20081114

കുട്ടികളെ എങ്ങനെ വളർത്താം

ഈ അടുത്തകാലത്ത് അബുദാബിയിൽ വച്ച് പരിചയപ്പെട്ട ഒരു സുഹൃത്ത് പറഞ്ഞൂ.

അവരുടെ കുട്ടിയെ ശല്ല്യം സഹിക്ക വയ്യാഞ്ഞിട്ട് കെട്ടിയിട്ടാണ് വളർത്തൂന്നത്.

അയ്യാളുടെ ഭാര്യാ കിച്ചനിൽ എന്തേലും ജോലി ചെയ്യുകയാണെങ്കിൽ ഈ കുട്ടി കൈയ്യിൽ കിട്ടുന്ന സാധനം നശിപ്പിക്കും.

വീട്ടിൽ കുട്ടി രണ്ട് പ്രാവശ്യം ടി.വി എറിഞ്ഞൂ പൊട്ടിച്ചതായി ആ പിതാവ് പറഞ്ഞൂ.

അവസാനം സഹിക്കെട്ടിട്ടാണെത്രേ കെട്ടിയിട്ടത്.

മാതാപിതാക്കളുടെ തിരക്ക് നിറഞ്ഞ ജീവിതം കുട്ടികളുടെ ചെറിയ കാര്യങ്ങളിൽ ഉള്ള ശ്രദ്ധചെലത്തലിന് പോലും തടസ്സമായി മാറുന്നു.

ഇന്ന് നാടൊട്ടുക്കും ഡേ കെയർ സെന്ററുകൾ സജീവമാണല്ലോ?

ഈ ഡേ കെയറിലെ ആയന്മാരിൽ നിന്നും കുട്ടികൾക്ക് വേണ്ടത്ര സുരക്ഷിതത്ത്വം കിട്ടുന്നതായി നിങ്ങൾ കരുതുന്നുണ്ടോ?.

ഈ അടുത്ത് ഇവിടുത്തെ(ദുബായിലെ) എഫ്.എം. ന്യൂസിൽ പറഞ്ഞതാണ്.

ഇവിടെ സ്ത്രികൾ മാത്രം ഉള്ള പല വില്ലകളിലും ഭർത്താവ് ജോലിക്ക് പോയാൽ കുട്ടികളെ നോക്കുന്ന സ്ത്രികളെ കുറിച്ച്.വലിയ തുകയാണ് കുട്ടികളുടെ മാതാപിതാക്കളിൽ നിന്നും ഇവർ ഈടാക്കുന്നത്.

എന്നാൽ കുട്ടികൾക്ക് വേണ്ടത്ര സുരക്ഷിത്വത്തം നല്കാൻ ഇവർ തയ്യാറാകുന്നില്ല.

ചെറിയ സിറഫ് കൊടുത്ത് കുട്ടികളെ മയക്കി കെടുത്തും.

ഒരു കൊച്ചു കുട്ടി കരയുന്നതു കേൾക്കാൻപോലും പോലും ഇഷ്ടപെടാൻ കഴിയാത്ത ഒരു ലോകമാണിന്നത്തേത്.

കരയുന്ന കുട്ടികളുടെ വായിൽ നിപ്പളിന്റെ മാതിരിയുള്ള സാധനം തിരുകി കയറ്റി അവന്റെ കരയാനുള്ള സ്വാതന്ത്യത്തെ പോലും നാം തടയിടുന്നു.

കുട്ടികളെ കുട്ടികളായി വളർത്തൂക

കുട്ടികൾ അവരുടെ പ്രായത്തിൽ വളരേണ്ടത് കുട്ടികളായി തന്നെയാണ്.നിങ്ങളുടെ അമിതമായ ചിന്തകൾ അവരിൽ അടിച്ചേല്പിക്കാതെ ഇരിക്കുക.

അവന്റെ പ്രായത്തിൽ അവൻ കാണുന്ന ഒരു ലോകമുണ്ട്.

കൊച്ചു കൊച്ചു ചിന്തകളും അവന്റെ കൊച്ചു കാഴച്ചപ്പാടുകളും നിറഞ്ഞ ആ ലോകത്ത് അവനെ സ്വതന്ത്രമായി മേയാൻ വിടുക.

