ത്രി) ‘നീയെന്താ ഇവിടെ?
“നീ തരുമോ എനിക്ക് കാശ് .ഞാനെന്റെ കുടുംബത്തിലേക്ക് മാസന്തോറും അറുപതിനായിരും രൂപ അയ്ക്കുന്നുണ്ട്. മാസം എണ്ണൂറ് ദിരഹം കിട്ടിട്ട് ഞാന്‍ എന്തു ചെയ്യാനാ.പിന്നെ ഈ സംഭവം വീട്ടിലെങ്ങാന്‍ അറിഞ്ഞാല്‍ നിന്നെ ഞാന്‍ വച്ചേക്കില്ല.ഇതു ഷാര്‍ജ്ജയിലെ ഒരു സുഹൃത്ത് പറഞ്ഞ കഥ.
നാട്ടില്‍ നിന്ന് വീട്ടുജോലിക്കും ചെറിയ മറ്റു ജൊലികളും തേടി പറക്കുന്ന പെണ്‍കുട്ടികള്‍ മാസം അയ്ക്കുന്ന പൈസ വാങ്ങി സുഖിക്കുന്ന കുടുംബങ്ങള്‍ ഓര്‍ക്കുക ഇതു പോലുള്ള പെണ്‍ കുട്ടികള്‍ പല ഗള്‍ഫ നാടുകളിലും ഉണ്ടെന്ന് ഉള്ളത്.
21 അഭിപ്രായങ്ങൾ:
മാഷെ,
ഇതില്‍ അല്‍ഭുതപ്പെടാനോ രോക്ഷം കൊള്ളാനോ തക്ക കാരണമൊന്നും ഞാന്‍ കാണുന്നില്ല. പിമ്പുകള്‍ അവിടെ മാത്രമല്ല ഇവിടെയുമുണ്ട്.
നമ്മുടെ സാമൂഹിക വ്യവസ്ഥിതി അങ്ങനെയായിപ്പോയി
സഹതപിക്കാം..... അല്ലാതെന്ത് വഴി!അനുഭവകുറിപ്പുകള്‍ തുടരട്ടെ.....
:)
Thats Dubai
Good
onnilum njettano, sankatappetano polum pattathayithudangi. Swantham achan polum makkale peedippchu kollunnu. Onnum manassilakkano ulkollano polum pattunnilla.
എനിക്കു അല്‍ഭുതം ഒന്നും തോന്നുന്നില്ല..സ്വന്തം ഇഷ്ടപ്രകാരം ഈ ജോലിക്കു വരുന്നവരും അല്ലാതെ ചതിയില്‍ പെട്ടു വരുന്നവരും ഉണ്ടല്ലോ.. മലയാളികള്‍ ഇങ്ങനെ അധ്:പതിച്ചല്ലോ എന്ന സങ്കടമേ ഉള്ളൂ..ഇങ്ങനെ ഉണ്ടാക്കുന്ന കാശിനു കഞ്ഞി കുടിച്ചാല്‍ അതും അമൃതാണല്ലോ.. കാശിനു വേണ്ടി മരിക്ക്കുന്ന മനുഷ്യര്‍ ഇതല്ല ഇതിലപ്പുറം ചെയ്യും..
ദുബായിലുണ്ടായിരുന്ന എന്റെ ഒരു കസിന്‍ പറയുന്ന കഥകള്‍ ഒക്കെ കേട്ടാല്‍ പലപ്പോളും വിഷമം തോന്നിയിട്ടുണ്ട്. പലരും ചതിയില്‍ പെട്ടു തന്നെ വരുന്നതാണു, മാത്രം അല്ല അവര്‍ക്കതില്‍ നിന്നും രക്ഷപെടാനും കഴിയില്ല. അവര്‍ അതിനു ശ്രമിച്ചാലും കഴിയാറില്ല.
സഹതാപം മാത്രം, അനൂപ്.
ലോകത്തിന്റെ മുഖ്യധാരാ ബിസിനെസ്സ് ആയി വളര്‍ന്നുകൊണ്ടിരിക്കുകയല്ലെ.