ആരേയും കണ്ടല്ല കുട്ടികൾ പഠിക്കേണ്ടത്. ചില മാതാപിതാക്കളുണ്ട് തങ്ങളുടെ കുട്ടികളെ ശരിക്കും ടെസ്റ്റ് ട്യൂബ് ശിശുകളായിട്ടാണ് വളർത്തുന്നത്.

നിനക്ക് പഠിക്കാനൊന്നുമില്ലെ പോയിരുന്ന് പഠിച്ചെ?

മുതിർന്നവർ സംസാരിക്കുന്നിടത്ത് വന്ന് നിലക്കരുതെന്ന് നിന്നോട് പറഞ്ഞിട്ടില്ലെ?

നിന്നെ എന്തിനാ കൊള്ളാവുന്നെ ആ ടീച്ചറിനെ മോനെ കണ്ട് പഠിക്ക്.

ഇവനെ ഒന്നിനും കൊള്ളീല്ല കണ്ടില്ലെ മാർക്ക്

ചെറുപ്രായത്തിൽ കുട്ടികളുടെ മനസ്സിനെ ഇതുപോലുള്ള വാക്കുകൾ വളരെ സ്വാധീനിക്കും.

ആരെം കണ്ടല്ല കുട്ടി വളരേണ്ടത് അവൻ അവനായിട്ടാണ് വളരേണ്ടത്.

സംഗീതവാസനയില്ലാത്ത കുട്ടിയെ സംഗീതം അഭ്യാസിപ്പിക്കാൻ വിടുന്ന മാതാപിതാക്കൾ,

പ്രസംഗം പഠിപ്പിക്കുന്നു.ഡാൻസ് പഠിപ്പിക്കുന്നു.

തങ്ങളുടെ കുട്ടി അടുത്ത വീട്ടിലെ കുട്ടിയെക്കാൾ മുന്നിലാകണം എന്ന് ചിന്തിക്കുന്നവർ അവരെ എപ്പോഴെങ്കിലും സേനഹിക്കാറുണ്ടോ?.

ഏതാനും മാസം മുമ്പ് ഷാർജ്ജയിലെ ഒരു സുകൂളിൽ ഒരു ക്ലാസ്സിലെ അധ്യാപകൻ അവിടുത്തെ കുട്ടികളോട് ചോദിച്ചു.

നിങ്ങൾ ഏറ്റവും ഇഷ്ടപെടുന്ന ഒരു മഹദ് വ്യക്തിയുടെ പേര് പറയു.

പല കുട്ടികൾക്ക് പല അഭിപ്രായങ്ങൾ ആയിരുന്നു.

സച്ചിൻ,

ജാക്കിച്ചാൻ,

റോണാഡൊ

ഷാരൂഖ് ഖാൻ

എന്നൊക്കെ എഴുതിയ കുട്ടികൾ

എന്നാൽ അവിടെ ഒരു കുട്ടി എഴുതിയത് അലി എന്നാണ്

ആരാണ് അലി എന്ന് ചോദിച്ചപ്പോ അവൻ പറഞ്ഞൂ

എന്റെ അഛനാണെന്ന്?

കുട്ടികൾക്ക് വേണ്ടത് മാതാപിതാക്കളുടെ സേനഹം

ഏതൊരു കുട്ടിയും അവന്റെ അഛന്റെയും അമ്മയുടെയും അടുത്ത് കുറച്ചു നേരം ഇരിക്കാനും അവരുടെ സേനഹം ഏറ്റുവാങ്ങാനും കൊതിക്കുന്നുണ്ട്. മാതാപിതാക്കളുടെ തിരക്കു നിറഞ്ഞ ജീവിതം ശരിക്കും കുട്ടികളെ തടവറകളിൽ തളച്ചിടുകയാണ്.

അഛനും അമ്മയ്ക്കുമൊപ്പം പുറത്തുപോകാനും അഹാരം കഴിക്കാനും അഗ്രഹിക്കുന്ന കുട്ടികൾ,അവരിൽ അടിച്ചേല്പ്പിക്കുന്ന നിയമങ്ങൾ ഇത് കുട്ടികളുടെ മാനസികമായ വളർച്ചയെ തന്നെ ബാധിച്ചേക്കാം













15 അഭിപ്രായങ്ങൾ:

Ranjith chemmad / ചെമ്മാടൻ പറഞ്ഞു...