ജിദ്ദയിലെ പലയിടത്തും ഇതു പോലെ ചില സംഘങ്ങള്‍ ഉണ്ട് പോല്‍. എന്റെ അഭിപ്പ്രായത്തില്‍ വന്ന് പെടുന്നവറ് തുലോം കുറവാണ്‍. എല്ലാത്തിനും തയ്യാറായി വരുന്നവരാണ്‍ ഇതില്‍ കൂടുതലും.
കാശ്...കാശുണ്ടാക്കണം. അതേത് മാറ്ഗ്ഗത്തിലുണ്ടാക്കിയാലും നമ്മളവരെ പൂജിക്കും. തലപ്പത്തിരുത്തും. സ്വീകരണങ്ങള്‍ കൊടൂക്കും. അവിടെയും നക്കാപിച്ച തന്നെ ലക്ഷ്യം.
മലയാളി ആണെന്നു പറയാൻ പോലും നാണക്കേടായല്ലൊ...കഷ്ടം...
ചാണക്യന്‍:ഇതൊരു അനുഭവകുറിപ്പല്ല .ചില യാഥാര്‍ഥ്യങ്ങള്‍ തുറന്നു കാട്ടാനുള്ള ശ്രമം.
കാപ്പിലാന്‍:നന്ദി
എഴുത്തുകാരി:കാലം അതാണ്.പക്ഷെ നമ്മുക്ക് ചെയ്യാന്‍ കഴിയും പലതും.
കാന്താരിക്കുട്ടി:രണ്ടാമതു പറഞ്ഞതാണ് കൂടുതല്‍ ശരിയെന്ന് ചിലപ്പോ തോന്നി പോകും.
വിന്‍സെ:നന്ദി ശബളം കുറവു നികത്താന്‍ ചിലര്‍
ഈ മാര്‍ഗ്ഗം സ്വകരിക്കുന്നവരുമുണ്ട്.
അനില്‍:നന്ദി
ഒഎബി.ജിദ്ദയിലെ കര്‍ശനമായ നിയമങ്ങള്‍ക്കിടയിലും ഇത്തരം സംഭവം കഷടം
അനൂപെ..
ആ മഞ്ഞകണ്ണട ഊരി ദൂരെക്കളയൂ... എന്താ മലയാളിക്ക് ഇതൊന്നും ചെയ്യാന്‍ പാടില്ലെ..അവര്‍ ചെയ്യുന്ന കാര്യം ന്യായീകരിക്കുകയല്ല.. താങ്കള്‍ തന്നെ പറയുന്നു ഫിലിപ്പനി, ചൈന റഷ്യാ എന്നിങ്ങനെയുള്ള ജീവിതങ്ങളും..അപ്പോള്‍ മലയാളിക്കു മാത്രം കൊമ്പുണ്ടൊ..? ആ കണ്ണട ഊരി എല്ലാവരെയും ഒരുപോലെ കാണൂ..അവരും മനുഷ്യര്‍ അവര്‍ക്കും കുടുംബം ഉണ്ട്..എന്റെ ആള്‍ക്കാര്‍ എന്റെ നാട് എന്നൊക്കെ പറയുന്നത് = ശിവസേന മുസ്ലീം ലീഗ് ..
അപ്പോള്‍ തലക്കെട്ടാണ് കുഴപ്പം..
പിള്ളേച്ചാ.. ഞാന്‍ ഒരു വികാരജീവിയാണ്.. ഇങ്ങനെ ഒന്നും ലോകത്തില്‍ നടക്കുന്നില്ല എന്നു കണ്ണടച്ചിരുട്ടാക്കിക്കൊണ്ട് ഞാന്‍ ജീവിച്ചോട്ടെ..
ഈ തൊഴിലിനു നാട്ടിൽ പ്രചാരം വളരെ കൂടിവരുന്ന വാർത്തകൾ നമ്മൾ കേൾക്കറും വായിക്കാറുമില്ലേ? ആളുകൾ പറയുന്നപോലെ ഈ മേഘലയിലേക്കു പറ്റിക്കപ്പെട്ടു വരുന്നവർ തുലോം തുച്ഛമാണു. ഇത്തരം അനാശാസ്യ കേന്ദ്രങ്ങളിൽ എത്താൻ സാധ്യത ഉണ്ട് എന്നു ആറിഞ്ഞു വരുന്നവരാണു അധികവും. എന്തായാലം പണം നേടാമല്ലോ എന്ന ചിന്തയാണു അവരെ ഇതിലേക്ക് ആകർഷിക്കുന്നതു. പണത്തോടുള്ള ആർത്തി ആണു പിൻപിനേയും, വേശ്യകളേയും സ്രുഷ്ടിക്കുന്നതു!