മാതാപിതാക്കളുടെ തിരക്കു നിറഞ്ഞ ജീവിതം ശരിക്കും കുട്ടികളെ തടവറകളില്‍ തളച്ചിടുകയാണ്.
ശരിയാണ് അനൂപ്.... തളച്ചിടുന്ന ബാല്യങ്ങള്‍ ഒരു നോവാകുന്നു...എല്ലായ്പ്പോഴും

കാപ്പിലാന്‍ പറഞ്ഞു...

കുട്ടികളെ വളര്‍ത്താന്‍ വലിയ പാടൊന്നും ഇല്ല അനൂപേ .അതോര്‍ത്തു ഇയാള് കെട്ടാതിരിക്കണ്ട.ദുബായിലെ ബേബി സിറ്റിങ്ങില്‍ അഞ്ചു വര്‍ഷത്തോളം ഞാന്‍ കുട്ടികളെ കൊടുത്തിട്ടുണ്ട്‌ .പെറ്റു രണ്ടു മാസം കഴിഞ്ഞപ്പോള്‍ മുതല്‍ നോക്കാന്‍ തുടങ്ങിയതാണ്‌ .യാതൊരു കുഴപ്പവുമില്ലാതെ വളര്‍ന്നു .ഒരിക്കല്‍ അവര്‍ നാട്ടില്‍ പോയപ്പോള്‍ ഒരു സിലോണി വേലക്കാരിയെ വെച്ചു.പോക്കറ്റടിക്കാരി സിലോണി .ഞാന്‍ കടയില്‍ നിന്നും വന്ന് ഡ്രസ്സ് മാറി കഴിഞ്ഞാല്‍ ഉടനെ എനിക്ക് ഭക്ഷണം എടുത്തു വെച്ചു ഇവര്‍ കൊച്ചിനെ ഉറക്കാന്‍ എന്ന വ്യാജേന ബെട്രൂമില്‍ പോകും .പോക്കറ്റില്‍ കിടക്കുന്ന കടയിലെ പൈസയില്‍ നിന്നും ഇവര്‍ പോക്കറ്റടിക്കും .പല പ്രാവശ്യം ഇങ്ങനെ സംഭവിച്ചു ,സ്വന്തം കടയായതുകൊണ്ട് അങ്ങനെ എത്രരൂപ പോക്കറ്റില്‍ ഉണ്ട് എന്നൊന്നും നോക്കില്ലായിരുന്നു .ഒരിക്കല്‍ സംശയം തോന്നി ഞാന്‍ ഇവരെ കൈയോടെ പിടിച്ചു .ദുബായില്‍ പെണ്ണുങ്ങളെ ഒന്നും പറയാന്‍ പറ്റിലല്ലോ .എന്തായാലും ഒരുവിധം അവരെ ആ ദിവസം തന്നെ പറഞ്ഞ് വിട്ടു .എന്തായാലും ഒരു കാര്യം ശരിയാണ് .ചെറിയ കുട്ടികളുമായി രണ്ടുപേര്‍ക്കും ജോലിയുമായി ദുബായില്‍ താമസിക്കാന്‍ പ്രയാസമാണ് .അതുകൊണ്ട് അനൂപ് കല്യാണം കഴിക്കാതിരിക്കണ്ട ..

രാമചന്ദ്രൻ വെട്ടിക്കാട്ട് പറഞ്ഞു...

കുട്ടികളെ കുട്ടികളായി വളര്‍ത്തണം. എനിക്കുമുണ്ട് രണ്ട് കുട്ടികള്‍. ഞങ്ങള്‍ അവരെ ഡെ കെയറില്‍ വിട്ടിട്ടില്ല., കുപ്പിപ്പാല്‍ കൊടുത്തിട്ടില്ല, വീട്ടിലേതുനേരവും നാപ്പി കെട്ടി നടത്തിയിട്ടില്ല, ട്രോളിയില്‍ വെച്ച് തള്ളിയിട്ടില്ല. വായില്‍ സൂതര്‍ വെച്ച് കൊടുത്തിട്ടില്ല, കരയാതിരിക്കാന്‍. അവര്‍ക്കു വേണ്ട ശ്രദ്ധയും സ്നേഹവും കിട്ടാതിരിക്കുമ്പോഴാണ് പലപ്പോഴും കുട്ടികള്‍ സാധനങ്ങള്‍ തല്ലിപ്പൊട്ടിച്ച് അവരുടെ ദേഷ്യം പ്രകടിപ്പിക്കും. ഞങ്ങള്‍ രണ്ടാമത്തെ കുട്ടിയായപ്പോള്‍ ഏറ്റവും ശ്രദ്ധ കൊടുത്തത് മൂത്ത കുട്ടിക്കാണ്. അതുകൊണ്ടു തന്നെ അവര്‍ തമ്മില്‍ തല്ലു കൂടലും ഇല്ല. വീട്ടിലെത്തിയാല്‍ ഞാനവരോടൊപ്പം അവരിലൊരാളായി കളിക്കാന്‍ കൂടുന്നു. അച്ഛനമ്മമാരുടെ സ്നേഹവും ശ്രദ്ധയുമാണ് അവര്‍ക്ക് വേണ്ടത്. നമ്മള്‍ ചെയ്യുന്ന വൃത്തികേടുകളാണ് കുട്ടികള്‍ പഠിക്കുക. നമ്മള്‍ കള്ളം പറയുമ്പോള്‍ നമ്മുടെ കുട്ടികള്‍ കള്ളം പറയരുതെന്ന് നിര്‍ബന്ധം പിടിക്കാന്‍ പറ്റുമോ?.

ബഷീർ പറഞ്ഞു...

ഈ ആകുലതകള്‍ നല്ലത്‌.. രാമചന്ദ്രന്‍ വെട്ടിക്കാട്ടിന്റെ കമന്റിനു ഒപ്പ്‌.

കുട്ടികള്‍ക്ക്‌ മാതാപിതാക്കളില്‍ നിന്ന് ലഭിക്കേണ്ട സ്നേഹവും പരിചരണവും സാന്നിദ്ധ്യവും ഇല്ലാതാവുമ്പോഴാണു പല പ്രശ്നങ്ങളും ഉടലെടുക്കുന്നത്‌.

മോഷണ സ്വഭാവമുള്ള ഒരു ആയയുടെ കയ്യില്‍ കുട്ടികളെ ഏല്‍പിച്ചാല്‍ എന്തായാലും നല്ല സ്വഭാവമായിരിക്കില്ല. കുട്ടികളില്‍ രൂഢമൂലാമാവുന്നത്‌.

ഡെ കെയര്‍ സെന്ററുകളെ കുറിച്ച്‌ പല കഥകളും കേള്‍കുന്നു.

മാതാപിതാക്കള്‍ തമ്മിലുള്ള പൊങ്ങച്ച മത്സരത്തിനിടയ്ക്ക്‌ ഗിനിപ്പന്നികളാക്കി മാറ്റുന്ന കുഞ്ഞുങ്ങള്‍ നാളെ ഈ മാതാപിതാക്കളെയൊക്കെ സദനങ്ങളില്‍ തള്ളിയില്ലെങ്കിലേ അത്ഭുതപ്പെടാനുള്ളൂ..

ചാണക്യന്‍ പറഞ്ഞു...

എന്റെ കുട്ടികളുടെ കാര്യം അത്ങ്ങളുടെ തള്ളമാര് നോക്കിക്കോളും...!

ജിജ സുബ്രഹ്മണ്യൻ പറഞ്ഞു...

കുട്ടികളെ കെട്ടിയിട്ടു വളര്‍ത്തുന്നു എന്നത് ഞെട്ടിക്കുന്ന ഒരു കാര്യം ആണു.കുട്ടികള്‍ക്ക് ആവശ്യമായ ശ്രദ്ധ കിട്ടാതാകുമ്പോള്‍ ആണു അവര്‍ ആക്രമണോത്സുകരാകുന്നത്.അതിനു കുട്ടിയെ അല്ല കെട്ടി ഇടേണ്ടത്.കുട്ടിയുടെ അച്ഛനും അമ്മയ്ക്കും ആണ്.എത്ര തിരക്കാണെങ്കിലും കുട്ടികളെ നോക്കിയില്ലെങ്കില്‍ അവരുടെ ഭാവി എന്താകും ?ഈ മക്കള്‍ മാതാ പിതാക്കള്‍ വയസാകുമ്പോള്‍ അവരെയും കെട്ടിയിട്ട് വളര്‍ത്തും !