നമ്മുടെ സാമൂഹിക വ്യവസ്ഥിതി അങ്ങനെയായിപ്പോയി
സഹതപിക്കാം.....
ithaaNu 'Do-bhai'.
ഇതൊക്കെ സ്വാഭാവികമാണു അനൂപെ..!
ദീപാസ്:കഷടം അല്ലാതെന്തു പറയാന്‍
കുഞ്ഞന്‍ മാഷെ:സോറി അവരും മനുഷ്യര്‍ തന്നെ തെറ്റു തിരുത്തുന്നു.
പാമൂ:നടക്കട്ടെ അല്ലെ പാമുച്ചാ
ദേശാഭിമാനി:പണം കൂടുതല്‍ ഉണ്ടാക്കാനുള്ള ഒരു ബിസ്സിനസ്സ് തന്നെയാണ് മാഷെ ഇത്.
ഷാഫ്:നന്ദി നമ്മുക്ക് അതിനെതിരെ പ്രവര്‍ത്തിച്ചു കൂടെ?
കൃഷേട്ടാ:തന്നെ തന്നെ
യാരിദ്: ആയിരിക്കാം സ്വന്തം കുടുബത്തെ വഞ്ചിക്കുന്നവരെ എന്താ ചെയ്യുക
കൊല്ലംകാരാനായ ഒരു ചെറുപ്പകാരന്‍ ഒരു പെണ്‍കുട്ടിയുടെ അടുത്തു പോകുന്നു.ഈ ഇടപ്പാട് ഫോണിലൂടെയാണ് ഫോണ്‍ വിളിച്ച് സമയം ഉറപ്പിച്ച് ചെറുപ്പകാരന്‍ പെണ്‍കുട്ടിയുടെ ഫ്ലാറ്റില്‍ എത്തിയപ്പോള്‍ കണ്ടത് തന്റെ നാട്ടുകാരിയായ ചെറുപ്പകാരിയെ(വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമാണ് ഈ സ്ത്രി) ‘നീയെന്താ ഇവിടെ?
“നീ തരുമോ എനിക്ക് കാശ് .ഞാനെന്റെ കുടുംബത്തിലേക്ക് മാസന്തോറും അറുപതിനായിരും രൂപ അയ്ക്കുന്നുണ്ട്. മാസം എണ്ണൂറ് ദിരഹം കിട്ടിട്ട് ഞാന്‍ എന്തു ചെയ്യാനാ.പിന്നെ ഈ സംഭവം വീട്ടിലെങ്ങാന്‍ അറിഞ്ഞാല്‍ നിന്നെ ഞാന്‍ വച്ചേക്കില്ല.
ആര് ആരെ എന്തിന് കുറ്റപ്പെടുത്തും?
അവരെ വെറുതെ വിടൂ...അവര്‍ ജീവിക്കട്ടെ...
നീ തരുമോ എനിക്ക് കാശ് എന്ന് ഒരു സ്ത്രീ ചോദിച്ചതായി എഴുതിയിരിക്കുന്നല്ലോ...അവര്‍ ചോദിച്ചത് തികച്ചും ന്യായമായ കാര്യം അല്ലേ...
അങ്ങിനെ എത്രയെത്ര ജീവിതങ്ങൾ .........
സഹതപിക്കാൻ മാത്രം കഴിയും
അപ്പോള്‍ നമ്മുടെ നാടും ദുബായിയും തമ്മില്‍ വ്യത്യാസം ഒന്നുമില്ല അല്ലേ!!!
ഇതാണ് ഒരു ശരാശരീ മലയാളീ. നാട്ടില്‍, പുലിക്കുട്ടി..!!, അസാമാന്യ വിവരവും പ്രതികരണമനോഭാവവും.. എന്നാല്‍ പുറത്തോ?!
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