നിരക്ഷരൻ പറഞ്ഞു...

വിഷയം കൊള്ളാം. പക്ഷെ പെണ്ണുകെട്ടിയിട്ടുപോലുമില്ലാ‍ത്ത പിള്ളേച്ചന്‍, എത്ര കുട്ടികള്‍ വേണം, എങ്ങനെ കുട്ടികളെ വളര്‍ത്താം എന്നൊക്കെ പറഞ്ഞ് പോസ്റ്റിറക്കുന്നത് എന്തടിസ്ഥാനത്തിലാ... ? :) :) ഞാന്‍ വിട്ടൂ.... :)

Lathika subhash പറഞ്ഞു...

അനൂപ്,
കുട്ടി സ്പെഷ്യല്‍ കൊള്ളാം.

നരിക്കുന്നൻ പറഞ്ഞു...

വളരെ പ്രസക്തമായൊരു പോസ്റ്റ്. മാതാപിതാക്കളുടെ തിരക്കിനിടയിൽ ശ്രദ്ധിക്കാതെ പോകുന്ന കുട്ടികൾ.

ഹരീഷ് തൊടുപുഴ പറഞ്ഞു...

രാമചന്ദ്രന്‍ വെട്ടിക്കാടിന്റെ കമെന്റിനു താഴെ എന്റെയൊരു ഒപ്പുകൂടി...

തോന്ന്യാസി പറഞ്ഞു...

പിള്ളേച്ചാ.....

നന്നായിരിയ്ക്കുന്നു പോസ്റ്റ്....

ഇനി ഓ.ടോ.യിലേയ്ക്ക്
ചാണക്യന്‍: തള്ള‘മാരോ’?

നീരേട്ടാ : മുന്‍‌പൊരുതവണ ഞാന്‍ വാണിംഗ് തന്നതാണ്

poor-me/പാവം-ഞാന്‍ പറഞ്ഞു...

Thought provoking.Find out time for children.we should make available the child's mother's presence Till they reach certain age (say third standard ).Do not humiliate children in front of everybody.Respect their personality.Introduce them to our friends and all when they visit our house.what ever you you sow will be reaped.

smitha adharsh പറഞ്ഞു...

ചിന്തിപ്പിക്കുന്ന പോസ്റ്റ്..
അച്ഛനും,അമ്മയും ജോലിയ്ക്ക്‌ പോകുമ്പൊള്‍ ആയമാരെ ഏല്പിച്ചു പോകുന്നതിനോട് തീരെ യോജിപ്പില്ല.ചില ഫ്രണ്ട്സ് പറഞ്ഞു കേട്ടതാണ്..ഇവിടെ ദോഹയില്‍ തന്നെ ഉണ്ടായത്..ഈ ആയമാര്‍ക്ക് ചില "സൈഡ് ബിസിനസ്സ് " ഒക്കെ ഉള്ളത് പറഞ്ഞു കേട്ടിട്ടുണ്ട്....വീട്ടില്‍ ആരും ഇല്ലല്ലോ..എല്ലാ ആയമാരും ഒരുപോലെ ആവണം എന്നും ഇല്ല.
ഡേ കെയറില്‍ കുട്ടികളെ ആക്കുന്നതിലും നല്ലത്,അവര്‍ വലുതാകുന്നത് വരെ കുറച്ചു നാള് അമ്മമാര്‍ ജോലിക്ക് പോകാതിരിക്കുന്നതല്ലേ?ഇതെന്റെ വ്യക്തി പരമായ അഭിപ്രായം.

Unknown പറഞ്ഞു...

ഈ ലേഖനത്തോട് പ്രതികരിച്ച ഏല്ലാവർക്കും നന്ദി

അരുണ്‍ കരിമുട്ടം പറഞ്ഞു...

എന്‍റെ കല്യാണം ആകുന്നതെയുള്ളു.എങ്കിലും ഈ ആര്‍ട്ടിക്കിള്‍ ഞാന്‍ ഓര്‍ത്ത് വയ്ക്കും